നാഗ്പുര്‍: നാല്‍പ്പത്തി അയ്യായിരത്തിലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പടുകൂറ്റന്‍ സ്റ്റേഡിയം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാണികളുള്ള കായികവിനോദമായ ക്രിക്കറ്റിന്റെ ഏറ്റവും സുപ്രധാന മത്സരവും. എന്നിട്ടും ഗുജറാത്തിലെ ജാംതയിലുള്ള സ്റ്റേഡിയത്തില്‍ കളികാണാന്‍ ഇന്നലെ നാനൂറ്റിയമ്പതുപേര് തികച്ചെത്തിയിട്ടില്ല. രാജ്യാന്തര മത്സരങ്ങള്‍ നടത്തി കോടികള്‍ കീശയിലാക്കുന്ന ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഓഫ് ഇന്ത്യ ആഭ്യന്തര മത്സരങ്ങള്‍ക്കു വില കല്‍പ്പിക്കുന്നില്ലെന്ന് ജാംത സ്റ്റേഡിയത്തിലെ ഒഴിഞ്ഞ കസേരകള്‍ വിളിച്ചുപറയുകയാണ്. രഞ്ജി ട്രോഫി ഫൈനലുമായി ബന്ധപ്പെട്ട പ്രചാരണങ്ങളൊന്നും നാഗ്പൂരില്‍ കാണാനില്ല. നാഗ്പുരില്‍നിന്ന് 18 കിലോമീറ്ററോളം ഉള്ളില്‍ വരണ്ടുണങ്ങിയ ഒരു പ്രദേശത്താണ് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം. സമീപവാസികളാരും സ്റ്റേഡിയത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. രഞ്ജി ക്രിക്കറ്റ് ഫൈനൽ മത്സരം നടക്കുന്നുണ്ടെന്നത് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും അജ്ഞാതം. മഹാരാഷ്ട്രയുടെ പാതിഭാഗമായ വിദര്‍ഭ മത്സരിക്കുന്നതുകൊണ്ടാകാം ആതിഥേയരെ പ്രോത്സാഹിപ്പിക്കാനും ആളുകള്‍ കുറവ്. കളിക്കാരുടെ ഉറ്റബന്ധുക്കളില്‍ ചിലര്‍ സ്റ്റേഡിയത്തിന്റെ ഒരു കോണിലിരുന്ന് അലറി വിളിക്കുന്നുണ്ടെങ്കിലും…
Read MoreCategory: Sports
സ്റ്റാര്‍ സദ്രാന്; ഇംഗ്ലണ്ട് ഔട്ട്
ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ പടുത്തുയര്‍ത്തി അഫ്ഗാനിസ്ഥാന് താരം ഇബ്രാഹിം സദ്രാന്. ഇംഗ്ലണ്ടിന് എതിരായ ഗ്രൂപ്പ് ബി മത്സരത്തിലാണ് അഫ്ഗാനിസ്ഥാനുവേണ്ടി സദ്രാന് സ്റ്റാര്‍ ആയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാനുവേണ്ടി സദ്രാന് 146 പന്തില്‍ 177 റണ്‍സ് അടിച്ചുകൂട്ടി. അസ്മത്തുള്ള ഒമര്‍സായി (67 പന്തില്‍ 41), ഹഷ്മത്തുള്ള ഷാഹിദി (31 പന്തില്‍ 40), മുഹമ്മദ് നബി (24 പന്തില്‍ 40) എന്നിവരും സ്കോര്‍ ബോര്‍ഡിലേക്കു സംഭാവന ചെയ്തപ്പോള്‍ അഫ്ഗാനിസ്ഥാന്റെ സ്കോര്‍ 50 ഓവറില്‍ ചെന്നെത്തിയത് 325/7. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 49.5 ഓവറിൽ 317 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. അതോടെ അഫ്ഗാനിസ്ഥാൻ എട്ടു റൺസിന്റെ ജയം സ്വന്തമാക്കി. ഫലത്തിൽ ഗ്രൂപ്പ് ബിയിൽനിന്ന് സെമി ഫൈനൽ കാണാതെ ഇംഗ്ലണ്ട് പുറത്ത്. കളിച്ച രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയാണ് ഇംഗ്ലണ്ട്…
Read Moreവനിത പ്രീമിയർ ലീഗ്: ഡൽഹിക്ക് ജയം
ബംഗളൂരു: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് പത്താം മത്സരത്തിൽ ഡൽഹിക്ക് ജയം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെ 29 പന്തുകൾ ശേഷിക്കേ ആറ് വിക്കറ്റിനാണ് ഡൽഹി പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ മെഗ് ലാന്നിംഗ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 127 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ ഡൽഹി 15.1 ഓവറിൽ ലക്ഷ്യം കണ്ടു. സ്കോർ: ഗുജറാത്ത് ജയന്റ്സ്: 20 ഓവറിൽ 127/9. 15.1 ഓവറിൽ 131/4.ഭാരതി ഫുൾമാലി (29 പന്തിൽ 40 റണ്‍സ്), ഡീൻഡ്ര ഡോട്ടിൻ (26), തനുജ കൻവാർ (16) എന്നിവരാണ് ഗുജറാത്തിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഡൽഹി ഓപ്പണർ ഷഫാലി വർമയുടെ വെടിക്കെട്ടോടെ തുടങ്ങി. 27 പന്തിൽ താരം 44 റണ്‍സ്…
Read Moreസംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പ് മാർച്ച് 1 മുതൽ 2 വരെ തിരുവല്ലയില്‍
തിരുവല്ല: മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ തിരുവല്ല ബാലിക മഠം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തില്‍ പുരുഷ, വനിത സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.23 വയസിനു താഴെയുള്ളവരുടെ മത്സരത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളെ പ്രതിനിധീകരിച്ച് 290 പുരുഷ താരങ്ങളും 135 വനിതാ താരങ്ങളുമാണ പങ്കെടുക്കുന്നത്. ഗ്രീക്കോബ റോമന്‍, ഫ്രീ സ്റ്റൈല്‍ എന്ന വിഭാഗങ്ങളിലായി വിവിധ കാറ്റഗറികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.ദേശീയ, അന്തര്‍ദേശീയ നിലവാരമുള്ള 15 ഒഫീഷ്യല്‍സാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും ദേശീയ റസ്ലിംഗ് ഫെഡറേഷന് ഒബ്സര്വേര്മാര്ക്കും ഉള്ള താമസ സൗകര്യം അടക്കം എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ആംബുലന്‍സ് അടക്കമുള്ള ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.കായിക താരങ്ങളായ എല്ലാവര് ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്തര്‍ദേശീയ നിലവാരമുള്ള റെസ്ലിംഗ് മാറ്റാണ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഏഴു വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരുവല്ല സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം…
Read Moreഇന്ത്യക്കെതിരായ തോല്‍വി, പാക് പരിശീലകസംഘം പുറത്തേക്ക്
കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ നാണംകെട്ട തോല്‍വിയോടെ സെമി കാണാതെ പുറത്തായ പാക്കിസ്ഥാന് ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി. ചാമ്പ്യൻസ് ട്രോഫിക്കുശേഷം അക്വിബ് ജാവേദിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തെ പുറത്താക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 60 റണ്‍സിന് തോറ്റ പാക്കിസ്ഥാൻ ഇന്ത്യയോട് ആറ് വിക്കറ്റിനും തോറ്റു. ഇന്നലെ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെതിരെ ജയിച്ചതോടെ സെമിയിലെത്താനുള്ള നേരിയ പ്രതീക്ഷയും അവസാനിച്ചു. 29 വര്‍ഷങ്ങള്‍ക്കുശേഷം രാജ്യം ആതിഥേത്വം വഹിക്കുന്നൊരു ഐസിസി ടൂര്‍ണമെന്റില്‍ സെമി പോലും കാണാതെ പുറത്തായെന്ന നാണക്കേടിലാണ് പാക്കിസ്ഥാനിപ്പോള്‍.
Read Moreരഞ്ജി ട്രോഫി ഫൈനൽ 26ന്; കേരളത്തിന്റെ എതിരാളി വിദർഭ
അഹമ്മദാബാദ്: പുതുചരിത്രമെഴുതി കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫിയിൽ ആദ്യമായി ഫൈനലിൽ പ്രവേശിച്ചു. ഗുജറാത്തിനെതിരായ സെമിഫൈനൽ മത്സരം സമനിലയിൽ പിരിഞ്ഞതോടെ രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിലാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്. 26ന് ആരംഭിക്കുന്ന ഫൈനലിൽ നിലവിലെ ചാന്പ്യൻമാരായ മുംബൈയെ തകർത്തെത്തുന്ന വിദർഭയാണ് കേരളത്തിന്റെ എതിരാളികൾ. കേരളത്തിനായി ഒന്നാം ഇന്നിംഗ്സിൽ പുറത്താകാതെ 177 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദിനാണ് കളിയിലെ താരം. സ്കോർ കേരളം: 457. 114/4. ഗുജറാത്ത്: 455. സമാന പോരാട്ടം ക്വാർട്ടർ ഫൈനലിൽ ജമ്മുകാഷ്മീരിനെ ഒരു റണ്ണിനു മറികടന്ന് സെമിയിലെത്തിയതിനു സമാനമായ പോരാട്ടത്തിലൂടെയാണ് കേരളം സെമിയിൽനിന്ന് ഫൈനലിൽ കടന്നത്. കേരളം ഉയർത്തിയ 457 എന്ന കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ഗുജറാത്ത് ആദ്യ ഇന്നിംഗ്സിൽ 455 റണ്‍സിൽ എല്ലാവരും പുറത്തായി രണ്ട് റണ്‍സ് ലീഡ് വഴങ്ങി. രണ്ടാം ഇന്നിംഗ്സിൽ കേരളം നാല്…
Read Moreയുവേഫ ചാന്പ്യൻസ് ലീഗ്: മത്സരക്രമമായി
പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടത്തിനുള്ള മത്സരക്രമമായി. ലിവർപൂൾ- പിഎസ്ജി ഏറ്റുമുട്ടുന്പോൾ റയൽ മാഡ്രിഡിന്റെ എതിരാളി അത്ലറ്റികോ മാഡ്രിഡ് ആണ്. രണ്ട് പാദ പോരാട്ടത്തിലെ ആദ്യഘട്ടം മാർച്ച് നാലിനും അഞ്ചിനും രണ്ടാം പാദം മാർച്ച് 11- 12നും നടക്കും. ആദ്യപാദ മത്സരത്തിൽ ലിവർപൂളിന് എവേ പോരാട്ടവും റയലിന് ഹോം മത്സരവുമാണ്.
Read More7,000 പിന്നിട്ട് സക്സേന
രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെ മറികടന്ന് ഫൈനൽ പ്രവേശനം നേടിയ കേരള ടീമിൽ നിർണായക പ്രകടനം കാഴചവച്ച ജലജ് സക്സേന നിരവധി റിക്കാർഡുകളും സ്വന്തം പേരിൽ കുറിച്ചു. 38കാരനായ സക്സേന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 7,000 റണ്‍സും 478 വിക്കറ്റുകളും സ്വന്തമാക്കി. 34 പ്രാവശ്യം അഞ്ച് വിക്കറ്റ് നേട്ടവും താരം കൊയ്തു. ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ കേരള താരമെന്ന റിക്കാർഡ് സക്സേനയ്ക്കു സ്വന്തമെങ്കിലും രണ്ട് പതിറ്റാണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിറഞ്ഞുനിന്നിട്ടും അദേഹത്തിന് ദേശീയ ടീമിൽ ഇടംപിടിക്കാൻ സാധിച്ചില്ല.
Read Moreഐസിസി ചാന്പ്യൻസ് ട്രോഫി പുരുഷ ഏകദിന ക്രിക്കറ്റിൽ ഇന്ന് ഓസ്ട്രേലിയ- ഇംഗ്ലണ്ട് പോരാട്ടം
ലാഹോർ: ഐസിസി ചാന്പ്യൻസ് ട്രോഫി പുരുഷ ഏകദിന ക്രിക്കറ്റിൽ ഇന്ന് ഓസ്ട്രേലിയ- ഇംഗ്ലണ്ട് പോരാട്ടം. ഇരുടീമും ടൂർണമെന്റിലെ ആദ്യ മത്സരത്തിനിറങ്ങുന്നത് ലാഹോറിലെ നവീകരിച്ച ഗദ്ദാഫി സ്റ്റേഡിയത്തിലാണ്. ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം. വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലർ ഇംഗ്ലണ്ടിനെ നയിക്കും. പാറ്റ് കമ്മിൻസ് പരിക്കിനെ തുടർന്ന് പിൻമാറിയതിനാൽ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുന്നത്. ഇന്ത്യയോട് 3-0 തോൽവി ഏറ്റുവാങ്ങി പരന്പര നഷ്ടമാക്കി ദുർബലരായി എത്തുന്ന ഇംഗ്ലണ്ടിന് വിജയത്തുടക്കത്തോടെ കരുത്തു തെളിയിച്ച് ആത്മവിശ്വാസം വിണ്ടെടുക്കണം. പരിക്കിന്റെ വലയിൽ കുരുങ്ങിയ ഓസീസിന് എത്രകണ്ട് മികവ് പുലർത്താൻ കഴിയുമെന്നതാണ് മറുവശം. ഓസീസ് നിരയിൽ പേസ് ആക്രമണം നയിക്കേണ്ട ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ പരിക്കിനെ തുടർന്ന് ടൂർണമെന്റിൽനിന്ന് പുറത്തായിരുന്നു. ബാറ്റർ മിച്ചൽ മാർഷും കളിക്കില്ല.
Read Moreസൗരവ് ഗാംഗുലിയുടെ കാർ അപകടത്തിൽപ്പെട്ടു
കോൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഒരു പരിപാടിയിൽ പങ്കെടുക്കാൻ ബർദ്വാനിലേക്ക് പോകുന്നതിനിടെ ദുർഗാപുർ എക്സ്പ്രസ് വേയിൽ ഇന്നലെയായിരുന്നു അപകടം. ഗാംഗുലി ഉൾപ്പെടെ ആർക്കും പരിക്കില്ല. ദന്തൻപുരിനടുത്ത് വച്ച് ഒരു ട്രക്ക് പെട്ടെന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് മുന്നിൽ വരികയായിരുന്നു. ഡ്രൈവർ സഡൻ ബ്രേക്കിട്ടതോടെ പിന്നിൽനിന്നു വന്ന വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചു. അതിലൊന്ന് സൗരവ് ഗാംഗുലിയുടെ കാറിലും ഇടിച്ചു. അപകടത്തെകത്തുടർന്ന് സൗരവ് ഗാംഗുലിക്ക് 10 മിനിറ്റോളം റോഡിൽ കാത്തിരിക്കേണ്ടി വന്നു. തുടർന്നു ബർദ്വാൻ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) മുൻ പ്രസിഡന്റുമാണ് സൗരവ് ഗാംഗുലി.
Read More