തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയ ഭര്‍ത്താവിനെതിരേ പരാതി നല്കി യുവനടി. വെള്ളിയാഴ്ച കട്ടക്കിലെ നിമാഷിയിലെ വീട്ടിലേക്ക് പ്രവേശിക്കുന്നത് ഭര്‍ത്താവും കൂട്ടാളികളും തടഞ്ഞെന്ന് കാണിച്ച് വര്‍ഷയെന്ന നടിയാണ് പൊലീസിന് പരാതി നല്‍കിയത്. വര്‍ഷയുടെ പരാതിയില്‍ ഭര്‍ത്താവും എംപിയുമായ അനുഭവ് മൊഹന്തിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പുരിഘട്ട് പൊലീസാണ് അനുഭവ് മൊഹന്തിയുടെയും രണ്ട് കൂട്ടാളികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെനന് അഡീഷണല്‍ ഡിസിപി ത്രിനാഥ് മിശ്ര പറഞ്ഞു. ഐപിസി 498, 341, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വര്‍ഷയുടെ മുറിയെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഒരു മണിക്കൂര്‍ നേരം തന്നെ വീട്ടിന് പുറത്ത് നിര്‍ത്തിയെന്നും പോലീസ് ഇടപെട്ടതിന് ശേഷമാണ് അകത്ത് കടക്കാനായതെന്നും വര്‍ഷ പറയുന്നു.
Read MoreCategory: Today’S Special
ജനപ്രതിനിധിയുടെ മീൻ വിൽപ്പന, അഥവാ ബ്ലോക്കുകൾ നിറഞ്ഞ ബ്ലോക്ക് മെമ്പർ; ശാസ്താംകോട്ട ബ്ലോക്കിലെ ലത മെമ്പറുടെ ജീവിത വിജയകഥയറിയാം…
ശാസ്താംകോട്ട: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ ഇനിയൊരു മീൻ വില്പനക്കാരിയുടെ കൂടി ശബ്ദം മുഖരിതമാകും. അതായത് സാധാരണക്കാരന്റെ വേദനയും ആകുലതയും നന്നായറിയാവുന്ന ശബ്ദം. അത് മറ്റാരുമല്ല പോരുവഴി ഡിവിഷനിൽ നിന്നും യുഡിഎഫ് ടിക്കറ്റിൽ വിജയിച്ച ലതാ രവി തന്നെ. അതിജീവനത്തിന്റെ പോരാട്ടത്തിൽ തന്നെ ആർക്കും തളർത്താനാകില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ലത. എതിർ സ്ഥാനാർഥിയെക്കാൾ 783 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവർ വിജയിച്ചത്. നാലു വർഷം മുമ്പ് ഭർത്താവ് രവി ഹൃദയാഘാതം മൂലം മരണപ്പെടുമ്പോൾ സ്വന്തമെന്ന് പറയാൻ രണ്ട് പെൺമക്കളും ഒരു പെട്ടിഓട്ടോയും മാത്രം. ഭർത്താവിന്റെ വേർപാടിൽ പകച്ചു പോയെങ്കിലും ലത തളർന്നില്ല. 24-ാം ദിവസം ഭർത്താവ് പാതിവഴിയിൽ ഉപേക്ഷിച്ച പെട്ടി ഒട്ടോയുമായി അവർ മീൻ കച്ചവടത്തിനിറങ്ങി.അതിൽ നിന്നുള്ള സമ്പാദ്യം ഉപയോഗിച്ച് രണ്ട് മക്കളെയും പഠിപ്പിച്ചു. ഇതിനിടയിൽ രാഷ്ട്രീയ പ്രവർത്തനത്തിനും മഹിളാ കോൺഗ്രസ് പോരുവഴി മണ്ഡലം പ്രസിഡന്റു കൂടിയായ…
Read Moreഇത് ഇന്ത്യയുടെ ‘മംഗി മാന്‍’ ! ചെങ്കുത്തായ മലകള്‍ കയറി ഏവരെയും വിസ്മയിപ്പിക്കുന്ന ജ്യോതിരാജിന്റെ ലക്ഷ്യം ഒളിമ്പിക് മെഡല്‍;വീഡിയോ കാണാം…
സ്പൈഡര്‍മാനെപ്പോലെ ആകാന്‍ കൊതിക്കാത്തത് ആരാണ്. ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് അനായാസം ചാടുക എന്നത് രസകരമായ കാര്യമായിരിക്കും. അത്തരത്തില്‍ അനായാസം കുത്തനെയുള്ള മലകളും കുന്നുകളും പാറകളും കയറി വിസ്മയിപ്പിക്കുകയാണ് കര്‍ണാടകയിലെ ഈ യുവാവ്. ചിത്രദുര്‍ഗ സ്വദേശിയായ ജ്യോതി രാജിനെ ഇന്ത്യന്‍ സ്പൈഡര്മാന് എന്ന് വിളിച്ചാലും തെറ്റില്ല. കുരങ്ങന്മാരെ പോലെ അനായാസമായാണ് ഈ യുവാവ് ചെങ്കുത്തായ പാറകളും കുന്നുകളും കയറുന്നത്. എന്നാല്‍ സ്പൈഡര്മാന് എന്ന വിളി ജ്യോതിരാജിന് ഇഷ്ടമല്ല. മംഗി മാന്‍ എന്ന് അറിയപ്പെടാനാണ് ജ്യോതി രാജിന് ഇഷ്ടം. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് റോക്ക് ക്ലൈമ്പിങ് നടത്താന്‍ ജ്യോതി രാജിനെ തേടി നിരവധിപ്പേരാണ് വിളിച്ചത്. റോക്ക് ക്ലൈമ്പിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു മെഡല്‍ നേടി കൊടുക്കുകയാണ് ജ്യോതി രാജിന്റെ ഏറ്റവും വലിയ സ്വപ്നം. അടുത്തിടെ റോക്ക് ക്ലൈമ്പിങ് ഒരു മത്സര ഇനമായി ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ…
Read Moreതലകീഴായി നിന്ന് ജീവിതം നേർദിശയിലാക്കൂ..! തലകീഴായി അമല പോളിന്റെ സാഹസിക ഫോട്ടോ; എങ്ങനെയാണ് ഇത്തരത്തിൽ സ്വയം ബാലൻസ് ചെയ്യുന്നത് എന്ന ഒരു വീഡിയോയും…
സിനിമാ തിരക്കിൽ നിന്നു മാറി ചിലപ്പോൾ പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ സമയം ചെലവിടുന്ന ചിത്രങ്ങളുമായി അമല പോൾ ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട്. ഇവയെല്ലാം തന്നെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്.ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തവരാണ് മിക്ക സിനിമാ താരങ്ങളും. ചിലർ ജിമ്മിൽ പോകുന്പോൾ, മറ്റു ചിലർ പ്രഭാത സവാരി കൊണ്ടു മതിയാക്കും. വേറെ ചിലർ യോഗ, സുംബാ പോലുള്ള രീതികൾ ചെയ്തും ആരോഗ്യം സംരക്ഷിക്കാറുണ്ട്. ഇവയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി താരങ്ങൾ ഷെയർ ചെയ്യാറുമുണ്ട്. അത്തരത്തിലൊരു വ്യത്യസ്തമായ മെയ്യഭ്യാസവുമായി എത്തിയിരിക്കുകയാണ് പ്രിയതാരം അമല പോൾ. രണ്ടു കൊളുത്തുകളിൽ ഉറപ്പിച്ച തുണികൊണ്ടുള്ള ബാലൻസിലാണ് താരം മെയ്യഭ്യാസം ചെയ്യുന്നത്. തലകീഴായി നിന്ന് ജീവിതം നേർദിശയിലാക്കൂ… എന്നാണ് ചിത്രത്തിന് അമല ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കൂടാതെ എങ്ങനെയാണ് ഇത്തരത്തിൽ സ്വയം ബാലൻസ് ചെയ്യുന്നത് എന്ന ഒരു വീഡിയോയും അമല പോസ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreലക്ഷങ്ങളുടെ ടിപ്പ്, ടിപ് ടോപ്പ് ടിപ്പ്! ഹോട്ടലിലെത്തിയ കസ്റ്റമർ നൽകിയ ടിപ്പ് കണ്ടു ഹോട്ടൽ വനക്കാരൻ പോലും ഞെട്ടി; ഏകദേശം 4,15,000 രൂപ
വലിയ റസ്റ്ററന്റുകളിൽ കയറിയാൽ ടിപ്പ് കൊടുക്കുന്ന പതിവുണ്ട്. റസ്റ്ററന്റിലെ ജോലിക്കാരെ ഉദ്ദേശിച്ചാണ് ഈ ടിപ്പുകൾ നൽകുന്നത്. ചിലർ ബില്ലിന്റെ ബാലൻസ് വരുന്ന തുക റൗണ്ട് ചെയ്താണ് ടിപ്പി നൽകുന്നത്. പലരുടെയും വരുമാനത്തിന്റെ പ്രധാന പങ്ക് പലപ്പോഴും ഇങ്ങനെ ലഭിക്കുന്ന ടിപ്പാണ്. എങ്കിലും ബില്ലിലുള്ളതിന്റെ ഇരട്ടി തുകയൊന്നും ആരും ടിപ്പ് നൽകാറില്ല. എന്നാൽ ടിപ്പ് കിട്ടിയ തുക കണ്ട് അന്പരന്നിരിക്കുകയാണ് അമേരിക്കയിലെ ടോളിഡോ നഗരത്തിലുള്ള സൂക്ക് മെഡിറ്ററേനിയൻ കിച്ചൻ റസ്റ്ററന്റിലെ ജീവനക്കാർ. 5,600 ഡോളർ (ഏകദേശം 4,15,000 രൂപ ) ആണ് ഒരാൾ ടിപ്പ് നൽകിയത്. കഴിഞ്ഞ 12ന് രാത്രി അത്താഴം കഴിക്കാൻ എത്തിയ ഒരാളാണ് റസ്റ്ററന്റ് ജീവനക്കാരെ ഞെട്ടിച്ചത്. ജീവനക്കാർക്ക് ഈ തുക വീതിച്ചു നൽകാന് റസ്റ്ററന്റ് ഉടമയോട് ആവശ്യപ്പെട്ട ഇയാൾ, തന്റെ പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചാണ് മടങ്ങിയത്. ഈ തുക ഉടമ റസ്റ്ററന്റിലെ 28 ജീവനക്കാർക്കായി…
Read Moreഅന്നങ്ങനെ ഇന്നിങ്ങനെ! ഇതാ ആ തെരുവു കച്ചവടക്കാരൻ മുതലാളി ആയി; ഒരൊറ്റ വീഡിയോ കൊണ്ട് ജീവിതം മാറിമറിഞ്ഞ ബാബാ കാ ദാബ പുതിയ ലുക്കില്‍
ഒരൊറ്റ വീഡിയോ കൊണ്ട് ജീവിതം മാറിമറിഞ്ഞവരാണ് ബാബാ കാ ദാബ എന്ന പേരിൽ ചായക്കട നടത്തിവന്ന കാന്താപ്രസാദും ഭാര്യയും. യൂട്യൂബർ ഗൗരവ് വാസനാണ് ഇവരുെ ദുരിതകഥ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ദിവസവും രാവിലെ ആറരയ്ക്കു ഇവർ കട തുറക്കും. മുപ്പതും അമ്പതും രൂപയ്ക്ക് ദാലും ചോറും പൊറോട്ടയുമൊക്കെ ഇവിടെ കിട്ടും. എന്നാൽ ലോക്ക് ഡൗൺ സമയത്ത് ദിവസം 10 രൂപയുടെ കച്ചവടം പോലുമില്ലെന്നുള്ള കാന്താപ്രസാദിന്റെ കണ്ണീരോടെയുള്ള വീഡിയോ വൈറലായി.ക്രിക്കറ്റ്താരം ആര് അശ്വിന്, ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, രവീണ ടണ്ഠന്, സുനില്‍ ഷെട്ടി തുടങ്ങിയവരും കാന്താപ്രസാദിന്റെ വീഡിയോ പങ്കുവച്ചിരുന്നു. ഇതോടെ നാനാഭാഗത്തു നിന്നും കാന്താപ്രസാദിനെ തേടി സഹായഹസ്തങ്ങൾ എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കാന്താപ്രസാദ് പുതിയ റസ്റ്ററന്റ് തുടങ്ങിയിരിക്കുകയാണ്. സൗത്ത് ഡൽഹിയിലാണ് പുതിയ സംരംഭം. ബാബാ കാ ദാബ എന്നാണ് പുതിയ റസ്റ്ററന്റിന്റെയും പേര്. ചൈനീസ് വിഭവങ്ങളടക്കം പുതിയ റസ്റ്ററന്റിൽ…
Read Moreപ്രണയം തുടങ്ങിയത് 15-ാം വയസ്സില്‍ ! ആറു വര്‍ഷത്തെ പ്രണയം ഇപ്പോള്‍ പൂവണിയുന്നു; തന്റെ വിവാഹ വാര്‍ത്ത പുറത്തു വിട്ട് എലീന പടിക്കല്‍…
അവതാരകയും നടിയും ബിഗ്ബോസ് താരവുമൊക്കെയായ എലീന പടിക്കല്‍ മലയാളികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ്. എലീനയ്ക്ക് നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയിലുള്ളത്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വര്‍ഷങ്ങളായുള്ള എലീനയുടെ പ്രണയം പൂവണിയാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് താരം പങ്കുവെക്കുന്നത്. ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു എലീന വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. ബിഗ് ബോസില്‍ വെച്ച് താന്‍ പ്രണയത്തിലാണെന്നുള്ള കാര്യം നേരത്തെ എലീന വെളിപ്പെടുത്തിയിരുന്നു. വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്പര്യമില്ലെന്നും ഭാവി കാര്യങ്ങള്‍ എങ്ങനെയാവുമെന്ന് അറിയില്ലെന്നും ആയിരുന്നു എലീന അന്ന് പറഞ്ഞത്. ഒടുവില്‍ വീട്ടുകാര്‍ സമ്മതിച്ചുവെന്ന് എലീന പറയുന്നു. എഞ്ചിനീയറും, ബിസിനസ്മാനുമായ രോഹിത് പി നായരാണ് വരന്. ഇരുവരും ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. ജനുവരിയിലാണ് വിവാഹം. ഭാര്യ എന്ന പരമ്പരയിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേഷകരുടെ മുന്നിലെത്തിയ താരമാണ് എലീന. അവതാരകയായും നടിയായുമൊക്കെ തിളങ്ങിയ താരം ബിഗ് ബോസ്ഷോയിലും എത്തിയിരുന്നു. ഷോയില്‍ വെച്ച്…
Read Moreഎന്താ ഇത് വെള്ളരിക്കാ പട്ടണമോ ! വധുവിന്റെ വീട്ടുകാരോട് വിവാഹദിവസം വരെ വിലപേശി വരന്; ഒടുവില്‍ കലി മൂത്ത നവവധു വരനും വീട്ടുകാര്‍ക്കും കൊടുത്തത് ഒരിക്കലും മറക്കാത്ത സമ്മാനം…
വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുമ്പോള്‍ വരന് വധുവിനെ വേണ്ടെന്നു പറഞ്ഞാല്‍ എന്താകും വധുവിന്റെയും വീട്ടുകാരുടെയും അവസ്ഥ. മുമ്പായിരുന്നെങ്കില്‍ പെണ്‍കുട്ടിയും വീട്ടുകാരും നിസ്സഹായരായിരുന്നേനെ ഇപ്പോള്‍ കഥമാറി. ഇവിടെ ഏറെ വിലപേശലിനൊടുവിലാണ് വരന് വധുവിനെ വേണ്ടെന്നു വച്ചത്. സ്ത്രീധനം കൂട്ടി ചോദിച്ച വരന്റെയും പിതാവിന്റെയും സഹോദരന്റെയും തല പകുതി മൊട്ടയടിച്ചാണ് നവവധു പ്രതികാരം ചെയ്തത്. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതി വരന്റെ വീട്ടുകാര്‍ സ്ത്രീധനം കൂട്ടി ചോദിച്ചതാണ് വധുവിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. സ്ത്രീധനം കൂട്ടി നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കില്ലെന്നും കുടുംബത്തെയും നാണം കെടുത്തും എന്നും വരന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മോട്ടോര്‍ സൈക്കിള്‍ വേണമെന്നതായിരുന്നു ആദ്യത്തെ ആവശ്യം. അത് വാങ്ങി നല്കിയപ്പോള് ആ ബ്രാന്‍ഡ് പോരെന്നും മറ്റൊരെണ്ണം വാങ്ങി നല്‍കണം എന്നായി. ഇതും വീട്ടുകാര്‍ അംഗീകരിച്ചു. എന്നാല്‍ കല്യാണദിവസം എത്തിയപ്പോള്‍ സ്വര്‍ണ്ണത്തിന്റെ നെക്ലേസ് ഉള്‍പ്പെടെ കൂടുതല്‍ സ്വര്‍ണം…
Read Moreഎനിക്കിനി എന്ന് നടക്കാനാവുമെന്ന് അറിയില്ല ! സിനിമ ഉപേക്ഷിച്ച് കോവിഡ് പോരാട്ടത്തിനിറങ്ങിയ നഴ്സായ നടി തന്റെ ഇപ്പോഴത്തെ ആരോഗ്യനിലയെക്കുറിച്ച് മനസ്സു തുറക്കുന്നു…
മഹാരാഷ്ട്രയില്‍ കോവിഡ് പടര്‍ന്നപ്പോള്‍ സിനിമ രംഗം ഉപേക്ഷിച്ച് തന്റെ പഴയ നഴ്സിംഗ് കുപ്പായം എടുത്ത് അണിഞ്ഞ് കര്‍മനിരതയായ നടി ശിഖ മല്‍ഹോത്ര വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. 2014-ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍നിന്നു നഴ്സിംഗില്‍ ബിരുദം നേടിയ ശിഖ അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വരികയായിരുന്നു. നഴ്സിംഗ് സേവനവുമായി മുന്നോട്ട് പോകവെ ഒക്ടോബര്‍ മാസത്തില്‍ കോവിഡ് ശിഖയെയും പിടികൂടി. ഏകദേശം ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് വിട്ടൊഴിഞ്ഞുവെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാണ് ശിഖയിപ്പോള്‍. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ നടിയെ ഇപ്പോള്‍ വിദഗ്ധ ചികിത്സയ്ക്കായി കെ.ഇ.എം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ‘ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എനിക്കിനി എന്ന് നടക്കാനാകുമെന്ന് അറിയില്ല. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം’ശിഖ പറഞ്ഞു. കോവിഡ് മുക്തരായവരില്‍ പത്ത് ശതമാനം മുതല്‍ ഇരുപത് ശതമാനത്തോളം പേര് കോവിഡാനന്തര…
Read Moreപശു സംരക്ഷണമെന്നാല്‍ നിസ്സഹായരും ദുര്‍ബലരുമായ എല്ലാ ജീവികളുടെയും സംരക്ഷണം !ഗോമാതാവിന്റെ സംരക്ഷണം എങ്ങനെയെന്ന് ചത്തീസ്ഗഢിനെ കണ്ടു പഠിക്കൂ…പശുക്കളുടെ ദുരിതം ചൂണ്ടിക്കാണിച്ച് യോഗി ആദിത്യനാഥിന് കത്തെഴുതി പ്രിയങ്ക ഗാന്ധി…
പശുക്കളെ സംരക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഉപദേശവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ പശുക്കളുടെ ദുരിതം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രിയങ്ക കത്തയച്ചു. പശുക്കളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനാണ് പ്രിയങ്കയുടെ ഉപദേശം. സോജ്നയില്‍ ചത്ത പശുക്കളുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ വിമര്‍ശനം. വാഗ്ദാനങ്ങളെല്ലാം കടലാസില്‍ മാത്രമാണ്. കാലികളുടെ മരണകാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും പട്ടിണിയാണെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാവുന്നില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഗോശാല നടത്തിപ്പുകാരും തമ്മില്‍ ബന്ധമുണ്ടെന്നും പ്രിയങ്ക ആരോപിച്ചു. പശുസംരക്ഷണത്തെ മഹാത്മാഗാന്ധിയുടെ വരികളിലൂടെ യോഗി ആദിത്യനാഥിനെ പ്രിയങ്ക ഓര്‍മിപ്പിച്ചു. പശു സംരക്ഷണമെന്നാല്‍ നിസ്സഹായരും ദുര്‍ബലരുമായ എല്ലാ ജീവികളുടെയും സംരക്ഷണമാണെന്ന് ഗാന്ധിജി വിശ്വസിച്ചതായും പ്രിയങ്ക പറഞ്ഞു. കാലികളെ പരിപാലിക്കുന്നതിനൊപ്പം അവയില്‍നിന്ന് വരുമാനമുണ്ടാക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്ന ‘ഗോദാന്‍ ന്യയ് യോജന’ ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ്…
Read More