കൊച്ചി: ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്സി) കോച്ചിംഗ് ലൈസന്‍സുകള്‍ സ്വന്തമാക്കിയതോടെ ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ എഎഫ്സി ബി ലൈസന്‍സുള്ള പരിശീലകനായി വി.ജെ. ജൊനാഥന് സേവ്യര്‍. എഎഫ്സിയുടെ ബി, സി, ഡി കോച്ചിംഗ് ലൈസന്‍സുകളാണ് വിദ്യാര്‍ഥിയായ ജൊനാഥന് തന്റെ 21-ാം വയസിനുള്ളില്‍ നേടിയത്. 19-ാം വയസില്‍ ഡി ലൈസന്‍സ് സ്വന്തമാക്കിയ ജൊനാഥന് 20-ാം വയസില്‍ സി ലൈസന്‍സും നേടി. 21-ാം വയസില്‍ ബി ലൈസന്‍സും സ്വന്തമാക്കി. കഴിഞ്ഞ മാസമാണ് ബി ലൈസന്‍സ് നേടിയത്. ഇതോടൊപ്പം എഎഫ്സിയുടെ ഗോള്‍ കീപ്പര്‍ സി ലൈസന്‍സും (ലെവല്‍ 1) ജൊനാഥന് നേടി. ചങ്ങനാശേരി എസ്ബി കോളജില്‍ എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥിയായ ജൊനാഥന് കോളജ് ഫുട്ബോള്‍ ടീമില്‍ സജീവമാണ്. കളി തുടരാനാണു താത്പര്യമെന്നും ഉടൻ കോച്ചാകാനില്ലെന്നും ഏതെങ്കിലും ഐഎസ്എല്‍ ടീമില്‍ ഇടം പിടിക്കണമെന്നാണ് ആഗ്രഹമെന്നും ജൊനാഥന് പറഞ്ഞു. നാവികസേന മുന്‍ ഉദ്യോഗസ്ഥന് ഫോര്‍ട്ടുകൊച്ചി മുണ്ടംവേലി…
Read MoreCategory: Sports
കിരാനപ്രോയുടെ ബ്രാന്‍ഡ് അംബാസഡറായി പി.വി. സിന്ധു
കൊച്ചി: കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ കിരാനപ്രോ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ ബ്രാന്‍ഡ് അംബാസഡറായി നിയോഗിച്ചു. സീഡ് ഫണ്ടിംഗ് റൗണ്ടില്‍ പി.വി. സിന്ധു കിരാനപ്രോയില് നിക്ഷേപവും നടത്തി. ഐപിഎല്‍ 2025ന്റെ ഔദ്യോഗിക അംബാസഡര്‍ എന്ന പദവിയും കിരാനപ്രോ ഏറ്റെടുത്തു. ഇന്ത്യയിലുടനീളം പ്രവര്ത്തനക്ഷമകുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നു കിരാനപ്രോ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ദീപക് രവീന്ദ്രന് പറഞ്ഞു.
Read Moreരഞ്ജി ട്രോഫി കിരീടം വിദർഭയ്ക്ക്, പോരാട്ടവീര്യവുമായി കേരളം
നാഗ്പുർ: രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിട്ട് വിദർഭ. കേരള-വിദർഭ ഫൈനൽ പോരാട്ടം സമനിലയിൽ അവസാനിച്ചതോടെയാണ് ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിൽ വിദർഭ കിരീടം സ്വന്തമാക്കിയത്. വിദർഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്. അതേസമയം ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ കേരളം മികച്ച പ്രകടനം കാഴ്ചവച്ചാണ് മടങ്ങുന്നത്. ഫൈനലിൽ അവസാന ദിനമായ ഇന്ന് വിജയത്തിനായി കേരളം കിണഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവസാന ദിവസം 143.5 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 375 റൺസെടുത്ത് വിദർഭ ബാറ്റിംഗ് തുടർന്നതോടെയാണ് കേരളം സമനിലയ്ക്കു സമ്മതിച്ചത്. ഇതോടെ ആദ്യ ഇന്നിംഗിലെ 37 റൺസ് ലീഡിന്റെ ബലത്തിലാണ് വിദർഭ കിരീടം സ്വന്തമാക്കിയത്. ഇന്ന് രാവിലെ വിദർഭയുടെ മൂന്ന് വിക്കറ്റുകൾ വീണെങ്കിലും അക്ഷയ് കർനെവാറും ദർശൻ നൽകഡെയും ചെറുത്തുനിന്നതോടെ കേരളത്തിന്റെ പ്രതീക്ഷകൾ മങ്ങിതുടങ്ങിയത്. കർനെവാർ 70 പന്തിൽ 30 റണ്‍സെടുത്തു. നാൽകഡെ പുറത്താകാതെ 98 പന്തിൽ 51 റണ്‍സുമായി…
Read Moreഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ബ്ലാസ്റ്റേഴ്സ്- ജംഷെഡ്പൂര്‍ പോരാട്ടം ഇന്ന്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷെഡ്പൂര്‍ എഫ്സിയെ നേരിടും. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ഇരുപത്തിയൊന്ന് മത്സരങ്ങളില്‍ പതിനൊന്ന് തോല്‍വി, ഏഴ് ജയം, മൂന്ന് സമനില എന്നിവയുമായി 24 പോയിന്റോടെ ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിനു പ്ലേ ഓഫിലേക്കുള്ള സാധ്യതകള്‍ ഏറെക്കുറെ അടഞ്ഞിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിലും വീഴ്ത്തി പ്ലേ ഓഫിലെ സ്ഥാനം സുരക്ഷിതമാക്കുകയാണ് ഖാലിദ് ജമീല്‍ പരിശീലിപ്പിക്കുന്ന ജംഷെഡ്പൂരിന്റെ ലക്ഷ്യം. ജംഷെഡ്പൂരില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഒറ്റഗോളിന് തോറ്റിരുന്നു. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
Read Moreരഞ്ജി ട്രോഫി ഫൈനൽ: ആദ്യ ഇന്നിംഗ്സിൽ കേരളം 342 റൺസിന് പുറത്ത്
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ഇന്നിംഗ്സിൽ വിദർഭയുടെ 379 റൺസിനെതിരെ ബാറ്റ് ചെയ്ത കേരളം 342 റൺസിന് പുറത്ത്. ഇതോടെ വിദർഭ ആദ്യ ഇന്നിംഗ്സിൽ 37 റൺസ് ലീഡ് നേടി. 98 റൺസുമായി നായകൻ സച്ചിൻ ബേബിയും 79 റൺസുമായി ആദിത്യ സർവാതെയും പൊരുതിയെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ കേരളത്തിനായില്ല. മൂന്ന് വിക്കറ്റ് വീതം നേടിയ ദര്ശന് നാല്‍കണ്ഡെ, ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രെഖാതെ എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നിഷേധിച്ചത്. ഇനി മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ വിദര്‍ഭ ചാംന്പ്യന്മാരാകും. കേരളത്തിന് കന്നി രഞ്ജി കിരീടം നേടണമെങ്കില്‍ മത്സരം ജയിക്കുക അല്ലാതെ വേറെ വഴിയില്ല. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് സ്കോര്‍ 170ല്‍ നില്‍ക്കെ…
Read Moreഓസ്ട്രേലിയ x അഫ്ഗാനിസ്ഥാൻ
ലാഹോർ: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഓസ്ട്രേലിയ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ സെമിഫൈനലിൽ കടക്കാൻ ഓസ്ട്രേലിയയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. ഇംഗ്ലണ്ടിനെതിരേ അട്ടിമറിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാൻ ഇറങ്ങുന്നത്. ജയിക്കുന്ന ടീം സെമി ബർത്ത് ഉറപ്പിക്കും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ 2.30നാണ് മത്സരം നടക്കുന്നത്.
Read Moreമാഞ്ചസ്റ്റർ സിറ്റി ടോപ്പ് ഫോറിൽ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തെ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തി. എർലിങ് ഹാലണ്ടാണ് മാഞ്ചസ്റ്ററിനായി വിജയ ഗോൾ നേടി. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടിയകയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് ഐസ്വിച്ചിനെ പരാജയപ്പെടുത്തി. നോട്ടിങ് ഹാം- ആർസനൽ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
Read Moreഓൾറൗണ്ട് മികവ് പ്ലസ്പോയിന്റ്: കരുണ്‍ നായർ
നാഗ്പുർ: ഏതെങ്കിലും ഒരു താരത്തെ ആശ്രയിക്കുന്നതല്ല, ഓൾറൗണ്ട് മികവു പുലർത്തുന്നതാണ് വിദർഭയെ വ്യത്യസ്തമാക്കുന്നതെന്ന് മലയാളിയായ വിദർഭ താരം കരുണ്‍ നായർ. ഓരോ മത്സരത്തിലും ഏതെങ്കിലുമൊരാൾ മത്സരം നിയന്ത്രിക്കാൻ മുന്നോട്ടുവരും. കഴിഞ്ഞ രണ്ട് ആഭ്യന്തര സീസണുകളിലും തുടർന്ന സമീപനമാണ് ഇത്തവണയും തുണയായതെന്നും ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനെന്ന അറിയപ്പെടുന്ന കരുണ്‍ പറഞ്ഞു. ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 48.53 ശരാശരിയിൽ 728 റണ്‍സ് അടിച്ചുകൂട്ടിയ കരുണ്‍ കേരളത്തിനെതിരേ ആദ്യദിനം പത്ത് റണ്‍സ് പൂർത്തിയാക്കിയപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ 8000 റണ്‍സ് തികയ്ക്കുകയും ചെയ്തു. 114-ാം മത്സരത്തിലാണ് മധ്യനിര ബാറ്ററായ കരുണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഈ ഇന്നിംഗ്സാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഓരോ മത്സരത്തിനുമുന്‍പും സ്വയം പറയും. വിദർഭ ടീമിന്റെ ഭാഗമായതും ഭാഗ്യമാണ്. ഒട്ടേറെ ഓർമകൾ ടീമിനൊപ്പമുണ്ട്. സാധ്യമായ രീതിയിലെല്ലാം ടീമിനെ സഹായിക്കാനാണ് ശ്രമം. കേരളത്തിനെതിരേ മാലേവാറുമൊത്തു വലിയൊരു കൂട്ടുകെട്ട് ഉണ്ടാക്കാൻ…
Read Moreഒടുവിൽ ബ്രേക്ക്ത്രൂ സമ്മാനിച്ച് ബേസിൽ; മലെവാർ പുറത്ത്, വിദർഭയ്ക്ക് അഞ്ചുവിക്കറ്റ് നഷ്ടം
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരേ വിദർഭയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടം. ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഡാനിഷ് മലെവാർ ആണ് രണ്ടാംദിനം ആദ്യ സെഷനിൽ പുറത്തായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചിന് 290 റൺസെന്ന നിലയിലാണ് വിദർഭ. 24 റൺസുമായി യഷ് താക്കൂറും രണ്ടു റൺസുമായി യഷ് റാത്തോഡുമാണ് ക്രീസിൽ. നാഗ്പുരിലെ ജാംത വിസിഎ സ്റ്റേഡിയത്തില്‍ രണ്ടാംദിനം നാലിന് 239 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച വിദർഭയെ മലെവാർ- യഷ് താക്കൂർ സഖ്യം അതിവേഗം 250 കടത്തി. ഇരുവരും ചേർന്ന് 51 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. ഇതിനിടെ മലെവാർ 150 പിന്നിട്ടു. ഒടുവിൽ വിക്കറ്റിനു വേണ്ടി കിണഞ്ഞു ശ്രമിച്ച കേരളത്തിന് ആശ്വാസം പകർന്ന് എൻ.പി. ബേസിൽ എത്തി. ഇരട്ടസെഞ്ചുറി ലക്ഷ്യമാക്കി കുതിച്ച മലെവാറിനെ ബേസിൽ ബൗൾഡാക്കിയതോടെ വിദർഭ അഞ്ചിന് 290 റൺസെന്ന നിലയിലായി. 285 പന്തിൽ 15 ബൗണ്ടറികളും…
Read Moreമുംബൈ മിന്നിച്ചു
ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനു മിന്നും ജയം. യുപി വാരിയേഴ്സിനെ എട്ടു വിക്കറ്റിന് മുംബൈ ഇന്ത്യൻസ് കീഴടക്കി. സ്കോർ: യുപി 20 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 142. മുംബൈ ഇന്ത്യൻസ് 17 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 143. ഹെയ്ലി മാത്യൂസ് (50 പന്തിൽ 59), നാറ്റ് സ്കൈവർ ബ്രണ്ട് (44 പന്തിൽ 75 നോട്ടൗട്ട്) എന്നിവരാണ് മുംബൈയെ ജയത്തിലെത്തിച്ചത്. ഗ്രേസ് ഹാരിസ് (26 പന്തിൽ 45) ആണ് യുപി ഇന്നിംഗ്സിലെ ടോപ് സ്കോറർ.
Read More