കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കെ ദര്ശനത്തിനൊരങ്ങുന്ന യുവതികളെ തേടി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ഫേസ്ബുക്ക് വഴിയും മറ്റു സമൂഹമാധ്യമങ്ങള്‍ വഴിയും ശബരിമലയിലേക്ക് പോവുമെന്ന് പ്രഖ്യാപിച്ചവരേയും പോവാന്‍ സാധ്യതയുള്ളവരേയും കുറിച്ചാണ് ജില്ലാടിസ്ഥാനത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ജില്ലാ സ്പെഷ്യല്‍ബ്രാഞ്ചും വിവരം ശേഖരിക്കുന്നത്. കോടതിവിധിക്കു പിന്നാലെ തുലാമാസ പൂജകള്‍ക്കായി നടതുറക്കുന്ന അവസരത്തില്‍ കോഴിക്കോട് നിന്നും ഒരു സംഘം യുവതികള്‍ ശബരിമലയിലേക്ക് പോവുമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം നട അടയ്ക്കുന്നതു വരെ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഇനിയും യുവതികള്‍ എത്തുമെന്നാണ് പോലീസ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് ശബരിമലയിലേക്ക് യുവതികള്‍ വരുന്നുണ്ടോയെന്ന് അറിയിപ്പ് നല്കാന് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം നടത്തുന്നത്. സോഷ്യല്‍മീഡിയവഴിയുള്ള സന്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് നിരീക്ഷണം നടത്തുന്നത്. ചുംബനസമരത്തില്‍ പങ്കെടുത്ത ചിലര്‍ ശബരിമലയിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്ന് കോഴിക്കോട്…
Read MoreCategory: Loud Speaker
എങ്ങനെ പരിക്കേല്‍ക്കാതെ രക്ഷപ്പെടാം! ശബരിമല വിഷയത്തിൽ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഎം
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എങ്ങനെ പരിക്കേൽക്കാതെ രക്ഷപ്പെടാമെന്ന ചിന്തയിൽ സിപിഎമ്മും എൽഡിഫും. ശബരിമലയിലെ യുവതീ പ്രവേശന കാര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ മാത്രമെ സർക്കാർ ശ്രമിച്ചുള്ളുവെന്നും അതു നടപ്പാക്കാനുള്ള ബാധ്യത ജനകീയ സർക്കാരിനുണ്ടെന്നും ബോധ്യപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും ശബരിമല വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന ഉറപ്പുള്ള സ്ഥിതിയ്ക്കാണ് ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ എൽഡി.എഫും ആലോചിക്കുന്നത്. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച സമീപനങ്ങളും കേസ് കൊടുത്തത് ആർ.എസ്.എസ് അനുകൂലികളാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തെന്നും ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇക്കാര്യം സിപിഎം പ്രവർത്തകർ ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും കയറി ഇറങ്ങി ബോധ്യപ്പെടുത്തും. ഇതു കൂടാതെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിശദീകരണ യോഗങ്ങളും ജില്ലാ കേന്ദ്രങ്ങളിൽ നടത്തും. സംസ്ഥാന സർക്കാർ വിശ്വാസികളോടൊപ്പമാണെന്നും ഇക്കാര്യത്തിൽ…
Read Moreശബരിമല ക്ഷേത്രനട അടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട്: പിന്തുണച്ച് മേൽശാന്തി, എതിർത്ത് ബോർഡ് അംഗം
ശബരിമല: ശബരിമല ക്ഷേത്രത്തിൽ യൗവന യുക്തകളായ യുവതികൾ പ്രവേശിച്ചാൽ ക്ഷേത്രനട അടച്ചിടുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിനോട് 101 ശതമാനവും യോജിക്കുന്നതായി ശബരിമല – മാളികപ്പുറം ദേവീക്ഷേത്ര മേൽശാന്തി അനീഷ് പോറ്റി. ശബരി മല ക്ഷേത്രത്തിന്റെ അവസാന വാക്ക് തന്ത്രിയാണ്. പിതാവിന്റെ സ്ഥാനമാണ് തന്ത്രിക്കുള്ളത്. ചെങ്ങന്നൂർ താഴമൺ മഠത്തിലെ തന്ത്രിമാരാണ് ശബരിമലയിൽ പ്രതിഷ്ഠനടത്തിയത്. ഇക്കാരണത്താൽതന്നെ അയ്യപ്പന്റെ പിതൃസ്ഥാനീയരാണ് താഴമൺ കുടുംബത്തിലെ തന്ത്രിമാർ. തന്ത്രവിധി പ്രകാരം തന്ത്രിമാർക്കാണ് ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ നിലപാടെടുക്കേണ്ട അവസാന വ്യക്തി. ഇതുകൊണ്ടുതന്നെ തന്ത്രിപറയുന്നത് പൂർണമായി അനുസരിക്കുമെന്നും അദ്ദേഹത്തിന്റെ നിലപാടിനോട് പൂർണമായും ജോയിക്കുന്നതായും അനീഷ് പോറ്റി രാഷ്ട്രദീപികയോട് പറഞ്ഞു. ഇന്നലെ പതിനെട്ടാംപടിക്കു മുന്നിൽ നാമജപം നടത്തിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് ഒരു നോട്ടീസും ലഭിച്ചിട്ടില്ല. എന്നാൽ, മാളികപ്പുറം മേൽശാന്തിയുടെ കൂടെ പ്രവർത്തിക്കുന്ന പരികർമികളുടെ പേരുവിവരങ്ങൾ മാത്രമാണ് ചോദിച്ചിരിക്കുന്നത്. ഇന്നലെ രാത്രിമുതൽ സന്നിധാനത്ത് കൂടുതൽ…
Read Moreട്രാക്കിൽ കയറിനിൽക്കാൻ ഞാൻ പറഞ്ഞോ? അമൃത്സർ ദുരന്തത്തിൽ സിദ്ദുവിന്റെ ഭാര്യ
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ട്രെയിൻ തട്ടി നിരവധി പേർ മരിക്കാനിടയായ സംഭവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ. ആഘോഷസ്ഥലത്തുനിന്നും താൻ മടങ്ങി വീട്ടിലെത്തിയ ശേഷമാണ് അപകടം ഉണ്ടായതെന്ന് അവർ പറഞ്ഞു. സംഭവം അറിഞ്ഞയുടനെ പോലീസ് കമ്മീഷണറെ വിവരം അറിയിച്ചു. അപകടസ്ഥലത്തേക്കു പോകാൻ തയാറായപ്പോൾ പോലീസ് തന്നെ പിന്തിരിപ്പിച്ചെന്നും കൗർ പറഞ്ഞു. ദുരന്തമായി മാറിയ ദസറ ആഘോഷപരിപാടിക്ക് അധികൃതരുടെ അനുമതി ലഭിച്ചിരുന്നില്ലെന്നു റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പരിപാടിയുടെ മുഖ്യാതിഥി കൗർ ആയിരുന്നു. എല്ലാവർഷം ഇതേ സ്ഥലത്ത് ദസറ ആഘോഷം നടക്കാറുണ്ട്. അവരോട് ട്രാക്കിൽ നിൽക്കാൻ താൻ പറഞ്ഞോ? അവരുടെ പുറത്തുകൂടി തങ്ങൾ ട്രെയിൻ ഓടിച്ചോ? അകാലിദൾ ഉൾപ്പെടെ നേരത്തെയുള്ള സർക്കാരുകളെല്ലാം ഇവിടെ ദസറ ആഘോഷിക്കാൻ അനുമതി നൽകിയിരുന്നു. ആളുകൾ സംഭവത്തെ രാഷ്ട്രീയ വത്കരിച്ചിരിക്കുകയാണെന്നും കൗൾ പറഞ്ഞു.
Read Moreമഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു
കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. കാസര്‍കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു റസാഖ്. 2011 മുതല്‍ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്ന റസാഖ് 2016-ല്‍ ബിജെപിയിലെ കെ.സുരേന്ദ്രനെ 89 വോട്ടിന് പരാജയപ്പെടുത്തിയാണ് വീണ്ടും നിയമസഭയിലെത്തിയത്.
Read Moreരഹനയും കവിതയും തിരിച്ചിറങ്ങിയപ്പോൾ മലകയറാൻ മേരി സ്വീറ്റി; മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി ലിബിക്കെതിരേ പോലീസ് കേസെടുത്തു
പത്തനംതിട്ട: സന്നിധാനം നടപ്പന്തൽ വരെയെത്തിയശേഷം രഹനയും കവിതയും മടങ്ങിയതിനു പിന്നാലെ മല ചവിട്ടാനുറച്ച് മറ്റൊരു യുവതികൂടി രംഗത്ത്. കഴക്കൂട്ടം സ്വദേശിയായ നാൽപ്പത്താറുകാരി മേരി സ്വീറ്റിയാണ് മലകയറാൻ പന്പയിൽ എത്തിയത്. എന്നാൽ പ്രതിഷേധം ശക്തമാണെന്നും സുരക്ഷ നൽകാൻ സാധിക്കില്ലെന്നും പോലീസ് അറിയിച്ചതിനെ തുടർന്ന് ഇവർ പിൻവാങ്ങി. മതവികാരം വ്രണപ്പെടുത്തി: ലിബിക്കെതിരേ പോലീസ് കേസെടുത്തു പത്തനംതിട്ട: ചേർത്തല സ്വദേശി ലിബിക്കെതിരേ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബിജെപിയാണ് ഇവർക്കെതിരേ പരാതി നൽകിയത്. ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്നാണ് ലിബിക്കെതിരേയുള്ള പരാതി. സുപ്രീം കോടതി വിധിയെ തുടർന്ന് കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനെത്തിയ ലിബിയെ പത്തനംതിട്ടയിൽ നാട്ടുകാർ തടഞ്ഞിരുന്നു.
Read Moreകൈയില്‍ പണമില്ല! മകളുടെ മൃതദേഹം ചുമന്ന് അച്ഛൻ നടന്നത് എട്ടു കിലോമീറ്റർ
ഭുവനേശ്വർ: ഒഡീഷയിൽ പണമില്ലാത്തതിനാൽ ഏഴു വയസുകാരിയുടെ മൃതദേഹവുമായി അച്ഛൻ നടന്നത് എട്ടു കിലോമീറ്റർ. ഗജപതി ജില്ലയിലെ അതങ്ക്പുർ ഗ്രാമത്തിൽ മുകുന്ദ് ഡോറ എന്നയാൾക്കാണ് മകളുടെ മൃതദേഹം ചുമന്നുപോകേണ്ടി വന്നത്. മണ്ണിടിഞ്ഞു വീണാണ് ബബിത എന്ന പെണ്‍കുട്ടിയെ കാണാതായത്. ബുധനാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്കു കൊണ്ടുപോകാനാണ് മുകുന്ദ് എട്ടു കിലോമീറ്ററോളം മൃതദേഹം ചുമന്നത്. മൃതദേഹം ആശുപത്രിയിൽ എത്തിക്കാൻ പോലീസ് സൗകര്യം ഒരുക്കി തന്നില്ല. തന്റെ കൈയിൽ ആവശ്യത്തിനു പണവുമില്ലായിരുന്നുവെന്നും മുകുന്ദ് പറഞ്ഞു. കഴിഞ്ഞ 11ന് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് പെണ്‍കുട്ടിയെ കാണാതായിരുന്നത്.
Read Moreപിന്‍ഭാഗത്ത് തട്ടി! വിമാനത്തില്‍ ജീവനക്കാരിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍
മുംബൈ: വിമാനത്തിൽ ജീവനക്കാരിയെ ശല്യം ചെയ്ത ബംഗളൂരു സ്വദേശിയായ യുവാവിനെ അറസ്റ്റു ചെയ്തു. മുംബൈയിൽനിന്നും ബംഗളൂരുവിലേക്കു വരികയായിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ബംഗളൂരു സ്വദേശി രാജു ഗംഗപ്പയാണ് അറസ്റ്റിലായത്. രാജുവിന്റെ സീറ്റിനരികിലൂടെ ജീവനക്കാരി കടന്നുപോയപ്പോൾ പിൻഭാഗത്ത് രാജു തട്ടുകയായിരുന്നു. താക്കീത് നൽകിയതോടെ ജീവനക്കാരിക്കുനേരെ രാജു അസഭ്യവർഷം ചൊരിഞ്ഞു. ഇതോടെ യുവതി സഹപ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. വിമാനം പുറപ്പെടുന്നതിനു മുന്പായിരുന്നതിനാൽ ഇയാളെ മുംബൈ വിമാനത്താവളത്തിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനു കൈമാറി.
Read Moreരഹ്ന ഫാത്തിമയ്ക്ക് എട്ടിന്റെ പണിയുമായി ബിഎസ്എന്‍എല്‍, ജോലി തെറിച്ചേക്കും
ശബരിമല ദര്‍ശനം നടത്താനായി നടപ്പന്തല്‍ വരെയെത്തിയ നടി രഹ്ന ഫാത്തിമയ്ക്കെതിരെ ബിഎസ്എന്‍എല്‍ നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്നയ്ക്കെതിരെ കലാപത്തിന് ശ്രമിച്ചെന്ന കാരണത്താലാണ് നടപടിയെന്നാണ് സൂചന. കൂടാതെ ഇവര്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റുകളിട്ടതും വിശ്വാസികളെ അവഹേളിക്കുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മലചവിട്ടാനായി ഇന്ന് രാവിലെ രഹ്ന ഫാത്തിമയും കവിത കോശിയും നടപ്പന്തല്‍ വരെയെത്തിയിരുന്നു. എന്നാല്‍ തന്ത്രിമാരുള്പ്പടെ പൂജകള്‍ നിര്‍ത്തിവച്ച് പ്രതിഷേധം ആരംഭിച്ചതോടെ ചര്‍ച്ച നടത്തി ഇരുവരെയും മടക്കിയയ്ക്കുകയായിരുന്നു. ഇതിനിടെ രഹ്ന ഫാത്തിമയുടെ പനമ്പള്ളി നഗറിലെ വീട് രണ്ടംഗ അക്രമി സംഘം ആക്രമിച്ചിരുന്നു. ചുംബന സമരത്തിലുള്‍പ്പെടെ സജീവമാണ് രഹ്ന.
Read Moreശബരിമല വിഷയം! പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ച തൃപ്തി ദേശായി പോലീസ് കസ്റ്റഡിയില്‍; കാണാന്‍ സമ്മതിച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വാഹനം തടയുമെന്ന് തൃപ്തി ദേശായി
പൂന: മനുഷ്യാവകാശ പ്രവർത്തക തൃപ്തി ദേശായിയെ പൂന പോലീസ് കസ്റ്റഡിയിലെടുത്തു. ഷിർദി ക്ഷേത്രദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശബരിമല വിഷയം സംസാരിക്കാൻ കൂടിക്കാഴ്ചയ്ക്കു അവസരം തേടിയതിനു പിന്നാലെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്നഗർ എസ്പിക്കാണ് തൃപ്തി ദേശായി കത്ത് നൽകിയത്. തന്നെ കാണാൻ കൂട്ടാക്കിയില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വാഹനം തടയുമെന്ന് തൃപ്തി ദേശായി ഭീഷണിമുഴക്കിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് തൃപ്തിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധിക്കാൻ ഭരണഘടന നൽകുന്ന അവകാശം പോലീസ് നിഷേധിക്കുകയാണെന്ന് തൃപ്തി പറഞ്ഞു.
Read More