ദുബായ്: “യുഎഇയിൽ എൺപതു ശതമാനത്തോളം മലയാളികളാണ്. എന്റെ കൊട്ടാരത്തിൽ 100 ശതമാനം പേരും മലയാളികളാണ് ജോലി ചെയ്യുന്നത്. എന്തുകൊണ്ടാണ് മലയാളികൾ ഇത്രയേറെ യുഎഇയെ ഇഷ്ടപ്പെടുന്നത്.- ചോദ്യം യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റേത്. ഇന്നലെ തന്നെ കാണാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനോടായിരുന്നു യുഎഇ പ്രധാനമന്ത്രിയുടെ വാക്കുകൾ. മലയാളികൾ ഈ രാജ്യത്തെ അവരുടെ രണ്ടാം വീടായാണു കാണുന്നതെന്നു മുഖ്യമന്ത്രി അദ്ദേഹത്തിനു മറുപടി നൽകി.ഊഷ്മളമായ സ്വീകരണമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കൊട്ടാരത്തിൽ കേരള മുഖ്യമന്ത്രിക്കു ലഭിച്ചത്. കേരളം സന്ദർശിക്കാൻ ഷെയ്ഖ് മുഹമ്മദിനെ ക്ഷണിച്ചു. കേരളത്തിലെ കാഴ്ചകളെക്കുറിച്ചും അദ്ദേഹം കൗതുകത്തോടെ ചോദിച്ചറിഞ്ഞു. സെപ്റ്റംബറിൽ കേരളം സന്ദർശിക്കാൻ നല്ല സമയമാണെന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടു പറഞ്ഞു. ദുബായ് മർമൂം പാലസിലായിരുന്നു കൂടിക്കാഴ്ച. യുഎഇയി ലെ ഇന്ത്യൻ അംബാഡർ…
Read MoreCategory: Loud Speaker
ജവാന്റെ മൃതദേഹത്തിനൊപ്പം കണ്ണന്താനത്തിന്റെ സെൽഫി; വിവാദമായപ്പോൾ മുക്കി
കോട്ടയം: ജമ്മു കാഷ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻ വി.വി.വസന്തകുമാറിന്റെ മൃതദേഹത്തിനരികെനിന്നു സെൽഫിയെടുത്ത് കേന്ദ്രമന്ത്രി അൽഫോണ്സ് കണ്ണന്താനം. വയനാട്ടിലെ വീട്ടിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത സെൽഫിയാണ് കണ്ണന്താനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ വി.വി. വസന്തകുമാറിന്റെ സംസ്കാര ചടങ്ങുകൾ അദ്ദേഹത്തിന്റെ വസതിയിൽ നടന്നു. വസന്തകുമാറിനെ പോലുള്ള ധീരജവാൻമാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാൻ സാധിക്കുന്നത്- സെൽഫിക്കൊപ്പം കണ്ണന്താനം ഫേസ്ബുക്കിൽ കുറിച്ചു. ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ മന്ത്രിക്കെതിരേ രൂക്ഷ വിമർശനങ്ങൾ ഉയർന്നു. ഇതോടെ പേജിൽനിന്നു മന്ത്രി പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇത് ആദ്യമായല്ല, കണ്ണന്താനം ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പുലിവാലു പിടിപ്പിക്കുന്നത്. പ്രളയകാലത്ത് ദുരിതാശ്വാസ കാന്പിൽ പോയി കിടന്നുറങ്ങിയ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച കണ്ണന്താനത്തിനു നേരെ ട്രോളുകളുണ്ടായിരുന്നു.
Read Moreതമിഴ് യുവനടി മരിച്ചനിലയിൽ; ഒപ്പം താമസിച്ചിരുന്ന കാമുകനായി തെരച്ചിൽ
ചെന്നൈ: തമിഴ് നടി യാഷികയെ മരിച്ചനിലയിൽ കണ്ടെത്തി. ചെന്നൈ പേരാവല്ലൂരിലെ ജികഐം കോളനിയിലെ വീട്ടിലാണ് നടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തമിഴ് ടിവി സീരിയലുകളിലൂടെ ശ്രദ്ധേയയായ യാഷിക ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഒപ്പം താമസിച്ചിരുന്ന കാമുകൻ മോഹൻ ബാബുവാണ് തന്റെ മരണത്തിനു കാരണമെന്നു പറഞ്ഞ് അമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചശേഷമാണ് യാഷിക മരിച്ചത്. മോഹൻ തന്നെ വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ലെന്നും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. നാലു മാസം മുന്പാണു മോഹൻ ബാബുവുമൊത്തു യാഷിക പേരാവല്ലൂരിൽ താമസം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും മോഹൻ വീട്ടിൽനിന്ന് ഇറങ്ങി പോവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു മരണം. തിരുപ്പുർ സ്വദേശിനിയാണ് യാഷിക. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു. മോഹൻ ബാബുവിനായി പോലീസ് തെരച്ചിൽ തുടരുകയാണ്.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? ജവാന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയെ റോഡ് ഷോയാക്കി; ബിജെപി എംപി വിവാദത്തില്
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ റോഡ് ഷോയാക്കിയ ബിജെപി എംപി സാക്ഷി മഹാരാജ് വിവാദത്തിൽ. ഉത്തർപ്രദേശിലെ ഉന്നാവോ സ്വദേശിയായ സൈനികൻ അജിത് കുമാർ ആസാദിന്റെ സംസ്കാര ചടങ്ങിലാണ് മണ്ഡലത്തിലെ എംപിയായ സാക്ഷി മഹാരാജ് രാഷ്ട്രീയം കലർത്തിയത്. വിലാപയാത്രയിൽ പങ്കെടുക്കാനെത്തിയവർക്കുനേരെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിൽനിന്ന് സാക്ഷി മഹാരാജ് ചിരിക്കുകയും കൈവീശി കാണിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ പ്രശാന്ത് കുമാർ ട്വിറ്ററിൽ പങ്കുവച്ചു. ഇതേതുടർന്ന് സമൂഹമാധ്യമങ്ങളിൽ ബിജെപി നേതാവിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ, ഭീകരാക്രമണത്തിൽ ജവാൻമാർ കൊല്ലപ്പെട്ടതിനു പിന്നാലെ ഉത്തർപ്രദേശിലെ ഝാൻസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതു വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ബിജെപി ഡൽഹി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി ഈ സമയം സ്വകാര്യ പരിപാടിയിൽ ഡാൻസ് ചെയ്തതും ബിജെപി അധ്യക്ഷൻ അമിത് ഷാ പാർട്ടി റാലിയിൽ…
Read Moreകൊട്ടിയൂർ പീഡനം: റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവ്
തലശേരി: കൊട്ടിയൂരിലെ പ്രായപൂര്ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ കേസില് ഒന്നാംപ്രതി വയനാട് നടവയല് വടക്കുംചേരിയില് ഹൗസില് ഫാ. റോബിന് മാത്യുവിന് 20 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. തലശേരി അഡീഷനല് ജില്ലാ സെഷന്സ് (ഒന്ന്) ജഡ്ജി പി.എന്.വിനോദാണ് കേസിൽ വിധി പറഞ്ഞത്. പ്രതിക്കെതിരേ പ്രോസിക്യൂഷൻ ചുമത്തിയ മൂന്ന് കുറ്റവും ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. മൂന്ന് കുറ്റത്തിനും ഓരോ ലക്ഷം രൂപ വീതമാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്. പിഴയായി ലഭിക്കുന്ന തുകയിൽ നിന്നും 1.5 ലക്ഷം രൂപ ഇരയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സാക്ഷിമൊഴി നൽകിയ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരേ നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു. ഇരയായ പെൺകുട്ടിയുടെ സംരക്ഷണ ചുമതല ലീഗൽ സർവീസ് അഥോറിറ്റിക്കായിരിക്കുമെന്നും കോടതി വിധിച്ചു. കേസിലെ മറ്റ് ആറു പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. അമ്മയുടെയും…
Read Moreവനിതാ ഡോക്ടറെ കത്തികാട്ടി 90 പവനും 50,000 രൂപയും കവർന്നു; മോഷ്ടാക്കൾ മുഖംമൂടിയും അടിവസ്ത്രവും മാത്രമാണ് ധരിച്ചിരുന്നത്; മോഷണത്തെക്കുറിച്ച് പോലീസിന്റെ കണ്ടെത്തൽ ഇങ്ങനെ
നെടുമ്പാശേരി: വീട് കുത്തിത്തുറന്ന രണ്ടംഗ സംഘം വനിതതാഡോക്ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി 90 പവൻ സ്വർണവും 50,000 രൂപയും കവർന്നു. ചെങ്ങമനാട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഡോ. ഗ്രേസ് മാത്യുവിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ 2.40നാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്. ഡോക്ടറുടെ ഭർത്താവ് ഡോ. മാത്യു അമേരിക്കയിലും ഏക മകൻ ഡോ. അജിത്ത് നേവിയിലുമാണ്. ഡോ. ഗ്രേസ് മാത്യു 15 വർഷത്തോളായി ഇവിടെ തനിച്ചാണ് താമസം. വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ ഗ്രേസ് മാത്യു ഉറങ്ങുന്ന മുറിയിലെത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയിരുന്നു. ആക്രമിക്കരുതെന്ന് ഡോക്ടർ അപേക്ഷിച്ചതിനെ തുടർന്ന് മോഷ്ടാക്കൾ കൈയേറ്റത്തിന് മുതിർന്നില്ല. മുഖംമൂടിയും അടിവസ്ത്രവും മാത്രം ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. കഴിഞ്ഞ ദിവസം ബാങ്കിലെ ലോക്കറിൽനിന്ന് എടുത്തതാണ് സ്വർണമെന്ന് ഡോ. ഗ്രേസ് പോലീസിനോട് പറഞ്ഞു. ബാങ്കിൽനിന്നു സ്വർണം പിൻവലിച്ചതറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. റൂറൽ ജില്ലാ പോലീസ്…
Read More‘അങ്ങനെയങ്ങ് മാറി നിൽക്കേണ്ട’; ഈഴവ വോട്ടുകൾ നിർണായകമാണ്, തുഷാർ മത്സരിക്കണം; തോറ്റാൽ രാജ്യസഭാ എംപി സ്ഥാനം?
നിയാസ് മുസ്തഫ കോട്ടയം: തുഷാർ വെള്ളാപ്പള്ളിക്കുമേൽ സമ്മർദം ചെലുത്താനുറച്ച് ബിജെപി കേന്ദ്ര നേതൃത്വം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലായെന്ന നിലപാട് എൻഡിഎ കൺവീനർ കൂടിയായ തുഷാർ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് തുഷാറിനെ എങ്ങനെയും മത്സരിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം സമ്മർദം ചെലുത്താൻ ഒരുങ്ങുന്നത്. ബിഡിജെഎസിന് അഞ്ചു സീറ്റുകൾ ബിജെപി വിട്ടുകൊടുത്തിട്ടുണ്ട്. തൃശൂരിലോ ആറ്റിങ്ങലിലോ തുഷാർ മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരസ്യ നിലപാട് തുഷാറിനെ മാറി ചിന്തിപ്പിച്ചു.എസ്എൻഡിപി ഭാരവാഹികൾ തെരഞ്ഞെടു പ്പിൽ മത്സരിക്കരുതെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് എൻഡിഎ കൺവീനർ എന്ന നിലയിൽ സംസ്ഥാനമൊട്ടുക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതുണ്ടെന്നും മത്സരിച്ചാൽ മറ്റു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ലായെന്നുമുള്ള വാദവുമായി തുഷാർ രംഗത്തുവന്നത്. എന്നാൽ തുഷാർ മാറി നിന്നാൽ ഈഴവ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ കഴിയില്ലായെന്ന്…
Read Moreഅതിവേഗ ട്രെയിൻ അതിവേഗം പണിമുടക്കി; ഇന്ത്യയുടെ ആദ്യത്തെ അതിവേഗ ട്രെയിൻ രണ്ടാം ദിനം പണിമുടക്കി
ന്യൂഡല്ഹി: ഇന്ത്യയുടെ ആദ്യത്തെ അതിവേഗ ട്രെയിൻ ഓടിത്തുടങ്ങിയതിന്റെ രണ്ടാം ദിനം തന്നെ പണിമുടക്കി വഴിയിൽ കിടന്നു. വാരാണസിയിൽനിന്നും മടങ്ങുകയായിരുന്ന ട്രെയിൻ ശനിയാഴ്ച പുലർച്ചെ ദേശീയ തലസ്ഥാനത്തിനു 200 കിലോ മീറ്റർ അകലെയാണ് ബ്രേക്ക്ഡൗണായത്. ഉത്തര്പ്രദേശിലെ തുണ്ട്ല ജംഗ്ഷന് റെയില്വേ സ്റ്റേഷനില് നിന്ന് 15 കിലോമീറ്റര് അകലെയായിരുന്നു സംഭവം. ട്രെയിന്റെ അവസാന കോച്ചുകളിലെ ബ്രേക്കിന് തകാർ സംഭവിച്ചതാണ് വഴിയില് കുടുങ്ങാന് കാരണമായതെന്ന് കരുതുന്നു. യാത്രക്കാരെ മറ്റ് രണ്ട് ട്രെയിനുകളിലായാണ് ഡൽഹിയിലേക്ക് അയച്ചത്. മൂന്നു മണിക്കൂറിനു ശേഷം തകരാർ പരിഹരിച്ച് ട്രെയിൻ രാവിലെ 8.15 ഓടെ യാത്ര പുനരാരംഭിച്ചു. ഇന്ത്യയുടെ ആദ്യ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് ഒമ്പത് മണിക്കൂർ 45 മിനിട്ട് കൊണ്ട് ഓടിയെത്തും. മണിക്കൂറിൽ 130 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിന്റെ പരാമവധി വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണ്.…
Read Moreപുൽവാമയിലെ ഭീകരാക്രമണം: സൈനികരുടെ ബന്ധുക്കൾക്ക് രാജസ്ഥാൻ 25 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ജയ്പുർ: ജമ്മുകാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപ രാജസ്ഥാൻ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംസ്ഥാനത്തുനിന്നുള്ള ജവാൻമാരുടെ കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരം നൽകുന്നത്. അടുത്ത ബന്ധുക്കൾക്ക് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. സർക്കാർ കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം ചേരുകയാണെന്ന് സൈനികക്ഷേമ മന്ത്രി പ്രതാപ് സിംഗ് ഖചാരിയ പറഞ്ഞു. മൂന്നു ലക്ഷം രൂപ കൊല്ലപ്പെട്ട സൈനികന്റെ മാതാപിതാക്കൾക്കും ഭാര്യക്കോ മക്കളിലൊരാൾക്കോ സർക്കാർ ജോലിയും നൽകും.
Read Moreരോഗിയുടെ ദേഹത്ത് മൂന്നു കിലോയുള്ള ട്രേ വച്ചത് നഴ്സിന്റേത് ഗുരുതരവീഴ്ചയെന്ന് ഡോക്ടർ; ചെയ്ത തെറ്റിന്റെ ഗൗരവം മനസിലാക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്; ഡോക്ടറിന്റെ വിശദീകരണം ഇങ്ങനെ…
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ നഴ്സുമാരുടെ ആരോപണത്തിന് ശസ്ത്രക്രിയാ വിഭാഗം മേധാവിയായ ഡോക്ടറുടെ മറുപടി. നഴ്സിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ച്ചയെന്ന് ഡോക്ടർ ജോൺ.എസ്.കുര്യൻ പറഞ്ഞു. ഡോക്ടർ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് നഴ്സുമാർ പണിമുടക്കുന്ന പശ്ചാത്തലത്തിലാണ് ഡോക്ടറുടെ വിശദീകരണം. ഐസിയുവിൽ രോഗികളെ പരിശോധിക്കുന്നതിനിടെ മാനസികമായി പീഡിപ്പിച്ചെന്നാണ് നഴ്സിന്റെ പരാതി.മൂന്നു കിലോയുള്ള ട്രേയാണ് നഴ്സ് രോഗിയുടെ ദേഹത്ത് വച്ചതെന്ന് ഡോക്ടർ പറഞ്ഞു. ഗൗരവം മനസിലാക്കാൻ വേണ്ടിയാണ് മൂന്നു മിനിറ്റ് നേരം നഴ്സിനെ കട്ടിലിൽ കിടത്തി ദേഹത്ത് ഗ്ലൂക്കോമീറ്റർ അടങ്ങിയ ട്രേ വച്ചത്. സംഭവത്തിൽ നഴ്സിനോട് ഖേദം പ്രകടിപ്പിക്കാൻ തയാറാണെന്നും ഡോക്ടർ പറഞ്ഞു. സംഭവത്തെതുടർന്ന് രണ്ടു ദിവസമായി നഴ്സ് ആശുപത്രിയിൽ എത്തിയിരുന്നില്ല. സംഭവം മാതാപിതാക്കളോട് പറഞ്ഞതോടെ ആശുപത്രി അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ഇതോടെ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ആരംഭിക്കാൻ നഴ്സുമാർ തീരുമാനിക്കുകയായിരുന്നു. ഡോക്ടർക്കെതിരെ നടപടി എടുക്കുംവരെ സമരം തുടരുമെന്നാണ് നഴ്സുമാരുടെ നിലപാട്. ഇന്ന്…
Read More