വാഷിംഗ്ടൺ ഡിസി: ആണവായുധ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാന്പത്തിക ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്പാണ് ട്രംപിന്റെ തീരുമാനം. റഷ്യയുടെയും ചൈനയുടെയും ആധുനിക ആണവപദ്ധതികൾക്കൊപ്പം മുന്നേറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കാൻ പ്രതിരോധ വകുപ്പിന് ട്രംപ് നിർദ്ദേശം നൽകിയത്. “മറ്റു രാജ്യങ്ങൾ ആണവായുധങ്ങൾ പരീക്ഷിക്കുന്നതിനാൽ, നമ്മുടെ ആണവായുധങ്ങൾ തുല്യ അടിസ്ഥാനത്തിൽ പരീക്ഷിക്കാൻ ഞാൻ യുദ്ധ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ആ പ്രക്രിയ ഉടൻ ആരംഭിക്കും.’ -ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. ഇന്നലെ, പോസിഡോൺ ആണവശക്തിയുള്ള സൂപ്പർ ടോർപ്പിഡോ വിജയകരമായി പരീക്ഷിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. സമുദ്ര തിരമാലകൾ സൃഷ്ടിച്ച് തീരപ്രദേശങ്ങളെ നശിപ്പിക്കാൻ ഇതിനു കഴിയുമെന്ന് സൈനിക വിശകലന വിദഗ്ധർ വിശദീകരിക്കുന്നു. ട്രംപ് റഷ്യക്കെതിരേ നിലപാടു കൂടുതൽ കടുപ്പിച്ചതോടെ,…
Read MoreCategory: NRI
പാക്കിസ്ഥാനെ ഇനിയും ആക്രമിച്ചാൽ അഫ്ഗാൻ താലിബാനെ നാമാവശേഷമാക്കാൻ മടിക്കില്ല: മുന്നറിയിപ്പുമായി പാക് മന്ത്രി
ഇസ്ലാമബാദ്: പാക്കിസ്ഥാനെ ഇനിയും ആക്രമിച്ചാൽ അഫ്ഗാൻ താലിബാനെ നാമാവശേഷമാക്കാൻ മടിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ മുന്നറിയിപ്പ്. നാലു ദിവസത്തോളം ഇസ്താംബൂളിൽ നടന്ന സമാധനചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഫ്ഗാൻ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കുന്ന താലിബാനെതിരേ നടപടിയെടുക്കണമെന്നതായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. സഹോദര രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് സമാധാനത്തിനുള്ള അവസരമുണ്ടോയെന്നു പരിശോധിച്ചത്. പക്ഷേ, അഫ്ഗാൻ ഉദ്യോഗസ്ഥരുടെ വിഷലിപ്തമായ പ്രസ്താവനകൾ അവരുടെ മനസിലിരുപ്പ് വെളിവാക്കി-ആസിഫ് പറഞ്ഞു. താലിബാനെ ഗുഹയിലേക്ക് ഓടിക്കാൻ പാക്കിസ്ഥാന്റെ ഇപ്പോഴുള്ള ആയുധബലത്തിന്റെ ചെറിയൊരംശം പോലും വേണ്ടിവരില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം, പാക്-അഫ്ഗാൻ ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞതിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ വീണ്ടും സംഘർഷം ഉണ്ടാകാതിരിക്കട്ടെയെന്ന് ആശിക്കുന്നതായി യുഎൻ വക്താവ് സ്തെഫാൻ ഡുജാറിക് മാധ്യമങ്ങളോടു പ്രതികരിച്ചു.
Read Moreബ്രസീലിൽ ഗുണ്ടാസംഘത്തെ ലക്ഷ്യമിട്ട് പോലീസ് റെയ്ഡ്: 64 പേർ കൊല്ലപ്പെട്ടു
റിയോ ഡി ഷനേറോ: റെഡ് കമാൻഡ് എന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തെ ലക്ഷ്യമിട്ട് ബ്രസീലിയൻ പോലീസ് റിയോ ഡി ഷനേറോ നഗരത്തിൽ നടത്തിയ റെയ്ഡിൽ 64 പേർ കൊല്ലപ്പെട്ടു. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും മാരക റെയ്ഡാണിതെന്നു പറയുന്നു. സിവിൽ, മിലിട്ടറി പോലീസ് വിഭാഗങ്ങൾ ചൊവ്വാഴ്ച സംയുക്തമായി റിയോ നഗരത്തിന്റെ വടക്കൻ പ്രാന്തത്തിലുള്ള അലെമാവോ, പെൻഹ ജില്ലകളിൽ ഓപ്പറേഷൻ നടത്തുകയായിരുന്നു. 2500 ഭടന്മാരാണു സംഘത്തിലുണ്ടായിരുന്നത്. ഗുണ്ടാസംഘങ്ങൾ വെടിയുതിർത്താണു പ്രതികരിച്ചത്. പോലീസിനെ തടയാൻ റോഡുകൾ ഉപരോധിച്ചു. ഇതിനു പുറമേ ഡ്രോണുകൾ ഉപയോഗിച്ച് ബോംബാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ നാലു പോലീസുകാരും ഉൾപ്പെടുന്നു. മരിച്ച 50 പേർ പലവിധ കേസുകളിലെ പ്രതികളാണ്. 80 പേരെ അറസ്റ്റ് ചെയ്യുകയും 200 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ സിവിലിയന്മാർ അടക്കം ഒട്ടേറെപ്പേർക്കു പരിക്കേറ്റു. മയക്കുമരുന്ന് വിതരണം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന റെഡ്…
Read Moreമോദി സുന്ദരനാണ്, കടുപ്പക്കാരനും: നരേന്ദ്ര മോദിയെ പുകഴ്ത്തി ട്രംപ്
ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദി സുന്ദരനാണെന്നു പുകഴ്ത്തിയ ട്രംപ് അതേസമയം കടുപ്പക്കാരനാണെന്നും പറഞ്ഞു. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ഉന്നയിക്കാനും ട്രംപ് മറന്നില്ല. ദക്ഷിണകൊറിയയിൽ നടക്കുന്ന എഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. മോദി സുന്ദരനായ വ്യക്തിയാണ്. എന്നാൽ, കടുപ്പക്കാരനുമാണ്- ട്രംപ് പറഞ്ഞു. മോദിയുമായി തനിക്ക് ‘വലിയ ബന്ധമുണ്ടെന്ന്’ ഊന്നിപ്പറഞ്ഞ ട്രംപ്, ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ വ്യാപാര ബന്ധമാണ് ഉപയോഗിച്ചതെന്ന് വീണ്ടും അവകാശപ്പെട്ടു. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെയും അദ്ദേഹം പ്രശംസിച്ചു. പാക് സൈനിക മേധാവി മികച്ച പോരാളിയും മികച്ച വ്യക്തിയുമാണെന്ന് ട്രംപ് പറഞ്ഞു.
Read Moreഅതിർത്തി സുരക്ഷ: ഇന്ത്യ-ചൈന സൈനികതല ചർച്ച; നയതന്ത്ര ബന്ധം തുടരാൻ ധാരണ
ന്യൂഡൽഹി: അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന സൈനികതല ചർച്ചകൾ നടന്നു. ചൈനീസ് പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈമാസം 25ന് നടന്ന ചർച്ചകൾ, സൈനിക, നയതന്ത്രമാർഗങ്ങളിലൂടെ പതിവായി ആശയവിനിമയം നിലനിർത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നും ചൈനീസ് പ്രതിരോധമന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ലഡാക്കിലെ നിയന്ത്രണരേഖയിലെ (എൽഎസി) സ്ഥിതിഗതികളെക്കുറിച്ച് ഇരുരാജ്യങ്ങളും വിലയിരുത്തി. ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങൾക്കായുള്ള വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ (ഡബ്ല്യുഎംസിസി) കീഴിലായിരുന്നു യോഗം. ഈ വർഷം അവസാനത്തോടെ അടുത്ത റൗണ്ട് ചർച്ചകൾ നടത്താനും ഇന്ത്യയും ചൈനയും ധാരണയായിട്ടുണ്ട്.
Read Moreട്രംപിന് തിരിച്ചടി: ബ്രസീലിനെതിരേയുള്ള അധിക തീരുവ റദ്ദാക്കി സെനറ്റ്
വാഷിംഗ്ടൺ ഡിസി: ബ്രസീലിനെതിരേ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവ റദ്ദാക്കി യുഎസ് സെനറ്റ്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയിൽ, 48 നെതിരെ 52 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അധിക തീരുവ റദ്ദാക്കാനുള്ള ബിൽ പാസായത്. ഭരണ അട്ടിമറി ശ്രമത്തിന്റെ പേരിൽ ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൾസനാരോയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ബ്രസീൽ സർക്കാരിന്റെ തീരുമാനത്തിൽ കുപിതനായാണ് ട്രംപ്, ബ്രസീലിന് മേൽ അധിക തീരുവ പ്രഖ്യാപിച്ചത്. ചർച്ചയിൽ അഞ്ച് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. കാനഡയ്ക്കെതിരായ ട്രംപിന്റെ താരിഫുകളും മറ്റ് രാജ്യങ്ങൾക്കെതിരായ അദ്ദേഹത്തിന്റെ താരിഫുകളും അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമാണ നടപടികൾ ഈ ആഴ്ച അവസാനം വോട്ടിനിടുമെന്നാണ് പ്രതീക്ഷ. ബ്രസീലിനെതിരായ താരിഫ് നടപടികളുമായി ബന്ധപ്പെട്ട ബില്ല് ഇന്ന് റിപ്പബ്ലിക്കൻ പാർട്ടിക്ക് മേധാവിത്വമുള്ള യുഎസ് പ്രതിനിധി സഭയിലേക്ക് എത്തും. ഇവിടെ ഇത് തള്ളപ്പെടുമെന്നാണ് കരുതുന്നത്.
Read Moreകൈമാറിയ മൃതദേഹഭാഗങ്ങൾ നേരത്തെ കണ്ടെടുത്ത ബന്ദിയുടേത്: നെതന്യാഹു
ടെൽ അവീവ്: ഹമാസ് കൈമാറിയ മൃതദേഹഭാഗങ്ങൾ ഗാസയിൽനിന്നു നേരത്തേ കണ്ടെടുത്ത ബന്ദിയുടേതാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ബന്ദിയാക്കിയിരുന്ന ഒരാളുടെ മൃതദേഹംകൂടി കഴിഞ്ഞ ദിവസം ഇസ്രയേലിനു കൈമാറിയിരുന്നു. റെഡ് ക്രോസ് വഴിയാണ് മൃതദേഹം ഇസ്രയേൽ സൈന്യത്തിനു കൈമാറിയത്. എന്നാൽ, ഇത് മുൻപ് ഇസ്രയേൽ സൈന്യം കണ്ടെടുത്ത ബന്ദികളുടെ മൃതദേഹങ്ങളിലൊന്നിന്റെ ഭാഗമാണെന്നാണു നെതന്യാഹു ആരോപിക്കുന്നത്. ഹമാസിന്റെ നടപടി വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് നെതന്യാഹു പറഞ്ഞു. 13 ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾകൂടി ഗാസയിലുണ്ട്. ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നതിൽ ഹമാസ് വരുത്തുന്ന കാലതാമസം വെടിനിർത്തലിന്റെ അടുത്ത ഘട്ടങ്ങൾ നടപ്പാക്കുന്നതിനു വെല്ലുവിളി ഉയർത്തുന്നുണ്ട്.
Read Moreസുപ്രധാന കരാറുകളിൽ ഒപ്പുവച്ച് യുഎസും ജപ്പാനും
ടോക്കിയോ: പുതുതായി അധികാരമേറ്റ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രി സനായ് തകായ്ചിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. ധാതുക്കളുടെയും അപൂർവ ലോഹങ്ങളുടെയും വിതരണത്തിനുള്ള കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. നിർണായക ധാതുക്കളുടെയും അപൂർവ ഭൗമ ലോഹങ്ങളുടെയും ശേഷി കൈവരിക്കുന്നതിലും വിതരണ ശൃംഖലകൾ സ്ഥാപിക്കുന്നതിലും ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കുക എന്നതാണു കരാറിന്റെ ലക്ഷ്യമെന്നു വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ചയാണു ട്രംപ് ജപ്പാനിലെത്തിയത്. ജപ്പാനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കുള്ള നികുതി 15 ശതമാനമാക്കുന്നതിനും അമേരിക്കയിൽ ജപ്പാൻ 550 ബില്യൺ യുഎസ് ഡോളർ നിക്ഷേപത്തിനും കരാറായി. ടോക്കിയോയ്ക്കടുത്തുള്ള അമേരിക്കൻ നാവികതാവളത്തിൽ നങ്കൂരമിട്ടിരിക്കുന്ന വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോർജ് വാഷിംഗ്ടൺ സന്ദർശനത്തിൽ ട്രംപ് ജപ്പാനീസ് പ്രധാനമന്ത്രിയെ കൂടെക്കൂട്ടി. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ദക്ഷിണകൊറിയയിലേക്ക് ജപ്പാനിൽനിന്ന് ഇന്നു ട്രംപ് പോകും.
Read Moreസുരക്ഷ പോരാ! ലൂവ്റിലെ സുരക്ഷ പോരെന്ന് സെനറ്റർമാരുടെ സംഘം
പാരീസ്: രാജ്യത്തെ ലൂവ്റ് മ്യൂസിയത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ ആധുനിക കാലത്തിന് ചേർന്നവയല്ലെന്ന് സ്ഥലം സന്ദർശിച്ച ഫ്രഞ്ച് സെനറ്റർമാരുടെ സംഘം. 21-ാം നൂറ്റാണ്ടിനു പാകമാകുംവിധം സുരക്ഷാസന്നാഹങ്ങൾ നന്നാകേണ്ടതുണ്ടെന്നും അവർ നിരീക്ഷിച്ചു. ഈ മാസം 19ന് മ്യൂസിയത്തിൽ നടന്ന മോഷണത്തിൽ, 88 മില്യൺ യൂറോ വിലമതിക്കുന്ന രത്നങ്ങൾ കൈക്കലാക്കാൻ മോഷ്ടാക്കൾക്കു വേണ്ടിവന്നത് വെറും എട്ട് മിനിറ്റായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച അറസ്റ്റിലായ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഔട്ട്ഡോർ കാമറകളുടെ കാര്യത്തിൽ പോരായ്മകളുണ്ടായെന്നും രഹസ്യാത്മകത നിലനിർത്തേണ്ടതിനാൽ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും സെനറ്റർ ലോറന്റ് ലഫൊൺ പറഞ്ഞു. മ്യൂസിയം പുതുക്കിപ്പണിയാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. പത്ത് വർഷം നീണ്ടുനിൽക്കുന്ന ‘ലൂവ്റ് ന്യൂ റിനൈസൻസ്’ പദ്ധതി ഈ വർഷത്തിന്റെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. 800 മില്യൺ യൂറോ ചെലവു വരുന്ന നവീകരണ പ്രവൃത്തികളാണ് 2031ഒാടെ പൂർത്തിയാകുന്ന തരത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.
Read Moreട്രംപിന്റെ സമാധാനത്തിന് തകായ്ചിയുടെ കൈത്താങ്ങ്
വാഷിംഗ്ടൺ ഡിസി: ഇത്തവണ കടാക്ഷിച്ചില്ലെങ്കിലും അടുത്ത തവണയെങ്കിലും നൊബേൽ കിട്ടുമെന്ന ട്രംപിന്റെ മോഹത്തിനു ജപ്പാൻ പ്രധാനമന്ത്രിയുടെ കൈത്താങ്ങ്. ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്യാമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സനായ് തകായ്ചി പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇക്കാര്യം ട്രംപിനോട് തകായ്ചി പറഞ്ഞതായാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്. തിങ്കളാഴ്ച കംബോഡിയൻ പ്രധാനമന്ത്രി ഹൻ മാനെറ്റും നൊബേലിനു ട്രംപിനെ നാമനിർദേശം ചെയ്തിരുന്നു.
Read More