മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ടെലിവിഷൻ താരം രോഹിത് ചന്ദേൽ അറസ്റ്റിൽ. മുംബൈയിലെ ഘട്കോപര്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദഹിസറിലെ വസതിയില്‍ നിന്നായിരുന്നു അറസ്റ്റ്. 16കാരിയായ പെണ്‍കുട്ടിയെ പ്രതി നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായും എതിര്‍ത്തിട്ടും ഇയാൾ ഫോണിലൂടെ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ജൂലൈ അഞ്ചിന് രോഹിത് ചന്ദേൽ കുട്ടി താമസിക്കുന്ന സ്ഥലത്തെത്തുകയും തടഞ്ഞ് നിര്‍ത്തി കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
Read MoreDay: July 12, 2026
വീട്ടിൽ വൈദ്യുത തകരാർ പരിഹരിക്കാൻ പോയി: ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം
കൊല്ലം: ജോലിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം. പന്മന ചോലത്തറയിൽ പീടികയിൽ അൽത്താഫ് (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. പുത്തൂർ ആറ്റുവാശേയിലെ ഒരു വീട്ടിൽ വൈദ്യുത തകരാർ പരിഹരിക്കുന്നതിനായാണ് അൽതാഫ് എത്തിയത്. സമീപത്തെ പോസ്റ്റിൽ കയറി സർവീസ് വയർ പുനസ്ഥാപിക്കുമ്പോൾ ആണ് ഷോക്കേറ്റത്. പുത്തൂർ പോലീസും കൊട്ടാരക്കരയിൽനിന്ന് ഫയർ ആന്റ് റെസ്ക്യു ടീമും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭാര്യ: ഷീജ, മകൻ: മുഹമ്മദ് അൻസിൽ മകൾ: നസ്റിയ.
Read Moreതകർത്ത്വാരി അർജന്റീന: ലോകകപ്പ് സെമിയിൽ കടന്ന് അർജന്റീന
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ സെമിഫൈനലിൽ കടന്ന് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന. ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജന്റീന സെമിയിൽ കടന്നത്. അർജന്റീനയ്ക്ക് വേണ്ടി മാക് അലിസ്റ്റർ ജൂലിയൻ അൽവാരസ് ലൗതാരോ മാർട്ടിനസ് എന്നിവരാണ് ഗോളുകൾ നേടിയത്. ഡാൻ എൻഡോയെ ആണ് സ്വിറ്റ്സർലൻഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ലോകകപ്പ് ചരിത്രത്തിൽ അർജന്റീന ഏഴാം തവണയാണ് സെമിയിൽ കടക്കുന്നത്. 2022ൽ സെമിയിലെത്തിയ അർജന്റീന ക്രൊയേഷ്യയെ തകർത്ത് ഫൈനലിലെത്തുകയും പിന്നീട് ഫ്രാൻസിനെ വീഴ്ത്തി ലോകകപ്പ് നേടുകയും ചെയ്തു.
Read More