അജു വര്‍ഗീസിനെതിരേ ഭീഷണിയുമായി ‘കുടുംബവിളക്ക്’ ആരാധകര്‍ ! സീരിയലില്‍ എത്തുന്ന അജു വര്‍ഗീസിനെ ആരാധകര്‍ ഭീഷണിപ്പെടുത്തുന്നതിങ്ങനെ…

നടന്‍ അജുവര്‍ഗീസ് മിനിസ്‌ക്രീനില്‍ എത്തുന്നത് മിനിസ്‌ക്രീന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. മലയാളികളുടെ ഇഷ്ട സീരിയലായ കുടുംബവിളക്കിലേക്കാണ് അജു എത്തുന്നത്. അടുത്തിടെയായിരുന്നു ഈ വിവരം പുറത്തുവന്നത്. സുമിത്രയുടെ ജീവിതത്തിലെ വഴിത്തിരിവിന് തുടക്കമിടാനെത്തുന്ന സിനിമാതാരം അജുവാണെന്ന് അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്. കുടുംബവിളക്കിലേക്ക് താനെത്തുന്നുണ്ടെന്ന് താരവും പറഞ്ഞിരുന്നു. സുമിത്രയുടെ കട ഉദ്ഘാടനം ചെയ്യാനായാണ് താരമെത്തുന്നതെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനും കാമുകിയും സഹപ്രവര്‍ത്തകയുമായ വേദികയ്ക്കും വാശി കൂടിയത്. പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിനായി അജു വര്‍ഗീസിനെ തന്നെ കൊണ്ടുവരുമെന്നും തങ്ങളുടെ ഓഫീസിലേക്കാണ് അജു എത്തുന്നതെന്നുമാണ് ഇവര്‍ പറയുന്നത്. അജുവിന്റെ ഡേറ്റ് ഉറപ്പാക്കി തരുന്നതിനായി ഏഴു ലക്ഷം രൂപയാണ് ഇവര്‍ മുടക്കുന്നത്. സുമിത്ര നല്‍കുന്നതിനേക്കാളും കൂടുതല്‍ പ്രതിഫലം തരാമെന്ന് പറഞ്ഞതോടെയായിരുന്നു താരത്തിന്റെ ഡേറ്റ് ഉറപ്പിച്ച് തരാമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. തന്റെ ഓഫീസ് ഉദ്ഘാടനത്തിനായി എത്തണമെന്ന് സിദ്ധാര്‍ത്ഥ് സുമിത്രയോട് പറഞ്ഞിരുന്നു. കുടുംബവിളക്ക് പരമ്പരയിലേക്ക് താനെത്തുന്നുണ്ടെന്ന സന്തോഷം പങ്കുവെച്ച്…

Read More

അമ്മ മരിച്ചതോടെ ആകെ കഷ്ടത്തിലായി ! ഭക്ഷണം പോലും നല്‍കാതെ വില്ലത്തിയായി രണ്ടാനമ്മ; ഒടുവില്‍ പെണ്‍കുട്ടിയ്ക്ക് രക്ഷകയായെത്തിയ ട്യൂഷന്‍ വിദ്യാര്‍ഥിയുടെ അമ്മ ചെയ്ത കാര്യം കണ്ട് കയ്യടിച്ച് സോഷ്യല്‍ മീഡിയ…

എല്ലാമെല്ലാമായ അമ്മ ഇഹലോകവാസം വെടിഞ്ഞു. പതിവു കഥകളെ അനുസ്മരിപ്പിക്കും വിധം രണ്ടാനമ്മയുടെ ക്രൂരപീഡനം. പിന്നീട് ദൈവം അയച്ചതുപോലെ ട്യൂഷന്‍ വിദ്യാര്‍ഥിയുടെ അമ്മയുടെ വരവ്. മുംബൈ സ്വദേശിനിയുടെ സിനിമയെ അനുസ്മരിപ്പിക്കുന്ന ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാവിഷയം. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ യുവതി പങ്കുവെച്ച സ്വന്തം ജീവിതകഥ ആരുടെയും കരളലിയിക്കുന്നതാണ്… തന്റെ ജീവിതത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ… ”എനിക്ക് ഒന്‍പത് വയസ്സ് പ്രായമുള്ളപ്പോഴാണ് ഒരു അപകടത്തില്‍ എന്റെ അമ്മയ്ക്ക് ജീവന്‍ നഷ്ടപ്പെടുന്നത്. അതുമായി പൊരുത്തപ്പെടുതിനു മുന്‍പായി തന്നെ അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.. ഒരു രാത്രി കൊണ്ട് എന്റെ ലോകം കീഴ്‌മേല്‍ മറിഞ്ഞു.. നിയമപരമായി എന്റെ സംരക്ഷണാവകാശം അമ്മായിയും അമ്മാവനും ആയിരുന്നു.. അവര്‍ക്കൊപ്പം അഞ്ചുവര്‍ഷം ഞാന്‍ കഴിഞ്ഞു.. അതിദാരുണമായിരുന്നു ആ കാലഘട്ടം.. എനിക്ക് സുഹൃത്തുക്കള്‍ ആരും ഉണ്ടായിരുന്നില്ല, ഒറ്റയ്ക്കായിരുന്നു.. നല്ലൊരു കുട്ടിക്കാലം…

Read More

സ്വന്തം മകള്‍ ഏതാണെന്ന് അച്ഛന് തിരിച്ചറിയാനായില്ല ! പാവാടപ്രായത്തില്‍ നിന്ന് ചുരിദാര്‍ ഇടുന്ന പ്രായത്തിലേക്ക് എത്തിയപ്പോഴും ഇതു തന്നെ സംഭവിച്ചു; തുറന്നു പറച്ചിലുമായി നടി ശ്രീവിദ്യ…

2018ല്‍ ഷാഫി സംവിധാനം ചെയ്ത് പുറത്തിങ്ങിയ ഒരു പഴയബോംബ് കഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമായ നടിയാണ് ശ്രീവിദ്യ. ആ ഒരൊറ്റ ചിത്രം കൊണ്ടു തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാനും താരത്തിനായി. എന്നാല്‍ സ്വകാര്യ ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിലൂടെയാണ് പ്രേക്ഷകര്‍ക്ക് ശ്രീവിദ്യ കൂടുതല്‍ പരിചിതയായത്. അഭിനയ ജീവിതത്തിന് തുടക്കംകുറിക്കുന്നത് ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കി ജോലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ആണ്. എന്നാല്‍ ഇപ്പോള്‍ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുക്കയാണ് നടി. ശ്രീവിദ്യയുടെ വാക്കുകള്‍ ഇങ്ങനെ…തനിക്ക് ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ അച്ഛന്‍ വിദേശത്താണ് അമ്മ തന്നെ പ്രഗ്നന്റയിരുന്നപ്പോള്‍ പോയ അച്ഛന്‍ എനിക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോള്‍ ആണ് ആദ്യം എന്നെ കാണുന്നത്. ഗള്‍ഫില്‍ നിന്നും അച്ഛന്‍ നാട്ടിലെത്തിയപ്പോള്‍ ഞാനും കസിന്‍ സഹോദരിയും ഒന്നിച്ചു നില്‍ക്കുകയാണ്. അതില്‍ മകള്‍ ഏതാണെന്ന് അച്ഛന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഗള്‍ഫുകാരന്റെ…

Read More

ഓട്ടിസം ബാധിച്ച കുഞ്ഞിനെ നിര്‍ദയം ഉപേക്ഷിച്ച് മാതാപിതാക്കള്‍ ! കുഞ്ഞിനെ ഏറ്റെടുത്ത് ‘സിംഗിള്‍ പേരന്റ്’ആയി യുവാവ്; ഇപ്പോള്‍ അവന് ഒരു അമ്മയുടെ സ്‌നേഹവും ലഭിക്കുന്നു…

പിറന്ന കുഞ്ഞ് ഓട്ടിസം ബാധിതനാണെന്നു മനസ്സിലാക്കിയതോടെ കണ്ണില്‍ ചോരയില്ലാതെ അവനെ ഉപേക്ഷിക്കുകയാണ് ആ മാതാപിതാക്കള്‍ ചെയ്തത്. എന്നാല്‍ അവനെ കൈവിടാന്‍ ദൈവം തയ്യാറായിരുന്നില്ല. അവനെ ദൈവം അര്‍ഹമായ കൈകളില്‍ തന്നെ വച്ചുകൊടുത്തു. ഇന്‍ഡോര്‍ സ്വദേശിയായ ആദിത്യതിവാരിയായിരുന്നു ആ ദൈവത്തിന്റെ കൈകളുടെ ഉടമ. എഞ്ചിനീയറും അവിവാഹിതനുമായ ആദിത്യ ഡൗണ്‍സിന്‍ഡ്രോം ബാധിച്ച ആ കുഞ്ഞിനെ സസന്തോഷം ഏറ്റെടുത്തു. ഏറ്റവും പ്രായം കുറഞ്ഞ സിംഗിള്‍ പേരന്റ് എന്ന നിലയിലാണ് ആദിത്യ തിവാരി വാര്‍ത്തകളില്‍ ഇടം നേടിയത്. ദത്തെടുത്ത കുഞ്ഞിന് അവിനാഷ് തിവേരി എന്നാണ് ആദിത്യ പേര് നല്‍കിയത്. ഇദ്ദേഹത്തിന്റെ ഈ ദത്തെടുക്കലില്‍ പലരും കുറ്റപ്പെടുത്തിയിരുന്നു. കുറ്റപ്പെടുത്തിയ വര്‍ക്കും ഒറ്റപ്പെടുത്തിയവര്‍ക്കും തന്റെ തീരുമാനമാണെന്ന് ശരിയെന്ന് ഈ അച്ഛന്‍ തെളിയിക്കുന്നു. ഓട്ടിസത്തെ സ്‌നേഹംനിറഞ്ഞ പരിചരണത്തിലൂടെ ഒരു പരിധിവരെ മാറികടക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം തെളിയിച്ചു. തന്റെ മകന്‍ മറ്റു കുട്ടികളെ പോലെ തന്നെ സ്മാര്‍ട്ടാണെന്നാണ് ആദിത്യ…

Read More

ഐവിഎഫ് ചികിത്സയ്‌ക്കെത്തുന്നവര്‍ക്കെല്ലാം നല്‍കിയത് സ്വന്തം ബീജം ! നൂറുകണക്കിന് കുട്ടികളുടെ പിതാവായ ഡോക്ടറുടെ ‘കഴിവ്’ തെളിഞ്ഞത് 61കാരി സ്വന്തം അച്ഛനെ കണ്ടെത്താനിറങ്ങിയപ്പോള്‍…

കുട്ടികള്‍ ദൈവത്തിന്റെ വരദാനമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കുട്ടികളില്ലാതെ വേദനക്കുന്ന നിരവധി ദമ്പതികള്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നതാണ് യാഥാര്‍ഥ്യം. എങ്ങനെയും ഒരു കുഞ്ഞിക്കാല്‍ കാണണമെന്ന ആഗ്രഹത്താലാണ് പലരും ഐവിഎഫ് ട്രീറ്റ്‌മെന്റ് നടത്തുന്നത്. എന്നാല്‍ പലരും വഞ്ചിതരാകാറുണ്ടെന്നതാണ് യാഥാര്‍ഥ്യം. നൂറുകണക്കിന് കുട്ടികളുടെ പിതാവായ ഡോക്ടറുടെ വാര്‍ത്തായാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റില്‍ പ്രാക്ടീസ് നടത്തിയിരുന്ന ഡോക്ടറാണ് ഇത്രയും കുട്ടികളുടെ പിതാവായത്. നാലു പതിറ്റാണ്ട് നീണ്ട സേവന കാലയളവിനിടെ നൂറുകണക്കിന് ദമ്പതികള്‍ക്ക് അവരറിയാതെ സ്വന്തം ബീജം ഐവിഎഫ് ചികിത്സയ്ക്കിടയില്‍ ഡോക്ടര്‍ നല്‍കുകയായിരുന്നു. ശരിയായ നിയമങ്ങളും മാനദണ്ഡങ്ങളുമൊന്നും നിശ്ചയിക്കപ്പെടാതിരുന്ന സമയത്തായിരുന്നു ഇത്. ഡോ. ഫിലിപ്പ് പെവെന്‍ എന്ന ഡോക്ടര്‍ നാല്‍പതുവര്‍ഷത്തിനിടെ തന്റെ കീഴില്‍ ചികിത്സയ്ക്കെത്തിയ ദമ്പതികളിലൂടെ ഏകദേശം 9000 കുട്ടികളുടെ പ്രസവത്തിനാണ് നേതൃത്വം നല്‍കിയത്. ഇപ്പോള്‍ ഈ കുട്ടികളില്‍ ചിലരാണ് ഓണ്‍ലൈന്‍ ഡിഎന്‍എ പരിശോധനയിലൂടെ തങ്ങള്‍ തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ഡോക്ടറുടെ…

Read More

മറക്കല്ലേ, ഇങ്ങനത്തെ പണി പിന്നാലെ വരും..!മാ​സ്ക്കി​ല്ലാ​തെ സെ​ൽ​ഫി;ചിത്രം വൈറലായപ്പോൾ ചി​ലി​യ​ൻ പ്ര​സി​ഡ​ന്‍റി​നു 3,500 ഡോ​ള​ർ പി​ഴ; ഒടുവിൽ…

സാ​ന്‍റി​യാ​ഗോ: കോ​വി​ഡ്-19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് മാ​സ്ക് ധ​രി​ക്കാ​തെ സെ​ൽ​ഫി എ​ടു​ത്ത ചി​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പി​നി​യേ​ര​യ്ക്ക് 3,500 ഡോ​ള​ർ പി​ഴ. മാ​സ്ക് ധ​രി​ക്കാ​തെ പി​നി​യേ​ര ഒ​രു യു​വ​തി​ക്കൊ​പ്പം ബീ​ച്ചി​ൽ നി​ൽ​ക്കു​ന്ന ഫോ​ട്ടോ ഈ ​മാ​സ​മാ​ദ്യ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്. പി​നി​യേ​ര​യു​ടെ സ്വ​ദേ​ശ​മാ​യ കാ​ച്ചാ​ഗു​വ ബീ​ച്ചി​ൽ​വ​ച്ചെ​ടു​ത്ത ഫോ​ട്ടോ​യാ​ണ് വി​വാ​ദ​മാ​യ​ത്. ചി​ത്ര​ത്തി​ലു​ള്ള യു​വ​തി​യും മാ​സ്ക് ധ​രി​ച്ചി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

Read More

പോക്കറ്റ് അടിക്കാരെക്കൊണ്ടു പൊറുതിമുട്ടി യുഎഇ! ജാഗ്രത പാലിക്കാൻ ഷാർജ പോലീസിന്‍റെ മുന്നറിയിപ്പ്; പോക്കറ്റ് അടിക്കാരുടെ തന്ത്രം ഇങ്ങനെ…

ഷാർജ: പോക്കറ്റ് അടിക്കാരെക്കൊണ്ടു പൊറുതിമുട്ടിയ യുഎഇയിൽ ഷാർജ പോലീസിന്‍റെ മുന്നറിയിപ്പ്. പലതരം വഞ്ചനാപരമായ രീതികൾ പ്രയോഗിച്ച് പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരക്കാർക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ഷാർജ പോലീസ് വ്യാഴാഴ്ച നൽകിയ ഉപദേശത്തിൽ പറയുന്നത്. ഷാർജ പോലീസ് സോഷ്യൽ മീഡിയ ചാനലുകളിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ നിങ്ങളുടെ വസ്ത്രത്തിൽ ആരെങ്കിലും തുപ്പുകയോ തുമ്മുകയോ ചെയ്താൽ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു. നിങ്ങൾ പിക്ക് പോക്കറ്റ് ആകാൻ പോകുകയാണ്, മാത്രവുമല്ല, അപരിചിതർ തങ്ങളുടെ വാഹനത്തിലെ തകരാറിനെക്കുറിച്ച് അറിയിച്ചുകൊണ്ട് അടുത്തുവരുന്നതും നിങ്ങൾ വഞ്ചിതരാകാൻ സാധ്യതയുണ്ട്. മറ്റൊന്ന് ഡ്രൈവറുടെ അടുത്തുള്ള സീറ്റിൽ പണമോ ബാഗുകളോ വയ്ക്കുന്നത് ഒഴിവാക്കണം എന്നതാണ്. ഇത് ഒരാളെ മോഷണത്തിന് ഇരയാക്കുന്നു. ഇത്തരം സാമൂഹ്യ തിന്മകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസിന്‍റെ വീഡിയോയിൽ പറയുന്നു.

Read More

അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം! പന്ത്രണ്ട് വയസുകാരിയുടെ അവയവദാനം പുത്തന്‍ ജീവിതത്തിലേക്ക് നയിച്ചത് ആറുപേരെ

കേംബ്രിഡ്ജ്: അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച 12 വയസുകാരി മാര്‍ലയുടെ വിവേകപൂര്‍ണമായ തീരുമാനം പ്രതീക്ഷകള്‍ അസ്തമിച്ച് നിരാശരായി കഴിഞ്ഞിരുന്ന ആറു പേരെ പുത്തന്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. മാതാപിതാക്കളോടൊപ്പം മെക്‌സിക്കോ സന്ദര്‍ശനത്തിനുപോയ മാര്‍ല കാക്കണിയില്‍ വച്ചു അപകടത്തില്‍പ്പെടുകയും തലയ്ക്ക് കാര്യമായ ക്ഷതമേല്‍ക്കുകയും ചെയ്തു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പുറമെ കാര്യമായ പരിക്കുകളൊന്നും കാണാതിരുന്ന മാര്‍ല പതിനഞ്ച് മിനിറ്റിനകം അബോധാവസ്ഥയിലാവുകയും ചെയ്തു. ശരീരത്തിന് പൂര്‍ണ ആരോഗ്യം ഉണ്ടായിരുന്നെങ്കിലും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ക്രമേണ നിലയ്ക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ലയുടെ മാതാപിതാക്കളും സഹോദരങ്ങളും പ്രത്യേക സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് മാര്‍ലയെ ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ ആശുപത്രിയില്‍ ലഭിച്ചുവെങ്കിലും ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. താങ്ക്‌സ് ഗിവിംഗ് ദിവസം കുടുംബാംഗങ്ങളുടെ തീരുമാനപ്രകാരം മാര്‍ലയുടെ ശരീരത്തില്‍ നിന്നും ഏഴ് അവയവങ്ങള്‍ ദാനംചെയ്യാന്‍ തീരുമാനിച്ചു. ഇവ ആവശ്യമായിരുന്ന…

Read More

മ​ല​യാ​ളി ന​ട​നു​മാ​യി ഇ​ഷ്ട​ത്തി​ലാ​യി​രു​ന്നു; ബ്രേ​ക്ക​പ്പ് ആ​യ​തോ​ടെ തെ​ന്നി​ന്ത്യ​ൻ സി​നി​മ വി​ട്ടു! ത​ന്‍റെ പ്ര​ണ​യ​ന​ഷ്ട​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റഞ്ഞ്‌ മൊ​ണാ​ൽ ഗ​ജ്ജാ​ർ

ചു​രു​ക്കം ചി​ത്ര​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ തെ​ന്നി​ന്ത്യ​യി​ൽ ശ്ര​ദ്ധേ​യ​യാ​യ ഗു​ജ​റാ​ത്തി ന​ടി​യാ​ണ് മൊ​ണാ​ൽ ഗ​ജ്ജാ​ർ. 2013ൽ ​വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത ഡ്രാ​ക്കു​ള എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും ന​ടി അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ഇ​പ്പോ​ൾ ത​ന്‍റെ പ്ര​ണ​യ​ന​ഷ്ട​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം. മ​ല​യാ​ള​ത്തി​ലെ ഒ​രു ന​ട​നു​മാ​യി ത​നി​ക്ക് സീ​രി​യ​സാ​യി​ട്ടു​ള്ള ഇ​ഷ്ടം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മൊ​ണാ​ൽ വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ൽ ഉ​ദ്ദേ​ശി​ച്ച​തു പോ​ലെ കാ​ര്യ​ങ്ങ​ൾ ന​ല്ല രീ​തി​ക്ക് വ​ന്നി​ല്ല. ഇ​തോ​ടെ ബ​ന്ധം വേ​ർ​പി​രി​യേ​ണ്ടി വ​ന്നു​വെ​ന്നും ആ ​ബ്രേ​ക്ക​പ്പ് കാ​ര​ണ​മാ​ണ് താ​ൻ തെ​ന്നി​ന്ത്യ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് നി​ർ​ത്തി​യ​തെ​ന്നും ന​ടി പ​റ​ഞ്ഞു. ഇ​പ്പോ​ൾ ഗു​ജ​റാ​ത്തി സി​നി​മ​യി​ലാ​ണ് മൊ​ണാ​ൽ സ​ജീ​വ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്.

Read More

ക​ട്ട​ക്ക​ലി​പ്പ്..! ആ​ശു​പ​ത്രി​യി​ലേ​ക്ക് വാ​ഹ​നം എ​ട്ടു ത​വ​ണ ഇ‌​ടി​ച്ചു ക​യ​റ്റി; ഇവിടെ നിന്നിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരിക്കില്ല; 15 വാഹനങ്ങള്‍ക്ക് കേടുപാട്‌

ഗുരുഗ്രാം: ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി അതിക്രമം. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ബാലാജി ആശുപത്രിയുടെ മുന്നിലെ ഫാര്‍മസിയിലേക്കാണ് പിക്ക്അപ്പ് വാന്‍ എട്ടു തവണ ഇടിച്ചു കയറ്റിയത്. ഇവിടെ നിന്നിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 15 വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ചികിത്സയിലുള്ള രോഗികളുടെ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. വാഹനം ഇടിച്ചു കയറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.        

Read More