വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ സൂപ്പർ മാർക്കറ്റിൽ വൻ കവർച്ച . പണവും സാധനങ്ങളും മോഷ്ടിക്കപ്പെട്ടു. സി.സി ക്യാമറയിൽ പതിഞ്ഞ ദ്യശ്യങ്ങൾ പോലീസ് പരിശോധിച്ചു. അന്വേഷണം ഊർജ്ജിതമാക്കി. പ്രമുഖ ബിസിനസ് ഗ്രൂപ്പായ ധന്യയുടെ വെഞ്ഞാറമൂട് വയ്യേറ്റുള്ള സൂപ്പർ മാർക്കറ്റിലാണ് കവർച്ച തന്നത്. ഇന്നലെ ഹർത്താൽ പ്രമാണിച്ച് കട അവധിയായിരുന്നതിനാൽ 6 മണിക്ക് ശേഷം കട തുറന്നപ്പോഴാണ് മോഷണം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെഞ്ഞാറമൂട് പോലിസിൽ വിവരം അറിയിച്ചു. സർക്കിൾ ഇൻസ്പക്ടർ ആർ.വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. കടയുടെ ജനൽ അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചിരിക്കുന്നത്. സി.സിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ദൃശ്യങ്ങളെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ- രണ്ടു പേരാണ് മോഷ്ടാക്കൾ. ഹർത്താലിന്റെ തലേ ദിവസം രാത്രി 11.30 ന് മോഷ്ടാക്കൾ കടയുടെ വലതു ഭാഗത്തുള്ള ഇരുമ്പ് ജന്നൽ അറുത്തുമാറ്റുകയും 2.30 ഓടെ ഒരാൾ തലമുടി…
Read MoreCategory: Loud Speaker
ശബരിമലയ്ക്കു പുറപ്പെട്ട രഹന ഫാത്തിമയുടെ വീട് അടിച്ചു തകര്‍ത്തു; അക്രമണത്തിനു പിന്നില്‍ രണ്ടംഗ സംഘം
കൊച്ചി: ശബരിമലയ്ക്കു പുറപ്പെട്ട യുവതിയുടെ വീടിനുനേരെ ഒരു സംഘത്തിന്റെ ആക്രമണം. ഇന്നു രാവിലെ കനത്ത പോലീസ് സന്നാഹത്തോടൊപ്പം മല കയറിയ കൊച്ചി പനന്പിള്ളി നഗർ സ്വദേശി രഹന ഫാത്തിമയുടെ വീടാണ് ഒരു സംഘം അടിച്ചു തകർത്തത്. പനന്പിള്ളി നഗർ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. ഇവർ ബി എസ്എൻഎൽ ജീവനക്കാരിയാണ്. വീട് തകർത്തതായുള്ള വിവരം ആരോ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് എറണാകുളം സൗത്ത് പോലീസ് വ്യക്തമാക്കി. രാവിലെ എട്ടോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടംഗ സംഘമാണ് അക്രമണത്തിനു പിന്നിലെന്നു കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ ജനൽ ചില്ലുകൾ തല്ലിത്തകർത്ത സംഘം ചെടിച്ചട്ടികളും മറ്റും തല്ലിത്തകർത്തതായും പോലീസ് പറഞ്ഞു. ആക്രമണം നടന്ന സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. ആക്രമണം നടത്തിയവരെ ഉടൻതന്നെ പിടികൂടാനാകുമെന്നാണു പോലീസ് കരുതുന്നത്. ഇതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചുവരികയാണ്. ഇന്നു…
Read Moreപതിനെട്ടാംപടി ചവിട്ടിയാൽ ശ്രീകോവിൽ അടയ്ക്കുമെന്ന് തന്ത്രി: രഹനയും കവിതയും മടങ്ങി
പത്തനംതിട്ട: വിശ്വാസികള്‍ അല്ലാത്തവര്‍ ശബരിമലയില്‍ എത്തിയാല്‍ നട അടയ്ക്കും എന്ന് തന്ത്രി വ്യക്തമാക്കിയതിനെ തുടര്‍ന്ന് ആക്ടിവിസ്റ്റ് രഹന ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയും തിരിച്ചിറങ്ങുന്നു. യുവതികൾ പതിനെട്ടാംപടി ചവിട്ടിയാൽ ശ്രീകോവിൽ അടച്ച് മടങ്ങുമെന്ന് തന്ത്രി കണ്ഠര് രാജീവര് ഐജി ശ്രീജിത്തിനെ അറിയിച്ചിരുന്നു. തന്ത്രിയുടെ നിലപാടിനെ തുടർന്ന് മലയിറങ്ങാമെന്ന് യുവതികൾ അറിയിക്കുകയായിരുന്നു. രഹന ഫാത്തിമയെയും കവിതയെയും കൊണ്ട് കനത്ത സുരക്ഷയിൽ പോലീസ് ഇപ്പോൾ മലയിറങ്ങുകയാണ്. സ്വാമി അയ്യപ്പന് റോഡ് വഴിയാണ് യുവതികളുമായി പോലീസ് തിരിച്ച് പമ്പയിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നത്. തിരിച്ചുപോകാതെ നിവൃത്തിയില്ലെന്ന് രഹന മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, യുവതികൾ സന്നിധാനത്തുനിന്നു മടങ്ങിയതിനെ തുടർന്ന് പരികർമികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പോലീസ് കാവലിൽ യുവതികളെ സന്നിധാനത്തെത്തിച്ചത്. ഇവിടെ ശക്തമായ പ്രതിഷേധമാണ് ഭക്ത ജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായത്. ഇതിനു പിന്നാലെ നിലപാട് മയപ്പെടുത്തി സർക്കാർ രംഗത്തെത്തി. യുവതികളുമായി സന്നിധാനത്തുനിന്നും തിരിച്ചിറങ്ങാന്‍…
Read Moreപീഡന പരാതി ഉന്നയിച്ചു; ജീവനക്കാരിയെ ബിജെപി എംപിയുടെ കന്പനി പുറത്താക്കി
ന്യൂഡൽഹി: ബിജെപി രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ മീ ടു കാന്പയ്നിന്റെ ഭാഗമായതിനു ജോലിയിൽനിന്നു പുറത്താക്കി. ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമസ്ഥാപനങ്ങളുടെ ഉടമയും കേരളത്തിലെ എൻഡിഎ വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്തനും ഏഷ്യാനെറ്റിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ അഭിനവ് ഖരേയ്ക്കെതിരേ പീഡന ആരോപണമുന്നയിച്ച സോനം മഹാജൻ എന്ന യുവതിക്കാണ് ജോലി നഷ്ടപ്പെട്ടത്. സേനത്തിന്റെ പരാതിയിൽ കന്പനിയിലെ ആഭ്യന്തര അന്വേഷണ കമ്മിറ്റി അന്വേഷണം നടത്തുകയും പരാതിയിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നിട്ടും യുവതിയെ ജോലിയിൽനിന്നു പുറത്താക്കുകയായിരുന്നു. എന്നാൽ കരാർ അവസാനിക്കുന്നതിന്റെ ഭാഗമായാണു ജോലിയിൽനിന്നു പിരിച്ചുവിടുന്നത് എന്നാണു ചന്ദ്രശേഖറിന്റെ ഓഫീസിൽനിന്നു ലഭിക്കുന്ന വിവരം. 2017 ഒക്ടോബർ മുതൽ രാജീവ് ചന്ദ്രശേഖറിന്റെ ബംഗളുരുവിലെ ഓഫീസിൽ സ്ട്രാറ്റജി കണ്‍സൽട്ടന്റായിരുന്നു സോനം. അഭിനവ് ഖരേയ്ക്ക് കീഴിലാണ് സോനം പ്രവർത്തിച്ചിരുന്നത്. ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം ഖരേയുടെ മോശം പെരുമാറ്റത്തിനെതിരെ…
Read Moreനാന പടേക്കർ ആഭാസൻ, പക്ഷേ… തനുശ്രീ വിഷയത്തിൽ പിന്തുണച്ച് രാജ് താക്കറെ
അമരാവതി: ബോളിവുഡ് നടൻ നാന പടേക്കർ ഒരു ആഭാസനാണെന്ന് മഹാരാഷ്ട്ര നവനിർമാണ്‍ സേന തലവൻ രാജ് താക്കറെ. പടേക്കർക്കെതിരേ ബോളിവുഡ് നടി തനുശ്രീ ദത്ത അപമാര്യാദയായി പെരുമാറിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് താക്കറെയുടെ പരാമർശം. എന്നാൽ തനുശ്രീയുടെ പരാതിയിൽ പടേക്കർ നിരപരാധിയാണെന്നാണു താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാന പടേക്കറെ എനിക്കറിയാം. അയാൾ ഒരു ആഭാസനാണ്. അയാൽ ഭ്രാന്തമായ അനേകം കാര്യങ്ങൾ ചെയ്യും. എന്നാൽ ഇങ്ങനെ (നടിക്കെതിരായ ലൈംഗിക അതിക്രമം) ഒന്നു ചെയ്യുമെന്നു ഞാൻ കരുതുനില്ല. കോടതി ഇക്കാര്യം പരിശാധിക്കട്ടെ. മാധ്യമങ്ങൾക്ക് ഇതിൽ എന്താണു കാര്യം. മീ ടു ഒഒരു ഗൗരവമുള്ള വിഷയമാണ്. ഇതു സംബന്ധിച്ച് ട്വിറ്ററിൽ നടക്കുന്ന ചർച്ചകൾ ശരിയല്ല- ആന്ധ്രാപ്രദേശിലെ അമരാവതിയിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവെ രാജ് താക്കറെ പറഞ്ഞു. പെട്രോൾ വില, രൂപയുടെ മൂല്യത്തകർച്ച, രാജ്യത്തെ തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽനിന്നു ശ്രദ്ധ വഴിതിരിച്ചു വിടാനാണ്…
Read Moreഓട്ടോറിക്ഷാ തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ കൂടി കൈമറിഞ്ഞത് 300 കോടി; ഒരു ലക്ഷം രൂപ പോലും താനിതുവരെ കണ്ടിട്ടി ല്ലെന്ന് മുഹമ്മദ് റഷീദ്
ഓട്ടോറിക്ഷാ തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ കൂടി കൈമറിഞ്ഞു പോയത് 300 കോടി രൂപ. പാക്കിസ്ഥാനിലെ കറാച്ചിയിൽ ഓട്ടോ ഓടിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന മുഹമ്മദ് റഷീദ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് ഇത്രയും ഭീമമായ തുകയുടെ കൈമാറ്റം നടന്നത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ കൂടി നടന്ന 300 കോടി രൂപയുടെ ഇടപാടിനെ കുറിച്ച് എത്രയും വേഗം അറിയിക്കണമെന്ന പാക്കിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ സന്ദേശത്തെ തുടർന്നാണ് ഓട്ടോറിക്ഷാ തൊഴിലായായ ഇദ്ദേഹം സംഭവത്തെക്കുറിച്ച് അറിഞ്ഞത്. സന്ദേശം ലഭിച്ച് ഭയന്നു പോയ ഇദ്ദേഹം ഉടൻ തന്നെ എഫ്ഐഎയുടെ ഓഫീസിൽ എത്തുകയും ചെയ്തു. 2005ൽ മുഹമ്മദ് റഷീദ് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. സാലറി അക്കൗണ്ട് വഴിയാണ് ശമ്പളം സ്വീകരിച്ചിരുന്നത്. അവിടെ നിന്നും ജോലി രാജി വച്ച അദ്ദേഹം ഈ അക്കൗണ്ട് പിന്നീട് ഉപയോഗിച്ചിരുന്നില്ല. ഒരു ലക്ഷം രൂപ പോലും താനിതുവരെ കണ്ടിട്ടില്ലെന്നാണ്…
Read Moreനിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചു; യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ; പോലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ പ്രകാശ് ബാബു പറഞ്ഞത് ഇങ്ങനെ…
നിലയ്ക്കൽ: നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലിൽ പ്രതിഷേധം നടത്തിയ യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റോഡിൽ കുത്തിയിരുന്ന് ശരണമന്ത്രങ്ങൾ വിളിച്ചത്. ഇതോടെ പോലീസ് എത്തി നിരോധനാജ്ഞ നിലവിലുള്ള കാര്യം പ്രതിഷേധക്കാരെ അറിയിച്ചു. എന്നാൽ ഇവർ പിൻവാങ്ങാൻ കൂട്ടാക്കാതിരുന്നതോടെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. നിരോധനാജ്ഞയുള്ള സ്ഥലത്തേക്ക് കാറുകളിലാണ് യുവമോർച്ച പ്രവർത്തകർ എത്തിയത്. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതിന് മിനിറ്റുകൾക്കുള്ളിലാണ് പ്രതിഷേധമുണ്ടായത്. ഒരു വനിതയെയും സന്നിധാനത്ത് കയറ്റില്ലെന്നും സന്നിധാനവും പരിസരവും മുഴുവൻ യുവമോർച്ച പ്രവർത്തകരുണ്ടെന്നും പോലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ പ്രകാശ് ബാബു പറഞ്ഞു. തങ്ങളുടെ ശവത്തിൽ ചവിട്ടിയെ സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പൂ. നിരോധനാജ്ഞ ലംഘന സമരം തുടരുമെന്നും യുവമോർച്ച നേതാക്കൾ അറിയിച്ചു.
Read Moreരാഹുൽ ഈശ്വറും സംഘവും റിമാൻഡിൽ; പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയത് ഉൾപ്പടെയുള്ള സംഭവങ്ങളിലാണ് കേസെടുത്തത്
റാന്നി: ബുധനാഴ്ച അറസ്റ്റിലായ അയ്യപ്പധർമ സേന നേതാവ് രാഹുൽ ഈശ്വറും സംഘവും റിമാൻഡിൽ. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയത് ഉൾപ്പടെയുള്ള സംഭവങ്ങളിലാണ് രാഹുൽ ഈശ്വറിനും ഒപ്പമുള്ള ഇരുപതോളം പേർക്കുമെതിരേ പോലീസ് കേസെടുത്തത്. രാവിലെ റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബുധനാഴ്ച രാവിലെ അവലോകന യോഗത്തിന് എത്തിയ സർക്കാർ ഉദ്യോഗസ്ഥരായ വനിതകളെ വരെ പ്രതിഷേധക്കാർ തടഞ്ഞുനിർത്തി പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിക്കുന്ന സംഭവമുണ്ടായിരുന്നു. ഇക്കാര്യത്തിൽ പോലീസിനെതിരേ വിമർശനം ഉയർന്നതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. സമാന സംഭവത്തിൽ അറസ്റ്റിലായ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രജീഷ് ഗോപിനാഥിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read Moreഎടിഎം കവർച്ച! മോഷ്ടാക്കളുടെ ദൃശ്യം കാമറയിൽ പതിയാതിരിക്കാന്‍ പിക്കപ്പ് വാൻ ഓടിച്ചത് അമിതവേഗത്തിൽ; പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കോട്ടയം: എടിഎം കവർച്ചാ കേസിലെ പ്രതികൾ മണിപ്പുഴയിൽനിന്നു തട്ടിക്കൊണ്ടുപോയ പിക്കപ്പ് വാൻ ഓടിച്ചത് അമിതവേഗതയിലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കോട്ടയം മുതൽ ചാലക്കുടി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുന്പോഴാണ് ഇക്കാര്യം വ്യക്തമായത്. കൊരട്ടി ഭാഗത്ത് വാനിന്റെ സ്പീഡ് 93 കിലോമീറ്ററാണ്. പലയിടത്തും ഇതേ സ്പീഡിലാണു വാഹനം പാഞ്ഞത്. മോഷ്ടാക്കളുടെ ദൃശ്യം വഴിയിലുള്ള കാമറകളിൽ പെടാതിരിക്കാനായിരിക്കാം ഓവർ സ്പീഡിൽ പോയതെന്നു കരുതുന്നു. കാമറ ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായില്ല. കവർച്ചയ്ക്കുശേഷം ചാലക്കുടിയിൽ ഉപേക്ഷിച്ച പിക്ക്അപ് വാൻ സയന്റിഫിക് പരിശോധനയ്ക്കു വിധേയമാക്കി. താക്കോൽ ദ്വാരത്തിന് അയവ് ഉണ്ടെന്നു കണ്ടെത്തി. അതായത് പഴയ താക്കോൽ ഉപയോഗിച്ചാൽ ഒരുപക്ഷേ വണ്ടി ഓടിക്കാൻ കഴിയുമെന്നാണു കണ്ടെത്തൽ. എട്ടുവർഷത്തെ പഴക്കമുള്ളതാണു പിക്ക്അപ് വാൻ. തൃശൂർ, എറണാകുളം ജില്ലകളിലെ എടിഎം കവർച്ചയും കോട്ടയം ജില്ലയിലെ കവർച്ചാശ്രമവും ആസൂത്രിതമെന്ന നിഗമനത്തിലാണു പോലീസ്. വിവിധ സ്ഥലങ്ങളിൽ ആഴ്ചകളോളം…
Read Moreബധിരയും മൂകയുമായ യുവതിക്കു പീഡനം; നാലു സൈനികർക്കെതിരേ കേസ്; പൂനയിലെ സൈനിക ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം
പൂന: ഭിന്നശേഷിക്കാരിയായ ആശുപത്രി ജീവനക്കാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നാലു സൈനികർക്കെതിരേ കേസ്. പൂന പോലീസാണു കേസെടുത്തത്. 2015-ൽ പൂനയിലെ സൈനിക ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്ന യുവതിയെ ഇതേ ആശുപത്രിയിൽ ജോലി നോക്കിയിരുന്ന സൈനികൻ പീഡിപ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ചു പരാതി അറിയിച്ച മറ്റൊരു സൈനികനും യുവതിയെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തു. കുറച്ചു ദിവസങ്ങൾക്കുശേഷം മറ്റു രണ്ടു സൈനികർ കൂടി ബധിരയും മൂകയുമായ യുവതിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. ഈ വർഷമാണ് യുവതി പീഡനം സംബന്ധിച്ച് ഒരു എൻജിഒയ്ക്കു വിവരം നൽകുന്നത്. ഇതേതുടർന്ന് എൻജിഒ അധികൃതർ ഇൻഡോർ പോലീസിൽ പരാതി സമർപ്പിച്ചു. ഇൻഡോർ പോലീസ് കേസ് പൂന പോലീസിനു കൈമാറി. സംഭവത്തിൽ സൈന്യവും പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More