പൈ​ല​റ്റു​മാ​രെ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു; വ്യോ​മ​സേ​ന​യ്ക്കു അ​ഭി​ന​ന്ദ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ൽ ക​ട​ന്നു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യെ അ​ഭി​ന​ന്ദി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. വ്യോ​മ​സേ​ന​യി​ലെ പൈ​ല​റ്റു​മാ​രെ അ​ഭി​വാ​ദ​നം ചെ​യ്യു​ന്ന​താ​യി രാ​ഹു​ൽ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. 🇮🇳 I salute the pilots of the IAF. 🇮🇳 — Rahul Gandhi (@RahulGandhi) February 26, 2019 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ലു​ള്ള ജ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ താ​വ​ള​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തി​നാ​യി 12 മി​റാ​ഷ് വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ ഉ​പ​യോ​ഗി​ച്ച​ത്. പാ​ക് ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​റ​ന്നെ​ത്തി ബോം​ബു​ക​ൾ വ​ർ​ഷി​ച്ച് വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു​പ​റ​ന്നു. സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം 100 ശ​ത​മാ​നം വി​ജ​യ​മാ​യി​രു​ന്നെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ.

Read More

യുവതി കുളിക്കുന്നത് മൊബൈല്‍ പകര്‍ത്തിയ വിദ്യാര്‍ഥി പിടിയില്‍; ഫോണില്‍ നിരവധി സ്ത്രീകളുടെ ദൃശ്യങ്ങള്‍

യുവതി കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഐഐടി വിദ്യാര്‍ത്ഥി അറസ്റ്റില്‍. മുംബൈ ഐഐടി വിദ്യാര്‍ത്ഥിയും താനെ സ്വദേശിയുമായ അവിനാശ് കുമാര്‍(34) ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച രാത്രി കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുളിമുറിയുടെ ജനലില്‍ മൊബൈല്‍ ഫോണ്‍ യുവതി കണ്ടു. ഭര്‍ത്താവിനെ വിളിച്ചു വരുത്തി യുവതി ഫോണ്‍ എടുത്തു പരിശോധിച്ചപ്പോഴാണ് കുളിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി വ്യക്തമായത്. ഇതിനിടെ അവിനാശ് ഓടിപ്പോകുന്നതും ഇരുവരും കണ്ടു. ഇതോടെയാണ് യുവതി പരാതിയുമായി കപുര്‍ബാവ്ടി സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Read More

ചെന്നു, കണ്ടു! മു​ക്കാ​ൽ മ​ണി​ക്കൂ​ർ മു​ൻ​പേ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ​ത്തി; പിണറായി വെള്ളാപ്പള്ളിയെ വീട്ടിലെത്തി കണ്ടു

ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​പ്പു​കൂ​ട്ടാ​ൻ എ​സ്എ​ൻ​ഡി​പി​യു​ടെ പി​ന്തു​ണ​യ്ക്ക് സൂ​ച​ന ന​ൽ​കി പി​ണ​റാ​യി വെ​ള്ളാ​പ്പ​ള്ളി കൂ​ടി​ക്കാ​ഴ്ച. ക​ണി​ച്ചു​കു​ള​ങ്ങ​ര പി​ൽ​ഗ്രിം സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​ന സ​മ​യ​ത്തി​ന് മു​ക്കാ​ൽ മ​ണി​ക്കൂ​ർ മു​ൻ​പേ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ​ത്തി. തു​ട​ർ​ന്ന് ക​ണി​ച്ചു​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീപ​മു​ള്ള വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ര​മ​ണി​ക്കൂ​റോ​ളം കൂ​ടി​ക്കാ​ഴ്ച തു​ട​ർ​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ബി​ഡി​ജെഎസിന്‍റെ എ​ൻ​ഡി​എ പി​ൻ​തു​ണ​യും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​വും സം​ബ​ന്ധി​ച്ച് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ നേ​ര​ത്തെ ത​ന്നെ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച വ​നി​താമ​തി​ലി​ന് പി​ന്തു​ണ ന​ൽ​കി​യ​തി​ലൂ​ടെ​യും ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​തി​ലൂ​ടെ​യും എ​സ്എ​ൻ​ഡി​പി​യു​ടെ പി​ന്തു​ണ സി​പി​എ​മ്മി​ന് ല​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​ത് ഉ​റ​പ്പി​ക്കാ​ൻ പി​ണ​റാ​യി വെ​ള്ളാ​പ്പ​ള്ളി കൂ​ടി​ക്കാ​ഴ്ച…

Read More

ചെെനാ അതിർത്തിയിൽ വച്ച് മേജറായിരുന്ന ഭര്‍ത്താവ് കൊല്ലപ്പെട്ടതിനു പിന്നാലെ സൈന്യത്തില്‍ ചേരാന്‍ തീരുമാനമെടുത്ത് ഗൗരി; പരീക്ഷകളിൽ ഒന്നാമതായി ഇനി പരിശീലനത്തിലേക്ക്

മേജറായിരുന്ന ഭര്‍ത്താവിന്റെ മരണശേഷം സൈന്യത്തില്‍ ചേരാന്‍ തീരുമാനമെടുത്ത് ഗൗരി പ്രസാദ് മഹാദി. എസ്.എസ്.ബി. പരീക്ഷയില്‍ മികച്ചവിജയം നേടി സൈനിക പ്രവേശനത്തിനൊരുങ്ങുനളന ഗൗരിയെ രാജ്യം മുഴുവന്‍ സല്യൂട്ട് ചെയ്യുകയാണ്. രണ്ടുവര്‍ഷം മുമ്പ്  ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ തീപ്പിടിത്തത്തിലാണ് ഗൗരിയുടെ ഭര്‍ത്താവ് മേജര്‍ പ്രസാദ് ഗണേഷ് മരണപ്പെട്ടത്. രണ്ടുവർഷത്തിനിപ്പുറം തൻ്റെ ഉറച്ച തീരുമാനം നടപ്പാക്കിക്കൊണ്ട് രാജ്യത്തിന്റെ മുഴുവന്‍ പ്രശംസപിടിച്ചുപറ്റി വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ് ഗൗരി. അഭിഭാഷകയും കമ്പനി സെക്രട്ടറിയുമായിരുന്ന ഗൗരി ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് ആ തീരുമാനമെടുക്കുന്നത്. മേജര്‍ പ്രസാദ് ഗണേഷ് മരണപ്പെടുമ്പോള്‍ മുംബൈയില്‍ ജോലിചെയ്യുകയായിരുന്നു ഗൗരി. തന്നെക്കാള്‍ രാജ്യത്തെയും സൈന്യത്തെയും സ്‌നേഹിച്ച ഭര്‍ത്താവിന് തനിക്ക് നല്‍കാവുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി അതുതന്നെയാകുമെന്ന് അവര്‍ക്ക് തീര്‍ച്ചയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ച ഗൗരി ഇപ്പോള്‍ തന്റെ ആഗ്രഹത്തിന്റെ ആദ്യപടി പൂര്‍ത്തികരിച്ചിരിക്കുകയാണ്. എസ്എസ്ബി പരീക്ഷയില്‍ മികച്ച ജയം നേടിയാണ് ഗൗരി…

Read More

ഇരട്ടക്കുട്ടികളുടെ കൊലപാതകം: സൂത്രധാരന്‍ ബജ്‌റംഗ്ദള്‍ നേതാവ്; കൊന്നത് രണ്ടു കോടി ലഭിക്കാത്തതിനാൽ

സ​ത്ന: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന ജി​ല്ല​യി​ൽ ആ​റു വ​യ​സു​കാ​രാ​യ ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യി വ​ധി​ച്ച​തി​ന്‍റെ പി​ന്നി​ൽ ബ​ജ്റം​ഗ​്ദ​ൾ പ്രാ​ദേ​ശി​ക നേ​താ​വാ​യ വി​ഷ്ണു​കാ​ന്ത് ശു​ക്ല​യാ​ണെ​ന്ന് പോ​ലീ​സ്. വി​ഷ്ണു​കാ​ന്ത് ശു​ക്ല കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ പ​ദം ശു​ക്ല​യാ​ണ് മു​ഖ്യ​പ്ര​തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രാ​മ രാ​ജ്യം എ​ന്ന് ന​ന്പ​ർ പ്ലേ​റ്റി​ൽ എ​ഴു​തി​യ ബൈ​ക്കു​ക​ളും ബി​ജെ​പി​യു​ടെ പ​താ​ക കെ​ട്ടി​യി​രു​ന്ന ഒ​രു കാ​റും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ആ​റു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ​ണ്ണ വ്യാ​പാ​രി ബ്രി​ജേ​ഷ് റാ​വ​ത്തി​ന്‍റെ കു​ട്ടി​ക​ളെ​യാ​ണു ചി​ത്ര​കൂ​ടി​ൽ​നി​ന്നു ര​ണ്ടം​ഗ മു​ഖം​മൂ​ടി സം​ഘം തോ​ക്കു​ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.​കി​ന്‍റ​ർ ഗാ​ർ​ട്ട​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യ കു​ട്ടി​ക​ൾ സ്കൂ​ൾ​ബ​സി​ൽ വീ​ട്ടി​ലേ​ക്കു വ​രു​ന്പോ​ഴാ​ണു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഫെ​ബ്രു​വ​രി 12നാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മി​സം​ഘം ബ്രി​ജേ​ഷ് റാ​വ​ത്തി​നെ ഫോ​ണി​ൽ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടു കോ​ടി രൂ​പ​യാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ചി​ത്ര​കൂ​ട്, മ​ധ്യ​പ്ര​ദേ​ശ്-​യു​പി അ​തി​ർ​ത്തി​യി​ലാ​യ​തി​നാ​ൽ ഇ​രു…

Read More

നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും ആ​ധു​നി​ക സം​വി​ധാ​ന​വും; മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ടി​മു​ടി മാ​റു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കേ​ര​ള​ത്തി​ലെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് കൂ​ടു​ത​ൽ സാ​ങ്കേ​തി​ക മി​ക​വോ​ടെ അ​ടി​മു​ടി മാ​റാ​നൊ​രു​ങ്ങു​ന്നു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ റോ​ഡ​രി​കി​ൽ വ​ണ്ടി നി​ർ​ത്തി​യി​ട്ട് ന​ട​ത്തു​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​ക​ളും ചെ​ക്ക്പോ​സ്റ്റ് പ​രി​ശോ​ധ​ന​ക​ളും അ​പ്പാ​ടെ മാ​റ്റി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും ആ​ധു​നി​ക സം​വി​ധാ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് ഗ​താ​ഗ​ത​ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. തൃ​ശൂ​ർ രാ​മ​വ​ർ​പു​രം കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ അ​സിസ്റ്റന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന മ​ന്ത്രി. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​ന പ​രി​ശോ​ധ​ന കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ കേ​ര​ള​ത്തി​ലെ നി​ര​ത്തു​ക​ളി​ൽ ഓ​ടു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും ജി​പി​എ​സ് സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തു​വ​ഴി എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടേ​യും ഡ്രൈ​വ​റു​ടേ​യും സ​ർ​വ വി​വ​ര​ങ്ങ​ളും ജി​പി​എ​സ് സം​വി​ധാ​നം വ​ഴി ശേ​ഖ​രി​ക്കാ​ൻ ക​ഴി​യും. നി​കു​തി വ​കു​പ്പി​ന​ട​ക്കം വാ​ഹ​ന​ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള…

Read More

ഇ​താ ഒ​രു മ​നു​ഷ്യ​ൻ..! പ​രി​ക്കേ​റ്റ​യാ​ളെ തോ​ളി​ലിട്ട് പോ​ലീ​സു​കാ​ര​ൻ ഓ​ടി​യ​ത് ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ; വീഡിയോ വൈറലാകുന്നു

മ​ധ്യ​പ്ര​ദേ​ശി​ൽ ട്രെ​യി​നി​ൽ​നി​ന്നും വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ളി​നെ ര​ക്ഷി​ക്കാ​ൻ തോ​ളി​ലെ​ടു​ത്ത് റെ​യി​ൽ​വെ ട്രാ​ക്കി​ലൂ​ടെ പോ​ലീ​സു​കാ​ര​ൻ ഓ​ടി​യ​ത് ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ. അ​പ​ക​ട സ്ഥ​ല​ത്തു​നി​ന്നും റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ​വ​രെ​യു​ള്ള ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് പ​രി​ക്കേ​റ്റ ആ​ളെ പോ​ലീ​സു​കാ​ര​ൻ തോ​ളി​ലെ​ടു​ത്ത് ഓ​ടി​യ​ത്. കോ​ൺ​സ്റ്റ​ബി​ൾ പൂ​നം ബി​ല്ലോ​രെ​യാ​ണ് സാ​ഹ​സി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ഹീ​റോ​യാ​യ​ത്. സ​മീ​പ​ത്തെ ട്രാ​ക്കി​ലൂ​ടെ ട്രെ​യി​ൻ ക​ട​ന്നു​പോ​കു​മ്പോ​ഴാ​യി​രു​ന്നു ബി​ല്ലോ​രെ​യു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യാ​യി​രു​ന്നു റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ. അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് ആം​ബു​ല​ൻ​സ് എ​ത്ത​പ്പെ​ടു​ക​യു​മി​ല്ല. ഇ​തേ തു​ട​ർ​ന്ന് ബി​ല്ലോ​രെ പ​രി​ക്കേ​റ്റ ആ​ളെ തോ​ളി​ലെ​ടു​ത്ത് ഹോ​സം​ഗാ​ബാ​ദി​ലെ പ​ഗ്ദ​ഹ​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ വ​രെ ഓ​ടി. പ​ഗ്ദ​ഹ​ലി​ലെ ആ​ശു​പ​ത്രി​യി​ൽ പ​രി​ക്കേ​റ്റ ആ​ളെ എ​ത്തി​ക്കു​ക ആ​യി​രു​ന്നു ല​ക്ഷ്യം. ത​ല​യ്ക്കു പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​ര​നെ ബി​ല്ലോ​രെ പ​ഗ്ദ​ഹ​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ന്ന​തു​വ​രെ മ​റ്റൊ​രാ​ൾ സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ല‍. ഇ​യാ​ൾ ഇ​പ്പോ​ൾ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യാ​ണ് അ​റി​യു​ന്ന​ത്.

Read More

“മ​ഴ​യോ കാ​റ്റോ വ​ന്നാ​ൽ പോ​വും എ​ന്ന് പ​റ​ഞ്ഞ് ത​ന്ന​താ, ഇ​നി ആ​ർ​ക്ക് കൊ​ടു​ക്കും’; കൃ​പേ​ഷി​ന്‍റെ ഓ​ർ​മ​യി​ൽ സു​ഹൃ​ത്തി​ന്‍റെ കു​റി​പ്പ്

മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച നി​ര​വ​ധി രാ​ഷ്ട്രീ​യ​കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ അ​വ​സാ​ന​ത്തെ ര​ക്ഷ​സാ​ക്ഷി​ക​ളാ​ണ് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷും, ശ​ര​ത് ലാ​ലും. ജീ​വി​ച്ചു തു​ട​ങ്ങും മു​മ്പ് കൊ​ല​ക​ത്തി​ക്ക് ഇ​ര​യാ​യി ഓ​ർ​മ​യാ​യ ഇ​രു​വ​രെ​യും കു​റി​ച്ചു​ള്ള വാ​ക്കു​ക​ൾ വേ​ദ​ന​മാ​ത്ര​മാ​ണ് ഏ​വ​ർ​ക്കും സ​മ്മാ​നി​ക്കു​ന്ന​ത്. ഓ​ല​മേ​ഞ്ഞ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന കൃ​പേ​ഷി​ന്‍റെ അ​വ​സ്ഥ വ​ള​രെ​യ​ധി​കം ദ​യ​നീ​യ​മാ​യി​രു​ന്നു. ന​ല്ല വീ​ടും സാ​മ്പ​ത്തി​ക ചു​റ്റു​പ​ടും നേ​ടി​യെ​ടു​ക്കു​വാ​ൻ വി​ദേ​ശ​ത്ത് ജോ​ലി തേ​ടി പോ​കാ​ൻ ത​യാ​റാ​യി​രു​ന്ന കൃ​പേ​ഷി​ന്‍റെ ഓ​ർ​മ​യി​ൽ ജി​തി എ​ന്ന സു​ഹൃ​ത്ത് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ഏ​റെ നൊ​മ്പ​ര​മാ​കു​ന്ന​ത്. “വീ​ട്ടി​ൽ വ​ച്ചാ​ൽ മ​ഴ​യോ കാ​റ്റോ വ​ന്നാ​ൽ എ​ല്ലാം പോ​വും എ​ന്ന് പ​റ​ഞ്ഞ് എ​ന്‍റെ കൈ​യി​ൽ ത​ന്ന​താ.. ഇ​നി ആ​ർ​ക്ക് ഞാ​ൻ കൊ​ടു​ക്കും’ എ​ന്ന് ജി​തി മ​ന​സി​ൽ നി​റ​യെ നൊ​മ്പ​ര​ത്തോ​ടെ ചോ​ദി​ക്കു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റ്

Read More

കാ​സ​ർ​ഗോ​ട്ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; കൊ​ല ന​ട​ത്തി​യ​ത് ഒന്പതു പേ​ർ; ആ​സൂ​ത്ര​ണം പീ​താം​ബ​ര​നും ഗ​ജി​നും ചേ​ർ​ന്ന്

സ്വ​ന്തം ലേ​ഖ​ക​ൻ കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത്‌​ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് ഒ​ൻ​പ​തം​ഗ​സം​ഘ​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം. കൊ​ല ന​ട​ത്തി​യ​വ​രി​ൽ ഏ​ഴു​പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​നി​യും ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. പീ​താം​ബ​ര​നും ഗ​ജി​നും ചേ​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്താ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ സി​പി​എം നേ​താ​ക്ക​ൾ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ ആ​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ള്ള കാ​ര്യം അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രാ​ത്ത​ത് നേ​താ​ക്ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്.പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തും വ​സ്ത്ര​ങ്ങ​ൾ, ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്ത​തും സി​പി​എം കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നാ​ണ്. ഇ​തു പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ സി​പി​എം നേ​താ​ക്ക​ളെ​യും സം​ശ​യ​ത്തി​ന്‍റെ മു​ന​യി​ലാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ ഗി​ജി​ൻ, അ​നി​ൽ​കു​മാ​ർ, അ​ശ്വി​ൻ എ​ന്നി​വ​രെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​പ്പോ​ഴാ​ണ് കൊ​ല​യാ​ളി​ക​ൾ ക​ത്തി​ച്ച…

Read More

യു​ദ്ധ​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല; യു​ദ്ധം ഉ​ണ്ടാ​യാ​ൽ ഇ​ന്ത്യ​യെ ഞെ​ട്ടി​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി പാ​ക് സൈ​ന്യം

റാ​വ​ൽ​പി​ണ്ടി: രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി പാ​ക്കി​സ്ഥാ​ൻ സൈ​ന്യം. യു​ദ്ധം ഉ​ണ്ടാ​യാ​ൽ ഇ​ന്ത്യ​ക്ക് സം​ഭ്ര​മി​പ്പി​ക്കു​ന്ന മ​റു​പ​ടി ന​ൽ​കു​മെ​ന്നും പാ​ക് സൈ​ന്യം അ​റി​യി​ച്ചു. ത​ങ്ങ​ൾ യു​ദ്ധ​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ഒ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യാ​ണ്. എ​ന്തെ​ങ്കി​ലും പ്ര​കോ​പ​നം ഉ​ണ്ടാ​യാ​ൽ നി​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളെ അ​തി​ശ​യി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. തീ​ർ​ച്ച​യാ​യും നി​ങ്ങ​ളെ പാ​ക്കി​സ്ഥാ​ൻ അ​തി​ശ​യി​പ്പി​ക്കു​മെ​ന്നും മു​ഖ്യ സൈ​നി​ക വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ ആ​സി​ഫ് ഗ​ഫൂ​ർ പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ന്വേ​ഷ​ങ്ങ​ളൊ​ന്നും ന​ട​ത്താ​തെ പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ഇ​ന്ത്യ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ്. വി​ഭ​ജ​ന​ത്തെ ഇ​ന്ത്യ​ക്ക് ഇ​തു​വ​രെ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ങ്ങ​ൾ​ക്ക് 72 വ​ർ​ഷ​ത്തെ ച​രി​ത്ര​മു​ണ്ട്. 1947 ൽ ​വി​ഭ​ജ​നം സം​ഭ​വി​ക്കു​ക​യും പാ​ക്കി​സ്ഥാ​ൻ സ്വാ​ത​ന്ത്ര്യം പ്രാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ന്ത്യ​ക്ക് ഈ ​വി​ഭ​ജ​നം ഇ​പ്പോ​ഴും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ദ്ധ​ത്തി​നു ഇ​തു​വ​രെ പാ​ക്കി​സ്ഥാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​ന്ത്യ ഭീ​ഷ​ണി​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.…

Read More