ആ​റ​ളം​ഫാ​മി​ൽ വ​യോ​ധി​ക​യെ കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്നു; നാ​ലു വ​യ​സു​കാ​രി​യാ​യ കൊ​ച്ചു​മ​ക​ൾ​ക്ക് പ​രി​ക്ക്; ​നം​വ​കു​പ്പ് ആം​ബു​ല​ൻ​സ് അ​യ​ച്ച​ത് മൂ​ന്നു മ​ണി​ക്കൂ​ർ വൈ​കി

ഇ​രി​ട്ടി: ആ​റ​ളം​ഫാ​മി​ല്‍ ആ​ദി​വാ​സി വ​യോ​ധി​ക​യെ കാ​ട്ടാ​ന കു​ടി​ല്‍ ത​ക​ര്‍​ത്ത് കു​ത്തി​ക്കൊ​ന്നു. നാ​ലു വ​യ​സു​കാ​രി​യാ​യ കൊ​ച്ചു​മ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ബ്ലോ​ക്ക് പ​തി​മൂ​ന്നി​ലെ അ​ന്പ​ത്തി​യ​ഞ്ചി​ൽ ച​തി​രൂ​രി​ല്‍ നി​ന്ന് കു​ടി​യേ​റി താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ ക​രി​യ​പ്പ​ന്‍റെ ഭാ​ര്യ ദേ​വു(70)​ആ​ണ് മ​രി​ച്ച​ത്. ‌ മ​ക​ള്‍ സു​മി​യു​ടെ മ​ക​ള്‍ ബി​ജി​മോ​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ന​യു​ടെ കു​ത്തേ​റ്റ ദേ​വു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചി​ട്ട് വ​ന​പാ​ല​ക​ര്‍ ആം​ബു​ല​ന്‍​സ് അ​യ​ച്ച​ത് മൂ​ന്ന് മ​ണി​ക്കൂ​റി​ന് ശേ​ഷം. ഇ​താ​ണ് വ​യോ​ധി​ക​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ആ​രോ​പി​ച്ച് ആ​ദി​വാ​സി​ക​ള്‍ ആ​റ​ള​ത്ത് സം​ഘ​ടി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. കു​ടി​ൽ ത​ക​ർ​ത്തെ​ത്തി​യ കാ​ട്ടാ​ന ദേ​വു​വി​നെ അ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് മ​ക​ള്‍ സു​മി പ​രി​ക്കേ​റ്റ ബി​ജി​മോ​ള്‍ ഉ​ൾ‌​പ്പെ​ടെ​യു​ള്ള മൂ​ന്നു മ​ക്ക​ളു​മാ​യി പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ലാ​ണ് ഇ​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ബി​ജി​മോ​ൾ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സു​മി​യു​ടെ​യും മ​ക്ക​ളു​ടെ​യും നി​ല​വി​ളി​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ അ​യ​ല്‍​വാ​സി​ക​ളാ​ണ് ദേ​വു​വി​നെ പ​രി​ക്കേ​റ്റ നി​ല​യി​ല്‍ പു​റ​ത്തെ​ടു​ത്ത​ത്. നെ​ഞ്ചി​ലും വ​യ​റി​ലു​മാ​ണ്…

Read More

എനിക്കറിയാം! ശ​ബ​രി​മ​ല​യി​ൽ പ​ല​രും പോ​വു​ന്ന​ത് ക​ഞ്ചാ​വും മ​ദ്യ​വും ക​ഴി​ച്ച്; വി​വാ​ദ പ്ര​സം​ഗ​വു​മാ​യി വീ​ണ്ടും എം.​എം. മ​ണി

മു​ക്കം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ വി​വാ​ദ പ്ര​സം​ഗ​വു​മാ​യി മ​ന്ത്രി​എം.​എം. മ​ണി. ഇ​ന്ന​ലെ രാ​ത്രി നെ​ല്ലി​ക്കാ​പ​റ​മ്പി​ൽ ന​ട​ന്ന രാ​ഷ്ടീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ൽ പോ​വു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളും പൂ​ർ​ണ വ്ര​ത​മെ​ടു​ത്ത​ല്ല പോ​വു​ന്ന​തെ​ന്നും ക​ഞ്ചാ​വും മ​ദ്യ​വും മ​ത്സ്യ​വും മാം​സ​വും ക​ഴി​ച്ച് പോ​വു​ന്ന​വ​രെ ത​നി​ക്ക് അ​റി​യാ​മെ​ന്നും മ​ന്ത്രി തു​റ​ന്ന​ടി​ച്ചു. ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ പോ​യാ​ലും പോ​യി​ല്ല​ങ്കി​ലും ഒ​ന്നും സം​ഭ​വി​ക്കി​ല്ല. മു​ന്പും നി​ര​വ​ധി യു​വ​തി​ക​ൾ പോ​യി​ട്ടു​ണ്ട്. പ​ന്ത​ളം രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ വ​രെ പോ​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി എ​ന്ത് ത​ന്നെ​യാ​യാ​ലും സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കും . ഇ​തി​നെ എ​തി​ർ​ക്കു​ന്ന​വ​ർ വി​ഢിക​ളു​ടെ സ്വ​ർ​ഗ​ത്തി​ലാ​ണ് . രാ​ജ്യ​ത്ത് ഓ​രോ​രു​ത്ത​ർ​ക്കും അ​വ​ർ​ക്കി​ഷ്ട​മു​ള്ള രീ​തി​യി​ൽ ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. സ്വ​വ​ർ​ഗ ര​തി​യു​ടേ​യും വി​വാ​ഹേ​ത​ര ലൈം​ഗി​ക ബ​ന്ധ​ത്തി​ലു​മെ​ല്ലാം അ​താ​ണ് കാ​ണാ​നാ​യ​ത്.​ ഏ​ത് പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​മ്പോ​ഴും അ​തി​ന് എ​തി​ർ​പ്പു​ണ്ടാ​വും. സ​തി നി​ർ​ത്ത​ലാ​ക്കി​യ​പ്പോ​ഴും അ​ന്ന് സ്ത്രീ​ക​ൾ…

Read More

ബാർ കോഴക്കേസിൽ മാണിക്ക് തിരിച്ചടി; വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ബാ​ർ കോ​ഴ​ക്കേ​സി​ലെ വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. ബാ​ർ​കോ​ഴ​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ ധ​ന​മ​ന്ത്രി കെ.​എം.​മാ​ണി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. കേ​സ് മൂ​ന്നു ത​വ​ണ അ​ന്വേ​ഷി​ച്ച് തെ​ളി​വി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​ണ്. കേ​സി​ൽ തു​ട​ർ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പ​റ​യു​ന്ന​ത് മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മാ​ണി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി ന​വം​ബ​ർ 15ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. മാ​ണി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഡി​സം​ബ​ർ പ​ത്തി​ന് മു​ൻ​പ് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​ള്ള അ​നു​മ​തി ഹാ​ജ​രാ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. മാ​ണി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച മൂ​ന്നാ​മ​ത്തെ റി​പ്പോ​ർ​ട്ട് ത​ള്ളി​യ കോ​ട​തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങാ​ൻ വി​ജി​ല​ൻ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബാ​ർ കോ​ഴ​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം വൈ​കു​ന്ന​തി​നെ​തി​രെ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കേ​സി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ…

Read More

നാ​ല് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി; വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​രു വ​ർ​ഷം ന​ഷ്ട​മാ​കും

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്തെ നാ​ല് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. തൊ​ടു​പു​ഴ അ​ൽ അ​സ​ർ, വ​യ​നാ​ട് ഡി​എം, പാ​ല​ക്കാ​ട് പി​കെ ദാ​സ്, വ​ർ​ക്ക​ല എ​സ്ആ​ർ എ​ന്നീ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യ ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി. ഈ ​കോ​ള​ജു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ നേരത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് മ​റി​ക​ട​ന്നാ​ണ് ഹൈ​ക്കോ​ട​തി പ്ര​വേ​ശ​ന അ​നു​മ​തി ന​ൽ​കി​യ​ത്. പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര വ്യ​ക്ത​മാ​ക്കി. ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും നാ​ല് കോ​ള​ജു​ക​ളും പാ​ലി​ച്ചി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന് ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തോ​ടെ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. 550 സീ​റ്റു​ക​ളി​ലാ​ണ് മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഈ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​രു വ​ർ​ഷം ന​ഷ്ട​മാ​കും.

Read More

കു​ട്ടി​യെ പ​ട്ടി​ണി​ക്കി​ട്ട മാ​താ​വി​ന് അ​ഞ്ചു വ​ർ​ഷം ത​ട​വ്; മാതാവിനെതിരേ പ്രോസിക്യൂഷൻ വാദം ഇങ്ങനെ…

ടെ​ക്സ​സ്: മ​ക​നെ പ​ട്ടി​ണി​ക്കി​ട്ടു കൊ​ല്ലാ​ൻ ശ്ര​മി​ച്ച സ്ത്രീ​ക്ക് അ​മേ​രി​ക്ക​യി​ൽ അ​ഞ്ചു വ​ർ​ഷം ത​ട​വു​ശി​ക്ഷ. ടെ​ക്സ​സി​ലെ ടാ​ര​ന്‍റ് കൗ​ണ്ടി ജൂ​റി​യാ​ണ് ഡാ​നി​റ്റ ടു​ട്ട് എ​ന്ന സ​ത്രീ​ക്കു ശി​ക്ഷ വി​ധി​ച്ച​ത്. കു​ട്ടി​ക്കു പോ​ഷ​കാ​ഹാ​ര​വും ഭ​ക്ഷ​ണ​വും നി​ഷേ​ധി​ച്ച​തി​ലൂ​ടെ കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ സ്ത്രീ ​ല​ക്ഷ്യ​മി​ട്ടെ​ന്നാ​യി​രു​ന്നു കേ​സ്. കു​ട്ടി​യു​ടെ രോ​ഗ​വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ടു​ട്ട് ഡോ​ക്ട​റോ​ടു ക​ള​വു പ​റ​ഞ്ഞെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു. 2016-ൽ ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ടു​ട്ടി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ ര​ണ്ടു കു​ട്ടി​ക​ളെ​യും ശി​ശു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ൽ​നി​ന്നു മാ​റ്റി​യി​രു​ന്നു.

Read More

ഇന്തോനേഷ്യയിൽ വിമാനാപകടം; 188 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു;  ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു

ജക്കാർത്ത: ഇന്തോനേഷ്യയിൽ വിമാനാപകടമുണ്ടായെന്ന് റിപ്പോർട്ട്. യാത്രാ വിമാനമായ ലയൺ എയർ കടലിൽ പതിച്ചെന്നാണ് സൂചന. 188 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്തോനേഷ്യയിലെ ജാവ ദ്വീപിന് സമീപത്തായാണ് വിമാനം കടലിൽ പതിച്ചതെന്നാണ് വിവരം. വിമാനം ടേക്ക് ഓഫ് ചെയ്ത് 13 മിനിറ്റുകൾക്കകം എയർ ട്രാഫിക് കൺട്രോൾ വിഭാഗവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഇന്തോനേഷ്യൻ ദുരന്ത നിവാരണ സേനയും സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗവും വിമാനം കടലിൽ തകർന്നു വീണെന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

ശബരിമല: വിഐപികൾക്കായി കെഎസ്ആർടിസി പ്രത്യേക വാഹനമൊരുക്കും; ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം

തിരുവനന്തപുരം: വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് സീസണിൽ തീർഥാടനത്തിനെത്തുന്ന വിഐപികൾക്കായി കെഎസ്ആർടിസി പ്രത്യേക വാഹന സൗകര്യമൊരുക്കുമെന്ന് കെഎസ്ആർ‌ടിസി എംഡി ടോമിൻ തച്ചങ്കരി. നിലയ്ക്കൽ മുതൽ പന്പവരെയായിരിക്കും പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തുകയെന്നും തച്ചങ്കരി പറഞ്ഞു. അതേസമയം, ഈ സീസണിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ഉൾപ്പെടെ നടപ്പാക്കി ടിക്കറ്റിംഗ് സംവിധാനം പൂർണമായും കന്പ്യൂട്ടർ വൽക്കരിക്കാനും തീരുമാനമായിട്ടുണ്ട്. പന്പ-നിലയ്ക്കൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിലായിരിക്കും ഈ വർഷം ഇതിന് അനുമതി നൽകുക.

Read More

ലിംഗനിര്‍ണയ പരിശോധന നടത്തിയ ആശുപത്രി അടച്ചുപൂട്ടി; ഡോക്ടറും സഹായിയും കുടുങ്ങി; ഫീസായി വാങ്ങിയിരുന്നത് വന്‍ തുക

സേ​ലം: ത​മി​ഴ്നാ​ട്ടി​ൽ ലിം​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ടി. സേ​ലം എ​ട​പ്പാ​ടി​യി​ലെ അ​ര​വി​ന്ദ​ൻ ആ​ശു​പ​ത്രി​യാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് മെ​ഡി​ക്ക​ൽ ആ​ൻ​ഡ് റൂ​റ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സ് വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ആ​ശു​പ​ത്രി ന​ട​ത്തി​പ്പു​കാ​ര​നാ​യ ഡോ​ക്ട​ർ സി.​ക​ണ്ണ​നെ​യെും ഇ​യാ​ളു​ടെ സ​ഹാ​യി​യെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ പ​ത്തു വ​ർ​ഷ​മാ​യി ഈ ​ആ​ശു​പ​ത്രി ന​ട​ത്തി​യി​രു​ന്നു. ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്നു​ത​ന്നെ​യാ​ണ് സ്കാ​നിം​ഗ് സെ​ന്‍റ​റും പ്ര​വ​ർ​ത്തി​ച്ച​ത്. പു​റ​ത്തു​നി​ന്ന് ഡോ​ക്ട​ർ​മാ​രെ​ത്തി​യാ​ണ് കു​ട്ടി​ക​ൾ​ക്കു പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് മെ​ഡി​ക്ക​ൽ ആ​ൻ​ഡ് റൂ​റ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ലിം​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വ​ൻ​തു​ക​യാ​ണ് ക​ണ്ണ​ൻ ഫീ​സാ​യി ഈ​ടാ​ക്കി​യി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സ്കൂ​ളി​ൽ വ​ഴ​ക്കു​പ​റ​ഞ്ഞു; വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​നെ ഇ​രു​ന്പു​വ​ടി​ക്ക് അ​ടി​ച്ചു​വീ​ഴ്ത്തി; അ​ധ്യാ​പ​ക​ൻ ആ​ശു​പ​ത്രി​യി​ൽ

ന്യൂ​ഡ​ൽ​ഹി: സ്കൂ​ളി​ൽ വ​ഴ​ക്കു​പ​റ​ഞ്ഞ അ​ധ്യാ​പ​ക​നെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഇ​രു​ന്പു​വ​ടി​ക്ക് അ​ടി​ച്ചു. ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലാ​ണു സം​ഭ​വം. പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ അ​ടി​യേ​റ്റു മു​ഖ​ത്ത് പ​രി​ക്കേ​റ്റ അ​ധ്യാ​പ​ക​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ദ്ദേ​ഹം അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ ബാ​ഗി​ൽ ഇ​രു​ന്പു​വ​ടി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ധ്യാ​പ​ക​ൻ കു​ട്ടി​യെ ശ​കാ​രി​ച്ച​ത്. വി​വ​രം കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കു​മെ​ന്ന് അ​ധ്യാ​പ​ക​ൻ പ​റ​ഞ്ഞു. കു​ട്ടി​യു​ടെ ബ​ന്ധു​വി​നെ അ​ധ്യാ​പ​ക​ൻ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​രു​ന്പു​വ​ടി അ​ധ്യാ​പ​ക​ൻ ത​ന്‍റെ മേ​ശ​പ്പു​റ​ത്ത് എ​ടു​ത്തു​വ​ച്ചു. വി​ദ്യാ​ർ​ഥി ഇ​ത് തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ധ്യാ​പ​ക​ൻ അ​നു​വ​ദി​ച്ചി​ല്ല. ഇ​തേ​തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി ഇ​രു​ന്പു​വ​ടി​യെ​ടു​ത്ത് അ​ധ്യാ​പ​ക​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണി​നു​മു​ക​ളി​ൽ അ​ടി​യേ​റ്റ അ​ധ്യാ​പ​ക​ൻ ഉ​ട​ൻ നി​ല​ത്തു​വീ​ണു. ഇ​തി​നു​ശേ​ഷം വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​നി​ന്ന് ഓ​ടി​പ്പോ​യി. സ്കൂ​ൾ ഭി​ത്തി ചാ​ടി​ക്ക​ട​ന്നാ​ണ് കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്. വി​ദ്യാ​ർ​ഥി​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ദ്യാ​ർ​ഥി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Read More

യുവതികള്‍ പ്രവേശിച്ചാല്‍ കൈ മുറിച്ച് രക്തം വീഴ്ത്തി ശബരിമല നടയടപ്പിക്കും! വിവാദ പരാമര്‍ശത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

പത്തനംതിട്ട: വാർത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ അയ്യപ്പധർമസേന പ്രസിഡന്‍റ് രാഹുൽ ഈശ്വർ അറസ്റ്റിൽ. തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ ചോരവീഴ്ത്താന്‍ നിരവധി പേര്‍ തയാറായിരുന്നെന്ന പരാമര്‍ശത്തിലാണ് അറസ്റ്റ്. കലാപാഹ്വാനത്തിന്‍റെ പേരിൽ രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്. എറണാകുളം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കുകയാണെങ്കില്‍ കൈ മുറിച്ച് രക്തം വീഴ്‍ത്തി ശബരിമല നടയടപ്പിക്കാന്‍ തയ്യാറായി 20 അംഗസംഘം ഉണ്ടായിരുന്നതായി രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. രാഹുൽ ഈശ്വറിന്‍റേത് സന്നിധാനത്ത് കലാപമുണ്ടാക്കാനുള്ള മനഃപൂര്‍വമായ ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി പ്രമോദ് ആണ് പോലീസിൽ പരാതി നല്‍കിയിരുന്നത്.

Read More