പു​തി​യ മി​സൈ​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് ഉ​ത്ത​ര​കൊ​റി​യ

പ്യോ​ഗ്യാം​ഗ്: ഉ​ത്ത​ര​കൊ​റി​യ​യി​ലെ വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി സ്ഥാ​പി​ത​മാ​യ​തി​ന്‍റെ 80ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ സൈ​നി​ക പ​രേ​ഡ് അ​ര​ങ്ങേ​റി. ആ​ണ​വ പോ​ർ​മു​ന വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ഏ​റ്റ​വും പു​തി​യ ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലാ​യ ഹ്വാ​സോം​ഗ്-20 പ​രേ​ഡി​ൽ പ്ര​ദ​ർ​ശി​ച്ചു. വി​വി​ധ​ത​രം ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും പ​രേ​ഡി​ൽ നി​ര​ന്നു. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ ഉ​ത്ത​കൊ​റി​യ​ൻ നേ​താ​വാ​യ കിം ​ജോം​ഗ് ഉ​ൻ പ​രേ​ഡ് വീ​ക്ഷി​ച്ചു. റ​ഷ്യ​യി​ലെ മു​ൻ പ്ര​സി​ഡ​ന്‍റ് ദി​മി​ത്രി മെ​ദ്‌​വ​ദേ​വ്, ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ലി ​ഖ്വി​യാം​ഗ്, വി​യ​റ്റ്നാം ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ ​ലാം എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഉ​ത്ത​ര​കൊ​റി​യ​യും വി​യ​റ്റ്നാ​മും പ്ര​തി​രോ​ധ മേ​ഖ​ല​യി​ല​ട​ക്കം സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന ക​രാ​ർ ഒ​പ്പു​വ​ച്ചു.  

Read More

ലെ​കോ​ർ​ണു വീ​ണ്ടും ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി

പാ​രീ​സ്: തി​ങ്ക​ളാ​ഴ്ച രാ​ജി​വ​ച്ച സെ​ബാ​സ്റ്റ്യ​ൻ ലെ​കോ​ർ​ണു​വി​നോ​ട് വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​പ​ദം ഏ​റ്റെ​ടു​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ൺ നി​ർ​ദേ​ശി​ച്ചു. 26 ദി​വ​സം മാ​ത്രം ക​സേ​ര​യി​ലി​രു​ന്ന ലെ​കോ​ർ​ണു രാ​ജി​വ​ച്ച​ത് ഫ്രാ​ൻ​സി​ൽ ക​ടു​ത്ത രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച തീ​വ്ര​വ​ല​തു​പ​ക്ഷം ഒ​ഴി​കെ​യു​ള്ള പ്ര​ധാ​ന പാ​ർ​ട്ടി​ക​ളു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷ​മാ​ണ് മ​ക്രോ​ൺ വീ​ണ്ടും ലെ​കോ​ർ​ണു​വി​നോ​ട് സ്ഥാ​ന​മേ​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്ര​സി​ഡ​ന്‍റ് ഏ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, ലെ​കോ​ർ​ണു​വി​ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. തി​ങ്ക​ളാ​ഴ്ച​യ്ക്കു​ള്ളി​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കേ​ണ്ട ചു​മ​ത​ല​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​കും. രാ​ജ്യ​ത്തി​ന്‍റെ പൊ​തു​ക​ട​വും ബ​ജ​റ്റ് ക​മ്മി​യും കു​റ​യ്ക്കു​ന്ന​തി​ൽ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു​ള്ള അ​ഭി​പ്രാ​യ​ഭി​ന്ന​ത മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​മാ​ർ​ക്ക് പ​ദ​വി ഒ​ഴി​യേ​ണ്ടി​വ​ന്നി​രു​ന്നു.

Read More

ഗാ​സ യു​ദ്ധം അ​വ​സാ​നി​ക്കു​ന്നു: ട്രം​പി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ നാ​ളെ ഈ​ജി​പ്തി​ൽ ക​രാ​ർ

ക​യ്റോ: ര​ണ്ടു വ​ർ​ഷം നീ​ണ്ട ഗാ​സാ യു​ദ്ധം എ​ന്നെ​ന്നേ​യ്ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ക​രാ​ർ തി​ങ്ക​ളാ​ഴ്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഈ​ജി​പ്തി​ലെ ഷാം ​എ​ൽ ഷേ​ഖി​ൽ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് സൂ​ച​ന. തി​ങ്ക​ളാ​ഴ്ച​ത്തെ ഉ​ച്ച​കോ​ടി​യി​ൽ അ​റ​ബ്, പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ ഒ​ട്ടേ​റെ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഗാ​സ സ​മാ​ധാ​ന​ത്തി​ന് ട്രം​പ് മു​ന്നോ​ട്ടു​വ​ച്ച 20 ഇ​ന പ​ദ്ധ​തി​യി​ലെ ആ​ദ്യ ഘ​ട്ട​മാ​ണ് ഹ​മാ​സും ഇ​സ്ര​യേ​ലും നേ​ര​ത്തേ അം​ഗീ​ക​രി​ച്ച​ത്. ഇ​തു പ്ര​കാ​ര​മു​ള്ള വെ​ടി​നി​ർ​ത്ത​ലാ​ണ് ഇ​പ്പോ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഗാ​സാ യു​ദ്ധം സ്ഥി​ര​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് അ​ട​ക്കം പ​ദ്ധ​തി​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​കൂ​ടി അം​ഗീ​ക​രി​ക്കു​ന്ന ക​രാ​റാ​യി​രി​ക്കും തി​ങ്ക​ളാ​ഴ്ച ഈ​ജി​പ്തി​ൽ ഒ​പ്പു​വ​യ്ക്ക​പ്പെ​ടു​ക. ജ​ർ​മ​നി, സ്പെ​യി​ൻ, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ, ഇ​റ്റ​ലി, ഖ​ത്ത​ർ, യു​എ​ഇ, ജോ​ർ​ദാ​ൻ, സൗ​ദി, പാ​ക്കി​സ്ഥാ​ൻ, ഇ​ന്തോ​നേ​ഷ്യ, തു​ർ​ക്കി രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ക് മെ​ർ​സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ക്ഷ​ണം സ്വീ​ക​രി​ച്ച​താ​യി അ​വി​ടെ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി…

Read More

ബ​ഗ്രാം വ്യോ​മ​താ​വ​ളം: ട്രം​പി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ ഇ​ന്ത്യ​യും

മോ​സ്കോ: മോ​സ്കോ ഫോ​ർ​മാ​റ്റ് ക​ൺ​സ​ൾ​ട്ടേ​ഷ​ൻ യോ​ഗ​ത്തി​ൽ അ​മേ​രി​ക്ക​ൻ വി​രു​ദ്ധ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഇ​ന്ത്യ. ഇ​തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബ​ഗ്രാം വ്യോ​മ​താ​വ​ള​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​നു​ള്ള യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നീ​ക്ക​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ നി​ര​യി​ലേ​ക്ക് ഇ​ന്ത്യ​കൂ​ടി എ​ത്തി. റ​ഷ്യ, ചൈ​ന, പാ​കി​സ്ഥാ​ൻ, ഇ​റാ​ൻ, ക​സാ​ക്കി​സ്ഥാ​ൻ, കി​ർ​ഗി​സ്ഥാ​ൻ, താ​ജി​ക്കി​സ്ഥാ​ൻ, ഉ​സ്ബെ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം മോ​സ്കോ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ട്രം​പി​ന്‍റെ പ​ദ്ധ​തി​ക്കെ​തി​രേ ഇ​ന്ത്യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലും സ​മീ​പ രാ​ജ്യ​ങ്ങ​ളി​ലും സൈ​നി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ന്യ​സി​ക്കാ​നു​ള്ള യു​എ​സി​ന്‍റെ ശ്ര​മ​ങ്ങ​ൾ മേ​ഖ​ല​യു​ടെ സ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​യ്ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന് യോ​ഗം പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ബ​ഗ്രാം വ്യോ​മ​താ​വ​ളം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ട്രം​പി​ന്‍റെ ആ​വ​ശ്യം താ​ലി​ബാ​ൻ നേ​ര​ത്തെ നി​ര​സി​ച്ചി​രു​ന്നു. ഇ​ത് അ​വ​ഗ​ണി​ച്ചാ​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് ലോ​ക രാ​ജ്യ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി യു​എ​സി​നെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്. മോ​സ്കോ ഫോ​ർ​മാ​റ്റി​ന്‍റെ ഏ​ഴാ​മ​ത് യോ​ഗ​ത്തി​ൽ…

Read More

ഗാ​സ സ​മാ​ധാ​ന പ​ദ്ധ​തി: ഇ​സ്ര​യേ​ലും ഹ​മാ​സും അം​ഗീ​ക​രി​ച്ചെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഗാ​സ​യി​ലെ യു​ദ്ധം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള സ​മാ​ധാ​ന​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​സ്ര​യേ​ലും ഹ​മാ​സും അം​ഗീ​ക​രി​ച്ച​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ ബ​ന്ദി​ക​ളെ​യും ഉ​ട​ൻ മോ​ചി​പ്പി​ക്കു​മെ​ന്നും ശാ​ശ്വ​ത​സ​മാ​ധാ​ന പാ​ത​യി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യാ​യി ഇ​സ്ര​യേ​ൽ സൈ​നി​ക​രെ പി​ൻ​വ​ലി​ക്കു​മെ​ന്നും എ​ല്ലാ​വ​രെ​യും നീ​തി​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്നും ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ഴു​തി. ട്രം​പി​ന്‍റെ 20 നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ‌‌ സ​മാ​ധാ​ന​പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ച​ർ​ച്ച ക​യ്റോ​യി​ൽ ന​ട​ന്നി​രു​ന്നു. ച​ർ​ച്ച​യി​ൽ എ​ല്ലാ ക​ക്ഷി​ക​ളും നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​രു​ന്നു. ഗാ​സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​രാ​റി​ലെ​ത്തി​യ​താ​യി ഹ​മാ​സും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ക​രാ​റി​ൽ ഇ​സ്ര​യേ​ൽ സേ​ന​യു​ടെ പി​ൻ​വാ​ങ്ങ​ലും ബ​ന്ദി​ക​ളെ കൈ​മാ​റ​ലും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്നും ഹ​മാ​സ് പ​റ​ഞ്ഞു. ഇ​സ്ര​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ട്രം​പി​നോ​ടും മ​ധ്യ​സ്ഥ​രാ​ജ്യ​ങ്ങ​ളോ​ടും ഹ​മാ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​രാ​ർ ന​ട​പ്പി​ലാ​ക്കി 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ബ​ന്ദി​ക​ളു​ടെ​യും പ​ല​സ്തീ​ൻ ത​ട​വു​കാ​രു​ടെ​യും കൈ​മാ​റ്റം ന​ട​ക്കു​മെ​ന്നും അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, ഗാ​സ​യു​ടെ ഭാ​വി ഭ​ര​ണം, ഹ​മാ​സി​ന്‍റെ നി​രാ​യു​ധീ​ക​ര​ണം…

Read More

വ്യാ​പാ​ര​ക്ക​രാ​ർ ഇ​ന്ത്യ​ൻ കു​തി​പ്പി​ന്‍റെ ലോ​ഞ്ച്പാ​ഡ്: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി

മും​ബൈ: ഇ​ന്ത്യ-​യു​കെ സ്വ​ത​ന്ത്ര​വ്യാ​പാ​ര ക​രാ​റി​നു കീ​ഴി​ൽ അ​തു​ല്യ​മാ​യ അ​വ​സ​ര​ങ്ങ​ളാ​ണ് കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​യ​ർ സ്റ്റാ​ർ​മ​ർ. പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ശേ​ഷ​മു​ള്ള ആ​ദ്യ ഇ​ന്ത്യാ​സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. 2028 ഓ​ടെ മൂ​ന്നാ​മ​ത്തെ വ​ലി​യ ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ കു​തി​പ്പി​ന്‍റെ ലോ​ഞ്ച്പാ​ഡാ​യി വ്യാ​പാ​ര ക​രാ​ർ മാ​റു​മെ​ന്നും സ്റ്റാ​ർ​മ​ർ പ​റ​ഞ്ഞു. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മും​ബൈ​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ സ്റ്റാ​ർ​മ​ർ​ക്കൊ​പ്പം 125 പേ​ര​ട​ങ്ങു​ന്ന പ്ര​തി​നി​ധി സം​ഘ​വു​മു​ണ്ട്. പ്ര​മു​ഖ ബി​സി​ന​സു​കാ​ർ, സം​രം​ഭ​ക​ർ, സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി സ്റ്റാ​ർ​മ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സ്വ​ത​ന്ത്ര വ്യാ​പാ​ര​ക്ക​രാ​റി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വ​ച്ച് ര​ണ്ട​ര മാ​സ​ത്തി​നു ശേ​ഷ​മാ​ണ് സ്റ്റാ​ർ​മ​റു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം. “ജൂ​ലൈ​യി​ല്‍ ഞ​ങ്ങ​ള്‍ സ്വ​ത​ന്ത്ര സാ​മ്പ​ത്തി​ക വ്യാ​പാ​ര ക​രാ​റി​ല്‍ ഒ​പ്പി​ട്ടു. എ​ന്നാ​ല്‍ ക​ഥ അ​വി​ടെ അ​വ​സാ​നി​ക്കു​ന്നി​ല്ല. വ്യാ​പാ​ര ക​രാ​ര്‍ വെ​റും പേ​പ്പ​ര്‍ ക​ഷ​ണ​ങ്ങ​ള​ല്ല, വ​ള​ര്‍​ച്ച​യ്ക്കു​ള്ള തു​ട​ക്കം കൂ​ടി​യാ​ണ്. 2028-ഓ​ടെ ലോ​ക​ത്തി​ലെ…

Read More

ജ​ർ​മ​നി​യി​ൽ വ​നി​താ മേ​യ​ർ​ക്കു കു​ത്തേ​റ്റു; ഗു​രു​ത​ര പ​രി​ക്ക്

ബെ​​ർ​​ലി​​ൻ: ജ​​ർ​​മ​​നി​​യി​​ൽ പു​​തു​​താ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട വ​​നി​​താ മേ​​യ​​ർ​​ക്കു കു​​ത്തേ​​റ്റ് ഗു​​രു​​ത​​ര പ​​രി​​ക്ക്. പ​​ടി​​ഞ്ഞാ​​റ​​ൻ ജ​​ർ​​മ​​നി​​യി​​ല​​ലെ ഹെ​​ർ​​ഡെ​​ക്ക് മേ​​യ​​ർ ഇ​​റി​​സ് സ്റ്റാ​​ൽ​​സ​​റി​​നാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. സെ​​ന്‍റ​​ർ-​​ലെ​​ഫ്റ്റ് സോ​​ഷ്യ​​ൽ ഡെ​​മോ​​ക്രാ​​റ്റ് പാ​​ർ​​ട്ടി അം​​ഗ​​മാ​​യ ഇറി​​സ് സെ​​പ്റ്റം​​ബ​​ർ 28നാ​​ണ് മേ​​യ​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ നി​​ല​​യി​​ൽ ഇ​​ന്ന​​ലെ വീ​​ട്ടി​​ലാ​​ണ് ഐ​​റി​​സി​​നെ (57) ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​വ​​രെ ഹെ​​ലി​​കോ​​പ്റ്റ​​റി​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു.

Read More

ക​യ്റോ​യി​ൽ സ​മാ​ധാ​ന പ്ര​തീ​ക്ഷ

ക​​​​യ്റോ: ഗാ​​​​സ​​​​യി​​​​ൽ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടെ​​​​ന്നു സൂ​​​​ച​​​​ന. ഈ​​​​ജി​​​​പ്തി​​​​ന്‍റെ​​​​യും ഖ​​​​ത്ത​​​​റി​​​​ന്‍റെ​​​​യും മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ൽ ഈ​​​ജി​​​പ്തിലെ ഷാം ​​​എ​​​ൽ ഷേ​​​ഖി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​​ർ​​​​ച്ച ആ​​​​ദ്യദി​​​​വ​​​​സം മി​​​​ക​​​​ച്ച അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ലാ​​​​ണ് അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​തെ​​​​ന്ന് ഈ​​​​ജി​​​​പ്ഷ്യ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ബ​​​​ന്ദി​​മോ​​​​ച​​​​നം, വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ൽ ഇ​​​​രു​​​​ക​​​​ക്ഷി​​​​ക​​​​ളും ഇ​​​​തി​​​​ന​​​​കംത​​​​ന്നെ ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​യാ​​​​ണ് അ​​​​റി​​​​യു​​​​ന്ന​​​​ത്. മ​​​​ധ്യ​​​​സ്ഥ​​​​ർ ഇ​​​​രു​​​​പ​​​​ക്ഷ​​​​വു​​​​മാ​​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷം അ​​​​വ​​​​ലോ​​​​ക​​​​നം എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യദി​​​​വ​​​​സ​​​​ത്തെ ച​​​​ർ​​​​ച്ച. ഈ​​​​ജി​​​​പ്ത്, ഖ​​​​ത്ത​​​​ർ മ​​​​ധ്യ​​​​സ്ഥ​​​​ർ ഹ​​​​മാ​​​​സ് പ​​​​ക്ഷ​​​​വു​​​​മാ​​​​യി ആ​​​​ദ്യം ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. പി​​​​ന്നീ​​​​ട് പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി ഇ​​​​സ്രേ​​​​ലി സം​​​​ഘ​​​​ത്തെ​ ക​​​ണ്ടു. ഇ​​​തി​​​നു ശേ​​​ഷം ര​​​​ണ്ടു വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ അ​​​​വ​​​​ലോ​​​​ക​​​​നം ചെ​​​​യ്യാ​​​​ൻ മ​​​​ധ്യ​​​​സ്ഥ​​​​ർ ആ​​​​ഭ്യ​​​​ന്ത​​​​ര ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. അ​​​​ഞ്ച് പ്ര​​​​ധാ​​​​ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ച​​​​ർ​​​​ച്ച പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക. ഗാ​​​​സ​​​ മു​​​​ന​​​​മ്പി​​​​ന്‍റെ എ​​​​ല്ലാ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും പൂ​​​​ർ​​​​ണ​​​​വും ശാ​​​​ശ്വ​​​​ത​​​​വു​​​​മാ​​​​യ ഒ​​​​രു വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ. ശേ​​​​ഷി​​​​ക്കു​​​​ന്ന എ​​​​ല്ലാ ഇ​​​​സ്രേ​​​​ലി ബ​​​​ന്ദി​​​​ക​​​​ളെ​​​​യും പ​​​​ല​​​​സ്തീ​​​​ൻ ത​​​​ട​​​​വു​​​​കാ​​​​രെ​​​​യും മോ​​​​ചി​​​​പ്പി​​​​ക്ക​​​​ൽ. ഭാ​​​​വി​​​​യി​​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​ങ്ങ​​​​ൾ…

Read More

ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ഇ​ന്ത്യ​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് യു​കെ​യി​ൽ ത​ട​വു​ശി​ക്ഷ

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് യു​കെ കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. കു​ട്ടി​ക​ൾ​ക്കെ​തി​രേ ബ​ലാ​ത്സം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​തി​നാ​ണ് ഇ​രു​വ​രെ​യും ശി​ക്ഷി​ച്ച​ത്. വ്രി​ജ് പ​ട്ടേ​ൽ (26) എ​ന്ന യു​വാ​വി​ന് 22 വ​ർ​ഷ​വും സ​ഹോ​ദ​ര​ൻ കി​ഷ​ൻ പ​ട്ടേ​ലി​ന് 15 മാ​സ​വു​മാ​ണ് ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. 2018ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ൾ. കു​ട്ടി​ക​ളു​ടെ ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​തി​നും കൈ​വ​ശം വ​ച്ച​തി​നു​മാ​ണ് സ​ഹോ​ദ​ര​ൻ കി​ഷ​ൻ പ​ട്ടേ​ലി​നെ ശി​ക്ഷി​ച്ച​ത്. ഇ​യാ​ൾ ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷി​ച്ചു​വ​ച്ച ഉ​പ​ക​ര​ണം കേ​ടാ​യ​ത് ന​ന്നാ​ക്കാ​നാ​യി ക​ട​യി​ൽ കൊ​ടു​ത്ത​പ്പോ​ൾ ദൃ​ശ്യ​ങ്ങ​ൾ ക​ട​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യും പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത് വ്രി​ജ് പ​ട്ടേ​ലാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൂ​ടു​ത​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ തെ​ളി​ഞ്ഞ​ത്.

Read More

റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന ഇ​ന്ത്യ​ൻ യു​വാ​വ് യു​ക്രെ​യ്നി​ൽ കീ​ഴ​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ സൈ​ന്യ​ത്തി​നു​വേ​ണ്ടി പോ​രാ​ടു​ന്ന 22 കാ​ര​നാ​യ ഇ​ന്ത്യ​ൻ പൗ​ര​ൻ മ​ജോ​തി സാ​ഹി​ൽ മു​ഹ​മ്മ​ദ് ഹു​സൈ​നെ യു​ക്രെ​യ്ൻ സൈ​ന്യം പി​ടി​കൂ​ടി. ഗു​ജ​റാ​ത്തി​ലെ മോ​ർ​ബി സ്വ​ദേ​ശി​യാ​യ ഹു​സൈ​ൻ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​ക്രെ​യ്ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ തേ​ടു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ജ​യി​ൽ ശി​ക്ഷ ഒ​ഴി​വാ​ക്കാ​നാ​ണ് ഹു​സൈ​ൻ യു​ദ്ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​തെ​ന്ന് യു​ക്രെ​യ്ൻ വെ​ളി​പ്പെ​ടു​ത്തു​ന്നു. ഹു​സൈ​ൻ പ​ഠ​ന​ത്തി​നാ​യാ​ണ് റ​ഷ്യ​യി​ൽ എ​ത്തി​യ​ത്. പി​ന്നീ​ട് മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ പി​ടി​ക്ക​പ്പെ​ടു​ക​യും ഏ​ഴു​വ​ർ​ഷം ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. യു​ക്രെ​യ്ൻ സൈ​ന്യം അ​വ​രു​ടെ ടെ​ലി​ഗ്രാം പോ​സ്റ്റി​ൽ പ​റ​ഞ്ഞു. യു​ക്രെ​യ്ൻ സൈ​ന്യം പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ദൃ​ശ്യ​ങ്ങ​ളി​ൽ ഹു​സൈ​ൻ റ​ഷ്യ​ൻ ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന​തും ജ​യി​ൽ ശി​ക്ഷ ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് താ​ൻ റ​ഷ്യ​ൻ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന​തെ​ന്ന് സ​മ്മ​തി​ക്കു​ന്ന​തും കാ​ണാം. ഒ​ക്ടോ​ബ​റി​ൽ യു​ദ്ധ​ഭൂ​മി​യി​ലേ​ക്ക് അ​യ​യ്ക്ക​പ്പെ​ടു​ന്ന​തി​ന് മു​മ്പ്, വെ​റും 16 ദി​വ​സ​ത്തെ അ​ടി​സ്ഥാ​ന പ​രി​ശീ​ല​നം മാ​ത്ര​മാ​ണ് ത​നി​ക്ക് ല​ഭി​ച്ച​തെ​ന്ന്…

Read More