പാട്ടായ കഥ എന്ന കുടുംബ ചിത്രം ജൂലൈ നാലിന് തിയറ്ററുകളിൽ എത്തുന്നു . ചിത്രത്തിന്റെ രചനയും സംവിധാനവും എ ജി എസ് നിർവഹിക്കുന്നു. മൂൺലൈറ്റ് ക്രിയേഷൻസ് ആൻഡ് അമേസിംഗ് സിനിമാസ് എന്ന ബാനറിൽ ബൈജു പി. ജോൺ ആണു ചിത്രം നിർമിക്കുന്നത്.
അജ്ഞാതനായ ഒരു ഇതരസംസ്ഥാനക്കാരൻ.
സോഷ്യൽ മീഡിയയിലൂടെ കേരളത്തിൽ പാലക്കാടുള്ള കൊടുമ്പ് എന്ന ഗ്രാമത്തിൽ പ്രത്യക്ഷപ്പെടുകയും, അവിടെയുള്ള കുടുംബ ങ്ങളിൽ ആഴത്തിൽ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. ഇതാണു ചിത്രത്തിന്റെ കഥാതന്തു. കൗതുകവും ആസ്വാദനവും ചിന്തയും ഉണർത്തുന്ന ചിത്രമാണു പാട്ടായ കഥ. വടിവേൽ ചിത്തരംഗൻ, മനു കുമ്പാരി, ക്രിസ്റ്റിബെന്നറ്റ്, അനുഗ്രഹ സജിത്ത് എന്നീ പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. കൂടാതെ പാലക്കാടുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡിഒപി മിഥുൻ ബാലകൃഷ്ണൻ, വിജേഷ് വാസുദേവ് എന്നിവർ നിർവഹിക്കുന്നു. എഡിറ്റിംഗ്- സ്റ്റീഫൻ ഗ്രാൻഡ്, ഗാനരചന- എ ജി എസ്,-അരവിന്ദരാജ് പി. ആർ. വടിവേൽ ചിത്ത രംഗൻ എന്നിവർ നിർവഹിക്കുന്നു. സംഗീതം, ആലാപനം- അരവിന്ദ് രാജ് പി.ആർ. കൂടാതെ ശ്രുതി ശിവദാസ് മറ്റൊരു ഗാനം ആലപിക്കുന്നു.ശബ്ദമിശ്രണം- ആശിഷ് ഇല്ലിക്കൽ, പ്രൊഡക്ഷൻ ഡിസൈനർ- ഉദയഭാനു തേവലക്കര. ഷൂഹൂദ് വി, ചമയം- ജയമോഹൻ, കലാസംവിധാനം- താഹ കണ്ണൂർ, കൊടുമ്പ് കെ കെ ടി. പ്രൊഡക്ഷൻ മാനേജർ- ജോബി ആന്റണി, നെൽസൺ, സ്റ്റുഡിയോ- സൗത്ത്, സ്റ്റിൽസ്- ജിഷ്ണു നടവത്ത്, ഡിസൈനർ- സുജിബാൽ. മൂവി മാർക്ക് ചിത്രം വിതരണം ചെയ്യുന്നു. പിആർഒ- എം.കെ. ഷെജിൻ