ലോ​ക​ത്തി​ലേ​റ്റ​വും മി​ക​ച്ച ടോ​യ്‌​ലെ​റ്റ് പേ​പ്പ​ർ ഏ​താ​ണ്? ഗൂ​ഗി​ളി​ന്‍റെ ഉ​ത്ത​രം “പാ​ക് പ​താ​ക’

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച ‘ടോ​യ്‌​ലെ​റ്റ് പേ​പ്പ​ര്‍’ ഏ​തെ​ന്ന് അ​റി​യാ​ൻ ഗൂ​ഗി​ളി​ൽ സെ​ർ​ച്ച് ചെ​യ്താ​ൽ ഉ​ത്ത​ര​മാ​യി കി​ട്ടു​ക പാ​ക്കി​സ്ഥാ​ന്‍റെ ദേ​ശീ​യ പ​താ​ക. പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​പ്പോ​ള്‍ ഇ​താ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​ര്‍ ഇ​ക്കാ​ര്യം ഹാ​ഷ്‌​ടാ​ഗോ​ടെ ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഗൂ​ഗി​ളി​ൽ best toilet paper in the world എ​ന്ന് തെ​ര​യു​മ്പോ​ഴാ​ണ് പാ​ക് പ​താ​ക​യു​ടെ ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് #besttoiletpaper എ​ന്ന ഹാ​ഷ്‌​ടാ​ഗോ​ടെ സേ​ർ​ച്ച് ഫ​ലം പ്ര​ച​രി​പ്പി​ക്കു​ന്നത്. ഗൂ​ഗി​ള്‍ സെ​ര്‍​ച്ചി​ന്‍റെ പ്ര​ത്യേ​ക​ത മൂ​ല​മാ​ണ് ഇ​ത്ത​രം വൈ​രു​ദ്ധ്യ​ങ്ങ​ളാ​യ സെ​ർ​ച്ച് ഫ​ല​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. പു​ൽ​വാ​മ​യി​ൽ 44 സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ച​തി​ന് പി​ന്നാ​ലെ സൈ​ബ​ർ ലോ​ക​ത്ത് ആ​ക്ര​മ​ണം ക​ടു​ത്തി​രു​ന്നു. പാ​ക് വെ​ബ്സൈ​റ്റു​ക​ൾ ഒ​ന്നൊ​ന്നാ​യി പൂ​ട്ടി​യ​തി​ന് പി​ന്നി​ൽ ഇ​ന്ത്യ​ൻ ഹാ​ക്ക​ർ​മാ​രാ​ണെ​ന്ന് പാ​ക്കി​സ്ഥാ​ൻ വി​മ​ർ​ശി​ച്ചി​രു​ന്നു.

Read More

 മിന്നൽ ഹ​ര്‍​ത്താ​ലിന് ആഹ്വാനം ചെയ്ത ഡീ​ന്‍ കു​ര്യാ​ക്കോ​സി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി

കൊ​ച്ചി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ന്‍ കു​ര്യാ​ക്കോ​സി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി. മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​തെ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സും തൃ​ശൂ​രി​ലെ മ​ല​യാ​ള​വേ​ദി​യും ഹ​ര്‍​ജി സ​മ​ര്‍​പ്പിക്കു​ന്ന​ത്. ജ​നു​വ​രി മൂ​ന്നാം തീ​യ​തി ന​ട​ന്ന ഹ​ര്‍​ത്താ​ലി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് മി​ന്ന​ല്‍ ഹ​ര്‍​ത്താ​ലു​ക​ള്‍ നി​രോ​ധി​ച്ചു കൊ​ണ്ട് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ഏ​ഴു​ദി​വ​സ​ത്തെ മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​തെ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​ക​രു​തെ​ന്ന് എ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്. എ​ന്നാ​ല്‍ പെ​രി​യ​യി​ല്‍ ര​ണ്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ഞാ​യ​റാ​ഴ്ച രാ​ത്രി വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​കി. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഡീ​ന്‍ കു​ര്യ​ക്കോ​സ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ൽ​കി​യ​ത്.

Read More

പു​ൽ​വാ​മ​യി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ; നാ​ല് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു; മൂ​ന്ന് ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒരു മേ​ജ​റും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ർ സേ​ന​യ്ക്കു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്.ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ടം സൈ​ന്യം വ​ള​ഞ്ഞു. മൂ​ന്ന് ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം പു​ൽ​വാ​മ​യി​ൽ സൈ​നി​ക വ്യൂ​ഹം ആ​ക്ര​മി​ച്ച ആ​ദി​ലി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. ഇ​വ​ർ ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​സം​ഘ​ത്തി​ൽ ഉ​ള്ള​വ​രാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

Read More

ഇ​നി​മു​ത​ൽ ജ​നു​വ​രി 15 ത​മി​ഴ്നാ​ട്ടു​കാ​ർ അ​ടി​ച്ചു​പൊ​ളി​ക്കും; പൊ​തു അ​വ​ധി​യും ആ​യി​രി​ക്കും; കാ​ര​ണ​മ​റി​ഞ്ഞാ​ൽ മ​ല​യാ​ളി ഞെ​ട്ടും!

ത​മി​ഴ്നാ​ട്ടു​കാ​രു​ടെ പി​റ​ന്നാ​ൾ ദി​ന​മാ​ണ് 1941 ജ​നു​വ​രി 15! ഇ​നി​മു​ത​ൽ ജ​നു​വ​രി 15 ത​മി​ഴ്നാ​ട്ടി​ൽ പൊ​തു അ​വ​ധി​യും ആ​യി​രി​ക്കും. കാ​ര​ണം അ​റി​യു​ന്പോ​ൾ ആ​ശ്ച​ര്യം തോ​ന്നാ​മെ​ങ്കി​ലും ത​മി​ഴ്നാ​ട്ടു​കാ​ർ ജ​നു​വ​രി 15 ആ​ഘോ​ഷി​ച്ചു തി​മി​ർ​ക്കും.ല​ണ്ട​ൻ സ്വ​ദേ​ശി​യാ​യ ഒ​രു എ​ൻ​ജി​നി​യ​റു​ടെ ജ​ന്മ​ദി​ന​മാ​ണ് 1941 ജ​നു​വ​രി 15. അ​തി​നു ത​മി​ഴ്നാ​ട്ടു​കാ​ർ​ക്ക് എന്താ​ന്ന​ല്ലേ. അ​ത് മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ശി​ല്പി ജോ​ണ്‍ പെ​ന്നി​ക്വി​ക്കി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ്. കൂ​ടു​ത​ലൊ​ന്നും വേ​ണ്ട​ല്ലോ ത​മി​ഴ്നാ​ട്ടു​കാ​ർ​ക്ക് ആ​ഘോ​ഷി​ക്കാ​ൻ. ഇ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ജ​നു​വ​രി 15 പൊ​തു അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന നി​യ​മ​സ​ഭ യോ​ഗ​മാ​ണ് പെ​ന്നി ക്വി​ക്കി​ന്‍റെ ജ​ന്മ​ദി​നം പൊ​തു അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ത​മി​ഴ്നാ​ട്ടു​കാ​ർ​ക്കു ദൈ​വ​ത്തെ​പോ​ലെ​യാ​ണ് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ശി​ൽ​പി ജോ​ണ്‍ പെ​ന്നി ക്വി​ക്ക്. ല​ണ്ട​നി​ൽ ജ​നി​ച്ച ജോ​ണ്‍ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദം നേ​ടി.ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ മ​ദ്രാ​സ് പ്ര​വ​ശ്യ​യി​ലെ മു​ല്ല​പ്പെ​രി​യാ​റി​ലെ​ത്തി മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചു. സ്വ​ത്തു​വ​ക​ക​ൾ വി​റ്റാ​ണ്…

Read More

പ​ത്തു രൂ​പ​യ്ക്കു സാ​രി, ഇ​ര​ന്പി​യെ​ത്തി സ്ത്രീ​ക​ൾ; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

ഹൈ​ദ​രാ​ബാ​ദ്: പ​ത്തു രൂ​പ​യ്ക്കു വി​റ്റ​ഴി​ച്ച സാ​രി വാ​ങ്ങു​ന്ന​തി​നു​ള്ള സ്ത്രീ​ക​ളു​ടെ തി​ര​ക്ക് വ​ൻ ദു​ര​ന്ത​ത്തി​ന​രി​കെ എ​ത്തി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സി​ദ്ധി​പ്പേ​ട്ടി​ലെ ഷോ​പ്പിം​ഗ് മാ​ളി​ലാ​ണു സം​ഭ​വം. സി​എം​ആ​ർ ഷോ​പ്പിം​ഗ് മാ​ളി​ലാ​ണ് പ​ത്തു രൂ​പ​യ്ക്കു സാ​രി​വി​റ്റ​ഴി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് സാ​രി വാ​ങ്ങു​ന്ന​തി​നാ​യി സ്ത്രീ​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും വ​ൻ തോ​തി​ൽ മാ​ളി​ലേ​ക്ക് എ​ത്തി. സാ​രി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ തി​ര​ക്കു​കൂ​ട്ടി​യ​തോ​ടെ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ഷോ​പ്പ് ഉ​ട​മ​ക​ൾ​ക്കു ക​ഴി​യാ​താ​യി. സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തി​ര​ക്ക് നി​യ​ന്ത്രി​ച്ച​തോ​ടെ​യാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. തി​ക്കി​ലും​തി​ര​ക്കി​ലും നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണു റി​പ്പോ​ർ​ട്ട്. തി​ര​ക്കി​ൽ ത​ന്‍റെ 6000 രൂ​പ​യും അ​ഞ്ചു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യും എ​ടി​എം കാ​ർ​ഡും ന​ഷ്ട​പ്പെ​ട്ടെ​ന്ന് സാ​രി വാ​ങ്ങാ​ൻ എ​ത്തി​യ സ്ത്രീ​ക​ളി​ൽ ഒ​രാ​ൾ പ​രാ​തി​പ്പെ​ട്ടു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Read More

മാസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം! വെള്ളം തരുന്നവര്‍ക്ക് വോട്ട്; മത്സരത്തിനില്ലെന്ന് സ്‌റ്റൈല്‍മന്നന്‍

ചെ​ന്നൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നി​കാ​ന്ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ ആ​രെ​യും പി​ന്തു​ണ‍​യ്ക്കി​ല്ലെ​ന്നും ആ​രും ത​ന്‍റെ ചി​ത്ര​മോ പാ​ർ​ട്ടി​യു​ടെ ലോ​ഗോ​യോ പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു. ഇ​തോ​ടെ മാ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കാ​ണ് വി​രാ​മ​മാ​യ​ത്. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്‍റെ പാ​ർ​ട്ടി മ​റ്റ് ഒ​രു പാ​ർ​ട്ടി​ക​ളെ​യും പി​ന്തു​ണ​യ്ക്കി​ല്ല. അ​തു​കോ​ണ്ട് ത​ന്നെ ത​ന്‍റെ ചി​ത്ര​മോ ര​ജ​നി മ​ക്ക​ൾ മ​ൺ​ട്രം പാ​ർ​ട്ടി​യു​ടെ കൊ​ടി​യോ ര​ജ​നി ഫാ​ൻ​ക്ല​ബി​ന്‍റെ ലോ​ഗോ​യോ പ്ര​ച​ര​ണ​ത്തി​ന് ഒ​രു പാ​ർ​ട്ടി​യും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല- അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ത​മി​ഴ്നാ​ട് നേ​രി​ടു​ന്ന പ്ര​ധാ​ന​പ്ര​ശ്നം ജ​ല​ക്ഷാ​മ​മാ​ണ്. ഇ​തു പ​രി​ഹ​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ന്ന​വ​ർ​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Read More

ഇത് കേൾക്കൂ പെണ്ണുങ്ങളേ ! പു​രു​ഷ​ന് സ്ത്രീ​യോ​ടു​ള്ള സ​മീ​പ​നം മ​ന​സി​ലാ​ക്കു​വാ​ൻ റോ​ഡു​ക​ൾ ധാ​രാ​ളം’; കൈയടി നേടി യു​വ​തി​യു​ടെ കു​റി​പ്പ്

സ്ത്രീ-​പു​രു​ഷ സ​മ​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​മ്മ​ൾ​ക്ക് ചു​റ്റും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ഓ​രോ വ്യ​ക്തി​യു​ടെ​യും ചി​ന്താ​ഗ​തി​ക​ളി​ലു​ൾ​പ്പ​ടെ സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഈ ​സ​മ​ത്വം ആ​വ​ശ്യ​മാ​ണെ​ന്ന് പ​റ​യു​മ്പോ​ഴും അ​ത് പൂ​ർ​ണ​മാ​കു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ഒ​രു ഫേ​സ്ബു​ക്ക് കു​റി​പ്പ്. പി.​എ​സ്. ഗീ​താ​ഞ്ജ​ലി എ​ന്ന യു​വ​തി​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ത്തെ കേ​ര​ള​ത്തി​ൽ ഒ​രു ശ​രാ​ശ​രി പു​രു​ഷ​ന് സ്ത്രീ​യോ​ടു​ള്ള സ​മീ​പ​നം മ​ന​സി​ലാ​ക്ക​ണ​മെ​ങ്കി​ൽ കൈ​യി​ൽ ഒ​രു ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് മാ​ത്രം മ​തി​യാ​കു​മെ​ന്നാ​ണ് ഓ​രോ സ്ത്രീ​യോ​ടും ഗീ​താ​ഞ്ജ​ലി പ​റ​യു​ന്ന​ത്. കാ​ര​ണം സ്ത്രീ ​വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് അ​വ​ജ്ജ​യോ​ടെ​യാ​ണ് ഭൂ​രി​ഭാ​ഗം പു​രു​ഷന്മാ​രും നോ​ക്കു​ന്ന​തെ​ന്ന് ഗീ​താ​ഞ്ജ​ലി വ്യ​ക്ത​മാ​ക്കു​ന്നു. വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ പൊ​തു​നി​ര​ത്തി​ൽ നി​ന്നും സ്ത്രീ​ക​ൾ സ്ഥി​ര​മാ​യി നേ​രി​ടേ​ണ്ടി വ​രു​ന്ന അ​വ​ഗ​ണ​ന​ക​ളെ​ക്കു​റി​ച്ചും ഗീ​താ​ഞ്ജ​ലി വി​ശ​ദീ​ക​രി​ച്ച് പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ എ​ല്ലാ പു​രു​ഷന്മാ​രു​ടെ​യും ചി​ന്താ​ഗ​തി ഒ​രു പോ​ല​യ​ല്ലെ​ന്നും അ​വ​ർ എ​ണ്ണ​ത്തി​ൽ കു​റ​വാ​ണെ​ങ്കി​ലും സ​ന്തോ​ഷ​ത്തി​നു വ​ക ത​രു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ഗീ​താ​ഞ്ജ​ലി കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഫേ​സ്ബുക്ക് പോസ്റ്റിന്‍റെ പൂ​ർ​ണ​രൂ​പം

Read More

വെ​ടി​യേ​റ്റി​ട്ടും ത​ള​രാ​ത്ത ക​രു​ത​ൽ; നെ​ഞ്ചി​ലും കൈ​ക്കും വെ​ടി​യേ​റ്റി​ട്ടും മ​ക​ളെ പ​രീ​ക്ഷ എ​ഴു​തി​ക്കാ​ൻ പി​താ​വ് ബൈ​ക്കോ​ടി​ച്ച​ത് ഏ​ഴ് കി​ലോ​മീ​റ്റ​ർ

വെ​ടി​യേ​റ്റ് ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടും മ​ക​ളെ പ​രീ​ക്ഷ എ​ഴു​തി​പ്പി​ക്കു​വാ​ൻ ഏ​ഴു കി​ലോ​മീ​റ്റ​ർ ബൈ​ക്കോ​ടി​ച്ച് സ്കൂ​ളി​ൽ എ​ത്തി​ച്ച് അ​ച്ഛ​ൻ. ബീ​ഹാ​റി​ലെ ബെ​ഗു​സാ​രാ​യ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യ ആ​ർ​ജെ​ഡി​യു​ടെ പ്രാ​ദേ​ശി​ക നേ​താ​വാ​യ റാം ​കൃ​പാ​ലി​നാ​ണ് പ്ല​സ്ടൂ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളു​മാ​യി സ്കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ നെ​ഞ്ചി​ലും കൈ​ക്കും വെ​ടി​യേ​റ്റ​ത്. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ ആ​റം​ഘ സം​ഘ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ച്ച​ത്. ക​യ​റു​പ​യോ​ഗി​ച്ച് ഇ​ദ്ദേ​ഹ​ത്തെ ബ​ന്ധി​ക്കു​വാ​നാ​ണ് ആ​ക്ര​മി​ക​ൾ ആ​ദ്യം ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ റാം ​കൃ​പാ​ൽ പ്ര​തി​രോ​ധി​ച്ച​തോ​ടെ ഇ​വ​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. മ​ക​ൾ ഉ​റ​ക്ക നി​ല​വി​ളി​ച്ച​പ്പോ​ൾ ആ​ക്ര​മി​ക​ൾ സ്ഥ​ലം വി​ട്ടു. ര​ക്ത​ത്തി​ൽ കു​ളി​ച്ച ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​വാ​നു​ള്ള മാ​ർ​ഗം മ​ക​ൾ തേ​ടി​യ​പ്പോ​ൾ. കു​ട്ടി​യെ സ്കൂ​ളി​ൽ എ​ത്തി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ൽ പോ​കു എ​ന്ന നി​ല​പാ​ട് റാം ​സ്വീ​ക​രി​ച്ചു. കാ​ര​ണം ഈ ​പ്ര​ശ്നം കാ​ര​ണം മ​ക​ൾ പ​രീ​ക്ഷ എ​ഴു​താ​തെ​യി​രു​ന്നാ​ൽ കു​ട്ടി​യു​ടെ ഒ​രു വ​ർ​ഷം വെ​റു​തെ പോ​കു​മെ​ന്ന് റാ​മി​ന് ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന്…

Read More

രാ​ജ്യ​ത്തി​ന് വേ​ണ്ടി ഒ​രു മ​ക​നെ കൂ​ടി ബ​ലി ന​ൽ​കാ​ൻ ത​യാ​ർ: വീ​ര​മൃ​ത്യു​വ​രി​ച്ച ജ​വാ​ന്‍റെ പി​താ​വ്

രാ​ജ്യ​ത്തി​ന് വേ​ണ്ടി ഒ​രു മ​ക​നെ കൂ​ടി ബ​ലി​ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് പു​ൽ​വാ​മ​യി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്‍റെ പി​താ​വ്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ന​ടു​ക്ക​ത്തി​ൽ​നി​ന്ന് രാ​ജ്യം മു​ക്ത​മാ​കും മു​മ്പാ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച സി​ആ​ര്‍​പി​എ​ഫ് ജ​വ​ന്‍ ര​ത്ത​ന്‍ താ​ക്കൂ​റി​ന്‍റെ അ​ച്ഛ​ന്‍റെ വാ​ക്കു​ക​ൾ. മാ​തൃ​രാ​ജ്യ​ത്തി​ന് വേ​ണ്ടി ഞാ​ൻ എ​ന്‍റെ മ​ക​നെ ബ​ലി​ന​ൽ​കി. ര​ണ്ടാ​മ​ത്തെ മ​ക​നെ​യും ന​ൽ​കാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​ക​ണ​മെ​ന്നും ബി​ഹാ​ർ സ്വ​ദേ​ശി പ​റ​ഞ്ഞു. ബി​ഹാ​റി​ലെ ഭ​ഗ​ല്‍​പു​ര്‍ സ്വ​ദേ​ശി​യാ​ണ് ര​ത്ത​ന്‍ താക്കൂ​ര്‍. പു​ല്‍​വാ​മ​യി​ല്‍ പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 44 സൈ​നി​ക​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ഭീ​ക​ര​ർ​ക്ക് എ​തി​രെ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കും. സേ​ന​ക​ൾ​ക്ക് എ​ല്ലാ സ്വാ​ത​ന്ത്ര്യ​വും ന​ൽ​കി​യ​താ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞി​രു​ന്നു.

Read More

കാ​തോ​ട് ചേ​ർ​ന്ന്, അ​ത്ര തൊ​ട്ട​ടു​ത്ത്, പ്രി​യ​ത​മ​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു അ​തു​വ​രെ.! സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വ് ചി​ത​റി​ത്തെ​റി​ച്ച​തി​ന്‍റെ ന​ടു​ക്ക​ത്തി​ൽ നീ​ര​ജ് ദേ​വി

കാ​തോ​ട് ചേ​ർ​ന്ന്. അ​ത്ര തൊ​ട്ട​ടു​ത്ത്. പ്രി​യ​ത​മ​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു അ​തു​വ​രെ. ഉ​ഗ്ര​ശ​ബ്ദ​ത്തി​ൽ 40 സൈ​നി​ക​ർ​ക്കൊ​പ്പം പ​ല​താ​യി ചി​ത​റി​ത്തെ​റി​ക്കു​ന്ന​തു​വ​രെ. കാ​തി​ൽ പ്ര​ണ​യ​മാ​യി പ​റ​ഞ്ഞു​പ​റ​ഞ്ഞി​രി​ക്കെ ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പ്രി​യ​ത​മ​ൻ ചി​ത​റ​ത്തെ​റി​ച്ച​തി​ന്‍റെ ന​ടു​ക്ക​ത്തി​ലാ​ണ് നീ​ര​ജ് ദേ​വി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​ന്നോ​ജ് ജി​ല്ല​യി​ലെ അ​ജ​ൻ സു​ക്ഷ​ന​പു​ർ സ്വ​ദേ​ശി​നി നീ​ര​ജ് ദേ​വി​ക്ക് ഇ​നി​യും ഒ​രി​ക്ക​ൽ കൂ​ടി ആ ​നിമി​ഷം ഓ​ർ​ത്തെ​ടു​ക്കാ​ൻ ആ​വി​ല്ല. ആ ​നി​മി​ഷ​ത്തെ അ​ത്ര​യ്ക്കു അ​വ​ർ വെ​റു​ത്ത് ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അ​ല്ല, അ​വ​രെ ഭ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പു​ൽ​വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ പ്ര​ദീ​പ് സിം​ഗ് യാ​ദ​വി​ന്‍റെ ഭാ​ര്യ​യാ​ണ് നീ​ര​ജ് ദേ​വി. സ്ഫോ​ട​നം ന​ട​ക്കു​മ്പോ​ൾ പ്ര​ദീ​പ് സിം​ഗ് യാ​ദ​വ് ഭാ​ര്യ​യു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ന്‍റെ ശ​ബ്ദം താ​ൻ വ്യ​ക്ത​മാ​യി കേ​ട്ട​താ​യി നീര​ജ് ദേ​വി പ​റ​യു​ന്നു. ആ ​സ​മ​യം ത​ങ്ങ​ൾ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. മ​റു​ത​ല​യ്ക്ക​ലി​ൽ​നി​ന്ന് ഉ​ഗ്ര​ശ​ബ്ദം കേ​ട്ടു. സെ​ക്ക​ൻ​ഡു​ക​ൾ​ക്കു ശേ​ഷം പൂ​ർ​ണ നി​ശ​ബ്ദ​ത. പെ​ട്ടെ​ന്ന് കോ​ൾ മു​റി​യു​ക​യും ചെ​യ്തു. എ​ന്തോ അ​രു​താ​ത്ത് ന​ട​ന്നു​വെ​ന്നു തോ​ന്നി.…

Read More