ബാലഭാസ്ക്കറും പൊന്നോമന മകളും ഇനി തനിക്കൊപ്പമില്ലെന്ന് യാഥാർഥ്യം ഉൾക്കൊണ്ട് ലക്ഷ്മി ജീവിതത്തിലേക്ക് തിരികയെത്തുന്നു. ശരീരത്തിനും മനസിനുമേറ്റ ക്ഷതങ്ങൾ ഭേദമായി വരുന്ന ലക്ഷ്മി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് തിരികെയെത്തി. തിരുവനന്തപുരത്തെ വീട്ടിലാണ് ഇവരിപ്പോഴുള്ളത്. ലക്ഷ്മി സംസാരിക്കുവാനും ഭക്ഷണം കഴിക്കുവാനും തുടങ്ങിയിട്ടുണ്ട്. തന്റെ പ്രിയപ്പെട്ടവൻ സമ്മാനിച്ച സംഗീത സാന്ദ്രമായ ഓർമകൾ മനസിൽ കാത്തുസൂക്ഷിച്ച് ചിരിക്കുവാൻ ശ്രമിക്കുകയാണിവർ. തിരുവനന്തപുരം പള്ളിപ്പുറത്താണ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ മരത്തിൽ ഇടിക്കുകയായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നുവെങ്കിലും മകൾ തേജശ്വി ബാലയുടെ ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. പിന്നീട് ബാലഭാസ്ക്കറും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Read MoreCategory: Loud Speaker
ഇവിടെ പാലുകാച്ചൽ അവിടെ കല്യാണം! പട്ടേൽ പ്രതിമയുടെ ഉദ്ഘാടനത്തെ ട്രോളി എം.എം.മണി
തിരുവനന്തപുരം: സർദാർ വല്ലഭായ് പട്ടേൽ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചതിനു പിന്നാലെ ചടങ്ങിനെ ട്രോളി വൈദ്യുതി മന്ത്രി എം.എം.മണി. പട്ടേൽ പ്രതിമ സമർപ്പിക്കപ്പെടുന്ന ഇന്ന് തന്നെയാണ് കേരളത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ നിർമിച്ചു നൽകുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ സമർപ്പണവും എന്നതിനെ മുൻനിർത്തിയാണ് മണിയുടെ പരിഹാസം. ഇവിടെ പാലുകാച്ചൽ അവിടെ കല്യാണം എന്ന പരിഹാസ വാക്കുകളോടെയാണ് മന്ത്രിയുടെ പോസ്റ്റ്. പട്ടേൽ പ്രതിമയുടെയും ഫ്ലാറ്റ് സമുച്ചയത്തിന്റെയും ചിത്രങ്ങളും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രി പോസ്റ്റിട്ടതിനു പിന്നാലെ ഇടത് അനുകൂല നവമാധ്യമ ഗ്രൂപ്പുകളിലെല്ലാം ഇത് അതിവേഗം ഷെയർ ചെയ്യപ്പെട്ടു. മന്ത്രിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് കമന്റ് ചെയ്യുന്നത്. അധിഷേപകരമായ കമന്റുകളും കുറവല്ല.
Read Moreപാര്‍ട്ടിയിലെ ഉന്നതരുടെ സമ്മര്‍ദ്ദം! ഡിവൈഎഫ്ഐ നേതാവിനെതിരായ പീഡന പരാതിയില്‍ നീതി കിട്ടിയില്ലെന്ന് പെണ്‍കുട്ടി
ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ജീവൻലാൽ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തനിക്ക് പാർട്ടിയിൽനിന്നും പോലീസിൽനിന്നും നീതി ലഭിച്ചില്ലെന്ന പരാതിയുമായി പെണ്‍കുട്ടി രംഗത്ത്. സംഭവം നടന്ന് ഇത്രകാലം കഴിഞ്ഞിട്ടും ഒരു നടപടിയും ആരോപണ വിധേയനെതിരേ ഉണ്ടായില്ല. ജീവൻലാൽ കോടതിക്ക് മുൻപാകെ മുൻകൂർ ജാമ്യാപേക്ഷയുമായി പോയെങ്കിലും ഹർജി തള്ളി. എന്നിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാൻ തയാറായില്ലെന്നും പെൺകുട്ടി പറയുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിനോട് പരാതി പറഞ്ഞപ്പോൾ ജില്ലാ സെക്രട്ടറി ഇതിനെകുറിച്ച് അന്വേഷിക്കുമെന്നാണ് മറുപടി നല്‍കിയത്. ഇതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി തന്നോട് സംസാരിച്ചിട്ടില്ല. ഭരണത്തിലുള്ള തന്റെ പാർട്ടിയിലെ ഉന്നതരുടെ സമ്മർദ്ദമാണ് ഇതിന് കാരണമെന്നും പെൺകുട്ടി ആരോപിച്ചു. പരാതി നല്‍കിയിട്ടും പാർട്ടി യോഗങ്ങളിൽ താൻ പങ്കെടുത്തിരുന്നു. എന്നാൽ ഇനിയിത് തുടരണോയെന്ന് ആലോചിക്കുമെന്നും പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി. എംഎൽഎ ഹോസ്റ്റലിൽ വച്ച് തന്നെ പീഡിപ്പിക്കാൻ…
Read Moreവീരപ്പൻ സലാം, രാജൻ! അന്തർസംസ്ഥാന വാഹനമോഷണ സംഘം തലശേരിയിൽ അറസ്റ്റിൽ; മാഹിയിൽ നിന്നും പോലീസ് വെട്ടിച്ചുകടന്ന സംഘത്തെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ
തലശേരി: അന്തർസംസ്ഥാന വാഹനമോഷണ സംഘത്തിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ വീരപ്പൻ സലാം ഉൾപ്പെടെ രണ്ട് പേർ തലശേരിയിൽ അറസ്റ്റിൽ. കോഴിക്കോട് ഫറൂഖ് കക്കാടിപ്പറന്പ് വീട്ടിൽ അബ്ദുൾ സലാം എന്ന വീരപ്പൻ സലാം (37), തമിഴ്നാട് തിരുനെൽവേലി ചെട്ടിക്കുളം പഞ്ചായത്തിലെ രാജൻ (41) എന്നിവരെയാണ് അതിസാഹസികമായി തലശേരി സിഐ എം.പി. ആസാദ്, പ്രിൻസിപ്പൽ എസ്ഐ എം. അനിൽ, ന്യൂമാഹി എസ്ഐ പി.കെ. സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറത്ത് നിന്നും വാടകയ്ക്ക് എടുത്ത ഇന്നോവ കാറിൽ മാരകായുധങ്ങളുമായി തലശേരിയിൽ വാഹനക്കൊള്ള ലക്ഷ്യമാക്കി വന്ന സംഘത്തെ ഇന്നു പുലർച്ചെ മാഹി പാലത്തിനു സമീപം വച്ച് സംശയം തോന്നിയ പോലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പോലീസിനെ വെട്ടിച്ച് വാഹനം കടന്നുകളയുകയായിരുന്നു. തുടർന്ന് തലശേരി പഴയ ബസ്റ്റാൻഡിൽ വച്ച് ഇന്നു പുലർച്ചെ 2.30ഓടെ സിനിമാ സ്റ്റൈലിൽ പോലീസ് വാഹനം തടയുകയായിരുന്നു.…
Read Moreഉണ്ണികൃഷ്ണന് ചില്ലറക്കാരനല്ല! മോഷ്ടിക്കുന്നത് വിലയേറിയ ആധുനിക ജനറേറ്ററുകള്മാത്രം; മോഷണ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല
കൊച്ചി: സംസ്ഥാന വ്യാപകമായി ജനറേറ്ററുകൾ മോഷണം നടത്തിവന്നിരുന്ന സംഭവത്തിൽ പിടിയിലായ പ്രതി ചില്ലറക്കാരനല്ലെന്ന് പോലീസ്. പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽ ജനറേറ്റർ കണ്ടുവച്ചശേഷം രാത്രി സഹോദരനൊപ്പം എത്തി മോഷണം നടത്തി വരികയായിരുന്നു ഇയാളുടെ രീതിയെന്ന് അധികൃതർ പറഞ്ഞു. മോഷണ സമയത്ത് ഇവർ മൊബൈൽ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ജനറേറ്റർ മോഷണ കേസിൽ തൃശൂർ മരത്താക്കര ഭാഗത്ത് ഫിഷറീസ് റോഡിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്ന തൃശൂർ ചാവക്കാട് ഒരുമനയൂർ അന്പലത്താഴം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിനു സമീപം വാല വീട്ടിൽ ഉണ്ണികൃഷ്ണനെ (32) ആണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. പാലാരിവട്ടം എസ്എച്ച്ഒ എസ്. സനലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃശൂർ ഭാഗത്തുനിന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് സ്ഥിരമായി വിലയേറിയ ആധുനിക ജനറേറ്ററുകൾ മോഷണം പോകുന്നത് പതിവായപ്പോൾ എറണാകുളം അസി. കമ്മീഷണർ…
Read Moreശബരിമലവിഷയത്തില്‍ ദേശീയ അധ്യക്ഷന്മാര് “പണി’ തന്നു; കോണ്‍ഗ്രസും ബിജെപിയും രണ്ടടി പിന്നോട്ട്, അവസരം മുതലെടുത്ത് സിപിഎം
കോഴിക്കോട്: ശബരിമലവിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷന്മാര് നല്കിയ “പണി’യില്‍ പിന്നോട്ടടിച്ച് കോണ്‍ഗ്രസും ബിജെപിയും.ശബരിമലവിഷയത്തില്‍ സ്ത്രീ പ്രവേശനത്തെഅനുകുലിച്ച് സംസാരിച്ച് കെപിസിസിയെ വെട്ടിലാക്കിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശരിക്കും സംസ്ഥാനനേതൃത്വത്തെ തള്ളിപ്പറയുകയായിരുന്നു. ശബരിമലവിഷയത്തില്‍ യുഡിഎഫ് നേരത്തെ നിശ്ചയിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ തങ്ങള്‍ക്കനുകൂലമായി വിശദീകരിക്കാനുള്ള തത്രപ്പാടിലായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും. ഫലത്തില്‍ ഇന്നലെ വൈകുന്നേരം മുതലക്കുളത്ത് ചേര്‍ന്ന രാഷ്ട്രീയ വിശദീകരണയോഗം കോണ്‍ഗ്രസ് നേതൃത്വത്തിനിടയിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനുമാത്രമായി ഒതുങ്ങി. സിപിഎമ്മിനും ബിജെപിക്കും ശക്തമായ മറുപടി നല്കാന് പോലും ഈ ആശുയകുഴപ്പം മൂലം കോണ്ഗ്രസിനുകഴിഞ്ഞില്ല. ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാട് വിശദീകരിക്കാന്‍ കോഴിക്കോട് നടന്ന സമ്മേളനത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ ന്യായീകരിക്കാനാണ് നേതാക്കള്‍ ഏറെ സമയം കണ്ടെത്തിയത്. ഏതായാലും കേന്ദ്രനേതൃത്വം അഭിപ്രായം പറഞ്ഞതിനെതുടര്‍ന്ന് യുവനേതാക്കള്‍ തങ്ങള്‍ക്കെതിരെ നിലപാടുമായി രംഗത്തെത്തുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. നേരത്തെ തന്നെ വി.ടി.ബല്‍റാം…
Read Moreമൂന്നും പതിനൊന്നും വയസുള്ള കുട്ടികള്‍ക്ക് ക്രൂരപീഡനം; രണ്ടാനമ്മയും അച്ഛനും പോലീസ് പിടിയില്‍; കുട്ടികൾപറഞ്ഞ പീഡനവിവരം കേട്ട് ഞെട്ടി നാട്ടുകാരും പോലീസും
പത്തനാപുരം: രണ്ടാനമ്മയും അച്ഛനും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. പതിനൊന്നും മൂന്നും വയസുള്ള കുട്ടികളാണ് മർദനത്തിന് ഇരയായത്.പുന്നല കരിമ്പാലൂരിൽ ആർഷ ഭവനിൽ ഷിബു (42) ശ്രീലത ( 38) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. കുട്ടികളെ അടുത്ത വീടുകളുമായോ ബന്ധുക്കളുമായോ സഹകരിക്കുന്നതിന് അനുവദിക്കാതെ പാചകം ഉൾപ്പെടെ വീട്ടുവേലകൾ ചെയ്യിക്കുകയും മർദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. മൂന്ന് വയസുകാരി ഇളയ കുട്ടി കട്ടിലിൽ മൂത്രമൊഴിച്ചിൽ ക്രൂരമായി മർദ്ദിക്കുമായിരുന്നു. പത്തനാപുരത്തെ പ്രമുഖ സ്വകാര്യ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് മൂത്ത കുട്ടി.പീഡന വിവരങ്ങൾ ക്ലാസ് ടീച്ചറോട് നിരവധി തവണ പറഞ്ഞിട്ടും കാര്യമാക്കിയില്ലെന്നും ആക്ഷേപമുണ്ട്. മൂത്ത കുട്ടിയെ അടിച്ചതിന്റെയും ചട്ടുകം കൊണ്ട് പൊള്ളിച്ചതിന്റെയും പാടുകൾ ഉണ്ട്. കഴിഞ്ഞ ദിവസംകുട്ടികളുടെ അമ്മൂമ്മയോട് നാട്ടുകാർ വിവരം ധരിപ്പിച്ചു. ഇതിനെ തുടർന്ന് കുട്ടികളുടെ മുത്തശി സ്കുളിൽ എത്തുകയും പോലീസിൽ പരാതിപ്പെടുകയായിരുന്നു. ശ്രീലതഭർത്താവിനെ ഉപേക്ഷിച്ചശേഷം സ്വകാര്യ ബസ്സിലെ ഡ്രൈവർ ആയിരുന്ന ഷിബുവിനെ…
Read Moreസ്കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ല! അമിത ഭാരമുള്ള പുസ്തകങ്ങള്‍ സ്കൂളില്‍ തന്നെ സൂക്ഷിച്ചിക്കണം; സ്കൂള്‍ ബാഗുകളുടെ അമിത ഭാരത്തിനെതിരേ ഹൈക്കോടതി
കൊച്ചി: സ്കൂൾ ബാഗുകളുടെ അമിത ഭാരത്തിനെതിരേ ഹൈക്കോടതി രംഗത്ത്. സ്കൂൾ കുട്ടികൾ ചുമട്ടുകാരല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമർശമുണ്ടായത്. അമിത ഭാരമുള്ള പുസ്തകങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിച്ചുവയ്ക്കാൻ കുട്ടികൾക്ക് സംവിധാനങ്ങൾ ഒരുക്കി കൊടുക്കണം. എന്തിന് പാഠപുസ്കങ്ങളെല്ലാം കുട്ടികളെകൊണ്ട് ചുമപ്പിക്കണമെന്നും കോടതി ചോദിച്ചു. സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാനാണ് ശ്രമമെന്നും ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കോടതിയെ അറിയിച്ച സിബിഎസ്ഇയോട് ഇത് ഇലക്ട്രോണിക്സ് യുഗമല്ലേയെന്നു കോടതി ചോദിച്ചു. തങ്ങൾ ഒരു ഭരണനിർവഹണ സ്ഥാപനം മാത്രമാണെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് നടപടി സ്വീകരിക്കാൻ കഴിയുമെന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചു. ഹർജിയിൽ വാദം തുടരും.
Read Moreകണ്ണന്താനം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം! അമിത് ഷാ പറഞ്ഞത് പരിഭാഷപ്പെടുത്തിയതില്‍ തനിക്ക് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് വി.മുരളീധരന് എംപി.
തിരുവനന്തപുരം: കേരളത്തിലെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞത് പരിഭാഷപ്പെടുത്തിയതിൽ തനിക്ക് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് വി.മുരളീധരൻ എംപി. പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ വന്ന പിശകാണെന്നും അമിത് ഷാ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനത്തെ തള്ളിയാണ് മുരളീധരൻ രംഗത്തുവന്നിരിക്കുന്നത്. കണ്ണൂരിൽ നടന്ന യോഗത്തിൽ ദേശീയ അധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് വി.മുരളീധരനാണ്. തനിക്ക് പരിഭാഷ നടത്തിയപ്പോൾ തെറ്റൊന്നും സംഭവിച്ചിട്ടില്ല. കണ്ണന്താനം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും അതിന് സ്വാതന്ത്ര്യമുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കണ്ണൂരിലെ പൊതുയോഗത്തിൽ ശബരിമല വിഷയം പ്രതിപാദിച്ചപ്പോഴാണ് അമിത് ഷാ കേരളത്തിലെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന പരാമർശം നടത്തിയത്. ഇതിനെതിരേ ഇടത് നേതാക്കൾ രൂക്ഷ വിമർശനവുമായി രംഗത്തുവരികയും ചെയ്തിരുന്നു. ബിജെപിയുടെ ഒൗദാര്യംകൊണ്ടല്ല കേരള സർക്കാർ ഭരണം നടത്തുന്നതെന്നായിരുന്നു അമിത് ഷായ്ക്ക് മുഖ്യമന്ത്രി നൽകിയ മറുപടി.
Read Moreഭയങ്കര ദുര്‍ഗന്ധം ! കോഴിവേസ്റ്റ് ആണെന്നുള്ള ധാരണയില്‍ ആദ്യം നോക്കിയില്ല; പരവൂരില്‍ കടല്‍ത്തീരത്ത് ചാക്കില്‍കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം
കൊല്ലം: പരവൂർ തെക്കുംഭാഗം കടൽ തീരത്ത് മൃതദേഹാവശിഷ്ടം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തെക്കുംഭാഗം പുത്തൻപള്ളിക്ക് പിന്നിലായുള്ള കടൽത്തീരത്താണ് സ്ത്രീയുടെതെന്ന് കരുതുന്ന അഴുകിയ മൃതദേഹ അവശിഷ്ടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ മൂന്നുപേർ കാറിൽ ഇവിടെയെത്തി ചാക്കുകെട്ട് ഉപേക്ഷിച്ചത് കണ്ടതായി പ്രദേശവാസികൾ പറയുന്നു. കോഴിവേസ്റ്റ് ആണെന്നുള്ള ധാരണയിൽ ആദ്യം നോക്കാതെ ഇരുന്നെങ്കിലും രാത്രിയോടുകൂടി ഇതുവഴി പോയ ആരോ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ മൃതദേഹാവശിഷ്ടം ആണെന്ന് കണ്ടെത്തിയത്. തുടർന്ന് ചാക്കുകെട്ട് അഴിച്ച് പരിശോധന നടത്തി. സ്ത്രീയുടെ മൃതദേഹം ആണെന്നും സൂചനയുണ്ട്. രാത്രിയിൽ പോലീസ് കാവലിൽ സൂക്ഷിച്ച മൃതദേഹം രാവിലെ തുടർ പരിശോധന നടത്തി. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. മൃതദേഹത്തിന്റെ അരയ്ക്കു മുകൾവശം പൂർണമായും അഴുകി ദ്രവിച്ച നിലയിലാണ്. കാലുകളും ഒരു കൈയും മാത്രമാണ് മനുഷ്യശരീരമാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്. സിറ്റി…
Read More