ക്വാലാലംപുര്‍: പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും ‘മഹാന്മാര്’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം യുഎസ് ഉടന്‍ പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞു. തായ്ലന്ഡ്-കംബോഡിയ സമാധാന ഉടമ്പടിയില്‍ മധ്യസ്ഥത വഹിച്ച ശേഷം ക്വാലാലംപുരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ദീര്‍ഘകാലമായി കാത്തിരുന്ന സമാധാന കരാര്‍ ഒപ്പുവച്ചത്. ശാശ്വതസമാധനം പുലരുന്ന കരാറാണിതെന്നും ട്രംപ് പറഞ്ഞു. എട്ടു മാസത്തിനുള്ളില്‍ തന്റെ ഭരണകൂടം അവസാനിപ്പിച്ച എട്ട് യുദ്ധങ്ങളില്‍ ഒന്നാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട അഫ്ഗാന്-പാക് സംഘര്‍ഷങ്ങളിലും യുഎസ് പ്രസിഡന്റ് പ്രതികരിച്ചു: ‘പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വീണ്ടും സംഘര്‍ഷഭരിതമായി. പക്ഷേ, എനിക്കതു വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും. ഇരുരാജ്യങ്ങളെയും എനിക്കറിയാം. പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും ‘മഹാന്മാര്’ ആണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാനത്തിന്റെ പാതിയിലേക്കു…
Read MoreCategory: NRI
ലൂവ്റ് മോഷണം: രണ്ടു പേർ അറസ്റ്റിൽ; ആഭരണങ്ങൾ ബാങ്ക് ഓഫ് ഫ്രാൻസ് സ്ട്രോംഗ് റൂമിൽ
പാരീസ്: ലൂവ്റ് മ്യൂസിയത്തിൽനിന്ന് അമൂല്യ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ രണ്ടു പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഇക്കാര്യം പിന്നീട് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് സ്ഥിരീകരിക്കുകയായിരുന്നു. അറസ്റ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നല്കാൻ പ്രോസിക്യൂട്ടർ തയറായില്ല. ശനിയാഴ്ചയായിരുന്നു അറസ്റ്റെന്ന് ലെ പാരീസിയൻ ദിനപത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. രണ്ടു പേരും മുപ്പതിനു മുകളിൽ പ്രായമുള്ളവരാണ്. ചാൾസ് ഡി ഗോൾ വിമാനത്താവളത്തിലൂടെ അൾജീരിയയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാൾ പിടിയിലായത്. ആഭരണങ്ങൾ വീണ്ടെക്കാൻ കഴിഞ്ഞോ, നാലംഗ മോഷണസംഘത്തിലെ മറ്റുള്ളവരുടെ അറസ്റ്റിലേക്കു നയിക്കാൻ സഹായകരമായ വിവരങ്ങൾ ഇവരിൽനിന്നു ലഭിച്ചോ എന്നുള്ള കാര്യങ്ങൾ വ്യക്തമല്ല. അറസ്റ്റ് വാർത്ത ചോർന്നതാണെന്നും ഇത്തരം കാര്യങ്ങൾ അന്വേഷണത്തെ തടസപ്പെടുത്തുകയേ ഉള്ളൂവെന്നും പാരീസ് പ്രോസിക്യൂട്ടർ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച നാലു മോഷ്ടാക്കൾ ഏതാണ്ട് 896 കോടി രൂപ വില വരുന്ന എട്ട് ആഭരണങ്ങളാണ്…
Read Moreനൃത്തച്ചുവടുകളോടെ ട്രംപ് ഏഷ്യാ പര്യടനം തുടങ്ങി
ക്വാലാലംപുർ: ഏഷ്യാ പര്യടനത്തിനു തുടക്കം കുറിച്ച് മലേഷ്യയിൽ വിമാനമിറങ്ങിയ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി. ക്വാലാലംപുർ വിമാനത്താവളത്തിൽ ട്രംപിനൊരുക്കിയ സ്വീകരണത്തിനിടെയായിരുന്നു സംഭവം. എയർഫോഴ്സ് വൺ വിമാനത്തിൽനിന്നിറങ്ങിയ ട്രംപ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനൊപ്പം മുന്നോട്ടു നീങ്ങവേ, സ്വീകരണപരിപാടിയുടെ ഭാഗമായി പരന്പരാഗത വേഷത്തിൽ നൃത്തം ചെയ്യുന്ന സംഘത്തെ കണ്ട് ചുവടുവയ്ക്കുകയായിരുന്നു. അൻവർ ഇബ്രാഹിമും നൃത്തത്തിൽ പങ്കുചേർന്നു. ട്രംപിന്റെ നൃത്തരീതിയെയും താളബോധത്തെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിനന്ദിച്ചു. 79 വയസുള്ള ട്രംപ് 23 മണിക്കൂർ വിമാനയാത്രയ്ക്കു ശേഷം പ്രകടിപ്പിച്ച ഊർജസ്വലതയും പ്രശംസാർഹമായി. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണു ട്രംപ് മലേഷ്യയിലെത്തിയത്. ഉച്ചകോടിക്കിടെ ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡാ സിൽവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബ്രസീലിന് 50 ശതമാനം ഇറക്കുമതിചുങ്കമാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. ട്രംപ് ഇന്നു മുതലുള്ള മൂന്നു ദിവസം ജപ്പാൻ സന്ദർശിക്കും. വ്യാഴാഴ്ച ദക്ഷിണകൊറിയയിൽ ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ…
Read Moreകൊളംബിയൻ പ്രസിഡന്റിന് ഉപരോധം പ്രഖ്യാപിച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: കൊളംബിയയിലെ ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരേ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചു. മയക്കുമരുന്ന് സംഘങ്ങളെ നിയന്ത്രിക്കാൻ നടപടികളെടുക്കുന്നില്ല എന്നാരോപിച്ചാണിത്. കൊളംബിയയിലെ ആഭ്യന്തര മന്ത്രി അർമാൻഡോ ബെനഡെറ്റി, ഗുസ്താവോ പെട്രോയുടെ പത്നി, മകൻ എന്നിവർക്കെതിരേയും ഉപരോധങ്ങളുണ്ട്. ഒരു കാലത്ത് മയക്കുമരുന്ന് സംഘങ്ങൾക്കെതിരായ അമേരിക്കൻ പോരാട്ടത്തിൽ അമേരിക്കയുടെ സഖ്യകക്ഷിയായിരുന്നു കൊളംബിയ. എന്നാൽ ജനുവരിയിൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം കൊളംബിയയോടുള്ള സമീപനം മാറി. പെട്രോയുടെ ഭരണത്തിൽ കൊളംബിയയിൽ കൊക്കെയ്ൻ മയക്കുമരുന്ന് ഉത്പാദനം ഭീമമായി വർധിച്ചെന്നും ഇത് അമേരിക്കയിലേക്ക് ഒഴുകുകയാണെന്നും ഉപരോധം പ്രഖ്യാപിച്ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ചൂണ്ടിക്കാട്ടി. അടുത്തകാലത്ത് കൊളംബിയയിലെ കൊക്കെയ്ൻ ഉത്പാദനം റിക്കാർഡ് തലത്തിലാണെന്ന് ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കുന്ന ചിലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞമാസം യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ഗുസ്താവോ പെട്രോ, പലസ്തീൻ അനുകൂല റാലിയെ അഭിസംബോധന ചെയ്യുകയും…
Read Moreതായ്ലൻഡിലെ സിരികിത് രാജ്ഞി അന്തരിച്ചു
ബാങ്കോക്ക്: തായ്ലൻഡിലെ രാജമാതാവ് സിരികിത് (93) വാർധക്യസഹജമായ അസുഖങ്ങളാൽ അന്തരിച്ചു. ചെറുപ്പകാലത്ത് ഫാഷൻ സ്റ്റൈലുകളാൽ ലോകശ്രദ്ധ ആകർഷിച്ച രാജ്ഞിയുടെ മരണം വെള്ളിയാഴ്ച രാത്രി ബാങ്കോക്കിലെ ആശുപത്രിയിൽ വച്ചായിരുന്നു. തായ്ലൻഡിൽ ഏറ്റവും കൂടുതൽ കാലം രാജാവായിരുന്ന ഭൂമിബോൽ അതുല്യതേജിന്റെ പത്നിയും ഇപ്പോഴത്തെ രാജാവ് വാജിറലോംഗ്കോണിന്റെ മാതാവുമാണ്. രാജകുടുംബം രാജ്യത്ത് ഒരു വർഷത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രാൻസിലെ തായ് അംബാസഡറുടെ മകളായിരുന്ന സിരികിത് കിതിയകാര 1950ലാണ് ഭൂമിബോൽ അതുല്യതേജിനെ വിവാഹം ചെയ്തത്. 2016ൽ ഭൂമിബോൽ വിടവാങ്ങുംവരെ രാജ്ഞിപദവിയുണ്ടായിരുന്നു. സിരികിത് രാജ്ഞിയുടെ ജന്മദിനമായ ഓഗസ്റ്റ് 12 ആണ് തായ്ലൻഡിൽ മാതൃദിനമായി ആചരിക്കുന്നത്. രാജ്ഞിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ക്വാലാലംപുരിൽ ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് തായ് പ്രധാനമന്ത്രി അനുതിൻ ചാൺവിരക്കുൾ അറിയിച്ചു.
Read Moreകിമ്മുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യം പ്രകടിപ്പിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഏഷ്യാ പര്യടനത്തിനിടെ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മലേഷ്യയിലേക്കു യാത്രയാരംഭിച്ച ട്രംപ് വിമാനത്തിൽ മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറയുകയായിരുന്നു. അഞ്ചു ദിവസം നീളുന്ന ട്രംപിന്റെ പര്യടനത്തിൽ ജപ്പാനും ദക്ഷിണകൊറിയയും ഉൾപ്പെടുന്നു. ഇന്ന് അദ്ദേഹം മലേഷ്യയിലെ ക്വാലാലംപുരിൽ ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കും. ഒന്നാം ഭരണകാലത്ത് ട്രംപ് മൂന്നുവട്ടം കിമ്മുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തരകൊറിയ അണ്വായുധം കൈവെടിയണമെന്ന ആവശ്യം അമേരിക്ക ഉപേക്ഷിച്ചാൽ ട്രംപുമായി വീണ്ടും കൂടിക്കാഴ്ചയ്ക്കു തയാറാണെന്ന് കിം അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Read Moreകാതറിൻ കോണോലി ഐറിഷ് പ്രസിഡന്റ്
ഡബ്ലിൻ: ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർലമെന്റ് അംഗം കാതറിൻ കോണോലി വിജയത്തിലേക്ക്. ഇന്നലെ നടന്ന വോട്ടെടുപ്പിന്റെ ആദ്യഫലങ്ങൾ കോണോലിക്ക് അനുകൂലമാണ്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കോണോലിക്ക് സിൻ ഫെയ്ൻ, ലേബർ, സോഷ്യൽ ഡെമോക്രാറ്റ് തുടങ്ങിയ ഇടതുപാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സഖ്യകക്ഷി സർക്കാരിന്റെ ഭാഗമായ ഫിനെ ഗേൽ പാർട്ടിയുടെ ഹെതർ ഹംഫ്രീസ് ആയിരുന്നു എതിരാളി. സൈക്കോളജിസ്റ്റും അഭിഭാഷകയുമായിരുന്ന കാതറിൻ കോണോലി 2016 മുതൽ പാർലമെന്റ് അംഗമാണ്. ഡെപ്യൂട്ടി സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അയർലൻഡിൽ പ്രസിഡന്റ് പദവി ആലങ്കാരികമാണ്. 2011 മുതൽ പ്രസിഡന്റ് പദവി വഹിക്കുന്ന മൈക്കിൾ ഡി ഹിഗ്ഗിൻസിന്റെ കാലാവധി നവംബർ 10ന് അവസാനിക്കും.
Read Moreവെനസ്വേലൻ തീരത്തേക്ക് യുഎസ് വിമാനവാഹിനി: യുദ്ധം ഉണ്ടാക്കാനെന്ന് മഡുറോ
വാഷിംഗ്ടൺ ഡിസി: വെനസ്വേലയ്ക്കു സമീപം സൈനികവിന്യാസം ശക്തിപ്പെടുത്തുന്ന അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിയെ കരീബിയൻ മേഖലയിലേക്ക് അയച്ചു. അമേരിക്ക കൃത്രിമമായി പുതിയ യുദ്ധം സൃഷ്ടിക്കുകയാണെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ആരോപിച്ചു. മയക്കുമരുന്നു കടത്തൽ തടയാനെന്ന പേരിൽ അമേരിക്കൻ സേന വെനസ്വേലൻ തീരത്ത് ബോട്ടുകൾക്കു നേരേ ആക്രമണം തുടരുന്നതിനിടെയാണ് പുതിയ നീക്കം. കടൽ ആക്രമണത്തിനു പുറമേ വെനസ്വേലയ്ക്കുള്ളിലും ആക്രമണം നടത്താനായിരിക്കാം അമേരിക്കൻ പദ്ധതിയെന്നു സൂചനയുണ്ട്. ജെറാൾഡ് ഫോർഡ് കപ്പലിന് 90 യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുണ്ട്. എഫ് 35 അടക്കമുള്ള യുദ്ധവിമാനങ്ങളെയും മറ്റു യുദ്ധക്കപ്പലുകളെയും നേരത്തേതന്നെ മേഖലയിൽ വിന്യസിച്ചിരുന്നു. മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്കു നേർക്ക് എന്നു പറഞ്ഞ് അമേരിക്കൻ സേന ഇതുവരെ പത്ത് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ കൊല്ലപ്പെട്ടവർ നാർക്കോ തീവ്രവാദികളാണെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്നു. വെള്ളിയാഴ്ച ആയിരുന്നു അവസാനത്തെ…
Read Moreപാക്കിസ്ഥാനിലേക്കൊഴുകുന്ന കുനാർ നദിയിൽ അണക്കെട്ട് നിർമിക്കാൻ അഫ്ഗാൻ
ന്യൂഡൽഹി: കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിച്ച് പാകിസ്ഥാന്റെ ജലലഭ്യത നിയന്ത്രിക്കാൻ അഫ്ഗാനിസ്ഥാൻ. ഇന്ത്യയുടെ സിന്ധു നദീജല നീക്കത്തിനു സമാനമായാണ് അഫ്ഗാൻ ഭരണകൂടത്തിന്റെ നീക്കം. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് അണക്കെട്ടു നിർമിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ആക്ടിംഗ് ജലമന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സിൽ പ്രഖ്യാപിച്ചു. അഫ്ഗാനികൾക്കു സ്വന്തം ജലം കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ട്. വിദേശ കന്പനികളേക്കാൾ ആഭ്യന്തര സ്ഥാപനങ്ങളായിരിക്കും നിർമാണത്തിനു നേതൃത്വം നൽകുക എന്നും മന്ത്രി തന്റെ പോസ്റ്റിൽ വ്യക്തമാക്കി.ഈ മാസം ഡ്യൂറണ്ട് ലൈനിലുണ്ടായ അക്രമം (പാക്കിസ്ഥാനുമായുള്ള തർക്കത്തിലുള്ള 2,600 കിലോമീറ്റർ അതിർത്തി) ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായി മാറിയിരുന്നു. നൂറുകണക്കിന് ആളുകളാണ് മരിച്ചത്. ഏപ്രിൽ 22ന് ജമ്മു കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ സ്വീകരിച്ച നടപടികളുടെ പ്രതിഫലനമാണ് പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിക്കാനുള്ള താലിബാന്റെ നീക്കം. പഹൽഗാം ആക്രമണത്തിന് ഇരുപത്തിനാലു…
Read Moreപരസ്യം ട്രംപിന് ഇഷ്ടപ്പെട്ടില്ല; കാനഡയുമായുള്ള വ്യാപാര ചർച്ച അവസാനിപ്പിച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയെ അപമാനിച്ച് ടിവി പരസ്യം നൽകിയെന്ന് ആരോപിച്ച് കാനഡയുമായുള്ള വ്യാപാര ചർച്ച യുഎസ് അവസാനിപ്പിച്ചു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തി. യുഎസ് തീരുവകൾക്കെതിരേ കാനഡ പരസ്യം നൽകിയിരുന്നു. കാനഡയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് യുഎസ് അധിക തീരുവ ചുമത്തിയിരുന്നു. ഇതിനു പകരമായി യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കഴിഞ്ഞ ഏപ്രിൽ കാനഡയും കൂട്ടിയിരുന്നു. തുടർന്ന് ചർച്ചകൾ നടക്കുന്നതിനിടെയാണ് കാനഡ പരസ്യം നൽകിയത്. യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987 ൽ തീരുവകൾക്കെതിരേ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരേ കാനഡ പരസ്യം നൽകിയത്. പരസ്യം പ്രകോപനപരവും യുഎസ് കോടതികളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ട്രംപ് പറഞ്ഞു. യുഎസിലേക്ക് കാനഡ 270 കോടി ഡോളറിന്റെ കയറ്റുമതി നടത്തുന്നുണ്ട്.
Read More