ഉപഭോക്താക്കൾക്ക് ഇനിമുതൽ റേഷൻ കടകളിലെ സ്റ്റോക്കും പരിശോധിക്കാം; സാധനങ്ങൾ കടയിൽ ഉണ്ടായിട്ടും റേഷൻ നിഷേധിച്ചാൽ പരാതി നൽകാം

തിരുവനന്തപുരം: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്‍റെ ഭാഗമായി റേഷൻ ഉപഭോക്താക്കൾക്ക് ഇനിമുതൽ തങ്ങളുടെ റേഷൻ കടകളിലെ സ്റ്റോക്കും പരിശോധിക്കാം. പൊതുവിതരണ പോർട്ടലിലാണ് ഈ സേവനം ലഭ്യമാവുക. ഇതിനുള്ള ക്രമീകരണങ്ങൾ ഭക്ഷ്യ വകുപ്പ് പോർട്ടലിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. http://epos.kerala.gov.in/Stock_Register_Interfaceഎന്ന ലിങ്കിൽ കയറിയ ശേഷം ജില്ല ,താലൂക്ക്, റേഷൻ കടയുടെ നമ്പർ എന്നിവ സെലക്ട് ചെയ്താൽ ആ കടയിലെ റേഷൻ സാധനങ്ങളുടെ ഓരോ മാസത്തെയും സ്റ്റോക്ക് വിവരം ലഭ്യമാക്കും. എത്ര കിലോ ഭക്ഷ്യധാന്യങ്ങൾ കടയിൽ എത്തിയെന്നും അതിൽ എത്രയൊക്കെ സാധനങ്ങൾ നൽകിയിട്ടുണ്ടെന്ന വിവരവും പട്ടിക തിരിച്ച് ലഭിക്കും. ഇതോടെ കടകളിലെ പൂഴ്ത്തിവെപ്പും മറിച്ചു വിൽപ്പനയും നല്ലൊരു ശതമാനം വരെ തടയാനാകും. സാധനങ്ങൾ കടയിൽ ഉണ്ടായിട്ടും റേഷൻ നിഷേധിച്ചാൽ പരാതി നൽകുകയും ചെയ്യാം. അതോടൊപ്പം റേഷൻ കടകളിൽ ബ്ലൂടൂത്ത് സംവിധാനത്തോടു കൂടി പ്രവർത്തിക്കുന്ന ഇ-ത്രാസിന്‍റെ പൈലറ്റ് പ്രവർത്തനം തലസ്ഥാനത്ത് ആരംഭിച്ചു. ബ്ലൂടൂത്ത് ഇ_ത്രാസുമായി…

Read More

തീവ്രവാദത്തിലേക്കു യുവാക്കളെ ആകര്‍ഷിക്കാന്‍ സ്ത്രീകളെ ഉപയോഗിക്കുന്നതായി സൂചന; അറസ്റ്റിലായ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ശ്രീ​ന​ഗ​ർ: യു​വാ​ക്ക​ളെ ഒ​പ്പം ചേ​ർ​ക്കു​ന്ന​തി​നാ​യി പാ​ക് ഭീ​ക​ര​സം​ഘ​ട​ന​ക​ൾ ജ​മ്മു കാ​ഷ്മീ​രി​ൽ സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി സൂ​ച​ന. ര​ണ്ടാ​ഴ്ച മു​ന്പ് അ​റ​സ്റ്റി​ലാ​യ യു​വ​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണു ഭീ​ക​ര​രു​ടെ തേ​ൻ​കെ​ണി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച​ത്. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​നു പു​റ​മേ ആ​യു​ധ​ങ്ങ​ൾ ഒ​രു സ്ഥ​ല​ത്തു​നി​ന്നും മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു സു​ര​ക്ഷി​ത​മാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നും നു​ഴ​ഞ്ഞു​ക​യ​റി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന ഭീ​ക​ര​രെ സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു വ​ഴി​കാ​ട്ടു​ന്ന​തി​നു​മെ​ല്ലാം ഇ​ത്ത​രം കെ​ണി​യി​ൽ അ​ക​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച മു​ന്പ് ബ​ന്ദി​പോ​റ​യി​ൽ​നി​ന്ന് അ​റ​സ്റ്റി​ലാ​യ മു​പ്പ​തു​കാ​രി​യി​ൽ നി​ന്നാ​ണ് തേ​ൻ​കെ​ണി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്കു ല​ഭി​ച്ച​ത്. സ​യി​ദ് ഷാ​സി​യ എ​ന്ന യു​വ​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫേ​സ്ബു​ക്കും ഇ​ൻ​സ്റ്റ​ഗ്രാ​മും ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​വ​ധി അ​ക്കൗ​ണ്ടു​ക​ളു​ള്ള ഇ​വ​രെ ഒ​ട്ടേ​റെ യു​വാ​ക്ക​ൾ പി​ന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. ഏ​താ​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ഇ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സൗ​ഹൃ​ദം തു​ട​ർ​ന്നി​രു​ന്നു. അ​റ​സ്റ്റി​നു​ശേ​ഷം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​റ്റു ചി​ല സ്ത്രീ​ക​ൾ​കൂ​ടി ഇ​തേ​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഷാ​സി​യ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ പോ​ലീ​സ്…

Read More

ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ മാ​റു​മ​റ​ക്കാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​; ശ​ബ​രി​മ​ല​യി​ല്‍ ഇ​ന്ന​ല്ലെ​ങ്കി​ല്‍ നാ​ളെ യു​വ​തീ പ്ര​വേ​ശ​നം സാ​ധ്യ​മാ​കും: ന​ടി ഷീ​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ ഇ​ന്ന​ല്ലെ​ങ്കി​ല്‍ നാ​ളെ യു​വ​തീ പ്ര​വേ​ശ​നം സാ​ധ്യ​മാ​കു​മെ​ന്ന് ന​ടി ഷീ​ല പ​റ​ഞ്ഞു. നാ​ളെ​ത്ത​ന്നെ ചാ​ടി​ക്ക​യ​റി ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​ക​ണം എ​ന്ന​ല്ല ഞാ​ന്‍ പ​റ​ഞ്ഞ​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ മാ​റു​മ​റ​ക്കാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു കേ​ര​ള​ത്തി​ല്‍. വ​ലി​യ പോ​രാ​ട്ട​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ബ്ലൗ​സ് ഇ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. അ​തു​കൊ​ണ്ട് ത​ന്നെ സ​മ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​ഞ്ഞ​ത്. എ​ന്നു​വ​ച്ച് നാ​ളെ​ത്ത​ന്നെ ചാ​ടി​ക്ക​യ​റി ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​ക​ണം എ​ന്ന​ല്ല ഞാ​ന്‍ പ​റ​ഞ്ഞ​ത്. വി​ശ്വാ​സ​മു​ള്ള സ്ത്രീ​ക​ള്‍ എ​ന്താ​യാ​ലും മ​ല​ക​യ​റും. അ​ത് എ​ത്ര​യൊ​ക്കെ പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യാ​ലും മെ​ല്ലെ​മെ​ല്ല അ​ത് സാ​ധ്യ​മാ​കും. ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ഇ​പ്പോ​ള്‍ ശ​ബ​രി​മ​ല​യി​ലേ​ക്കി​ല്ല- ഷീ​ല പ​റ​ഞ്ഞു.

Read More

ക്രി​സ്മ​സ് അ​വ​ധി​ക്ക് സ്പെ​ഷ​ൽ ബ​സു​ക​ൾ ! കേ​ര​ള​ത്തി​ന്‍റെ വ​ക 28, ക​ർ​ണാ​ട​ക 30; മ​ണ്ഡ​ല​കാ​ലം കൂ​ടി ആ​യ​തി​നാ​ൽ കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​രു​ടെ വ​ലി​യ തിരക്ക്

ബം​ഗ​ളൂ​രു: ക്രി​സ്മ​സ് അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ആ​ർ​ടി​സി ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. യാ​ത്രാ​ത്തി​ര​ക്ക് കൂ​ടു​ത​ലു​ള്ള ഡി​സം​ബ​ർ 21 മു​ത​ൽ 24 വ​രെ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് 28 സ്പെ​ഷ​ൽ സ​ർ‌​വീ​സു​ക​ളാ​ണ് കേ​ര​ള ആ​ർ​ടി​സി ന​ട​ത്തു​ന്ന​ത്. തി​ര​ക്ക​നു​സ​രി​ച്ച് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കും. ക​ർ​ണാ​ട​ക ആ​ർ​ടി​സി കേ​ര​ള​ത്തി​ലേ​ക്ക് 30 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് 27 സ​ർ​വീ​സു​ക​ളും മൈ​സൂ​രു​വി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് മൂ​ന്നു സ​ർ​വീ​സു​ക​ളു​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​വ​യി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക്രി​സ്മ​സ് അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​തി​വു സ​ർ​വീ​സു​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ തീ​ർ​ന്ന​തോ​ടെ​യാ​ണ് സ്പെ​ഷ​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. മ​ണ്ഡ​ല​കാ​ലം കൂ​ടി ആ​യ​തി​നാ​ൽ കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​രു​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തി​ര​ക്ക് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് ക​ർ​ണാ​ട​ക ആ​ർ​ടി​സി അ​റി​യി​ച്ചു. അ​വ​ധി​ക്കു ശേ​ഷം കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കും മൈ​സൂ​രു​വി​ലേ​ക്കും സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും.അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ളി​ൽ മാ​സ​ങ്ങ​ൾ​ക്കു മു​മ്പേ…

Read More

ആകാശത്തെ പ്രണയിച്ച ബുഷ്! ജോ​​​ർ​​​ജ് ബു​​​ഷ് 90ാം ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ച​​​ത് ആ​​​കാ​​​ശ​​​ച്ചാ​​​ട്ടം ന​​​ട​​​ത്തി; വി​​​ര​​​മി​​​ച്ചു വീ​​​ട്ടി​​​ലി​​​രു​​​ന്നു മു​​​ഷി​​​യു​​​ന്ന​​​വ​​​ർ​​​ക്കു പ്ര​​​ചോ​​​ദ​​​ന​​​മാ​​​ക​​​ട്ടെ​​​യെ​​​ന്നു ബു​​​ഷ്

ഹൂ​​​സ്റ്റ​​​ൺ: ഞ​​​ര​​​ന്പു​​​ക​​​ളി​​​ൽ സാ​​​ഹ​​​സി​​​ക​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ൽ പ്രാ​​​യം ത​​​ട​​​സ​​​മാ​​​കി​​​ല്ല. വീ​​​ൽ​​​ച്ചെ​​​യ​​​റി​​​നെ ആ​​​ശ്ര​​​യി​​​ച്ചി​​​രു​​​ന്ന ജോ​​​ർ​​​ജ് ബു​​​ഷ് 90ാം ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ച​​​ത് ആ​​​കാ​​​ശ​​​ച്ചാ​​​ട്ടം ന​​​ട​​​ത്തി. ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​ൽ വി​​​മാ​​​നം പ​​​റ​​​ത്തി പോ​​​രാ​​​ടി​​​യ ബു​​​ഷി​​​നെ ആ​​​കാ​​​ശ​​​വും ഉ​​​യ​​​ര​​​വും എ​​​ന്നും മോ​​​ഹി​​​പ്പി​​​ച്ചി​​​രു​​​ന്നു. ജീ​​​വി​​​ത​​​ത്തി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന മു​​​ഹൂ​​​ർ​​​ത്ത​​​ങ്ങ​​​ൾ ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തും ആ​​​കാ​​​ശം ത​​​ന്നെ. 75, 80, 85-ാം ജ​​​ന്മ​​​ദി​​​ന​​​ങ്ങ​​​ളും ആ​​​ഘോ​​​ഷി​​​ച്ച​​​ത് ആ​​​കാ​​​ശ​​​ത്തു​​​നി​​​ന്നു ചാ​​​ടി​​​യാ​​​യി​​​രു​​​ന്നു. വാ​​​സ്കു​​​ലാ​​​ർ പാ​​​ർ​​​ക്കി​​​ൻ​​​സ​​​ൺ​​​സ് (​പാ​​​ർ​​​ക്കി​​​ൻ​​​സ​​​ൺ​​​സ് രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന മ​​​റ്റൊ​​​രു രോ​​​ഗം) ബാ​​​ധി​​​ച്ച ബു​​​ഷ് 2012 മു​​​ത​​​ൽ മോ​​​ട്ടോ​​​ർ ഘ​​​ടി​​​പ്പി​​​ച്ച വീ​​​ൽ​​​ച്ചെ​​​യ​​​റി​​​നെ ആ​​​ശ്ര​​​യി​​​ച്ചി​​​രു​​​ന്നു. വി​​​ര​​​മി​​​ച്ചു വീ​​​ട്ടി​​​ലി​​​രു​​​ന്നു മു​​​ഷി​​​യു​​​ന്ന​​​വ​​​ർ​​​ക്കു പ്ര​​​ചോ​​​ദ​​​ന​​​മാ​​​ക​​​ട്ടെ​​​യെ​​​ന്നു ക​​​രു​​​തി​​​യാ​​​ണ് ത​​​ന്‍റെ ചാ​​​ട്ട​​​ങ്ങ​​​ളെ​​​ല്ലാ​​​മെ​​​ന്ന് തൊ​​​ണ്ണൂ​​​റാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ൽ ബു​​​ഷ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. 2014 ജൂ​​​ണി​​​ൽ 6,000 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു ആ ​​​ചാ​​​ട്ടം. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ ജ​​​ന്മ​​​ദി​​​നാ​​​ശം​​​സ​​​ക​​​ളോ​​​ടെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ക​​​യ​​​റി. യു​​​എ​​​സ് ആ​​​ർ​​​മി​​​യി​​​ലെ പാ​​​ര​​​ഷ്യൂ​​​ട്ട് ടീ​​​മി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന മൈ​​​ക് എ​​​ലി​​​യ​​​റ്റ് ബു​​​ഷു​​​മാ​​​യി താ​​​ഴ​​​ത്തേ​​​ക്കു ചാ​​​ടി. ഇ​​​റ​​​ങ്ങി​​​യ​​​ത് മെ​​​യ്നി​​​ലെ കെ​​​ന്നെ​​​ബ​​​ങ്ക്പോ​​​ർ​​​ട്ടി​​​ലു​​​ള്ള ബു​​​ഷി​​​ന്‍റെ…

Read More

അ​​​പു രാ​​​ജ്യ​​​ത്തെ​​​ത്തി ! ജി-20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​മോ​​​ദി​​​യെ ക​​​ളി​​​യാ​​​ക്കി​​​ ചാനൽ

ബു​​​വേ​​​നോ​​​സ് ആ​​​രീ​​​സ്: ജി-20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​മോ​​​ദി​​​യെ ക​​​ളി​​​യാ​​​ക്കി​​​യ അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യി​​​ലെ ക്രോ​​​ണി​​​ക്ക ടി​​​വി ചാ​​​ന​​​ലി​​​ന്‍റെ ന​​​ട​​​പ​​​ടി വം​​​ശീ​​​യാ​​​ധി​​​ക്ഷേ​​​പ​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പ​​​ണം. അ​​​മേ​​​രി​​​ക്ക​​​ൻ അ​​​നി​​​മേ​​​ഷ​​​ൻ ഹാ​​​സ്യ പ​​​ര​​​ന്പ​​​ര​​​യാ​​​യ ദ ​​​സിം​​​പ്സ​​​ണി​​​ലെ അ​​​പു എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ത്തെ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രു​​​ന്നു പ​​​രി​​​ഹാ​​​സം. അ​​​പു രാ​​​ജ്യ​​​ത്തെ​​​ത്തി എ​​​ന്നാ​​​യി​​​രു​​​ന്നു ചി​​​ത്രം സ​​​ഹി​​​തം ചാ​​​ന​​​ൽ ത​​​ല​​​ക്കെ​​​ട്ട് ന​​​ല്കി​​​യ​​​ത്. അ​​​പു​​​വി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​ന്ത്യ​​​ൻ ടെ​​​ലി​​​വി​​​ഷ​​​ൻ പ്രേ​​​ഷ​​​ക​​​ർ​​​ക്കു നേ​​​ര​​​ത്തേ​​ത​​​ന്നെ വ​​​ലി​​​യ പ​​​രാ​​​തി​​​ക​​ളു​​ണ്ട്. അ​​​പു​​​വി​​​നെ മോ​​​ദി​​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്തു ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്നു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വി​​മ​​ർ​​ശ​​നം ശ​​​ക്ത​​​മാ​​​യി. എ​​​ന്തി​​​നെ​​​യും പ​​രി​​ഹ​​സി​​ക്കാ​​നും അ​​ധി​​ക്ഷേ​​പി​​ക്കാ​​നും മ​​​ടി​​​ക്കാ​​​ത്ത ക്രോ​​​ണി​​​ക്ക ചാ​​​ന​​​ൽ വി​​​വാ​​​ദ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ൽ എ​​ന്നും മു​​ന്നി​​ലാ​​ണ്.

Read More

നിരപരാധിത്വം തെളിയിക്കണം, ആ ദൃശ്യങ്ങള്‍ കാണണം! നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിന് ദിലീപ് സുപ്രീം കോടതിയില്‍

ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ തെ​ളി​വ് ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പി​നാ​യി ന​ട​ൻ ദി​ലീ​പ് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. മെ​മ്മ​റി കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ കേ​സി​ലെ തെ​ളി​വു​ക​ൾ ല​ഭി​ക്കാ​ൻ ത​നി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നാ​ണു വാ​ദം. ഹ​ർ​ജി കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ച്ചേ​ക്കും. കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യി പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​ണ് ഈ ​മെ​മ്മ​റി കാ​ർ​ഡ്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്പോ​ൾ പ്ര​ധാ​ന പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദ​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, എ​ഡി​റ്റ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ളാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തെ​ന്നും നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ ദൃ​ശ്യ​ങ്ങ​ൾ കാ​ണ​ണ​മെ​ന്നു​മാ​ണ് ദി​ലീ​പി​ന്‍റെ ആ​വ​ശ്യം. ഈ ​ആ​വ​ശ്യം വി​ചാ​ര​ണ ക്കോട​തി​യും ഹൈ​ക്കോ​ട​തി​യും ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് ദി​ലീ​പ് സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റോ​ഹ്ത​ഗി ഹാ​ജ​രാ​യേ​ക്കും.

Read More

മ​ധ്യ​പ്ര​ദേ​ശി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ തി​രി​മ​റി; ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ബ​ല​മേ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

സ​ത്ന: മ​ധ്യ​പ്ര​ദേ​ശി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ സൂ​ക്ഷി​ച്ച സ്ട്രോം​ഗ് റൂ​മി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ ഒ​രു മ​ണി​ക്കൂ​ർ ക​ണ്ണ​ട​ച്ചെ​ന്ന് സ​മ്മ​തി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ച ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ (ഇ​വി​എം) സൂ​ക്ഷി​ച്ചി​രു​ന്ന സ്റ്റോ​ർ മു​റി​യി​ലെ കാ​മ​റ​ക​ളാ​ണ് ക​ണ്ണ​ട​ച്ച​ത്. വെ​ള്ളി​യാ​ഴ്ച അ​വി​ചാ​രി​ത​മാ​യി വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ച​തു​മൂ​ലം ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം സി​സി​ടി​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ​മ്മ​തി​ച്ച​ത്. ഇ​വി​എ​മ്മു​ക​ളി​ൽ തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ത്തി​നു ഇ​തോ​ടെ ബ​ല​മേ​റി. തി​രി​മ​റി ന​ട​ത്താ​നാ​യി ഒ​രു മ​ണി​ക്കൂ​ർ നേ​രെ കാ​മ​റ ഓ​ഫ് ചെ​യ്തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്. സാ​ഗ​റി​ൽ വോ​ട്ട​ടെ​പ്പി​നു ശേ​ഷം ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞും സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ എ​ത്തി​ക്കാ​തെ വൈ​കി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഇ​വി​എ​മ്മു​ക​ൾ എ​ത്തി​ക്കാ​ൻ കാ​ല​താ​മ​സം വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സി​സി​ടി​വി…

Read More

25 ലക്ഷം രൂപ തന്നില്ലെങ്കില്‍…! പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബന്ധു അടക്കം അഞ്ചുപേര്‍ പിടിയില്‍; സംഭവം പത്തനംതിട്ടയില്‍

പ​ത്ത​നം​തി​ട്ട: മ​ഞ്ഞ​നി​ക്ക​ര​യി​ൽ നി​ന്ന് പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ബ​ന്ധു​വ​ട​ക്കം അ​ഞ്ചു​പേ​ർ പി​ടി​യി​ൽ. 25 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് വെള്ളിയാഴ്ച രാ​ത്രി 10.30 ഓ​ടെയാണ് വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പോ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് രാ​ത്രി​യി​ൽ ​ത​ന്നെ അ​തി​വി​ദ​ഗ്ധ​മാ​യി തട്ടിക്കൊണ്ടുപോയ സം​ഘ​ത്തെ കു​ടു​ക്കു​ക​യാ​യി​രു​ന്നു. പെ​രു​ന്പാ​വൂ​രി​ൽ നി​ന്നാ​ണ് സം​ഘ​ത്തെ പു​ല​ർ​ച്ചെ​യോ​ടെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രോടൊപ്പം ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഒ​രു കാ​റും മ​റ്റൊ​രു വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ കാ​റി​ൽ നി​ന്നും മു​ദ്ര​പ​ത്രം, വ​ടി​വാ​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. മൈ​സൂ​രി​ലു​ള്ള ഗു​ണ്ടാ​സം​ഘ​മാ​ണ് സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട​വ​രെ​ന്നു ക​രു​തു​ന്നു. പ​ത്ത​നം​തി​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള സം​ഘ​ത്തെ സി​ഐ സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സം​ഘ​ത്തി​ലു​ള്ള ഒ​രാ​ളെ കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്നും മ​റ്റു​ള്ള​വ​രെ പെ​രു​ന്പാ​വൂ​രി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. കു​ട്ടി​യു​മാ​യി ക​ർ​ണാ​ട​ക​യി​ലേ​ക്കു ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു സം​ഘം. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ബ​ന്ധു​വു​മാ​യു​ള്ള സാ​ന്പ​ത്തി​ക ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യാ​ണ് വി​ദ്യാ​ർ​ഥി​യെ ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ്…

Read More

പി.​കെ. ശ​ശി​ക്കെ​തി​രാ​യ ലൈംഗികാതിക്രമ പ​രാ​തി പോ​ലീ​സി​നു കൈ​മാ​റ​ണ​മെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​കെ. ശ​ശി​ക്കെ​തി​രാ​യ ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വി​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി പോ​ലീ​സി​നു കൈ​മാ​റ​ണ​മെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ. ശ​ശി​ക്കെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി മാ​ത്രം പോ​രെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ നേ​ര​ത്തെ കേ​സെ​ടു​ത്തി​രുന്നു. വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി​യി​ൽ ശ​ശി​യെ പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ​നി​ന്നു സി​പി​എം സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ആ​റു മാ​സ​ത്തേ​ക്കാ​ണു സ​സ്പെ​ൻ​ഷ​ൻ. എ.​കെ. ബാ​ല​ൻ, പി.​കെ.​ശ്രീ​മ​തി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ, ശ​ശി തെ​റ്റു​ചെ​യ്തു​വെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ക​മ്മീ​ഷ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യോ​ട് പാ​ർ​ട്ടി നേ​താ​വി​നു യോ​ജി​ക്കാ​ത്ത​വി​ധം സം​ഭാ​ഷ​ണം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ശ​ശി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നു സി​പി​എം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചി​രു​ന്ന​ത്. ശ​ശി​ക്കെ​തി​രെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More