ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ട്ര​ക്കു​ക​ൾ​ക്ക് 25 % തീ​രു​വ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ: ട്രം​പ്

ന്യൂ​​യോ​​ർ​​ക്ക്: അ​​മേ​​രി​​ക്ക​​യി​​ലേ​​ക്ക് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന മീ​​ഡി​​യം, ഹെ​​വി ഡ്യൂ​​ട്ടി ട്ര​​ക്കു​​ക​​ൾ​​ക്ക് ന​​വം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ 25 ശ​​ത​​മാ​​നം തീ​​രു​​വ ചു​​മ​​ത്തു​​മെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. സോ​​ഷ്യ​​ൽ​​മീ​​ഡി​​യ പ്ലാ​​റ്റ്ഫോ​​മാ​​യ ടൂ​​ത്ത് സോ​​ഷ്യ​​ലി​​ൽ ആ​​ണ് ട്രം​​പ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. മെ​​ക്സി​​ക്കോ, കാ​​ന​​ഡ, ജ​​പ്പാ​​ൻ, ജ​​ർ​​മ​​നി, ഫി​​ൻ​​ല​​ൻ​​ഡ് എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് അ​​മേ​​രി​​ക്ക​​യി​​ലേ​​ക്ക് പ്ര​​ധാ​​ന​​മാ​​യും ട്ര​​ക്കു​​ക​​ൾ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന​​ത്. അ​​മേ​​രി​​ക്ക​​യു​​ടെ സ​​ന്പ​​ദ്ഘ​​ട​​ന​​യി​​ൽ ട്ര​​ക്കിം​​ഗ് വ്യ​​വ​​സാ​​യ​​ത്തി​​നു വ​​ലി​​യ പ്രാ​​ധാ​​ന്യ​​മു​​ണ്ട്. 20 ല​​ക്ഷം അ​​മേ​​രി​​ക്ക​​ക്കാ​​ർ ട്ര​​ക്ക് ഡ്രൈ​​വ​​ർ​​മാ​​രാ​​യും മെ​​ക്കാ​​നി​​ക്കു​​ക​​ളാ​​യും ജോ​​ലി ചെ​​യ്യു​​ന്നു.

Read More

ഭൗ​തി​ക​ശാ​സ്ത്ര നൊ​ബേ​ൽ മൂ​ന്നു പേ​ർ​ക്ക്: നേ​ട്ട​ത്തി​ന് കാ​ര​ണ​മാ​യ ക​ണ്ടെ​ത്ത​ൽ ഇ​ങ്ങ​നെ…

സ്റ്റോ​​​ക്ക്ഹോം: 2025ലെ ​​​ഭൗ​​​തി​​​കശാ​​​സ്ത്ര നൊ​​​ബേ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു. ജോ​​​ൺ ക്ലാ​​​ർ​​​ക്ക്, മൈ​​​ക്ക​​​ൾ എ​​​ച്ച് ഡെ​​​വോ​​​റെ​​​റ്റ്, ജോ​​​ൺ എം ​​​മാ​​​ർ​​​ട്ടി​​​നി​​​സ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ക്വാ​​​ണ്ടം മെ​​​ക്കാ​​​നി​​​ക്ക​​​ൽ ട​​​ണ​​​ലിം​​​ഗി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നു പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച​​​ത്. 1984നും 85​​​നും ഇ​​​ട​​​യി​​​ൽ ഇ​​​വ​​​ർ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ന​​​ട​​​ത്തി​​​യ ഗ​​​വേ​​​ഷ​​​ണ​​​മാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു​​​ള്ള അ​​​ർ​​​ഹ​​​ത നേ​​​ടി​​​ക്കൊ​​​ടു​​​ത്ത​​​ത്. ഡി​​​സം​​​ബ​​​ർ പ​​​ത്തി​​​നു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ക്കും. 1901നും 2024​​​നും ഇ​​​ട​​​യി​​​ലു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ 226 ജേ​​​താ​​​ക്ക​​​ൾ​​​ക്ക് ഭൗ​​​തി​​​കശാ​​​സ്ത്ര നൊ​​​ബേ​​​ൽ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. മെ​​​ഷീ​​​ൻ ലേ​​​ണിം​​​ഗി​​​ന്‍റെ അ​​​ടി​​​ത്ത​​​റ പാ​​​കി​​​യ ജോ​​​ൺ ഹോ​​​പ്ഫീ​​​ൽ​​​ഡ്, ജെ​​​ഫ്രി ഹി​​​ന്‍റ​​​ൺ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​ത്. ര​​​സ​​​ത​​​ന്ത്ര നൊ​​​ബേ​​​ൽ ഇ​​​ന്നും സാ​​​ഹി​​​ത്യ നൊ​​​ബേ​​​ൽ നാ​​​ളെ​​​യും പ്ര​​​ഖ്യാ​​​പി​​​ക്കും. 11 മി​​​ല്യ​​​ൺ സ്വീ​​​ഡി​​​ഷ് ക്രോ​​​ണ​​​ർ (1.2 മി​​​ല്യ​​​ൺ യു​​​എ​​​സ് ഡോ​​​ള​​​ർ) ആ​​​ണ് സ​​​മ്മാ​​​ന​​​ത്തു​​​ക.

Read More

ഇ​റേ​നി​യ​ൻ റി​യാ​ലി​ന്‍റെ നാ​ലു പൂ​ജ്യ​ങ്ങ​ൾ വെ​ട്ടി

ടെ​ഹ്റാ​ൻ: ഇ​റേ​നി​യ​ൻ ക​റ​ൻ​സി​യാ​യ റി​യാ​ലി​ൽ​നി​ന്ന് നാ​ലു പൂ​ജ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്നു. ഇ​തോ​ടെ, 10,000 റി​യാ​ലി​ന്‍റെ മൂ​ല്യം ഒ​രു റി​യാ​ൽ ആ​യി പു​ന​ർ​നി​ശ്ച​യി​ക്കും. യു​എ​ൻ ഉ​പ​രോ​ധ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​യ​തോ​ടെ ഇ​റേ​നി​യ​ൻ റി​യാ​ലി​ന്‍റെ മൂ​ല്യം കു​ത്ത​നെ ഇ​ടി​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. സ്വ​ത​ന്ത്ര മാ​ർ​ക്ക​റ്റി​ൽ ഒ​രു യു​എ​സ് ഡോ​ള​ർ ല​ഭി​ക്കാ​ൻ 11.15 ല​ക്ഷം ഇ​റേ​നി​യ​ൻ റി​യാ​ൽ മു​ട​ക്ക​ണ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്ന​ത്. ക​റ​ൻ​സി മൂ​ല്യം കു​ത്ത​നെ ഇ​ടി​ഞ്ഞ​തോ​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഇ​റേ​നി​യ​ൻ സ്ഥാ​പ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും നേ​രി​ടു​ന്ന​ത്. ദീ​ർ​ഘ​നാ​ളാ​യി ഇ​റേ​നി​യ​ൻ റി​യാ​ലി​ന്‍റെ മൂ​ല്യം താ​ഴേ​ക്കാ​ണ്. ആ​ണ​വ​ക്ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​എ​ൻ ഉ​പ​രോ​ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ട​തോ​ടെ ക​റ​ൻ​സി മൂ​ല്യം വീ​ണ്ടും വ​ൻ​തോ​തി​ൽ കു​റ​ഞ്ഞു. പൂ​ജ്യ​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റാ​നു​ള്ള നി​ർ​ദേ​ശം നേ​ര​ത്തേ​ത​ന്നെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന​താ​ണ്. മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ലാ​യി​രി​ക്കും മാ​റ്റം ന​ട​പ്പാ​ക്കു​ക. അ​തു​വ​രെ പ​ഴ​യ​തും പു​തി​യ​തു​മാ​യ നോ​ട്ടു​ക​ൾ​ക്കു സാ​ധു​ത ഉ​ണ്ടാ​യി​രി​ക്കും.

Read More

പ്ര​തി​രോ​ധ കോ​ശ​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​തി​ന് നൊ​ബേ​ൽ: വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​രം മൂ​ന്നു പേ​ർ പ​ങ്കി​ട്ടു

സ്റ്റോ​ക്ക്ഹോം: 2025ലെ ​വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​രം മേ​രി ഇ. ​ബ്രോ​ങ്കോ​വ് (64), ഫ്രെ​ഡ് റാം​സ്ഡെ​ൽ (64), ഷി​മോ​ൺ സ​ഗാ​ഗു​ച്ചി (74) എ​ന്നി​വ​ർ​ക്ക്. പെ​രി​ഫ​റ​ൽ ഇ​മ്യൂ​ൺ ടോ​ള​റ​ൻ​സു​മാ​യി (peripheral immune tolerance) ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം. സ​മ്മാ​ന​ത്തു​ക‍​യാ​യ 1.1 കോ​ടി സ്വീ​ഡി​ഷ് ക്രോ​ണ​ർ (10.38 കോ​ടി രൂ​പ) മൂ​വ​രും പ​ങ്കി​ടും. രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന ‘റെ​ഗു​ലേ​റ്റ​റി ടി’ ​കോ​ശ​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞ​താ​ണ് മൂ​വ​രെ​യും ബ​ഹു​മ​തി​ക്ക് അ​ർ​ഹ​രാ​ക്കി​യ​ത്. ഓ​ട്ടോ​ഇ​മ്യൂ​ൺ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​ർ എ​ന്നി​വ​യെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കാ​ൻ ഭാ​വി​യി​ൽ ഈ ​ക​ണ്ടെ​ത്ത​ൽ മ​നു​ഷ്യ​രാ​ശി​യെ സ​ഹാ​യി​ച്ചേ​ക്കാ​മെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. സി​യാ​റ്റി​ലി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സി​സ്റ്റം​സ് ബ​യോ​ള​ജി​യി​ലെ സീ​നി​യ​ർ പ്രോ​ഗ്രാം മാ​നേ​ജ​റാ​ണ് ബ്രോ​ങ്കോ​വ്. സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ സൊ​നോ​മ ബ​യോ​തെ​റാ​പ്യൂ​ട്ടി​ക്സി​ലെ സ​യ​ന്‍റി​ഫി​ക് അ​ഡ്വൈ​സ​റാ​ണ് റാം​സ്ഡെ​ൽ. ജ​പ്പാ​നി​ലെ ഒ​സാ​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ള്ള ഇ​മ്യൂ​ണോ​ള​ജി ഫ്രോ​ണ്ടി​യ​ർ റി​സ​ർ​ച്ച് സെ​ന്‍റ​റി​ലെ പ്ര​ഫ​സ​റാ​ണ് സ​ഗാ​ഗു​ച്ചി. ഭൗ​തി​ക​ശാ​സ്ത്ര​ത്തി​നു​ള്ള നൊ​ബേ​ൽ ഇ​ന്നും ര​സ​ത​ന്ത്ര​ത്തി​നു​ള്ള​ത് നാ​ളെ​യും…

Read More

ഗാ​സ വെ​ടി​നി​ർ​ത്ത​ൽ: ഈ​ജി​പ്തി​ൽ ച​ർ​ച്ച തു​ട​ങ്ങി; വേ​ഗം തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്ന് ട്രം​പ്

ക​യ്റോ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്നോ​ട്ടു​വ​ച്ച ഗാ​സ വെ​ടി​നി​ർ​ത്ത​ൽ പ​ദ്ധ​തി​യി​ൽ ച​ർ​ച്ച ആ​രം​ഭി​ച്ചു. ചെ​ങ്ക​ട​ൽ തീ​ര​ത്തെ ഈ​ജി​പ്ഷ്യ​ൻ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഷാം ​എ​ൽ ഷേ​ഖി​ൽ ന​ട​ക്കു​ന്ന പ​രോ​ക്ഷ ച​ർ​ച്ച​യി​ൽ ഇ​സ്രേ​ലി, ഹ​മാ​സ് പ്ര​തി​നി​ധി​ക​ളും മ​ധ്യ​സ്ഥ​രാ​യ അ​മേ​രി​ക്ക, ഖ​ത്ത​ർ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ട്രം​പി​ന്‍റെ പ​ദ്ധ​തി പ്ര​കാ​രം ഇ​സ്രേ​ലി ബ​ന്ദി​ക​ളെ മു​ഴു​വ​ൻ ഉ​ട​ൻ മോ​ചി​പ്പി​ക്കാ​നും ഗാ​സ​യു​ടെ ഭ​ര​ണം സ്വ​ത​ന്ത്ര സ​മി​തി​ക്കു കൈ​മാ​റാ​നും ത​യാ​റാ​ണെ​ന്ന് ഹ​മാ​സ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഹ​മാ​സ് സം​ഘ​ട​ന​യെ നി​രാ​യു​ധീ​ക​രി​ക്ക​ണം എ​ന്ന നി​ർ​ദേ​ശ​ത്തി​ൽ പ്ര​തി​ക​ര​ണം ന​ല്കി​യി​ല്ല. ഈ ​നി​ർ​ദേ​ശം ഹ​മാ​സ് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​ണു സൂ​ച​ന. ഇ​ത് വെ​ടി​നി​ൽ​ത്ത​ൽ ച​ർ​ച്ച​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചേ​ക്കാം. ഇ​സ്രേ​ലി ഭാ​ഗ​ത്തു​നി​ന്ന് ചാ​ര​സം​ഘ​ട​ന​ക​ളാ​യ മൊ​സാ​ദ്, ഷി​ൻ​ബെ​ത്ത് എ​ന്നി​വ​യു​ടെ മേ​ധാ​വി​മാ​ർ, പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ വി​ദേ​ശ​ന​യ ഉ​പ​ദേ​ഷ്ടാ​വ് ഒ​ഫീ​ർ ഫാ​ൾ​ക്ക്, ബ​ന്ദി​വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന ഹാ​ൽ ഹി​ർ​ഷ് എ​ന്നി​വ​ർ ഇ​ന്ന​ല​ത്തെ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​സ്രേ​ലി…

Read More

പ്ര​ധാ​ന​മ​ന്ത്രി ലെ​കോ​ർ​ണു രാ​ജി​വ​ച്ചു; ഫ്രാ​ൻ​സി​ൽ വീ​ണ്ടും രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി

പാ​രീ​സ്: ​ഫ്രാ​ൻ​സി​നെ വീ​ണ്ടും രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി​യി​ലേ​ക്കു ത​ള്ളി​വി​ട്ട് പ്ര​ധാ​ന​മ​ന്ത്രി സെ​ബാ​സ്റ്റ്യ​ൻ ലെ​കോ​ർ​ണു രാ​ജി​വ​ച്ചു. 26 ദി​വ​സം മു​ന്പ് പ്ര​ധാ​ന​മ​ന്ത്രി​യാ​യ അ​ദ്ദേ​ഹം പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​രി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ രാ​ജി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ഫ്രാ​ൻ​സി​ൽ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു ലെ​കോ​ർ​ണു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഫ്രാ​ൻ​സ്വാ ബ​യ്റു​വി​ന്‍റെ മ​ന്ത്രി​മാ​രെ നി​ല​നി​ർ​ത്തി കാ​ബി​ന​റ്റ് രൂ​പ​വ​ത്ക​രി​ച്ച​താ​ണു ലെ​കോ​ർ​ണു​വി​നു വി​ന​യാ​യ​ത്. പ്ര​ധാ​ന പാ​ർ​ട്ടി​ക​ളെ​ല്ലാം കാ​ബി​ന​റ്റി​നെ​തി​രേ രം​ഗ​ത്തു വ​ന്നി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണി​നെ സ​ന്ദ​ർ​ശി​ച്ച ലെ​കോ​ർ​ണു രാ​ജി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​മ​ന്ത്രി​യാ​യി തു​ട​രാ​നു​ള്ള സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​തി​നു മ​റു​പ​ടി​യാ​യി ഫ്രാ​ൻ​സി​ൽ ഇ​ട​ക്കാ​ല പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ പ്ര​സി​ഡ​ന്‍റ് മ​ക്രോ​ണി​ന്‍റെ രാ​ഷ്‌​ട്രീ​യ പ​രീ​ക്ഷ​ണം അ​ന്പേ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണു ലെ​കോ​ർ​ണു​വി​ന്‍റെ രാ​ജി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു പാ​ർ​ട്ടി​ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ മ​ക്രോ​ണി​ന് സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​ൻ ഇ​ത​ര ക​ക്ഷി​ക​ളു​ടെ…

Read More

മ​ഞ്ഞു​വീ​ഴ്ച: എ​വ​റ​സ്റ്റി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മം

ലാ​സ: ​ടിബ​റ്റ​ൻ ഭാ​ഗ​ത്തു​കൂ​ടി എ​വ​റ​സ്റ്റ് കൊ​ടു​മു​ടി ക​യ​റി​യ ഒ​ട്ടേ​റെ​പ്പേ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യി​ൽ കു​ടു​ങ്ങി. വെ​ള്ളി​യാ​ഴ്ച​യാ​ണു മ​ഞ്ഞു​വീ​ഴ്ച തു​ട​ങ്ങി​യ​ത്. 137 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും മ​റ്റു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണെ​ന്നു​മാ​ണ് ചൈ​നീ​സ് വൃ​ത്ത​ങ്ങ​ൾ ഇ​ന്ന​ലെ അ​റി​യി​ച്ച​ത്. ഒ​രാ​ൾ മരിച്ചു. 350 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും 200 പേ​രെ​ക്കൂ​ടി ര​ക്ഷ​പ്പെ​ടു​ത്താ​നു​ണ്ടെ​ന്നു​മാ​ണ് ചൈ​നീ​സ് വൃ​ത്ത​ങ്ങ​ൾ ആ​ദ്യം ആ​റി​യി​ച്ച​ത്. നേ​പ്പാ​ൾ വ​ഴി​യു​ള്ള പാ​ത​യെ അ​പേ​ക്ഷി​ച്ച് ദു​ഷ്ക​ര​മാ​ണു ടി ബ​റ്റ​ൻ പാ​ത. എ​ന്നാ​ൽ നാ​ലാ​യി​ര​ത്തോ​ളം മീ​റ്റ​ർ വ​രെ അ​നാ​യാ​സ​മാ​യി ക​യ​റാം. ചൈ​ന​യി​ൽ അ​വ​ധി സീ​സ​ണ്‌ ആ‍​യ​തി​നാ​ൽ എ​വ​റ​സ്റ്റ് ക​യ​റാ​ൻ ഒ​ട്ടേ​റെ ടൂ​റി​സ്റ്റു​ക​ൾ എ​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കു​തി​ര​ക​ളും ഡ്രോ​ണു​ക​ളും സം​ഘ​ത്തി​ന്‍റെ പ​ക്ക​ലു​ണ്ട്.

Read More

സ​മാ​ധാ​ന​പ​ദ്ധ​തി അം​ഗീ​ക​രി​ച്ച് ഹ​മാ​സ്: ബ​ന്ദി​ക​ളെ കൈ​മാ​റാം; ട്രം​പി​ന്‍റെ അ​ന്ത്യ​ശാ​സ​ന​ത്തി​ൽ ഹ​മാ​സ്

ടെ​ൽ അ​വീ​വ്: ഗാ​സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് ഹ​മാ​സ്. എ​ല്ലാ ഇ​സ്രേ​ലി ബ​ന്ദി​ക​ളെ​യും വി​ട്ട​യ​യ്ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ഹ​മാ​സ് പ്ര​ഖ്യാ​പി​ച്ചു . ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ട മ​റ്റു നി​ർ​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ വേ​ണ​മെ​ന്നും സ​മാ​ധാ​ന​പ​ദ്ധ​തി​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​താ​യും ഹ​മാ​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ ഇ​സ്ര​യേ​ലു​മാ​യി സ​മാ​ധാ​ന​ക്ക​രാ​റി​ലെ​ത്താ​ൻ ട്രം​പ് ഹ​മാ​സി​ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു. ‌അ​ല്ലെ​ങ്കി​ൽ സ​ർ​വ​നാ​ശ​മാ​യി​രി​ക്കും സം​ഭ​വി​ക്കു​ക​യെ​ന്ന മു​ന്ന​റി​യി​പ്പും ട്രം​പ് ന​ൽ​കി​യി​രു​ന്നു. ത​ന്‍റെ സ​മാ​ധാ​ന​പ​ദ്ധ​തി അം​ഗീ​ക​രി​ക്കാ​നും ഇ​സ്രേ​ലി ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​നും ശ​ത്രു​ത​യ്ക്കു വി​രാ​മ​മി​ടാ​നും ഹ​മാ​സി​ന് അ​വ​സാ​ന അ​വ​സ​രം ന​ൽ​കു​ന്നു​വെ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ ഏ​ഴി​ലെ ആ​ക്ര​മ​ണ​ത്തി​ൽ പി​ടി​ക്ക​പ്പെ​ട്ട ശേ​ഷി​ക്കു​ന്ന എ​ല്ലാ ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ക്കാ​നും കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്താ​നും മ​ധ്യ​സ്ഥ​രാ​ഷ്ട്ര​ങ്ങ​ളോ​ട് ഹ​മാ​സ് സ​മ്മ​തം അ​റി​യി​ച്ചു. ഗാ​സ​യു​ടെ ഭ​ര​ണം “സ്വ​ത​ന്ത്ര സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ’ പ​ല​സ്തീ​ൻ സം​വി​ധാ​ന​ത്തി​നു കൈ​മാ​റാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നും ഹ​മാ​സ് പ്ര​ഖ്യാ​പി​ച്ചു.…

Read More

എ​നി​ക്ക് നൊ​ബേ​ൽ നി​ഷേ​ധി​ച്ചാ​ൽ അ​മേ​രി​ക്ക​യെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യം: ട്രം​പ്

ന്യൂ​യോ​ർ​ക്ക്/​വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​ഴ് സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച ത​നി​ക്ക് നൊ​ബേ​ൽ സ​മ്മാ​നം നി​ഷേ​ധി​ച്ചാ​ൽ അ​ത് അ​മേ​രി​ക്ക​യെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു​എ​സ് സൈ​ന്യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് ഇ​ക്കാ​ര്യം അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. “ഗാ​സ​യി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി വി​ജ‍​യ​മാ​യാ​ൽ, താ​ൻ പ​രി​ഹ​രി​ച്ച സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണം എ​ട്ടാ​യി ഉ​യ​രും. നി​ങ്ങ​ൾ​ക്ക് നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ക്കു​മോ? ഒ​രി​ക്ക​ലു​മി​ല്ല. ഒ​രു ചു​ക്കും ചെ​യ്യാ​ത്ത ഒ​രാ​ൾ​ക്കാ​വും അ​വ​ർ അ​ത് കൊ​ടു​ക്കു​ക. സം​ഘ​ർ​ഷ​ങ്ങ​ൾ ട്രം​പ് പ​രി​ഹ​രി​ച്ച​തെ​ങ്ങ​നെ​യെ​ന്നും ട്രം​പി​ന്‍റെ മ​ന​സി​നെ​ക്കു​റി​ച്ചും പു​സ്ത​ക​മെ​ഴു​തു​ന്ന ഒ​രാ​ൾ​ക്കു സ​മ്മാ​നം ല​ഭി​ക്കും. പ​ക്ഷേ, അ​ത് രാ​ജ്യ​ത്തോ​ടു കാ​ട്ടു​ന്ന അ​പ​മാ​ന​ന​മാ​യി​രി​ക്കും. എ​നി​ക്ക് വേ​ണ്ട. പ​ക്ഷേ, എ​ന്‍റെ രാ​ജ്യ​ത്തി​ന് അ​തു കി​ട്ട​ണം’’-​ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഗ്രേ​റ്റ​യെ വീ​ണ്ടും ത‌​ട​ഞ്ഞ് ഇ​സ്ര​യേ​ൽ

ജ​​​​റു​​​​സ​​​​ലെം: ഗാ​​​​സ​​​​യി​​​​ലേ​​​​ക്കു സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​യെ​​​​ത്തി​​​​യ സ്വീ​​​​ഡി​​​​ഷ് കാ​​ലാ​​​​വ​​​​സ്ഥ​​ാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക ഗ്രേ​​​​റ്റ തും​​​​ബെ​​​​റി​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രെ ഇ​​​​സ്ര​​​​യേ​​​​ൽ ത​​​​ട​​​​ഞ്ഞു. ഗ്ലോ​​​​ബ​​​​ല്‍ സു​​​​മു​​​​ദ് ഫ്‌​​​​ളോ​​​​ട്ടി​​​​ല​​​​യു​​​​ടെ (ജി​​​​എ​​​​സ്എ​​​​ഫ്) ഭാ​​​​ഗ​​​​മാ​​​​യ ബോ​​​​ട്ടു​​​​ക​​​​ളു​​​​ടെ വ്യൂ​​​​ഹ​​​​ത്തെ ഇ​​​​സ്ര​​​​യേ​​​​ൽ നാ​​​​വി​​​​ക​​​​സേ​​​​ന ത​​​​ട​​​​യു​​​​ക​​​​യും മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. നാ​​​​ൽ​​​​പ്പ​​​​തി​​​​ല​​​​ധി​​​​കം ബോ​​​​ട്ടു​​​​ക​​​​ളി​​​​ലാ​​​​യി 500 ആ​​​​ക്ടി​​​​വി​​​​സ്റ്റു​​​​ക​​​​ളു​​​​മാ​​​​യാ​​​​ണ് ഫ്ളോ​​​​ട്ടി​​​​ല ഗാ​​​​സ​​​​യി​​​​ലേ​​​​ക്കു സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​യെ​​​​ത്തി​​​​യ​​​​ത്. ബു​​​​ധ​​​​നാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ഗാ​​​​സ തീ​​​​ര​​​​ത്തി​​​​ന​​​​ടു​​​​ത്ത് ഇ​​​​സ്ര​​​​യേ​​​​ലി നാ​​​​വി​​​​കസേ​​​​ന ഇ​​​​വ​​​​രെ ത​​​​ട​​​​ഞ്ഞു. ഗ്രേ​​​​റ്റ തും​​​​ബെ​​​​റി, ബാ​​​​ഴ്‌​​​​സ​​​​ലോ​​​​ണ മു​​​​ൻ മേ​​​​യ​​​​ർ അ​​​​ഡ കൊ​​​​ളാ​​​​വു, യൂ​​​​റോ​​​​പ്യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗം റി​​​​മ ഹ​​​​സ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ ആ​​​​ക്ടി​​​​വി​​​​സ്റ്റു​​​​ക​​​​ളെ ഫ്ളോ​​​​ട്ടി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. ഇ​​​​വ​​​​ർ സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​ണെ​​​​ന്നും അ​​​​വ​​​​ര​​​​വ​​​​രു​​​​ടെ ദേശങ്ങളിലേ​​​​ക്കു നാ​​​​ടു​​​​ക​​​​ട​​​​ത്തു​​​​മെ​​​​ന്നും ഇ​​​​സ്ര​​​​യേ​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ഫ്ളോ​​​​ട്ടി​​​​ല ഗ്ലോ​​​​ബ​​​​ല്‍ സു​​​​മു​​​​ദ് സം​​​​ഘ​​​​ത്തെ ത​​​​ട​​​​ഞ്ഞ​​​​തി​​​​നെ​​​​തി​​​​രേ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ന്നു. റോം, ​​​​നേ​​​​പ്പി​​​​ൾ​​​​സ്, ഇ​​​​സ്താം​​​​ബു​​​​ൾ, ഏ​​​​ഥ​​​​ൻ​​​​സ്, ബ്യൂ​​​​ണ​​​​സ് ഐ​​​​റി​​​​സ് എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി. ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​പ​​​​ട‌ി​​​​യെ നി​​​​ര​​​​വ​​​​ധി രാ​​​​ജ്യ​​​​ങ്ങ​​​​ൾ അ​​​​പ​​​​ല​​​​പി​​​​ച്ചു.…

Read More