ന്യൂഡൽഹി: ഡൽഹിയിലെ ഭാവനയിൽ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും കാമുകിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഫിറോസ്പൂർ ഗവണ്മെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ അധ്യാപിക സുനിതയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെ ബൈക്കിലെത്തിയ അക്രമി സംഘം സുനിതയെ തടഞ്ഞുവയ്ക്കുകയും പിന്നീട് നിറയൊഴിക്കുകയുമായിരുന്നു. സംഭവത്തിൽ സുനിയതയുടെ ഭർത്താവ് മൻജിത്, കാമുകി എയ്ഞ്ചൽ ഗുപ്ത, രാജീവ് എന്നിവരാണ് പിടിയിലായത്. മൻജിതും എയ്ഞ്ചലും തമ്മിലുള്ള ബന്ധത്തെ സുനിത എതിർത്തിരുന്നു. ഇതേതുടർന്നു സുനിതയെ കൊല്ലാൻ ഇവർ ഗൂഢാലോചന നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.
Read MoreCategory: Loud Speaker
കറിമസാലയുടെ പരസ്യത്തിൽ വക്കീൽ കുപ്പായമണിഞ്ഞു; അമിതാഭ് ബച്ചന് വക്കീൽ നോട്ടീസ്
ന്യൂഡൽഹി: കറിമസാലയുടെ പരസ്യത്തിൽ അഭിഭാഷക വേഷം അണിഞ്ഞ ബോളീവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന് വക്കീൽ നോട്ടീസ്. ബാർ കൗൺസിൽ ഓഫ് ഡൽഹിയാണ് നോട്ടീസ് അയച്ചത്. ഒപ്പം യൂ ട്യൂബിനും പരസ്യം സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കും ബാർ കൗൺസിൽ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസ്. ഡൽഹി ബാർ കൗൺസിലിനു പുറമേ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും എല്ലാ സംസ്ഥാനങ്ങളിലെയും ബാർ കൗൺസിലുകൾക്കും വിശദീകരണം നൽകണമെന്നും നിർദേശമുണ്ട്. ഭാവിയിൽ അഭിഭാഷക വേഷം പരസ്യ ചിത്രീകരണത്തിനായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ബച്ചനും പരസ്യത്തിന്റെ അണിയറ പ്രവർത്തകരും മാധ്യമങ്ങളുമെല്ലാം നിയമനടപടി നേരിടേണ്ടി വരുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഒരു ജ്വല്ലറിയുടെ പരസ്യത്തിൽ ബാങ്ക് പണമിടപാടു സംബന്ധിച്ച പരാമർശങ്ങളുടെ പേരിലും അമിതാഭ് ബച്ചനെതിരെ വിമർശനമുയർന്നിരുന്നു.
Read Moreആസിയ ജയിലില്‍ തന്നെ! മതനിന്ദാ കേസില്‍ കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വീട്ടമ്മ പുറത്തിറങ്ങിയാല്‍ കൊല്ലും; അഭയം നല്‍കാമെന്ന് കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വീട്ടമ്മ ആസിയ ബീബി(ആസിയ നൊരീൻ) ജയിലിൽ തുടരുന്നു. വധഭീഷണിയുള്ളതിനാൽ ആസിയായെ എപ്പോൾ പുറത്തുവിടുമെന്ന് പറയാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാൽ ഉടൻ ആസിയായും കുടുംബവും പാക്കിസ്ഥാൻ വിടും. കാനഡ അടക്കം നിരവധി രാജ്യങ്ങൾ ആസിയായ്ക്ക് അഭയം നൽകാമെന്ന് വാഗ്ദാനം നൽകിയിയിട്ടുണ്ട്. അതേസമയം സുപ്രീംകോടതി വിധിക്ക് എതിരേ നടത്തുന്ന രാഷ്ട്രീയ ലക്ഷ്യം വച്ച് ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിക്കാൻ ആരെങ്കിലും തുനിഞ്ഞാൽ രാഷ്ട്രത്തിന്റെ എല്ലാ ശക്തിയുമുപയോഗിച്ച് നേരിടുമെന്നുള്ള പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ താക്കിതിനെത്തുടർന്ന് പ്രതിഷേധങ്ങൾ തണുത്തിട്ടുണ്ട്. കറാച്ചി, ലാഹോർ, പെഷവാർ, മുൾട്ടാൻ തുടങ്ങിയ നഗരങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധം സംഘർഷമായി മാറിയിരുന്നു. വിധി പ്രസ്താവിച്ച ജഡ്ജിമാരെ വധിക്കാൻ പാർട്ടി നേതാവ് അഫ്സൽ ഖ്വാദ്രി ആഹ്വാനം ചെയ്തിരുന്നു. അയൽക്കാരുമായുള്ള വഴക്കിനിടെ മതനിന്ദ ചൊരിഞ്ഞുവെന്ന ആരോപണത്തിൽ ആസിയ അറസ്റ്റിലാകുന്നത് 2009 ജൂണിലാണ്. 2010ൽ വിചാരണക്കോടതി…
Read More41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സരിത പുറത്തുവിടാനൊരുങ്ങുന്നു ! ഉമ്മന്‍ചാണ്ടി നുണപരിശോധനയ്ക്ക് തയ്യാറാകണമെന്ന് സരിത…
തിരുവനന്തപുരം: സോളാര്‍കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പങ്ക് വ്യക്തമാക്കാന്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സരിത എസ് നായര്‍ പുറത്തു വിടുമെന്ന് സൂചന. തന്റെ പരാതിയില്‍ പരാമര്‍ശിക്കുന്നവരുമായുള്ള 41 മിനിറ്റ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സരിത നേരത്തേ വെളിപ്പെടുത്തിയിരുന്നു. പറയുന്നത് സത്യമാണെന്ന് തെളിയിക്കാനാണ് വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പുറത്ത് വിടുന്നതെന്നും ഉമ്മന്‍ചാണ്ടി നുണപരിശോധനയ്ക്ക് തയ്യാറാവണമെന്നും അന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും സരിത വ്യക്തമാക്കിയിരുന്നു. മുമ്പ് സരിതയുടേതായി ഏതാനും വീഡിയോകള്‍ പുറത്തു വന്നിരുന്നെങ്കിലും ഇതിലൊന്നും കോണ്‍ഗ്രസ് നേതാക്കളുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. പുതിയ വീഡിയോ പുറത്തു വിടുമെന്ന് സരിത വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സോളാര്‍ കേസ് വീണ്ടും ചൂടുപിടിക്കുമെന്നുറപ്പാണ്.
Read Moreശബരിമല: അടിത്തറയൊരുക്കാൻ ബിജെപി, ഇളകാതിരിക്കാൻ കോൺഗ്രസ്; അരയും തലയും മുറുക്കി സിപിഎം
പി.ടി. പ്രദീഷ് കണ്ണൂർ: ശബരിമല വിഷയവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന സാഹചര്യം മുതലെടുത്തു കേരളത്തിൽ അടിത്തറയൊരുക്കാൻ ബിജെപി രഥയാത്രയ്ക്ക് ഒരുങ്ങുന്പോൾ അടിത്തറ ഇളകാതിരിക്കാനുള്ള പോരാട്ടത്തിലാണു കോൺഗ്രസ്. 1990 ല്‍ സോമനാഥില്‍ നിന്നു അയോധ്യവരെ അദ്വാനിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാമ രഥയാത്രയാണു ബിജെപിക്ക് ഉത്തരേന്ത്യയിൽ അടിത്തറപാകിയത്. സമാനരീതിയിൽ കേരളത്തിലും പാർട്ടിയ്ക്ക് അടിത്തറയൊരുക്കാൻ ലഭിച്ച അവസരമായാണു ബിജെപി നേതൃത്വം ശബരിമല വിഷയത്തെ കാണുന്നത്. അഖിലേന്ത്യാ ആർഎസ്എസ് നേതൃത്വം പച്ചക്കൊടി കാട്ടിയതിനു പിന്നാലെയാണു ശബരിമലവിഷയത്തിൽ നിലപാട് മാറ്റി ബിജെപി വിശ്വാസികൾക്കൊപ്പം അണിചേർന്നത്. ഇതിൽ നിന്നുതന്നെ പാർട്ടിയുടെ രാഷ്ട്രീയനീക്കം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഈമാസം എട്ടിനു കാസർഗോഡ് മധൂർ ക്ഷേത്രപരിസരത്തു നിന്നാരംഭിച്ചു 13 ന് പത്തനംതിട്ടയിലാണു ബിജെപി രഥയാത്ര സമാപിക്കുന്നത്. മുഴുവൻ സംഘപരിവാര്‍ സംഘടനകളുടെയും പങ്കാളിത്തവും വിവിധ സാമുദായിക സംഘടനകളുടെ പിന്തുണയും യാത്രയിൽ ഉറപ്പാക്കാനുള്ള ശ്രമത്തിലാണു ബിജെപി നേതൃത്വം. ബിജെപി കേന്ദ്രനേതാക്കളും വിവിധ സംസ്ഥാന നേതാക്കളും…
Read Moreമുഖ്യമന്ത്രിയെ വധിക്കും, ജയരാജന്റെ കൈവെട്ടും! ഫോണിലൂടെ ഭീഷണി മുഴക്കിയ ചെറുതാഴം സ്വദേശി കോഴിക്കോട് അറസ്റ്റിൽ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കൈവെട്ടുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പിലാത്തറയ്ക്കടുത്ത് ചെറുതാഴം സ്വദേശി വിജേഷ് (35) നെയാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി, സിവിൽ പോലീസ് ഓഫീസർമാരായ റെയ്സ്, സജേഷ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് കൊളത്തൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസങ്ങളായി കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. നിരവധി തവണ ഭീഷണി ഫോൺ കോളുകൾ വന്നതിനെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസും സൈബർസെല്ലും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വിജേഷ് അറസ്റ്റിലാകുന്നത്.
Read Moreകളക്ടറായി മകള്‍ മടങ്ങിയെത്തുന്നത് കാണാന്‍ സാധിക്കാതെ ആ അച്ഛന് മടങ്ങി! ബാക്കിയാക്കിയത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം; സിവില്‍ സര്‍വീസ് പരീക്ഷയിലെ പതിനാറാം റാങ്കുകാരി ശിഖ സുരേന്ദ്രന്റെ പിതാവ് അന്തരിച്ചു
അവസാനം പുറത്തുവന്ന സിവില്‍ സര്‍വീസ് റിസള്‍ട്ടില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ശിഖ സുരേന്ദ്രന്റെ പിതാവ് അന്തരിച്ചു. മകള്‍ കളക്ടറായി എത്തുന്നത് കാണാനാതെയാണ് കാവനാക്കുടിയില്‍ കെ. കെ. സുരേന്ദ്രന്റെ (59) മടക്കം. പ്രമേഹം ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു, സുരേന്ദ്രന്. ബുധനാഴ്ച രാവിലെ കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ ഡയാലിസിസ് ചെയ്ത ശേഷം വീട്ടിലെത്തിയ സുരേന്ദ്രന് തളര്‍ച്ചയനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ആദ്യം മസൂറിയിലും ഇപ്പോള്‍ നാഗ്പുരിലും ഐ.എ.എസ്. പരിശീലനത്തിലാണ് ശിഖ. ശിഖയെ കളക്ടറാക്കണമെന്ന് സുരേന്ദ്രന് അതിയായി ആഗ്രഹിച്ചിരുന്നു. ട്യൂഷന് സെന്ററും തീപ്പെട്ടിക്കമ്പനി നടത്തിയും കാവേരി പ്ലാസ്റ്റിക്സ് കമ്പനിയില്‍ ജോലി ചെയ്തുമാണ് കുടുംബം മുന്നോട്ടു കൊണ്ടുപോയിരുന്നത്. പത്തു വര്‍ഷത്തോളമായി പ്രമേഹം ബാധിച്ച് ചികിത്സയിലായതോടെ സാമ്പത്തികമായി താളംതെറ്റി. എന്നിട്ടും ശിഖയെ ഐ.എ.എസ്. പരിശീലനത്തിനയച്ചു. ഭാര്യ സിലോയുടെ മാത്രം വരുമാനം കൊണ്ട് കഴിയേണ്ടി വന്നപ്പോഴും പരിശീലനത്തിന് തടസ്സമുണ്ടായില്ല. ഈ വിജയത്തിന്റെ മുഴുവന്‍…
Read Moreയുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തി; മകനെ കഴുത്തിന് വെട്ടി; യുവാവ് അറസ്റ്റില്‍; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് യുവതിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോള്‍
ഗൂഡല്ലൂർ: യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയും മകനെ കഴുത്തിന് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഈറോഡ് സ്വദേശി ഗൗരീശങ്കറിനെ(27)യാണ് ഡിവൈഎസ്പിമാരായ കൃഷ്ണമൂർത്തി, തിരുമേനി എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് അറസ്റ്റു ചെയ്തത്. കോത്തഗിരി സ്വദേശി രാജേഷ്കുമാറിന്റെ ഭാര്യ ലോകേശ്വരി (26) യെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ 28നാണ് സംഭവം, മകൻ കാർത്തികേയനെ (നാല്)കഴുത്തിന് വെട്ടേറ്റ് ഗുരുതരാവസ്ഥയിലും കണ്ടെത്തിയിരുന്നു. കുട്ടി കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലോകേശ്വരിയും ഗൗരി ശങ്കറും തമ്മിൽ അടുപ്പത്തിലായിരുന്നു. ഗൗരി ശങ്കർ മരുന്ന് വിൽപ്പനക്കാരനാണ്. യുവതിയും ഇയാളോടൊപ്പം മരുന്ന് വിൽപ്പനയ്ക്ക് ചേർന്നിരുന്നു. വിവാഹിതയാണെന്ന വിവരം ലോകേശ്വരി ഇയാളിൽ നിന്ന് മറച്ചുവച്ചിരുന്നു. ഇരുവരും വിവാഹിതരാകാമെന്ന് പറഞ്ഞ് ഉറപ്പിക്കുകയും ചെയ്തിരുന്നു. സംഭവ ദിവസം ഗൗരിശങ്കർ വീട്ടിലെത്തിയപ്പോൾ ലോകേശ്വരി മറ്റൊരാളുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ക്ഷുഭിതനായ ഇയാൾ വീട്ടിനുള്ളിലുണ്ടായിരുന്ന കത്തി എടുത്ത്…
Read Moreനരകയാതന തീർന്നു; ആസിയ ഇനി സ്വതന്ത്ര! മതത്തെ നിന്ദിച്ചുവെന്ന കുറ്റത്തിന് മരണശിക്ഷ വിധിക്കപ്പെട്ട ക്രൈസ്തവ വീട്ടമ്മയെ പാക്കിസ്ഥാന് സുപ്രീംകോടതി കുറ്റവിമുക്തയാക്കി; വിശ്വാസം വരാതെ ആസിയ
ഇസ്ലാമാബാദ്: മതത്തെ നിന്ദിച്ചുവെന്ന കുറ്റത്തിന് മരണശിക്ഷ വിധിക്കപ്പെട്ട ക്രൈസ്തവ വീട്ടമ്മ ആസിയ ബീബി(ആസിയ നൊരീൻ)യെ പാക്കിസ്ഥാൻ സുപ്രീംകോടതി കുറ്റവിമുക്തയാക്കി. ലാഹോറിലെ ഷെയ്ഖ്പുര ജയിലിൽ എട്ടു വർഷമായി മരണം കാത്തുകിടന്ന ആസിയയെ ഉടൻ സ്വതന്ത്രയാക്കാൻ ചീഫ് ജസ്റ്റീസ് സാഖിബ് നിസാർ അടങ്ങുന്ന മൂന്നംഗ ബെഞ്ച് നിർദേശിച്ചു. വിധിയോടുള്ള ആസിയയുടെ പ്രതികരണം അവിശ്വസനീയം എന്നായിരുന്നു. അതേസമയം, വിധിക്കെതിരേ തീവ്രനിലപാടുകാർ നഗരങ്ങളിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. അയൽക്കാരുമായുള്ള വഴക്കിനിടെ മതനിന്ദ ചൊരിഞ്ഞുവെന്ന ആരോപണത്തിൽ ആസിയ അറസ്റ്റിലാകുന്നത് 2009 ജൂണിലാണ്. 2010ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. 2014ൽ ലാഹോർ ഹൈക്കോടതി ഇതു ശരിവച്ചു. വധശിക്ഷയ്ക്കെതിരേ ആസിയ നല്കിയ അന്തിമ അപ്പീലിലാണ് ഇന്നലത്തെ വിധി. കേസ് തുടങ്ങുന്നത് മതനിന്ദയുടെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന ആദ്യ സ്ത്രീയായിരുന്നു ഭർത്താവും നാലു കുട്ടികളുമുള്ള ആസിയ. അയൽക്കാർക്കൊപ്പം വിളവെടുക്കവേ, അന്യജാതിക്കാരിയായ ആസിയയുടെ കൈതൊട്ട് അശുദ്ധമായ വെള്ളം തങ്ങൾ…
Read Moreപ്രധാന സീസണ് മണ്ഡലകാലമാണ്! ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹർജികൾ ഉടൻ പരിഗണിക്കില്ലെന്നു സുപ്രീംകോടതി
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുള്ള ഉത്തരവിനെതിരേ നൽകിയ പുനഃപരിശോധനാ ഹർജികൾ ഉടൻ പരിഗണിക്കില്ലെന്നു സുപ്രീംകോടതി. ഇൗ മാസം അഞ്ചിനു നട തുറക്കുന്നതു ചൂണ്ടിക്കാട്ടി ഹർജികൾ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഹർജികൾ ദീപാവലി അവധിക്കുശേഷം നവംബർ 13നു പരിഗണിക്കാൻ നിശ്ചയിച്ചതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, നവംബർ അഞ്ചിനും ആറിന് 24 മണിക്കൂറേക്കു മാത്രമേ നട തുറക്കുന്നുള്ളൂ എന്നും നിരീക്ഷിച്ചു. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവിനെതിരേ ഹർജി നൽകിയ അഖില ഭാരതീയ മലയാളി സംഘമാണ് വിഷയം ഇന്നലെ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. എന്നാൽ, നിലവിൽ വേഗത്തിൽ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി മറുപടി നൽകി. ശബരിമല നട അഞ്ചിന് തുറക്കുന്ന കാര്യം അറിയാം. അഞ്ചിന് നട തുറന്നാൽ ആറിന് അടയ്ക്കും. 24 മണിക്കൂർ മാത്രമാണ് ചടങ്ങുകൾ നടക്കുക. പ്രധാന സീസണ്…
Read More