15 വ​ർ​ഷ​മാ​യി​ട്ടും കു​ട്ടി​ക​ളി​ല്ല;  ഒടുവിൽ ദത്തെടുക്കാൻ തീരുമാനിച്ചു; അ​തി​ലെ​ന്താ ഇ​ത്ര കാ​ര്യ​മെ​ന്ന് ചിന്തിക്കുന്നവർ  ഇത് വായിക്കാതെ പോകരുത്…

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ദ​ത്തെ​ടു​ക്ക​ൽ ച​ട​ങ്ങ് ന​ട​ന്നു. അ​തി​ലെ​ന്താ ഇ​ത്ര കാ​ര്യ​മെ​ന്നാ​വും. കാ​ര്യ​മു​ണ്ട്, ക​ർ​ഷ​ക​നാ​യ വി​ജ​യ​പാ​ലും ഭാ​ര്യ രാ​ജേ​ശ്വ​രി ദേ​വി​യും ദ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത് ഒ​രു കാ​ള​ക്കു​ട്ടി​യെ​യാ​ണ്! അ​വ​ർ അ​തി​ന് ‘ലാ​ൽ​തു ബാ​ബ’ എ​ന്ന് പേ​രു​മി​ട്ടു. ഇ​രു​വ​ർ​ക്കും 15 വ​ർ​ഷ​മാ​യി​ട്ടും കു​ട്ടി​ക​ളി​ല്ല. വി​ജ​യ​പാ​ലി​ന്‍റെ അ​ച്ഛ​ൻ പ​രി​പാ​ലി​ച്ച പ​ശു​വി​ന്‍റെ കു​ട്ടി​യാ​ണി​ത്. ക​ർ​ഷ​ക​ന്‍റെ മാ​താ​പി​താ​ക്ക​ൾ മ​രി​ച്ച​യു​ട​നെ പ​ശു​വും ച​ത്തു. ഇ​തോ​ടെ അ​നാ​ഥ​നാ​യ കാ​ള​ക്കു​ട്ട​നെ അ​വ​ർ ദ​ത്തെ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ദ​മ്പ​തി​ക​ൾ കാ​ള​ക്കു​ട്ട​ന്‍റെ “മു​ണ്ഡ​നം’ എ​ന്ന ച​ട​ങ്ങും ന​ട​ത്തി. ഗ്രാ​മീ​ണ​രും ബ​ന്ധു​ക്ക​ളും ഉ​ൾ​പ്പെ​ടെ അ​ഞ്ഞൂ​റോ​ളം അ​തി​ഥി​ക​ളാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. യു​പി​യി​ൽ പ​ശു​വി​നെ ദ​ത്തെ​ടു​ക്കു​ന്ന ആ​ർ​ക്കും പ​രി​പാ​ല​ന​ത്തി​നാ​യി പ്ര​തി​ദി​നം 30 രൂ​പ ല​ഭി​ക്കും. നാ​ല് ക​ന്നു​കാ​ലി​ക​ളെ വ​രെ ഇ​തി​ൻ​ പ്ര​കാ​രം ദ​ത്തെ​ടു​ക്കാം.

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും ​ ചെറിയ സ്ത്രീയുടെ “വലിയ’പിറന്നാൾ ആഘോഷങ്ങളുടെ ചിത്രം വൈറലാകുന്നു; ജ്യോതികയുടെ വിശേഷങ്ങൾ ഇങ്ങനെ…

ജ്യോ​തി കി​ഷ​ന്‍​ജി ആം​ഗേ ചെ​റി​യൊ​രു ആ​ഘോ​ഷ​ത്തി​ര​ക്കി​ലാ​ണ്. ജ്യോ​തി​യെ അ​റി​യി​ല്ലേ? ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ മ​നു​ഷ്യ സ്ത്രീ​യാ​ണ് ജ്യോ​തി. 61.95 സെ​ന്‍റി​മീ​റ്റ​ര്‍ മാ​ത്രം നീ​ള​മു​ള്ള ജ്യോ​തി ലോ​ക​ത്തി​ല്‍ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും ചെ​റി​യ സ്ത്രീ​യാ​യി അ​റി​യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യ​ത് 2009 മു​ത​ലാ​ണ്. വെ​റും അ​ഞ്ച​ര കി​ലോ ഭാ​രം മാ​ത്ര​മാ​ണ് ജ്യോ​തി​ക്കു​ള്ള​ത്. ജ​നി​ച്ച​തി​ന് ശേ​ഷം നാ​ല് കി​ലോ മാ​ത്ര​മാ​ണ് ജ്യോ​തി​യു​ടെ ഭാ​രം വ​ര്‍​ധി​ച്ച​ത്. ഫു​ജി ടി​വി​യി​ല്‍ വ​ന്ന ഒ​രു റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ജ്യോ​തി പ്ര​സി​ദ്ധ​യാ​വു​ന്ന​ത്. അ​ക്ക​ന്‍​ഡ്രോ​പ്ലാ​സി​യ എ​ന്ന അ​വ​സ്ഥ​യാ​ണ് ജ്യോ​തി​യു​ടേ​ത്. എ​ല്ലു​ക​ളെ​യാ​ണ് ഇ​ത് ബാ​ധി​ക്കു​ന്ന​ത്. ഇ​ത്ത​രം രോ​ഗം ബാ​ധി​ക്കു​ന്ന​വ​ര്‍ വി​രൂ​പ​രാ​കു​ന്ന അ​വ​സ്ഥ​യും ഉ​ണ്ട്. ജ്യോ​തി​യു​ടെ അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​യു​മെ​ല്ലാം സാ​ധാ​ര​ണ ഉ​യ​ര​മു​ള്ള​വ​രാ​ണ്. അ​ഞ്ച് വ​യ​സു​വ​രെ ജ്യോ​തി​യും മ​റ്റെ​ല്ലാ കു​ട്ടി​ക​ളെ​യും പോ​ലെ വ​ള​ര്‍​ന്നി​രു​ന്നു​വെ​ന്ന് അ​മ്മ ര​ഞ്ച​ന പ​റ​യു​ന്നു. ഇ​നി ആ​ഘോ​ഷ​ക്ക​ഥ​യി​ലേ​ക്ക് മ​ട​ങ്ങിവ​രാം. ജ്യോ​തി ത​ന്‍റെ 27-ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ ആ​ഘോ​ഷ​ത്തി​ലാ​ണി​പ്പോ​ൾ. പി​റ​ന്നാ​ൾ കേ​ക്കി​നൊ​പ്പം ഇ​രി​ക്കു​ന്ന ജ്യോ​തി​യു​ടെ…

Read More

മലയാളികളുടെ മലർമിസ് സിനിമയിലെത്തിയിട്ട് അഞ്ചുവർഷം;  തന്‍റെ ഏറ്റവും വലിയ സ്വപ്നം തുറന്നു പറഞ്ഞ്  പ്രിയതാരം സായ് പല്ലവി

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് സാ​യ് പ​ല്ല​വി. അ​ന്യ​ഭാ​ഷ​ക്കാ​രി​യാ​യ സാ​യ് ആ​ദ്യം മ​ല​യാ​ളി​ക​ളു​ടെ​യും പി​ന്നീ​ട് തെ​ന്നി​ന്ത്യ​ൻ സി​നി​മ പ്രേ​ക്ഷ​ക​രു​ടെ​യെ​ല്ലാം ഹൃ​ദ​യം കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ത്ര​യ​ധി​കം സ​ജീ​വ​മ​ല്ലാ​ത്ത സാ​യ് പ​ല്ല​വി സി​നി​മ വി​ശേ​ഷ​ങ്ങ​ൾ മാ​ത്ര​മാ​ണ് കൂ​ടു​ത​ലാ​യും പ​ങ്കു​വ​യ്ക്കു​ക. വ​ള​രെ വി​ര​ള​മാ​യി​ട്ടാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ടി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തെ​ങ്കി​ലും സാ​യ് പ​ല്ല​വി​യു​ടെ പോ​സ്റ്റു​ക​ളെ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ഇ​പ്പോ​ഴി​താ ഒ​രു സി​നി​മാ സ്വ​പ്നം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി. സൂം ​ടീ​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. മാ​ധു​രി ദീ​ക്ഷി​ത്, സ​ജ്ഞ​യ് ലീ​ല ബ​ൻ​സാ​ലി, ഐ​ശ്വ​രാ​റാ​യ് എ​ന്നി​വ​ർ​ക്കൊ​പ്പം വ​ർ​ക്ക് ചെ​യ്യാ​നു​ള്ള ആ​ഗ്ര​ഹ​ത്തക്കു​റി​ച്ചാ​ണ് ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​രു​ടെ കൂ​ടെ അ​ഭി​ന​യി​ക്കാ​നാ​ണ് ഏ​റ്റ​വും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു ന​ടി​യു​ടെ മ​റു​പ​ടി. അ​വ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് എ​പ്പോ​ഴൊ​ക്കെ​യോ ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് ന​ടി പ​റ​ഞ്ഞു. കൂ​ടാ​തെ സി​നി​മ​യി​ൽ എ​ത്തി അ​ഞ്ചു​വ​ർ​ഷ​മാ​യെ​ങ്കി​ലും താ​നി​പ്പോ​ഴും ഒ​രു ന്യൂ ​ക​മ​ർ ആ​യി​ട്ടാ​ണ് സ്വ​യം വി​ല​യി​രു​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ…

Read More

വാക്കുപാലിച്ച് ഷിതയുടെ ‘വിജയം’! വി​ജ​യി​ച്ച പലരും വാ​ഗ്ദാ​നം മ​റ​ക്കു​ന്ന ഈ ​കാ​ല​ത്ത്  തോറ്റെങ്കിലും നല്കിയ വാക്കു പാലിച്ച് അമ്പല പ്പുഴയിലെ പൊതുപ്രവർത്തക…

അ​മ്പ​ല​പ്പു​ഴ: വോ​ട്ടു​പി​ടി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ വാ​ഗ്ദാ​ന​ങ്ങ​ൾ പ​ല​തും ന​ൽ​കും. ജ​യി​ച്ചു പോ​യാ​ലോ… ആ​ളു​മി​ല്ല, വാ​ക്കു​മി​ല്ല. തോ​റ്റാ​ൽ പി​ന്നെ പ​റ​യു​ക​യേ വേ​ണ്ട… ഇ​തു സാ​ധാ​ര​ണ സം​ഭ​വം. എ​ന്നാ​ൽ അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് എം​സി​എ​ച്ച് ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ​തു തി​രു​ത്തി. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പ​റ​ഞ്ഞ വാ​ഗ്ദാ​നം പാ​ലി​ച്ചൂ, ഈ ​പൊ​തു പ്ര​വ​ർ​ത്ത​ക. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഷി​ത​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ലെ കു​ട്ടി​ക്ക്പ​ഠി​ക്കാ​ൻ മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കി വാ​ക്കു​പാ​ലി​ച്ച​ത്. പഠനത്തിനു കൈത്താങ്ങ്തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ത്ഥം വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട് നീ​ർ​ക്കു​ന്ന​ത്ത് റെ​യി​ൽ​വെ പു​റ​മ്പോ​ക്കി​ൽ ക​ഴി​യു​ന്ന അ​നീ​ഷ് കു​മാ​ർ – ര​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​നു​ശ്രീ​യു​ടെ ദു​രി​തം ഷി​ത​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വീ​ട്ടി​ൽ ടെ​ലി​വി​ഷ​നു​ണ്ടെ​ങ്കി​ലും തു​ട​ർ പo​ന​ത്തി​നാ​യി മൊ​ബൈ​ൽ ഫോ​ണി​ല്ലാ​ത്ത​തി​നാ​ൽ പു​ന്ന​പ്ര എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​നു​ശ്രീ വീ​ടി​ന് വ​ള​രെ​യ​ക​ലെ​യു​ള്ള പി​തൃ സ​ഹോ​ദ​രന്‍റെ വീ​ട്ടി​ൽ​ച്ചെ​ന്നാ​ണ് പ​ഠ​നം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത് ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ സ​മീ​പ​വാ​സി​യു​ടെ…

Read More

അ​​ധി​​ക​​മാ​​രും ത​​യാ​​റാ​​കാ​​ത്ത ശ്ര​​മ​​ക​​ര​​മാ​​യ ദൗത്യം! പത്തുമാസം, 3262 പേ​​പ്പ​​റുകൾ, 48 പേ​​ന​​കൾ; സമ്പൂ​ർ​ണ ബൈ​ബി​ൾ പ​ക​ർ​ത്തിയെഴു​തി വീ​ട്ട​മ്മ; ജ​​നു​​വ​​രി ഒ​​ന്നി​​നു തു​​ട​​ങ്ങി​​യ ല​​ക്ഷ്യം ന​​വം​​ബ​​ർ 30നു ​​പൂ​​ർ​​ത്തി​​യാ​​യി

നെ​​ടും​​കു​​ന്നം: സ​​ന്പൂ​​ർ​​ണ ബൈ​​ബി​​ൾ പ​​ക​​ർ​​ത്തിയെഴു​​തി വീ​​ട്ട​​മ്മ ശ്ര​​ദ്ധേ​​യ​​യാ​​യി. നെ​​ടും​​കു​​ന്നം സെ​​ന്‍റ് ജോ​​ണ്‍​സ് ദി ​​ബാ​​പ്റ്റി​​സ്റ്റ് ഫൊ​​റോ​​ന പ​​ള്ളി ഇ​​ട​​വ​​കാം​​ഗം പു​​ളി​​ക്ക​​ൽ ബി​​ൻ​​സി ബി​​നോ​​ദാ​​ണ് സ​​ന്പൂ​​ർ​​ണ ബൈ​​ബി​​ൾ പ​​ക​​ർ​​ത്തി എ​​ഴു​​തി ശ്ര​​ദ്ധേ​​യ​​യാ​​യി​​രി​​ക്കു​​ന്ന​​ത്. വ​​ച​​ന​​പ്ര​​ഘോ​​ഷ​​ക​​ൻ ഫാ. ​​ഡാ​​നി​​യേ​​ൽ പൂ​​വ​​ണ്ണ​​ത്തി​​ലി​​ന്‍റെ വ​​ച​​ന​​ധ്യാ​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​തി​​ലൂ​​ടെ ല​​ഭി​​ച്ച ആ​​ത്മീ​​യ ഉ​​ൾ​​വി​​ളി​​യാ​​ണ് അ​​ധി​​ക​​മാ​​രും ത​​യാ​​റാ​​കാ​​ത്ത ശ്ര​​മ​​ക​​ര​​മാ​​യ ദൗ​​ത്യ​​ത്തി​​നു പ്ര​​ചോ​​ദ​​ന​​മാ​​യ​​തെ​​ന്ന് ബി​​ൻ​​സി പ​​റ​​യു​​ന്നു. ധ്യാ​​ന​​ത്തി​​നു​​ശേ​​ഷം ബൈ​​ബി​​ൾ ര​​ണ്ടാ​​വ​​ർ​​ത്തി മു​​ഴു​​വ​​ൻ വാ​​യി​​ച്ചു ക​​ഴി​​ഞ്ഞ​​പ്പോ​​ഴേ​​ക്കും ഇ​​തു പ​​ക​​ർ​​ത്തി എ​​ഴു​​ത​​ണ​​മെ​​ന്ന പ്ര​​ചോ​​ദ​​ന​​മു​​ണ്ടാ​​യി. ഒ​​ന്പ​​തു മാ​​സം കൊ​​ണ്ടാ​​ണ് ബൈ​​ബി​​ളി​​ലെ ഉ​​ത്പ​​ത്തി മു​​ത​​ൽ വെ​​ളി​​പാ​​ടു വ​​രെ​​യു​​ള്ള പു​​സ്ത​​ക​​ങ്ങ​​ൾ പ​​ക​​ർ​​ത്തി എ​​ഴു​​തി​​യ​​ത്. ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി ഒ​​ന്നി​​നു തു​​ട​​ങ്ങി​​യ ല​​ക്ഷ്യം ന​​വം​​ബ​​ർ 30നു ​​പൂ​​ർ​​ത്തി​​യാ​​യി. പി​​ഒ​​സി ബൈ​​ബി​​ളി​​ന്‍റെ ആ​​ദ്യ താ​​ളു മു​​ത​​ൽ എ​​ഡി​​റ്റോ​​റി​​യ​​ൽ ബോ​​ർ​​ഡ് അം​​ഗ​​ങ്ങ​​ളു​​ടെ പേ​​രു​​വി​​വ​​ര​​ങ്ങ​​ൾ, പ്ര​​സ്താ​​വ​​ന, ഉ​​ള്ള​​ട​​ക്കം, ബൈ​​ബി​​ളി​​ലെ പു​​സ്ത​​ക​​ങ്ങ​​ളും സം​​ക്ഷേ​​പ സം​​ജ്ഞ​​ക​​ളും ആ​​മു​​ഖം എ​​ന്നി​​വ​​യെ​​ല്ലാം ക്ര​​മ​​പ്ര​​കാ​​രം എ​​ഴു​​തി അ​​വ​​സാ​​ന പു​​റ​​ത്തി​​ലെ അ​​ള​​വു​​ക​​ൾ…

Read More

നാ​ലു മു​റി​ക​ളും നാ​ലു ബാ​ത്റൂ​മു​ക​ളും, 6500 സ്ക്വ​യ​ർ​ഫീറ്റ്‌! പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​രാ​ണ​സി​യി​ലെ ഓ​ഫീ​സ് വി​ല്പ​ന​യ്ക്കെ​ന്നു പ​ര​സ്യം; നാ​ലു​ പേ​ർ പി​ടി​യി​ൽ

വാ​രാ​ണ​സി: ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ വാ​രാ​ണ​സി​യി​ലെ ഓ​ഫീ​സ് വി​ൽ​ക്കു​ന്നു​വെ​ന്നു കാ​ണി​ച്ച് ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര​സൈ​റ്റ് ആ​യ ഒ​എ​ൽ​എ​ക്സി​ൽ പ​ര​സ്യം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ അ​റ​സ്റ്റ്ചെ​യ്തു. വാ​രാ​ണ​സി​യി​ലെ ജ​വ​ഹ​ർ​ന​ഗ​റി​ലെ ജ​ന​സ​ന്പ​ർ​ക്ക കാ​ര്യാ​ല​യം വി​ൽ​ക്കാ​നു​ണ്ടെ​ന്നാ​യി​രു​ന്നു പ​ര​സ്യം. നാ​ലു മു​റി​ക​ളും നാ​ലു ബാ​ത്റൂ​മു​ക​ളും റെ​ഡ് കാ​ർ​പ്പ​റ്റ് ഏ​രി​യ​യും അ​ട​ങ്ങു​ന്ന 6500 സ്ക്വ​യ​ർ​ഫീ​റ്റു​ള്ള ഓ​ഫീ​സ് ആ​ണെ​ന്നും പ​ര​സ്യ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് പ​ര​സ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്ന് വാ​രാ​ണ​സി എ​സ്പി അ​മി​ത് പ​ഥ​ക് അ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ല​ക്ഷ​്മീ​കാ​ന്ത് ഒ​ജ്ഹ എ​ന്ന​യാ​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണു പ​ര​സ്യം പ​ങ്കു​വ​ച്ച​തെ​ന്നു ക​ണ്ടെ​ത്തി. പ​ര​സ്യം ഇ​പ്പോ​ൾ പി​ൻ​വ​ലി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​തി​ക​ളെ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും എ​സ്പി വ്യ​ക്ത​മാ​ക്കി. ഗു​ജ​റാ​ത്തി​ൽ നാ​ലു​ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ന​രേ​ന്ദ്ര​മോ​ദി 2014ൽ ​വാ​രാ​ണ​സ​യി​ൽ നി​ന്നാ​ണ് ലോ​ക്സ​ഭ​യി​ലെ​ത്തി​യ​ത്. 2019 തെരഞ്ഞെടുപ്പിലും വി​ജ​യി​ച്ചു.

Read More

ക്രി​സ്മ​സ് വി​പ​ണി​യി​ലും ‘കോ​വി​ഡാ​ണ്’ താ​രം! വി​ല​യ​ല്‍​പ്പം കൂ​ടു​ത​ലാ​ണെ​ങ്കി​ലും കൊ​റോ​ണ​യ്ക്കും ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​; ഇ​ത്ത​വ​ണ കി​സ്മ​സ് പ​പ്പ​യു​ടെ വ​ര്‍​ണ​ത്തി​ലു​ള്ള മാ​സ്‌​ക്കും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ട് ക​ഴി​ഞ്ഞു. താ​ര​സ്ഥാ​നാ​ര്‍​ഥി​ക​ളാ​രൊ​ക്ക വി​ജ​യ​കീ​രീ​ട​മ​ണി​ഞ്ഞു​വെ​ന്നും വ്യ​ക്ത​മാ​യി.​ ഇ​നി പ്ര​തീ​ക്ഷ​യു​ടെ ക്രി​സ്മ​സ് രാ​വു​ക​ളാ​ണ്. അ​തി​നു​ള്ള ‘താ​ര​ക​ങ്ങ​ള്‍’ ഒ​രു​ങ്ങി​ക​ഴി​ഞ്ഞു. പ്ര​തീ​ക്ഷ​യു​ടെ പു​തു​വെ​ളി​ച്ച​വു​മാ​യി ക്രി​സ്മ​സ് രാ​വി​നെ വ​ര​വേ​ല്‍​ക്കാ​ന്‍ ന​ക്ഷ​ത്ര​ക്കൂ​ട്ട​മെ​ത്തി. ഇ​ത്ത​വ​ണ മാ​ന​ത്തു​ദി​ച്ചു​യ​രാ​ന്‍ സാ​ക്ഷാ​ല്‍ കൊ​റോ​ണ​യും ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. കൊ​റോ​ണ വൈ​റ​സി​ന്‍റെ രൂ​പ​ത്തി​ലു​ള്ള ന​ക്ഷ​ത്ര​മാ​ണ് വി​പ​ണി​യി​ലെ താ​രം. വി​ല​യ​ല്‍​പ്പം കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ കൊ​റോ​ണ​യ്ക്കും ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണ്. 850 രൂ​പ​യാ​ണ് ഇ​തി​ന് വി​ല. ചൈ​നീ​സ് ന​ക്ഷ​ത്ര​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യ​തോ​ടെ മ​റ്റ് ന​ക്ഷ​ത്ര​ങ്ങ​ള്‍​ക്കും വി​ല അ​ല്‍​പം കൂ​ടി​യി​ട്ടു​ണ്ട്.​എ​ങ്കി​ലും പേ​പ്പ​ര്‍ ന​ക്ഷ​ത്ര​ങ്ങ​ളും എ​ല്‍​ഇ​ഡി ന​ക്ഷ​ത്ര​ങ്ങ​ളും ത​ന്നെ​യാ​ണ് ക​ട​ക​ളി​ല്‍ കൂ​ടു​ത​ലാ​യു​ള്ള​ത്. കൂ​ട്ട​ത്തി​ല്‍ എ​ല്‍​ഇ​ഡി​ക്കാ​ണ് ഏ​റെ ആ​വ​ശ്യ​ക്കാ​രു​ള്ള​ത്. വേ​ഗ​ത്തി​ല്‍ കേ​ടാ​വാ​ത്ത​തും വാ​ങ്ങി​ച്ചാ​ല്‍ മൂ​ന്ന് വ​ര്‍​ഷം വ​രെ കേ​ടു​കൂ​ടാ​തെ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​തി​നാ​ലാ​ണി​ത്. എ​ല്‍​ഇ​ഡി ന​ക്ഷ​ത്ര​ങ്ങ​ള്‍​ക്ക് 150 മു​ത​ല്‍ 500 രൂ​പ​വ​രെ​യാ​ണ് വി​ല. ര​ണ്ട് വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ല്‍ പ്ര​കാ​ശി​ക്കു​ന്ന​വ​യ്ക്കാ​ണ് ആ​വ​ശ്യ​ക്കാ​രെ​ന്നും ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. പേ​പ്പ​ര്‍ ന​ക്ഷ​ത്ര​ങ്ങ​ള്‍​ക്ക് 10 രൂ​പ മു​ത​ല്‍…

Read More

‘നി​ഴ​ലി​’ലെ കു​ട്ടി​ത്താ​രം! ന​യ​ൻ​താ​ര ന​ൽ​കി​യ സ​ർ​പ്രൈ​സ് ഗി​ഫ്റ്റി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഐ​സി​ൻ ഹാ​ഷ്; ന​യ​ൻ‌​താ​ര സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്…

ദു​ബാ​യിയി​ലെ അ​ന്താ​രാ​ഷ്ട്ര പ​ര​സ്യ​മോ​ഡ​ലും മ​ല​യാ​ളി​യു​മാ​യ ഐ​സി​ൻ ഹാ​ഷ്, ന​യ​ൻ‌​താ​ര -കു​ഞ്ചാ​ക്കോ ബോ​ബ​ൻ ചി​ത്രം ‘നി​ഴ​ൽ’ എ​ന്ന സി​നി​മ​യി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. എ​സ്.​സ​ഞ്ജീ​വ് തി​ര​ക്ക​ഥ​യെ​ഴു​തി​യ ഈ ​ത്രി​ല്ല​ർ സി​നി​മ​യു​ടെ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് രാ​ജ്യാ​ന്ത​ര പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യ സി​നി​മ​ക​ളു​ടെ​യും നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ളു​ടെ​യും എ​ഡി​റ്റ​ര്‍ ആ​യി​രു​ന്ന അ​പ്പു ഭ​ട്ട​തി​രി​യാ​ണ്. അ​റു​പ​തി​ലേ​റെ ഇം​ഗ്ലീ​ഷ് അ​റ​ബി​ക് പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും മോ​ഡ​ലാ​കു​ക​യും ചെ​യ്ത ഐ​സി​ൻ ഹാ​ഷ് ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യാ​ണ് നി​ഴ​ൽ. കി​ൻ​ഡ​ർ ജോ​യ്, ഫോ​ക്സ്‌​വാ​ഗ​ൺ, നി​ഡോ, വാ​ർ​ണ​ർ ബ്രോ​സ്, ലൈ​ഫ്ബോ​യ്, വാ​വെ, ഹെ​യ്ൻ​സ് തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്‌​ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ഐ​സി​ൻ അ​റ​ബി​ക് പ​ര​സ്യ​ങ്ങ​ളി​ലെ ‘എ​മി​റാ​ത്തി ബോ​യ്’ എ​ന്ന പേ​രി​ലും പ്ര​ശ​സ്ത​നാ​ണ്. ദു​ബൈ, അ​ബു​ദാ​ബി, ഗ​വ​ണ്മെ​ന്‍റു​ക​ളു​ടെ ടൂ​റി​സ​മ​ട​ക്ക​മു​ള്ള വി​ഭാ​ഗ​ങ്ങ​ളു​ടെ നി​ര​വ​ധി പ​ര​സ്യ ക്യാ​മ്പ​യി​നു​ക​ളി​ലും ഐ​സി​ൻ ഒ​രു സ്ഥി​ര​സാ​ന്നി​ധ്യ​മാ​ണ്. ഇം​ഗ്ല​ണ്ട് ഫു​ട്ബാ​ൾ ടീ​മി​ന്‍റെ​യും ലി​വ​ർ​പൂ​ളി​ന്‍റെ​യും നാ​യ​ക​നാ​യി​രു​ന്ന ഫു​ട്ബാ​ൾ ഇ​തി​ഹാ​സം സ്റ്റീ​വ​ൻ ജെ​റാ​ർ​ഡി​നെ…

Read More

കൊലയാളി ആന വിളയാട്ടം തുടരുന്നു ! കൊലയാളി ആനയെ പിടികൂടാന്‍ മൂന്നാം ദിവസവും സാധിക്കാഞ്ഞതിനെത്തുടര്‍ന്ന് ജനങ്ങള്‍ ഭീതിയില്‍…

വയനാട് തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ തമിഴ്‌നാട് ചേരാങ്കോട് കൊലയാളി ആനയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം മയക്കുവെടിയേറ്റിട്ടും പിടിതരാതെ കൊമ്പന്‍ കാട്ടിലേക്ക് മാറുകയായിരുന്നു. നാല് പേരെയാണ് രണ്ടാഴ്ച്ചക്കിടെ ഈ കാട്ടാന കൊന്നത്. കൊലയാളി കാട്ടാനയെ ചപ്പുംതോട് വനത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മയക്കു വെടിയേറ്റ കാട്ടാന തൊട്ടടുത്തുണ്ടായിരുന്ന ആനകൂട്ടത്തിനൊപ്പം ചേര്‍ന്നു. ഇതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് കൊമ്പനും ആനക്കൂട്ടവും ഉള്‍കാട്ടിലേക്ക് കടന്നു. കൊലയാളി ആനയെ പിടികൂടാന്‍ അമ്പതോളം വനപാലകരാണ് ശ്രമം നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചും തിരച്ചില്‍ നടത്തുന്നു. കൂടുതല്‍ താപ്പാനകളെയും എത്തിച്ചു. ചെങ്കുത്തായ മല മുകളിലാണ് ആദ്യം കാട്ടാനയെ കണ്ടത്. ഇനി മയക്കുവെടിയേറ്റ് മയങ്ങിയാല്‍ തന്നെ ആനയെ നിരന്ന പ്രദേശത്തു കൂടി മാത്രമേ നടത്തി കൊണ്ടു പോകാന്‍ കഴിയൂ. ഇതും തടസമാണ്. രണ്ടാഴ്ച്ചക്കിടെ നാല് പേരെയാണ് കൊളപ്പള്ളി മേഖലയില്‍ കൊമ്പന്‍…

Read More

ഇതാവണമെടാ ജനപ്രതിനിധി ! പതിനൊന്നു മണിക്ക് ഫലം വന്നതിനു പിന്നാലെ ഒരു മണിക്ക് ആദ്യ വാഗ്ദാനം നിറവേറ്റി; സംഭവം ഇങ്ങനെ…

ജയിച്ചു കഴിഞ്ഞാല്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്തവരാണ് സ്ഥാനാര്‍ഥികള്‍ എന്നൊരു ആക്ഷേപമുണ്ട്. എന്നാല്‍ ഇതിന് അപവാദമാവുകയാണ് കാസര്‍ക്കോട് ബലാല്‍ പഞ്ചായത്തിലെ ദര്‍ക്കാസ് വാര്‍ഡില്‍നിന്നു ജയിച്ച അലക്സ് നെടിയക്കാലയില്‍. പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ ഫലം വന്ന് മണിക്കൂറുകള്‍ക്കകം ആദ്യ വാഗ്ദാനം പ്രാവര്‍ത്തികമാക്കിയാണ് അലക്‌സ് ഏവരെയും ഞെട്ടിച്ചത്. പഞ്ചായത്തില്‍ മലവെട്ടുവന്മാരുടെ കോളനിയിലേക്ക് റോഡ് ഇല്ലെന്നത് വര്‍ഷങ്ങളായുള്ള പരാതിയായിരുന്നു. ഇവരുടെ കോളനിയിലേക്കുള്ള അറുന്നൂറു മീറ്റര്‍ റോഡില്‍ ഒരു ഭാഗം സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയാണ് കടന്നുപോവുന്നത്. ഈ ഭാഗത്ത് ഇരുമ്പു പൈപ്പ് വച്ച് അടച്ച് വാഹന ഗതാഗതം തടഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അറുന്നൂറു മീറ്ററും നടന്നു തന്നെ പോവേണ്ട അവസ്ഥയിലായിരുന്നു കോളനിവാസികള്‍. നിരന്തമായി ആവശ്യപ്പെട്ടിട്ടും റോഡ് തുറക്കുന്നതിനു നടപടിയില്ലാത്തതിനാല്‍ ഇത്തവണ തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലായിരുന്നു അവര്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായ അലക്സ് പ്രചാരണത്തിനു വന്നപ്പോഴും അവര്‍ നിലപാട് ആവര്‍ത്തിച്ചു. അന്ന് അവിടെവച്ച് അലക്സ് നല്‍കിയ വാഗ്ദാനമാണ് റോഡ് തുറക്കും…

Read More