തിരുവനന്തപുരം: തലസ്ഥാനത്ത് ഭര്ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ അതിക്രൂരമായി ബലാല്സംഗം ചെയ്ത് അബോധാവസ്ഥയിലാക്കുകയും സ്വര്ണം കവരുകയും ചെയ്ത കേസിലെ ഒന്നാം പ്രതി കൊലുസ് ബിനുവിന് സഹതടവുകാരുടെ വക ക്രൂരമര്ദ്ദനം. സെന്ട്രല് ജയിലില് കഴിയുന്ന ബിനുവിന്റെ പരാതിയില് റിപ്പോര്ട്ട് ഹാജരാക്കാന് ജയില് സൂപ്രണ്ടിനോട് തിരുവനന്തപുരം അഡീ.സെഷന്സ് കോടതി ഉത്തരവിട്ടു. മുമ്പ് മര്ദ്ദനമേറ്റതിന് കോടതിയില് പരാതിപ്പെട്ടതിന്റെ വിരോധത്തിലാണ് എട്ടാം ബ്ലോക്കിലെ സഹ തടവുകാര് തന്നെ ക്രൂര മര്ദ്ദനത്തിനിരയാക്കുന്നതെന്നാണ് ബിനുവിന്റെ പരാതി. ബിനുവിനെ ബ്ലോക്ക് മാറ്റി പാര്പ്പിക്കുന്നത് സംബന്ധിച്ച റിപ്പോര്ട്ട് 23 ന് സൂപ്രണ്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. കേസില് ജയിലില് കിടന്ന് വിചാരണ നേരിടുന്ന രണ്ടു പ്രതികളില് ഒന്നാം പ്രതിയാണ് ബിനു. വിചാരണക്ക് കോടതിയില് ഹാജരാക്കിയ വേളയില് ജഡ്ജി മിനി. എസ്. ദാസിനോട് പരാതിപ്പെട്ടത്.അനവധി കവര്ച്ചാ കേസുകളില് പ്രതികളായ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി കൊലുസ് ബിനു എന്ന അനില്കുമാര്…
Read MoreCategory: Loud Speaker
കാഷ്മീരിന് പാക്കിസ്ഥാന് തിരിച്ചടി സ്വന്തം രാജ്യത്തുനിന്ന് തന്നെ, പാക്കിസ്ഥാനെ തകര്ക്കണമെന്ന് ബലൂചിസ്ഥാന് നേതാവ് വാഹിദ് ബലൂച്ച്
ഇന്ത്യയ്ക്കൊപ്പമാണ് തങ്ങളെന്നും പാക്കിസ്ഥാനെ പാഠം പഠിപ്പിക്കണമെന്നും ബലൂചിസ്ഥാന് വിമതര്. പാക്കിസ്ഥാനില് നിന്ന് സ്വാതന്ത്രത്തിനായി പോരാടുന്നവരാണ് ബലുചിസ്ഥാന് പ്രവിശ്യയിലുള്ള ജനങ്ങള്. കാശ്മീരിലെ പുല്വാമയില് ചാവേറാക്രമണത്തില് 40 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടതിനു മൂന്നാം നാള് ബലൂചിസ്ഥാനിലെ ക്വറ്റയില് പാക് പട്ടാള വാഹനവ്യൂഹത്തിനു നേരെയുണ്ടായ ചാവേര് ആക്രമണത്തില് ഒമ്പത് പാക് പട്ടാളക്കാര് കൊല്ലപ്പെട്ടിരുന്നു. ബലൂചിസ്ഥാന് വിമോചന മുന്നണിയും ബലൂച് റിപ്പബ്ലിക്കന് ഗാര്ഡും ചാവേര് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ഇന്ത്യന് രഹസ്യാന്വേഷണ വിഭാഗമായ റോയുടെ പങ്കാണ് ഇവിടെ പാക്കിസ്ഥാന് സംശയിക്കുന്നത്. കാശ്മീരിലെ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യണമെന്ന് ബലൂചിസ്ഥാന് നാഷണല് കോണ്ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരപരാധികളെ കൊന്നൊടുക്കുന്ന പാക്കിസ്ഥാന്റെ മനുഷ്യത്വമില്ലാത്ത ക്രിമിനല് കുറ്റകൃത്യങ്ങള്ക്ക് ഇന്ത്യ തിരിച്ചടി നല്കേണ്ടസമയമായെന്നും ബലൂചിസ്ഥാന് നാഷണല് കോണ്ഗ്രസ് പ്രസിഡന്റ് വാഹിദ് ബലൂച് പ്രസ്താവനയില് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് കാശ്മീരെന്ന പോലെയാണ് പാക്കിസ്ഥാന് ബലൂചിസ്ഥാനും.
Read Moreകാസർഗോട്ടെ ഇരട്ടക്കൊലപാതകം; അന്വേഷണം കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിലേക്കും; പ്രദേശിക നേതാവടക്കം ഏഴ് പേർ പോലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ കാസർഗോഡ്: പുല്ലൂർ-പെരിയ പഞ്ചായത്തിലെ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്ലാൽ(27) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ ഏഴുപേർ കസ്റ്റഡിയിൽ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരൻ ഉൾപ്പെടെ ഏഴു പേരെയാണ് അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡയിലുള്ളവരിൽ കൊലപാതകത്തിലെ മുഖ്യ പ്രതിയും ഉൾപ്പെട്ടതായാണ് സൂചന. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അതിനിടെ പീതാംബരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം നേതൃത്വം അറിയിച്ചു. കൊലപാതകത്തിനു പിന്നിൽ കണ്ണൂരിലെ രാഷ്ട്രീയ ക്വട്ടേഷൻസംഘമെന്ന സൂചനയെ തുടർന്ന് കണ്ണൂരിലെ പാർട്ടിഗ്രാമങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. കൊലപാതകം നടന്ന ദിവസം കണ്ണൂർ രജിസ്ട്രേഷനിലുള്ള ജീപ്പിൽ ഒരു സംഘം പ്രദേശത്ത് എത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പെരിയ കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിനുള്ള സംഘാടകസമിതി യോഗത്തിൽ ഞായറാഴ്ച ശരത് ലാലും കൃപേഷും പങ്കെടുത്തിരുന്നു. കണ്ണൂർ രജിസ്ട്രേഷൻ…
Read Moreസെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തൽ പൊളിച്ചു മാറ്റി; എംപാനൽ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തൽ പൊളിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി എംപാനൽ ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചു. ആലപ്പുഴ സ്വദേശിയായ യുവതിയാണ് മരത്തിനു മുകളിൽ കയറി ആത്മഹത്യക്കു ശ്രമിച്ചത്. പിന്നീട് അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി ഇവരെ താഴെയിറക്കി. ഭര്ത്താവ് മരിച്ചതിനാല് ജീവിക്കാന് വേറെ വഴിയില്ലെന്നും രണ്ട് കൊച്ചുകുട്ടികളുണ്ടെന്നും പറഞ്ഞുകൊണ്ടാണ് യുവതി ജീവനൊടുക്കാൻശ്രമം നടത്തിയത്. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് സെക്രട്ടേറിയേറ്റിന് മുന്നിലെ പത്തോളം സമരപ്പന്തലുകൾ പോലീസ് പൊളിച്ചു നീക്കിയത്.
Read More“സാനിയ പാക്കിസ്ഥാന്റെ മരുമകൾ’; അംബാസഡർ പദവി നീക്കണമെന്ന് ബിജെപി നേതാവ്
ഹൈദരാബാദ്: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്കെതിരേ ബിജെപി എംഎൽഎ രാജാ സിംഗ് രംഗത്ത്. തെലങ്കാന ബ്രാൻഡ് അംബാസഡർ പദവിയിൽനിന്നു സാനിയയെ നീക്കണമെന്ന് രാജാ സിംഗ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടു. സാനിയ പാക്കിസ്ഥാന്റെ മരുമകളാണെന്നും സാനിയയെ നീക്കം ചെയ്യുന്നതിലൂടെ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിത്തമുള്ള പാകിസ്ഥാനു ശക്തമായ സന്ദേശം നൽകാൻ സാധിക്കുമെന്നുമാണു സിംഗിന്റെ വാദം. സാനിയയ്ക്കു പകരം ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണ്, ബാഡ്മിന്റണ് താരങ്ങളായ സൈന നെഹ്വാൾ, പി.വി. സിന്ധു എന്നിവരിൽ ആരെയെങ്കിലും നിയമിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെടുന്നു. ഹൈദരാബാദിലെ ഘോഷാമഹൽ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് രാജാ സിംഗ്. നേരത്തെ, പുൽവാമയിൽ ഭീകരാക്രമണത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാതിരുന്ന പ്രമുഖരെ വിമർശിക്കുന്ന പ്രവണതയെ ചോദ്യം ചെയ്തു സാനിയ രംഗത്തെത്തിയിരുന്നു. താൻ തീവ്രവാദത്തിന് എതിരാണെന്നു തെളിയിക്കാൻ പരസ്യമായി ആക്രമണത്തെ അപലപിക്കുകയോ അലറി വിളിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും എക്കാലത്തും…
Read Moreകൈനീട്ടി പാക്കിസ്ഥാൻ, കൈകൂപ്പി ഇന്ത്യ; രാജ്യാന്തര കോടതിയിൽ നാടകീയരംഗങ്ങൾ
ദി ഹേഗ്: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പ്രതിനിധികളോടു സൗഹൃദം പങ്കിടാൻ വിസമ്മതിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ. പാക് പ്രതിനിധി സൗഹൃദം പങ്കിടാൻ ഹസ്തദാനം ചെയ്തപ്പോൾ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അതു നിരസിക്കുകയായിരുന്നു. ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച കുൽഭൂഷണ് ജാദവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേൾക്കുന്നതിനു തൊട്ടുമുന്പാണ് ഉദ്യോഗസ്ഥർ കണ്ടുമുട്ടിയത്. പാക്കിസ്ഥാൻ അഡ്വക്കേറ്റ് ജനറൽ അൻവർ മൻസൂർ ഖാൻ ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദീപക് മിത്തൽ ഹസ്തദാനം നൽകാൻ വിസമ്മതിക്കുകയായിരുന്നു. പകരം ദീപക് മിത്തൽ പാക് ഉദ്യോഗസ്ഥനു നേരെ കൈകൂപ്പി നമസ്കാരം പറഞ്ഞു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പാക് പ്രതിനിധികളോട് ഇത്തരത്തിൽ പെരുമാറുന്നത് ആദ്യമായല്ല. 2017 മേയ് മാസത്തിലും പാക് പ്രതിനിധികളോട് ഇന്ത്യൻ ഉദ്യോഗസ്ഥർ ഇത്തരത്തിൽ പെരുമാറിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read Moreസ്ത്രീകൾ അയ്യപ്പനെ കണ്ടാൽ എന്താണ് കുഴപ്പം? യുവതീ പ്രവേശനത്തെ അനുകൂലിച്ച് കമൽഹാസൻ
ചെന്നൈ: ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് നടനും മക്കൾ നീതിമയ്യം പാർട്ടി തലവനുമായ കമൽഹാസൻ. നിത്യബ്രഹ്മചാരിയായതുകൊണ്ട് അയ്യപ്പനെ സ്ത്രീകൾ കാണാൻ പാടില്ല എന്ന് എവിടെയാണ് പറയുന്നത് എന്ന് അദ്ദേഹം ചോദിച്ചു. അയ്യപ്പൻ സ്ത്രീകളെ മാനിക്കില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
Read Moreഒന്നരക്കോടിയുടെ തട്ടിപ്പു കേസ്! സരിതയേയും ബിജു രാധാകൃഷ്ണനെയും വെറുതെവിട്ടു
തിരുവനന്തപുരം: ഒന്നരക്കോടി രൂപയുടെ തട്ടിപ്പു കേസിൽ സോളാർ കേസ് പ്രതി സരിത നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെവിട്ടു. തിരുവനന്തപുരം സ്വദേശി ടി.സി.മാത്യുവിൽ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് സിജെഎം കോടതിയുടെ വിധി.
Read Moreഹോട്ടൽ മുറിയിൽ ഒറ്റയ്ക്കു വന്നാൽ…! ഫേസ്ബുക്ക്വഴി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി സൗഹൃദം നടിച്ചു യുവതിയെ ഭീഷണിപ്പെടുത്തി പിഡീപ്പിക്കാൻ ശ്രമിച്ച യുവാവിനെ സിറ്റി ഷാഡോ പോലീസും മ്യൂസിയം പോലീസും ചേർന്നു പിടികൂടി. വയനാട് മാനന്തവാടി ഇടത്തട്ടേൽ വീട്ടിൽ ആർ. ഷിറിൽരാജി (29) നെയാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ ഫേസ്ബുക്ക് മെസഞ്ചറിൽ അവരുടെ ഭർത്താവിനെതിരേയുള്ള തെളിവു നൽകാമെന്ന് സന്ദേശം അയച്ചു ഭീഷണിപ്പെടുത്തിയശേഷം ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കു വന്നാൽ തെളിവുകൾ കാണിച്ചുതരാമെന്നും പറഞ്ഞാണ് ഇയാൾ യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നത്. തുടർന്നു നിരവധി മെസേജുകൾ അയച്ച് ശല്യപ്പെടുത്തി പാളയം ബസ് സ്റ്റാൻഡിൽ വന്നാൽ നേരിട്ട് കാണാമെന്ന് അറിയിച്ചു. തുടർന്ന് യുവതിയും ഭർത്താവും സിറ്റി പോലീസ് കമ്മീഷണർ സുരേന്ദ്രനു നൽകിയ പരാതിയെ തുടർന്ന് കമ്മീഷണറുടെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെ പാളയം ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് മ്യൂസിയം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായമാകാത്ത പ്ലസ്ടു…
Read Moreനിങ്ങളുടെ നെഞ്ചിലെ തീ എനിക്കറിയാം. അത് എന്റെ ഹൃദയത്തിലുമുണ്ട്! തിരിച്ചടി ഓർമിപ്പിച്ച് വീണ്ടും പ്രധാനമന്ത്രി
പാറ്റ്ന: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാർക്ക് ആദരാഞ്ജലികളുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. പാറ്റ്നയിൽ മെട്രോ റെയിൽ പ്രോജക്ടിന്റെ തറക്കല്ലിടൽ ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണ് മോദി വികാരാധീനനായത്. “നിങ്ങളുടെ നെഞ്ചിലെ തീ എനിക്കറിയാം. അത് എന്റെ ഹൃദയത്തിലുമുണ്ട്’ എന്നായിരുന്നു മോദി സദസിനോടായി പറഞ്ഞത്.ആക്രമണത്തിന് പിന്നാലെ തിരിച്ചടി നൽകുമെന്ന് ഒന്നിലേറെ തവണ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിഹാറിൽ നിന്നുള്ള സിആർപിഎഫ് ജവാൻമാർക്ക് മോദി ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Read More