വാഷിംഗ്ടൺ ഡിസി: ഇന്ത്യ-റഷ്യ അസംസ്കൃത എണ്ണ വ്യാപാരത്തിൽ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ നിർത്തിയില്ലെങ്കിൽ ഇന്ത്യക്കെതിരേ വൻതോതിലുള്ള താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. റഷ്യയുമായുള്ള ഊർജ ഇടപാടുകൾ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് വ്യക്തിപരമായി ഉറപ്പുനൽകിയിരുന്നതായും ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. ബുധനാഴ്ച ഓവൽ ഓഫീസിൽ യുഎസ് പ്രസിഡന്റ് നടത്തിയ അപ്രതീക്ഷിത പ്രസ്താവനയ്ക്കു പിന്നാലെയാണ് ഈ മുന്നറിയിപ്പ്. ഇന്ത്യ എണ്ണയുടെ ഏകദേശം മൂന്നിലൊന്ന് റഷ്യയിൽ നിന്നാണ് വാങ്ങുന്നത്. ഈ ഇടപാടുകൾ യുക്രെയ്ൻ യുദ്ധത്തിന് പണം കണ്ടെത്താൻ റഷ്യയെ സഹായിക്കുന്നു. റഷ്യയുമായി ക്രൂഡ് ഓയിൽ വ്യാപാരം നിലനിർത്തുന്ന രാജ്യങ്ങൾക്കു മേലുള്ള സമ്മർദ്ദവും അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. എണ്ണ വരുമാനമാണ് വ്ലാഡിമിർ പുടിന്റെ സൈനിക നടപടികളെ നിലനിർത്തുന്നതെന്നാണ് അവരുടെ വാദം.
Read MoreCategory: NRI
പാക് വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റർമാർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് കളിക്കാർ കൊല്ലപ്പെട്ടു. പക്തിക പ്രവിശ്യയിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിലാണ് ക്രിക്കറ്റർമാർ കൊല്ലപ്പെട്ടത്. യുവ ക്രിക്കർമാരായ കബീർ, സിബ്ഗത്തുള്ള, ഹാറൂൺ എന്നിവരാണു മരിച്ചത്. ആക്രമണത്തിൽ ഏഴുപേർക്കു പരിക്കേൽക്കുകയും ചെയ്തു. പക്തിക പ്രവിശ്യയുടെ തലസ്ഥാനമായ ഷറാനയിൽ സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്തശേഷം ഉർഗനിലെ വീട്ടിലേക്കു മടങ്ങുന്പോഴാണ് കളിക്കാർക്കുനേരേ ആക്രമണമുണ്ടാകുന്നത്. ഇതേത്തുടർന്ന് പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വരാനിരിക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിൽനിന്ന് പിന്മാറുന്നതായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഫ്ഗാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ റാഷിദ് ഖാൻ പാക് വ്യോമാക്രമണങ്ങളെ അപലപിച്ചുകൊണ്ട് ശക്തമായ പ്രസ്താവനയിറക്കി. ത്രിരാഷ്ട്ര പരമ്പരയിൽനിന്ന് പിന്മാറാനുള്ള അഫ്ഗാനിസ്ഥാന്റെ തീരുമാനത്തെ താൻ പിന്തുണയ്ക്കുന്നു എന്നും റാഷിദ് പറഞ്ഞു. അതിർത്തിയിലെ സൈനിക പോസ്റ്റുകൾ ആക്രമിച്ചതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചു. ഇരുവശത്തും ഡസൻ കണക്കിന് ആളുകൾ…
Read Moreറഷ്യൻ എണ്ണ ഇറക്കുമതി തുടരും: രാജ്യതാത്പര്യത്തിനു മുൻഗണനയെന്ന് ഇന്ത്യ; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി കേന്ദ്രം
ന്യൂഡൽഹി: ഊർജമേഖലയിൽ അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇന്ത്യയുടെ മുൻഗണനയെന്ന് കേന്ദ്രസർക്കാർ. റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അവകാശവാദത്തിനു മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം. “എണ്ണയും വാതകവും വലിയതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അസ്ഥിരമായ ഊർജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ ഏറ്റവും വലിയ മുൻഗണന നൽകുന്നു. ഇന്ത്യയുടെ ഇറക്കുമതിനയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’- വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. സ്ഥിരമായ ഊർജവിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യങ്ങൾ. ഊർജസ്രോതസുകൾ വിശാലമാക്കുന്നതും വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു. റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിൽ തത്കാലം മാറ്റമൊന്നുമില്ലെന്നാണ് സർക്കാർവൃത്തങ്ങൾ അറിയിക്കുന്നത്. മാത്രമല്ല,…
Read Moreഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ റഷ്യൻ എണ്ണ നിർണായകം
മോസ്കോ: റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന ട്രംപിന്റെ അവകാശവാദത്തിനു മറുപടിയുമായി റഷ്യ രംഗത്ത്. “റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാനമാണ്. അസ്ഥിരമായ ഊർജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് റഷ്യയുടെ മുൻഗണന’- പ്രസ്താവനയിൽ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായുള്ള ധാരണയിലാണ് റഷ്യ മുന്നോട്ടുപോകുന്നത്. അത് ഇന്ത്യൻ ജനതയുടെയും സമ്പദ്വ്യവസ്ഥയുടെയും ദേശീയ താത്പര്യത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. ആ ലക്ഷ്യങ്ങൾ റഷ്യ-ഇന്ത്യ ബന്ധങ്ങൾക്കു വിരുദ്ധമാകില്ല. എണ്ണ, വാതക മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം റഷ്യ തുടരുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ റഷ്യ ഇടപെടില്ലെന്നും പ്രസ്താവനയിലുണ്ട്. അതേസമയം, മോസ്കോയുമായുള്ള ദീർഘകാല ബന്ധം ഡൽഹിയെ ഓർമിപ്പിക്കുകയും ചെയ്യും. റഷ്യ ഉഭയകക്ഷി ബന്ധങ്ങളെ ബഹുമാനിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Read Moreട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി സെലെന്‍സ്കി യുഎസിലെത്തി
വാഷിംഗ്ടണ്‍ ഡിസി: ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി സെലെന്‍സ്കി യുഎസിലെത്തി. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പാണ് പുടിനെ ട്രംപ് ഫോണിൽ വിളിച്ചത്. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിച്ചതുപോലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സെലൻസ്കി പറഞ്ഞു. ശക്തിയുടെയും നീതിയുടെയും ഭാഷ റഷ്യയ്ക്കെതിരേ പ്രവർത്തിക്കുമെന്നും സെലെന്‍സ്കി കൂട്ടിച്ചേർത്തു. ടോമാഹോക്ക് മിസൈലുകളുടെ ലഭ്യതയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. യുക്രെയ്നിൽനിന്നു തൊടുത്താൽ മോസ്കോയിലെത്താന് ശേഷിയുള്ളതും മാരകപ്രഹരമേൽപ്പിക്കാൻ ശക്തിയുള്ളതുമാണ് ടോമാഹോക്ക് ദീര്‍ഘദൂര മിസൈലുകള്‍. യുക്രെയ്ന് മിസൈൽ കൈമാറാന്‍ അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മിസൈലുകള്‍ കൈമാറിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കിയിരുന്നു.
Read Moreയുക്രെയ്ൻ യുദ്ധം: ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടൻ; സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പ് പുടിനെ വിളിച്ച് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: യുക്രയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ പുടിനെ കാണുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം, കൂടിക്കാഴ്ചയുമായുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുടിനുമായി രണ്ടു മണിക്കൂറോളം ട്രംപ് ഫോണില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്നും ട്രംപ് വെളിപ്പെടുത്തി. പുടിനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെ ധരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
Read More‘റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദിയുടെ ഉറപ്പ്’: റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവയ്പ്പെന്ന് ട്രംപ്; പ്രതികരിക്കാതെ ഇന്ത്യ
വാഷിംഗ്ടൺ ഡിസി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുതന്നതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ വലിയ ചുവടുവയ്പാണിതെന്നും ട്രംപ് വിശേഷിപ്പിച്ചു. “റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. ആ രാജ്യത്തുനിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി എനിക്ക് ഉറപ്പു നൽകി. ഇതൊരു വലിയ ചുവടുവയ്പാണ്. ഇനി ചൈനയെയും എണ്ണവാങ്ങുന്നതു നിർത്താൻ പ്രേരിപ്പിക്കും’ – വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുമെന്ന ട്രംപിന്റെ വാദത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടയിൽ റഷ്യയുടെ എണ്ണ വരുമാനം വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങൾ അമേരിക്ക ശക്തമാക്കുമ്പോൾ, എണ്ണ വാങ്ങൽ ഇന്ത്യ അവസാനിപ്പിച്ചാൽ ആഗോള ഊർജനയതന്ത്രത്തിൽ ഒരു വഴിത്തിരിവായിരിക്കുമത്. റഷ്യയുടെ മുൻനിര ഊർജ വ്യാപാരപങ്കാളിയായ രാജ്യത്തിന്റെ…
Read Moreവേൾഡ് ഫുഡ് പ്രോഗ്രാം പ്രതിസന്ധിയിൽ: 1.4 കോടി ആളുകൾ കൊടുംപട്ടിണിയിലേക്ക്; കൈമലർത്തി അമേരിക്ക
ജനീവ: മുൻനിര രാജ്യങ്ങൾ ധനസഹായം വെട്ടിക്കുറച്ചതോടെ ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യസഹായ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) പ്രതിസന്ധിയിൽ. അടിയന്തരസഹായം ആവശ്യമുള്ള ആറ് രാജ്യങ്ങളിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും ഏകദേശം 1.4 കോടി ആളുകൾ കൊടുംപട്ടിണിയിലാകുമെന്നും ഡബ്ല്യുഎഫ്പി മുന്നറിയിപ്പു നൽകി. ട്രംപ് ഭരണകൂടവും പാശ്ചാത്യരാജ്യങ്ങളും ധനസഹായം വെട്ടിക്കുറച്ചതോടെ കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുകയാണെന്ന് ഡബ്ല്യുഎഫ്പി. അഫ്ഗാനിസ്ഥാൻ, കോംഗോ, ഹെയ്തി, സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ എന്നിവയാണ് അടിയന്തര സഹായം ആവശ്യമുള്ള രാജ്യങ്ങൾ. കഴിഞ്ഞ വർഷം ഏകദേശം 1,000 കോടി ഡോളർ സഹായമാണ് ലഭിച്ചത്. ഈ വർഷം രാജ്യങ്ങളുടെ ധനസഹായത്തിൽ 40 ശതമാനം കുറവാണുണ്ടായതെന്ന് സംഘടന അറിയിച്ചു. ആഗോള പട്ടിണി ഇതിനകം റെക്കോർഡ് നിലയിലാണെന്ന് ഡബ്ല്യുഎഫ്പി റിപ്പോർട്ടിൽ പറയുന്നു. 31.90 കോടി ആളുകൾ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്. ഇതിൽ 4.4 കോടി പേർ അടിയന്തരസഹായം ആവശ്യമുള്ളവരാണ്. ഗാസയിലും സുഡാനിലും…
Read Moreചൈനയ്ക്കുവേണ്ടി ചാരവൃത്തി: ഇന്ത്യൻ-അമേരിക്കൻ വംശജൻ അറസ്റ്റിൽ; വിർജീനിയയിലെ വസതിയിൽനിന്ന് രഹസ്യരേഖകൾ കണ്ടെടുത്തു
വാഷിംഗ്ടൺ ഡിസി: ചൈനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയ കുറ്റത്തിന് ഇന്ത്യൻ-അമേരിക്കൻ വംശജൻ അറസ്റ്റിൽ. ഇന്ത്യൻ-അമേരിക്കൻ വിശകലന വിദഗ്ധനും ദക്ഷിണേഷ്യൻ നയത്തിലെ ദീർഘകാല ഉപദേഷ്ടാവുമായിരുന്ന ആഷ്ലി ടെല്ലിസ് ആണ് പിടിയിലായത്. അതീവരഹസ്യ രേഖകൾ കൈവശം വച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലർത്തുകയും പലതവണ കൂടിക്കാഴ്ച നടത്തുകയും ചെയ്തതിനാണ് ഇയാൾ പിടിയിലായത്. ദേശീയ സുരക്ഷാ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വച്ചതിനാണ് കുറ്റം ചുമത്തിയിട്ടുള്ളത്. പത്തു വർഷം വരെ തടവും 250,000 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ടെല്ലിസിന്റെ വിർജീനിയയിലെ വസതിയിൽനിന്ന് ആയിരക്കണക്കിന് പേജുകളുള്ള അതീവ രഹസ്യരേഖകൾ കണ്ടെടുത്തതായി യുഎസ് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉപദേഷ്ടാവായും പെന്റഗണിന്റെ ഓഫീസ് ഓഫ് നെറ്റ് അസസ്മെന്റ് കരാറുകാരനായും ടെല്ലിസ് പ്രവർത്തിച്ചിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഈവർഷം സെപ്റ്റംബർ, ഒക്ടോബറിൽ പ്രതിരോധ, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കെട്ടിടങ്ങളിൽനിന്ന് രഹസ്യരേഖകൾ കടത്തുകയും വീട്ടിൽ സൂക്ഷിക്കുകയുമായിരുന്നു. ഒക്ടോബർ…
Read Moreമഡഗാസ്കർ പ്രസിഡന്റ് രാജ്യം വിട്ടു, സൈന്യം നിയന്ത്രണമേറ്റെടുത്തു
അന്റനാനാരിവോ: സൈനിക കലാപത്തെത്തുടർന്ന് രാജ്യം വിട്ട മഡഗാസ്കർ പ്രസിഡന്റ് ആൻഡ്രി രജോലിന പാർലമെന്റിന്റെ അധോസഭ പിരിച്ചുവിട്ടു. സൈന്യം അധികാരമേറ്റതായി കേണൽ മൈക്കിൾ റാൻഡ്രിയാനിറിന അറിയിച്ചു. ദേശീയ അസംബ്ലി എത്രയും വേഗം പിരിച്ചുവിടാനുള്ള ഉത്തരവ് പ്രസിഡന്റ് പുറപ്പെടുവിച്ചതായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രസ്താവന വ്യക്തമാക്കി. സർക്കാരിനെതിരേ രാജ്യത്തെ ജെൻ സി യുവാക്കൾ അഴിച്ചുവിട്ട കലാപത്തോടൊപ്പം ഒരു സൈനിക ഘടകവും ചേർന്നിരുന്നു. രജോലിന രാജിവയ്ക്കണമെന്ന ആവശ്യമുയരുന്നതിനിടയിലും അദ്ദേഹത്തിന്റെ വിവരങ്ങളൊന്നും ലഭ്യമല്ല. ജീവഹാനി ഭയന്നാണ് താൻ രാജ്യം വിടുന്നതെന്ന് തിങ്കളാഴ്ച രാത്രി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രസംഗത്തിൽ രജോലിന പറഞ്ഞിരുന്നു.
Read More