യുവതി പ്രവേശ വിഷയത്തില് നിലപാടില് മാറ്റമില്ലെന്ന് എസ്എന്ഡിപി. ശബരിമലയിലെ യുവതി പ്രവേശനത്തിന് എസ്എന്ഡിപി യോഗം എതിരാണെന്ന് വെള്ളാപ്പള്ളി നടേശന് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വേറെ ഇഷ്യൂവാണ്. അത് അങ്ങനെ വിട്ടേക്കുക. അത് രാഷ്ട്രീയമായി അങ്ങനെ നടക്കട്ടെ. ശബരിമല വിഷയത്തില് എസ്എന്ഡിപി ഒരു നിലപാടെടുത്തിട്ടുണ്ട്. അതില് നിന്നും ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്ന പ്രശ്നമില്ല. ഭക്തര്ക്കൊപ്പമാണ് എസ്എന്ഡിപി യോഗം. 10 വയസിനും 50 വയസിനും ഇടയില് പ്രായമുള്ള സ്ത്രീകള് ശബരിമലയില് പോകരുത്. അല്ലെങ്കില് പോകണമെന്ന് നിര്ബന്ധം ഉണ്ടാക്കരുതെന്ന് പൂര്ണമായി വിശ്വസിക്കുന്നു. വനിത മതിലിന് യുവതി പ്രവേശനവുമായി ബന്ധമില്ല. നവോത്ഥാന മൂല്യങ്ങളുടെ തകര്ച്ചയ്ക്ക് എതിരെയാണ് വനിത മതില് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല് യുവതി പ്രവേശനത്തെ വനിത മതിലിനോട് ബന്ധിപ്പിച്ചാല് എസ്എന്ഡിപി പിന്മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read MoreCategory: Loud Speaker
പൂട്ടിയ കോളജുകളില്നിന്നു മാറ്റംവാങ്ങിയ വിദ്യാര്ഥികളുടെ പരീക്ഷാഫല പ്രഖ്യാപനമായില്ല
തോമസ് വര്ഗീസ് വിവിധ കാരണങ്ങള് പറഞ്ഞ് കോഴ്സുകള് നിര്ത്തലാക്കിയ കോളജുകളില് പഠിച്ചശേഷം മറ്റു കോളജില് പ്രവേശനം നേടിയ ബിടെക് വിദ്യാര്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത സ്ഥിതിയില് വിദ്യാര്ഥികള് പ്രതിസന്ധിയിലായി. മതിയായ അടിസ്ഥാന സൗകര്യങ്ങള് ഇല്ലാത്തതിനെ തുടര്ന്ന് അഫിലിയേഷന് റദ്ദാക്കപ്പെട്ട കോളജുകളില് നിന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരില് പ്രവര്ത്തനം അവസാനിപ്പിച്ച കോളജുകളില് നിന്നും മറ്റു കോളജുകളില് പ്രവേശനം നേടിയ വിദ്യാര്ഥികളാണ് ഇത്തരത്തില് പ്രതിസന്ധിയിലായത്. പ്രവര്ത്തനം നിര്ത്തലാക്കപ്പെട്ട മധ്യതിരുവിതാംകൂറിലെ ഒരു കോളജില് നിന്നു ബിടെക് മൂന്നാം വര്ഷം പഠിക്കുമ്പോള് മറ്റു കോളജുകളിലേക്കു മാറ്റപ്പെട്ട വിദ്യാര്ഥികളുടെ പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഫലം വൈകുന്നതു സംബന്ധിച്ചു വിദ്യാര്ഥികള് അന്വേഷിച്ചപ്പോള് ഇന്റേണല് പരീക്ഷയുടേയും വൈവായുടേയും മാര്ക്ക് ആദ്യത്തെ കോളജ് അധികൃതര് സര്വകലാശാലയ്ക്ക് നല്കിയിട്ടില്ലെന്നും അതുമൂലമാണു പ്രതിസന്ധിയുണ്ടായതെന്നുമാണ് സാങ്കേതിക സര്വകലാശാല അധികൃതരുടെ മറുപടി. ആദ്യം പഠിച്ച കോളജ് അധികൃതര് പറയുന്നത് തങ്ങള് ഇതുസംബന്ധിച്ചുള്ള എല്ലാ രേഖകളും സര്വകലാശാലയ്ക്ക്…
Read Moreശബരിമല വിധി സ്ത്രീകളുടെ അവകാശങ്ങൾക്കു യോജിച്ചത്;എന്നാൽ രാഷ്ട്രീയക്കാർ ഈ വിധിയെ അവരുടെ താൽപര്യത്തിനായി മുതലെടുക്കുകയാണെന്ന് നക്കീരൻ ഗോപാൽ
സ്വന്തം ലേഖിക തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സ്ത്രീകളുടെ അവകാശങ്ങൾക്ക് യോജിച്ചതെന്ന് നക്കീരൻ ദ്വൈവാരിക പത്രാധിപർ നക്കീരൻ ഗോപാൽ. സ്ത്രീകൾ നിർബന്ധമായും ശബരിമലയിൽ പ്രവേശിക്കണമെന്ന് വിധി പറയുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ സുപ്രധാന വിധിയെ തങ്ങളുടെ താത്പര്യങ്ങൾക്കായി മുതലെടുക്കാനാണ് ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത്. വിശ്വാസത്തെ എങ്ങനെ വോട്ടുബാങ്ക് ആക്കാമെന്നാണ് ഇവർ ചിന്തിക്കുന്നത്. അപ്പോഴും ഈ വിഷയത്തെ വളരെ ഒതുക്കത്തോടെ കൈകാര്യം ചെയ്യാൻ കേരള സർക്കാരിനു സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ ഉടലെടുത്തിട്ടുള്ള ഫാസിസ്റ്റ് ഭീകരതയ്ക്കെതിരേയുള്ള ജനകീയ ചെറുത്തുനിൽപ്പുകളിലൂടെ കേരളം തമിഴ്നാടിനു മാതൃകയാവുകയാണ്. തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് ഹിന്ദുത്വം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. എന്നാൽ നൂറു വർഷം കഴിഞ്ഞാലും തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനാവില്ല. തമിഴ്നാട്ടിൽ ജാതിയുടെ പിന്തുണയില്ലാതെ ഒരു എംഎൽഎ സീറ്റുപോലും ആർക്കും…
Read Moreമലയാളി മാധ്യമപ്രവര്ത്തകയെ പീഡിപ്പിച്ചതിന് ചാനല് മേധാവി അറസ്റ്റില്
ചാനല് മേധാവിയെ പീഡനത്തിന് അറസ്റ്റ് ചെയ്തു. രാഹുല് സൂരിയെന്ന ചാനല് ഹെഡാണ് പോലീസിന്റെ പിടിയിലായത്. ഇവര്ക്കെതിരേ പരാതി നല്കിയത് ഈ ചാനലില് തന്നെ ജോലി ചെയ്യുന്ന മലയാളി മാധ്യമപ്രവര്ത്തകയാണ്. ഡല്ഹി ആസ്ഥാനമായ സ്വകാര്യ ചാനലിന്റെ മേധാവിയാണ് രാഹുല് സുരി. തന്നെ ഒന്നിലധികം തവണ പീഡിപ്പിച്ചെന്ന പരാതിയില് പഞ്ചാബിബേഗ് പോലീസാണു രാഹുലിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ യുവതി ഭര്ത്താവിനൊപ്പം ഡല്ഹിയിലാണ് താമസിക്കുന്നത്.രാഹുല് രണ്ടുമൂന്നുതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വീണ്ടും പീഡിപ്പിക്കാന് ശ്രമിച്ചപ്പോള് എതിര്ത്തെന്നും യുവതി മൊഴി നല്കി.
Read More“കണ്ണു ചിമ്മിയതുകൊണ്ട് കാണാതെ പോയോ?’; പിണറായി വിജയനെ കരിങ്കൊടികാണിച്ച ബിജെപിയെ ട്രോളി ഒമർ അബ്ദുള്ള
മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച ബിജെപി പ്രവർത്തകരെ ട്രോളി ജമ്മുകാഷ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ചെങ്ങന്നൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുവാനായാണ് പ്രദേശത്തെ ബിജെപി പ്രവർത്തകരായ രണ്ടു പേർ കാത്തു നിന്നത്. എന്നാൽ നിമിഷ നേരെ കൊണ്ട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയതിനാൽ കാറിനടുക്കൽ എന്നല്ല, റോഡിലെത്താൻ പോലും ഈ രണ്ടു പേർക്കും സാധിച്ചില്ല. പിന്നീട് കരിങ്കൊടിയുമായി രണ്ടുപേർ മുഖ്യമന്ത്രിയുടെ കാറിനു പിന്നാലെ ഓടുന്നതിന്റെ ദൃശ്യങ്ങൾ ബിജെപി കേരള ഘടകം തങ്ങളുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയായിരുന്നു. യുവമോർച്ച പ്രവർത്തകരാണിതെന്നായിരുന്നു അവർ പറഞ്ഞത്. പിന്നീടാണ് ഇവരെ തേടി ട്രോൾ പൊങ്കാല എത്തിയത്. മുൻ കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും എഴുത്തുകാരൻ എൻ.എസ്. മാധവനും ഇവരെ ട്രോളി രംഗത്തെത്തിയതോടെ ബിജെപി കേരളത്തിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും ഈ വീഡിയോ പിൻവലിക്കുകയും ചെയ്തു. “ഞാൻ കണ്ണ് ചിമ്മിയതിനാൽ കാണാതെ…
Read More2032 ഒളിന്പിക്സ് വേദിക്കായി ഇന്ത്യയും ശ്രമം തുടങ്ങി; താത്പര്യമറിയിച്ച് ഐഒഎ
ന്യൂഡൽഹി: 2032 ഒളിന്പിക്സ് വേദിക്കായി ഇന്ത്യ ശ്രമം ആരംഭിച്ചു. ചരിത്രത്തിലാദ്യമായി ഒളിന്പിക്സിനു വേദിയാകാനുള്ള നീക്കമാണ് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) നടത്തുന്നത്. വേദിക്കായി ഇന്ത്യ ഒഒസി (ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റി) തലവൻ തോമസ് ബാഷിനെ ഈ വർഷമാദ്യം ഐഒഎ പ്രസിഡന്റ് നരീന്ദർ ബത്ര കണ്ടിരുന്നു. ഇതിന്റെ ഭാഗമായി ഐഒഎ ഒൗദ്യോഗികമായി താത്പര്യമറിയിച്ച് ബിഡ് സമർപ്പിച്ചു. ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളാണ് ഒളിന്പിക്സ് വേദിയാക്കാൻ ഐഒഎ മനസിൽ കാണുന്നത്. മറ്റ് നഗരങ്ങളെയും പരിഗണിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒളിന്പിക് വേദിക്കായി ബിഡ് സമർപ്പിക്കുന്നത്. 2032 ഒളിന്പിക്സിനായുള്ള ബിഡ് പ്രോസസ് 2022-ലാണ് ആരംഭിക്കുക. 2025-ൽ വേദി പ്രഖ്യാപനം നടക്കും. ദക്ഷിണ-ഉത്തര കൊറിയകൾ സംയുക്തമായും ജർമനിയും 2032 ഒളിന്പിക്സ് വേദിക്കായി നീക്കം നടത്തുന്നുണ്ട്.
Read Moreമുഖ്യന്റെ കള്ളക്കണക്ക് പൊളിയുന്നു; പ്രളയരക്ഷാപ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടില്ല; മുഖ്യമന്ത്രിയെ തള്ളി നേവി
കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ നാവികസേന നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് പണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് ബില്ല് സമർപ്പിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണനാവികസേനാ മേധാവി വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള. നാവികസേനാംഗങ്ങൾക്ക് ലഭിച്ച പരിശീലനമായാണ് പ്രളയരക്ഷാ പ്രവർത്തനങ്ങളെ കാണുന്നത്. തങ്ങളുടെ ഉത്തരവാദിത്വം ചെയ്യുക മാത്രമായിരുന്നുവെന്ന് ദക്ഷിണ നാവിക ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പതിനേഴായിരത്തിലധികം ആളുകളെയാണ് നാവികസേന പ്രളയത്തിൽ രക്ഷപെടുത്തിയത്. ഇരുപത് ദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിൽ 91 ടീമികളായി തിരിഞ്ഞായിരുന്നു പ്രവർത്തനങ്ങൾ. 91 ഓഫീസർമാരും 234 നാവികരുമുള്ള ദക്ഷിണ നാവിക കമാൻഡൻറ് നാവികസേനയുടെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയതിനു വ്യോമസേന 33.79 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇതു പിൻവലിക്കണമെന്ന് ആവശ്യപ്പെടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.
Read Moreവിവാഹിതയായ യുവതിയെ സഹോദരങ്ങൾ ചേർന്നു പീഡിപ്പിച്ചു; പോലീസിൽ പരാതി നൽകുന്നതു തടയാൻ പീഡനത്തിനിരയായ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം
ലക്നോ: പീഡന പരാതിയുമായി പോലീസിനെ സമീപിക്കുന്നതു തടയാൻ യുവാക്കൾ ചേർന്ന് ഇരയായ യുവതിയെ തീ കൊളുത്തി. ഉത്തർപ്രദേശിലാണു സംഭവം. 40-45 ശതമാനം പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് സോണൽ ഐജി സുജിത് പാണ്ഡേ അറിയിച്ചു. കഴിഞ്ഞ മാസം 29-ന് വിവാഹിതയായ യുവതിയെ രാമു, രാജേഷ് എന്നീ സഹോദരൻമാർ ചേർന്നു പീഡനത്തിനിരയാക്കി. രണ്ടു ദിവസത്തിനുശേഷം പീഡനത്തിനിരയാക്കിയ യുവതിയെ വഴിയിൽവച്ച് ഇവർ ചേർന്നു തടഞ്ഞുനിർത്തി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. യുവതി പോലീസിൽ പരാതി നൽകുന്നതു തടയാനായിരുന്നു യുവാക്കളുടെ ശ്രമം. രണ്ടു ദിവസത്തേക്ക് തങ്ങളുടെ പരാതി തൊട്ടടുത്ത പോലീസ് ഒൗട്ട്പോസ്റ്റിലും താംബൂർ പോലീസ് സ്റ്റേഷനിലും സ്വീകരിച്ചില്ലെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ താംബൂർ സ്റ്റേഷനിലെ മൂന്നു പോലീസുകാരെ സസ്പെൻഡ് ചെയ്തതായി എസ്പി പ്രഭാകർ ചൗധരി അറിയിച്ചു. അക്രമം നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
Read Moreപണിമുടക്കിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയെടുക്കാമെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ എൽപിക്കാനുള്ള തീരുമാനത്തിനെതിരെ മിന്നൽ പണിമുടക്ക് നടത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയെടുക്കാമെന്ന് ഹൈക്കോടതി. നടപടി സ്വീകരിക്കുന്നതിന് സർക്കാരിൽനിന്ന് മുൻകൂർ അനുമതി ആവശ്യമില്ലെന്നും അകോടതി അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ 16ന് നടത്തിയ മിന്നൽ പണിമുടക്കിൽ 102 ജീവനക്കാരാണു പങ്കെടുത്തത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസിക്കും പരാതി നൽകിയിരുന്നു. പരാതിയിൽ ഒരുമാസത്തിനകം നടപടി സ്വീകരിക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്.102 ജീവനക്കാരാണു അന്നത്തെ മിന്നൽ പണിമുടക്കിൽ പങ്കെടുത്തത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിലൂടെ കെഎസ്ആർടിസിക്ക് 1.5 കോടി രൂപയാണ് നഷ്ടമുണ്ടായത്. ഇതിനെതിരെ നടപടിയെടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് കെഎസ്ആർടിസി സർക്കാരിന് കത്തയച്ചിരുന്നു.
Read Moreനടി ആക്രമണത്തിന് ഇരയായ കേസ്; ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ദിലീപിന്റെ ഹർജി മാറ്റി
ന്യൂഡൽഹി: നടി ആക്രമണത്തിനിരയായ കേസിലെ മുഖ്യ തെളിവായ ആക്രമണ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഡിസംബർ 11-ലേക്ക് മാറ്റി. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ലഭിക്കാൻ ദിലീപിന് അർഹതയുണ്ടോ എന്ന് പരിശോധിക്കാനാണ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ജസ്റ്റീസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പ്രോസിക്യൂഷൻ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരിക്കുന്ന ആക്രമണ ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡ് എന്തുതരം തെളിവാണെന്ന് കോടതി പരിശോധിക്കും. മെമ്മറി കാർഡ് കേസുമായി ബന്ധപ്പെട്ട രേഖയല്ലെന്നും തൊണ്ടിമുതലാണെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്ന് ദിലീപിന്റെ അഭിഭാഷകൻ പ്രോസിക്യൂഷൻ വാദം തള്ളി. കേസിലെ പ്രധാന തെളിവായാണ് മെമ്മറി കാർഡ് സമർപ്പിച്ചിരിക്കുന്നതെന്നും അതിനാൽ പകർപ്പ് കിട്ടാൻ പ്രതിയെന്ന നിലയിൽ ദിലീപിന് അവകാശമുണ്ടെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകനായ മുകുൾ റോഹ്തഗിയുടെ വാദം. വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയതുകൊണ്ടാണ് തെളിവുകൾ തേടി ദിലീപ്…
Read More