ഇ​ത് ക​ല​ക്കും! ട്രാ​ക്ക് മാ​റ്റി ര​ശ്മി​ക മ​ന്ദാ​ന

വെ​ള്ളി​ത്തി​ര​യി​ലെ​ത്തി വ​ള​രെ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടുത​ന്നെ സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ത​ന്‍റേ​താ​യൊ​രു സ്ഥാ​നം മെ​ന​ഞ്ഞെ​ടു​ത്ത ന​ടി​​യാ​ണു ര​ശ്മി​ക മ​ന്ദാ​ന. നാ​ഷ​ണ​ൽ ക്ര​ഷ് എ​ന്ന് ആ​രാ​ധ​ക​ർ വി​ളി​ക്കു​ന്ന ര​ശ്മി​ക ത​ന്‍റെ ക​രി​യ​റി​ൽ ഇ​തു​വ​രെ ചെ​യ്ത​തി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യൊ​രു വേ​ഷ​ത്തി​ലെ​ത്തു​ന്നു എ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലും ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും റി​ലീ​സായി. മൈ​സ എ​ന്നാ​ണു ചി​ത്ര​ത്തി​ന്‍റെ പേ​ര്.

ദു​ൽ​ഖ​ർ സ​ൽ​മാ​നാണ് മൈ​സ​യു​ടെ മ​ല​യാ​ളം പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത​ത്. വ​ള​രെ ബോ​ൾ​ഡ് ആ​യ വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ൽ ര​ശ്മി​ക എ​ത്തു​ന്ന​തെ​ന്നാ​ണു വി​വ​രം. മ​ല​യാ​ള​ത്തി​നു പു​റ​മെ ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ഡ, ത​മി​ഴ് ഭാ​ഷ​ക​ളി​ൽ മൈ​സ റി​ലീ​സ് ചെ​യ്യും. ഫ​സ്റ്റ് ലു​ക്ക് ഇ​തി​ന​കം ഏ​റെ ശ്ര​ദ്ധ​നേ​ടിക്കഴി​ഞ്ഞു. ചി​ത്ര​ത്തി​ൽ ര​ശ്മി ഒ​രു റൊ​മാ​ന്‍റി​ക് നാ​യി​ക​യാ​യ​ല്ല പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തെ​ന്നു പോ​സ്റ്റ​റി​ൽ നി​ന്നു വ്യ​ക്ത​മാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ര​ശ്മി​ക മ​ന്ദാ​ന​യു​ടെ പു​തി​യ സി​നി​മ വ​രു​ന്നു​വെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

ഹ​ണ്ട​ഡ്, വൂ​ണ്ട​ഡ്, അ​ൺ​ബ്രോ​ക്ക​ൺ എ​ന്ന ടാ​ഗ്‌​ലൈ​നോ​ടുകൂ​ടി​യാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. അ​ൺ​ഫോ​ർ​മു​ല ഫി​ലിം​സി​ന്‍റെ ബാ​ന​റി​ലാ​ണു പു​തി​യ ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. പു​ഷ്പ2: ദി ​റൂ​ൾ, ഛാവ, ​സി​ക്ക​ന്ദ​ർ, കു​ബേ​ര തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ വി​ജ​യ​ത്തി​നു ശേ​ഷം എ​ത്തു​ന്ന ര​ശ്മി​ക​യു​ടെ ചി​ത്ര​മാ​ണു മൈ​സ.

അ​തേ​സ​മ​യം, ര​ശ്മി​ക നാ​യി​ക​യാ​യ കു​ബേ​ര തി​യ​റ്റ​റു​ക​ളി​ല്‍ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ര്‍​ശ​നം തു​ട​രു​ക​യാ​ണ്. മ​ണി ത്രി​ല്ല​റാ​യി ഒ​രു​ങ്ങി​യ ചി​ത്ര​ത്തി​ല്‍ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് ധ​നു​ഷ് ആ​യി​രു​ന്നു. നാ​ഗാ​ര്‍​ജു​ന​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് ശേ​ഖ​ർ ക​മ്മു​ല​യാ​ണ്. ജൂ​ൺ 20ന് ​റി​ലീ​സ് ചെ​യ്ത ചി​ത്രം ആ​ദ്യ​ദി​നം മു​ത​ല്‍ ബോ​ക്സ് ഓ​ഫീ​സി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു. റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം 100 കോ​ടി ക്ല​ബ്ബി​ലും കു​ബേ​ര ക​ട​ന്നുക​ഴി​ഞ്ഞു.

Related posts

Leave a Comment