ഇ​ന്ത്യ​ൻ സി​നി​മ​ക​ളും പ​ര​സ്യ​ങ്ങ​ളും ത​ട​യു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ പാ​ക്കി​സ്ഥാ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പാ​ക് വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രി ഫ​വാ​ദ് ചൗ​ധ​രി. ഇ​ന്ത്യ​ൻ സി​നി​മ​ക​ളും പ​ര​സ്യ​ങ്ങ​ളും പാ​ക്കി​സ്ഥാ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ന്ത്യ​ന്‍ സി​നി​മ​ക​ള്‍ ബ​ഹി​ഷ്‌​ക്ക​രി​ക്കാ​ന്‍ സി​നി​മാ എ​ക്‌​സി​ബി​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തു. പാ​കി​സ്ഥാ​ന്‍ ഇ​ല​ക്ട്രോ​ണി​ക് മീ​ഡി​യ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യോ​ട് ഇ​ന്ത്യ​ന്‍ പ​ര​സ്യ​ങ്ങ​ള്‍ വി​ല​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഫ​വാ​ദ് ചൗ​ധ​രി പ​റ​ഞ്ഞു. നേ​ര​ത്തേ, പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​ൻ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ർ​ക്ക് ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

കു​റ​ച്ച് ക​ഞ്ഞി എ​ടു​ക്ക​ട്ടെ ഇ​മ്രാ​ൻ ചേ​ട്ടാ? ഇ​മ്രാ​ൻ ഖാ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ മ​ല​യാ​ളി​ക​ളു​ടെ പൊ​ങ്കാ​ല

ഇ​ന്ത്യ​ൻ ജ​ന​ത​യെ മു​ഴു​വ​ൻ വേ​ദ​ന​യി​ലാ​ഴ്ത്തി​യ പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ന് വ്യോ​മ​സേ​ന ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ഇ​ന്ത്യ ന​ൽ​കി​യ തി​രി​ച്ച​ടി നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും സ്വീ​ക​രി​ക്കു​ന്ന​ത്. അ​തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പൊ​ങ്കാ​ല​യി​ടാ​ൻ മ​ല​യാ​ളി​ക​ളു​ടെ തി​ര​ക്കും. ഇ​മ്രാ​ൻ ഖാ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പോ​സ്റ്റു​ക​ളി​ലാ​ണ് മ​ല​യാ​ളി​ക​ൾ വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ​യൊ​രു​ക്കു​ന്ന​ത്. “ഒ​രു പൂ ​മാ​ത്രം ചോ​ദി​ച്ചു ഒ​രു പൂ​ന്തോ​ട്ടം നീ ​ത​ന്നു. ഗാ​നം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് പാ​കി​സ്ഥാ​നി​ൽ നി​ന്നും ഇ​മ്രാ​ൻ ഖാ​ൻ’, “ചൈ​നീ​സ് യു​ദ്ധ​വി​മാ​നം സ്റ്റാ​ർ​ട്ടാ​ക്കാ​ന​റി​യാ​വു​ന്ന​വ​ർ​ക്ക് പാ​കി​സ്ഥാ​നി​ൽ വ​ൻ തൊ​ഴി​ല​വ​സ​രം’, “ഇ​മ്രാ​ൻ ഖാ​ൻ പാ​ക് സൈ​ന്യ​ത്തി​നു പൂ​ർ​ണ സ്വാ​ത​ന്ത്ര്യം​കൊ​ടു​ത്തു, എ​ങ്ങോ​ട്ടെ​ങ്കി​ലും ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ’ തു​ട​ങ്ങി നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നി​ര​വ​ധി ട്രോ​ളു​ക​ളും പ്രചരിക്കുന്നുണ്ട്.

Read More

എ​ത്ര​കൊ​ണ്ടാ​ലും പ​ഠി​ക്കി​ല്ല; വീ​ണ്ടും പ്ര​കോ​പ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ൻ, തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ

ശ്രീ​ന​ഗ​ർ: ഭീ​ക​ര താ​വ​ള​ങ്ങ​ളി​ൽ ഇ​ന്ത്യ ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ വീ​ണ്ടും പ്ര​കോ​പ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ൻ. അ​തി​ർ​ത്തി​യി​ലെ രജൗരിയിൽ 15 ഇട​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​ൻ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ഞ്ച് ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്ക് നി​സാ​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പാ​ക് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ഞ്ച് പാ​ക് സൈ​നി​ക പോ​സ്റ്റു​ക​ൾ ത​ക​ർ​ത്തെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. എ​ന്നാ​ൽ, ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ഗ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. ര​ജൗ​രി​യി​ലെ ഗ്രാ​മീ​ണ​രെ മ​റ​യാ​ക്കി​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Read More

സോറി വേറെ കുറച്ചു പണി തീര്‍ക്കാനുണ്ടായിരുന്നു, മോദിയുടെ ആദ്യ വാക്കുകള്‍ ഇങ്ങനെ

പാക്കിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ആദ്യപരിപാടി രാഷ്ടപതി ഭവനിലെ ചടങ്ങായിരുന്നു. ഗാന്ധി സമാധാന സമ്മാന ചടങ്ങ് രാവിലെ പതിനൊന്നു മണിക്കായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാവിലെ സ്വന്തം വസതിയില്‍ അടിയന്തിര മന്ത്രിസഭ യോഗം ചേര്‍ന്നതോടെ പരിപാടിക്കെത്താന്‍ മോദി വൈകി. ചടങ്ങില്‍ പ്രസംഗിച്ചു തുടങ്ങിയപ്പോഴാണ് വ്യോമസേനയുടെ ആക്രമണത്തെപ്പറ്റി മോദി ആദ്യ സൂചന നല്കിയത്. ക്ഷമിക്കണം വേറെ ചില ജോലികള്‍ തീര്‍ക്കാനുണ്ടായിരുന്നു. അതുകൊണ്ടാണ് വൈകിയതെന്നായിരുന്നു മോദിയുടെ ആദ്യ വാക്കുകള്‍. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നു ആക്രമണം നടത്തിയെന്ന സൂചനയായിരുന്നു മോദിയുടെ വാക്കുകള്‍.

Read More

പാക്കിസ്ഥാനിലെ ഇന്ത്യന്‍ ആക്രമണത്തിനെതിരേ കോടിയേരി രംഗത്ത്

പാക്കിസ്ഥാനില്‍ കടന്നുകയറി തീവ്രവാദികളെ ആക്രമിച്ച നടപടിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ആക്രമണം തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പു യുദ്ധമുണ്ടാക്കി തിരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാന്‍ ബിജെപി, ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമാണെന്നാണ് കോടിയേരിയുടെ ആരോപണം. കോടിയേരി നയിക്കുന്ന കേരള സംരക്ഷണ യാത്രയ്ക്ക് നെടുങ്കണ്ടത്ത് നടന്ന സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. കശ്മീര്‍ വിഷയം പരിഹരിക്കുന്നതിനു പകരം പ്രശ്‌നം വഷളാക്കി കാശ്മീരി ജനങ്ങളെ ശത്രുക്കളാക്കുന്ന സമീപനമാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കശ്മീരി ജനതയെ രാജ്യത്തിനൊപ്പം നിര്‍ത്തണമെന്നും കോടിയേരി പറയുന്നു. അതേസമയം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ആക്രമണത്തെ സ്വാഗതം ചെയ്ത് രംഗത്തുവന്നു.

Read More

സ്വാഗത പ്രസംഗ നോട്ടീസിലുള്ളവരുടെ പേര് മുഴുവന്‍ പറഞ്ഞതോടെ അനിഷ്ടം പ്രകടിപ്പിച്ച് പ്രസംഗിക്കാതെ മുഖ്യമന്ത്രി ഇറങ്ങിപ്പോയി

കൊല്ലം ജില്ലയില്‍ ഇന്നു വിവിധ പദ്ധതികളുടെ ഉദ്ഘാടന പരമ്പരയാണു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കാന്‍ നിശ്ചയിച്ചിരുന്നത്. ജില്ല ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനിടെ സ്വാഗതം പ്രസംഗം നീണ്ടതോടെ മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങുകയായിരുന്നു. സ്വാഗത പ്രസംഗത്തിനിടെ സി. രാധാമണി നോട്ടീസിലുള്ള 40 ഓളം പേര്‍ക്കും പേരെടുത്ത് സ്വാഗതം പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇതിനിടെ അധ്യക്ഷയായ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രസംഗം അവസാനിപ്പിക്കാന്‍ അടുത്ത് വന്ന് പറഞ്ഞെങ്കിലും സ്വാഗത പ്രസംഗം തുടര്‍ന്നു. ഇതോടെ പ്രസംഗം നിര്‍ത്താന്‍ അറിയിച്ച് മുഖ്യമന്ത്രി എഴുന്നേറ്റ് ഭദ്രദീപം തെളിയിക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും വേദിയിലുണ്ടായിരുന്നവരും അടുത്ത യോഗ സ്ഥലത്തേക്ക് മടങ്ങി. പിന്നാലെ, പുനരുദ്ധാരണത്തിനു തിരഞ്ഞെടുത്ത സ്വകാര്യ കശുവണ്ടി വ്യവസായികള്‍ക്കുള്ള പുനര്‍ വായ്പാ വിതരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനത്തിനു വേദിയിലെത്തിയ മുഖ്യമന്ത്രി അവിടെയും പ്രസംഗിച്ചില്ല. നിലവിളക്കു കൊളുത്തിയ ശേഷം വേദിയിലിരുന്ന മുഖ്യമന്ത്രി, മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷ…

Read More

ഗാന്ധിവധം പുനരാവിഷ്കരിച്ച നേതാവിനെ ഹിന്ദു മഹാസഭ ആദരിച്ചു

അ​ലി​ഗ​ഡ്: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 71-ാം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ല്‍ ഗാ​ന്ധി​വ​ധം പു​ന​രാ​വി​ഷ്‌​ക​രി​ച്ച നേ​താ​വി​നെ ഹി​ന്ദു മ​ഹാ​സ​ഭ ആ​ദ​രി​ച്ചു . ഹി​ന്ദു മ​ഹാ​സ​ഭ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര പ്ര​കാ​ശ് കൗ​ശി​കാ​ണ് ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യ പൂ​ജാ പാ​ണ്ഡേ​യ്ക്ക് വാ​ളും ഭ​ഗ​വ​ത്ഗീ​ത​യും ന​ല്‍​കി ആ​ദ​രി​ച്ച​ത്. ഗാ​ന്ധി​വ​ധം പു​ന​രാ​വി​ഷ്‌​ക​രി​ച്ച​ത് തെ​റ്റ​ല്ലെ​ന്നും ചി​ല​ര്‍ അ​തി​നെ വി​വാ​ദ​മാ​ക്കി​യ​താ​ണെ​ന്നും കൗ​ശി​ക് പ​റ​ഞ്ഞു. ഗാ​ന്ധി​വ​ധം പു​ന​രാ​വി​ഷ്‌​ക​രി​ച്ച 30 പ്ര​വ​ര്‍​ത്ത​ക​രെ​യും ഹി​ന്ദു മ​ഹാ​സ​ഭ ആ​ദ​രി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ലാ​ണ് രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യിരുന്നത്. ഗാ​ന്ധി​വ​ധം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ക്രൂ​ര​മാ​യ ആ​വി​ഷ്‌​കാ​രം ന​ട​ന്ന​ത്. പൂ​ജ പാ​ണ്ഡെ​യാ​ണ് ഗാ​ന്ധി​യു​ടെ പ്ര​തി​രൂ​പ​ത്തി​ല്‍ വെ​ടി​യു​തി​ര്‍​ത്ത​ത്. ഇ​തി​നു ശേ​ഷം ഗോ​ഡ്‌​സെ​യു​ടെ പ്ര​തി​മ​യി​ല്‍ പൂ​മാ​ല​യി​ടു​ക​യും, മ​ധു​രം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ന്നീ​ട് പൂ​ജ​യേ​യും ഭ​ര്‍​ത്താ​വി​നേ​യും പോ​ലി​സ് അ​റ​സ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Read More

ഇ​ടു​ക്കി​യി​ൽ വീ​ണ്ടും ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ; ഒ​ന്ന​ര​മാ​സ​ത്തി​നി​ടെ ജീ​വ​നൊ​ടു​ക്കു​ന്ന മൂ​ന്നാ​മ​ത്തെ​യാ​ൾ

അ​ടി​മാ​ലി: ഇ​ടു​ക്കി ജി​ല്ല​യി​ൽ വീ​ണ്ടും ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ. അ​ടി​മാ​ലി ഇ​രു​ന്നേ​ക്ക​ർ കു​ന്ന​ത്ത് സു​രേ​ന്ദ്ര​നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ മാ​സം 18 ന് ​വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സു​രേ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന സു​രേ​ന്ദ്ര​ൻ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്. ബാ​ങ്കി​ൽ​നി​ന്നും ജ​പ്തി​നോ​ട്ടീ​സ് വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സു​രേ​ന്ദ്ര​ൻ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ദേ​വി​കു​ളം കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ൽ​നി​ന്നും ആ​റ് ല​ക്ഷം രൂ​പ​യാ​ണ് വാ​യ്പ എ​ടു​ത്തി​രു​ന്ന​ത്. കൃ​ഷി ന​ശി​ച്ച​തോ​ടെ വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​നാ​യി​ല്ല. ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ഇ​ടു​ക്കി​യി​ൽ ഇ​തു​വ​രെ മൂ​ന്ന് ക​ർ​ഷ​ക​രാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

Read More

പൈ​ല​റ്റു​മാ​രെ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു; വ്യോ​മ​സേ​ന​യ്ക്കു അ​ഭി​ന​ന്ദ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ൽ ക​ട​ന്നു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യെ അ​ഭി​ന​ന്ദി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. വ്യോ​മ​സേ​ന​യി​ലെ പൈ​ല​റ്റു​മാ​രെ അ​ഭി​വാ​ദ​നം ചെ​യ്യു​ന്ന​താ​യി രാ​ഹു​ൽ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. 🇮🇳 I salute the pilots of the IAF. 🇮🇳 — Rahul Gandhi (@RahulGandhi) February 26, 2019 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ലു​ള്ള ജ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ താ​വ​ള​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തി​നാ​യി 12 മി​റാ​ഷ് വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ ഉ​പ​യോ​ഗി​ച്ച​ത്. പാ​ക് ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​റ​ന്നെ​ത്തി ബോം​ബു​ക​ൾ വ​ർ​ഷി​ച്ച് വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു​പ​റ​ന്നു. സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം 100 ശ​ത​മാ​നം വി​ജ​യ​മാ​യി​രു​ന്നെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ.

Read More

യുവതി കുളിക്കുന്നത് മൊബൈല്‍ പകര്‍ത്തിയ വിദ്യാര്‍ഥി പിടിയില്‍; ഫോണില്‍ നിരവധി സ്ത്രീകളുടെ ദൃശ്യങ്ങള്‍

യുവതി കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഐഐടി വിദ്യാര്‍ത്ഥി അറസ്റ്റില്‍. മുംബൈ ഐഐടി വിദ്യാര്‍ത്ഥിയും താനെ സ്വദേശിയുമായ അവിനാശ് കുമാര്‍(34) ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച രാത്രി കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുളിമുറിയുടെ ജനലില്‍ മൊബൈല്‍ ഫോണ്‍ യുവതി കണ്ടു. ഭര്‍ത്താവിനെ വിളിച്ചു വരുത്തി യുവതി ഫോണ്‍ എടുത്തു പരിശോധിച്ചപ്പോഴാണ് കുളിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി വ്യക്തമായത്. ഇതിനിടെ അവിനാശ് ഓടിപ്പോകുന്നതും ഇരുവരും കണ്ടു. ഇതോടെയാണ് യുവതി പരാതിയുമായി കപുര്‍ബാവ്ടി സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Read More