ഡോ​ക്ട​ർ പാ​ട്ടി​ലു​ണ്ട്! സം​ഗീ​തം സു​ഖ​പ്പെ​ടു​ത്താ​ത്ത മു​റി​വു​ക​ളും വേ​ദ​ന​ക​ളു​മി​ല്ല; ഡോ. ​ലി​ജോ മ​ന്ന​ച്ച​ൻ എ​ഴു​തി​യ പാ​ട്ടു​ക​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറലാകുന്നു…

സ്വന്തം ലേഖകൻ തൃ​ശൂ​ർ: സം​ഗീ​തം സു​ഖ​പ്പെ​ടു​ത്താ​ത്ത മു​റി​വു​ക​ളും വേ​ദ​ന​ക​ളു​മി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ൽ മി​ക്ക പാ​ട്ടു​ക​ളും മി​ക​ച്ച ഡോ​ക്ട​ർ​മാ​രാ​ണ്. ഇ​വി​ടെ​യി​താ ഒ​രു ഡോ​ക്ട​ർ​ത​ന്നെ പാ​ട്ടെ​ഴു​തു​ന്നു. പ്ര​ണ​യ​വും വി​ര​ഹ​വും ഭ​ക്തി​യും മ​ന​സു​ക​ൾ​ക്കു​ള്ള മ​രു​ന്നു​ക​ളാ​യി ആ ​വ​രി​ക​ളി​ൽ നി​റ​യു​ന്നു. തൃ​ശൂ​ർ ക​രു​വ​ന്നൂ​ർ ചെ​റി​യ​പാ​ല​ത്തി​ന​ടു​ത്ത ആ​യു​ർ ജ്യോ​തി ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​ലി​ജോ മ​ന്ന​ച്ച​ൻ എ​ഴു​തി​യ പാ​ട്ടു​ക​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഹി​റ്റാ​ണ്. പാ​ട്ടെ​ഴു​താ​ൻ ക​ഴി​യു​മെ​ന്നോ, എ​ഴു​തി​യ​ത് ആ​രെ​ങ്കി​ലും ഈ​ണ​മി​ട്ടു പാ​ടു​മെ​ന്നോ ഒ​രി​ക്ക​ലും സ്വ​പ്നം ക​ണ്ടി​ട്ടി​ല്ലാ​ത്ത ഡോ. ​ലി​ജോ​യു​ടെ വ​രി​ക​ൾ​ക്കൊ​പ്പം നി​ന്ന​ത് ഭാ​വ​ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​നും സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എം. ​ജ​യ​ച​ന്ദ്ര​നും അ​ട​ക്ക​മു​ള്ള പ്ര​തി​ഭ​ക​ൾ! ഗാ​യി​ക ചി​ത്ര അ​രു​ണ്‍ ഈ​ണ​മി​ട്ട് പി. ​ജ​യ​ച​ന്ദ്ര​ൻ പാ​ടി​യ അ​വ​ൾ എ​ന്ന പാ​ട്ട് സം​ഗീ​ത​പ്രേ​മി​ക​ൾ നെ​ഞ്ചോ​ടു​ചേ​ർ​ത്തു​വ​ച്ചി​രി​ക്കു​ന്നു. മു​ന്പ് എം. ​ജ​യ​ച​ന്ദ്ര​ൻ സം​ഗീ​ത​മൊ​രു​ക്കി അ​ദ്ദേ​ഹ​വും ചി​ത്ര അ​രു​ണും ചേ​ർ​ന്നു പാ​ടി​യ പ്ര​ണ​യ​ത്തി​ൻ ക​ന​വു​ക​ളു​മാ​യ് എ​ന്ന ആ​ൽ​ബം ഇ​ന്നും വൈ​റ​ലാ​ണ്. മം​ഗ​ളു​രു​വി​ൽ ബി​എ​എം​എ​സ് പ​ഠ​ന​കാ​ല​ത്താ​ണ്…

Read More

സി യു സൂണിലെ ജിമ്മി! മൂത്തോന്‍, കപ്പേള, ചോക്ക്ഡ്, സി യു സൂണ്‍… തന്നിലെ നടനെ അടയാളപ്പെടുത്തുന്ന സിനിമ കളിലൂടെയാണ് റോഷന്‍ മാത്യുവിന്റെ അഭിനയയാത്രകള്‍…

ടി.ജി.ബൈജുനാഥ് “ഷൂ​ട്ടിംഗ് തു​ട​ങ്ങി​യ ദി​വ​സം ത​ന്നെ ഞാ​ൻ മ​ഹേ​ഷേ​ട്ട​നൊ​പ്പം ഏ​റെ കം​ഫ​ർ​ട്ട​ബി​ളാ​യി. കാ​ര​ണം, അദ്ദേഹം വളച്ചുകെട്ടലുകളില്ലാതെ യാണു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ന​മ്മ​ൾ ചെ​യ്ത​തി​ൽ വ​ർ​ക്കാ​വാ​ത്ത​ത് എ​ന്ത്, എ​ന്തു​കൊ​ണ്ട് എ​ന്ന​തു 100 ശ​ത​മാ​നം വ്യക്തമായി പ​റ​ഞ്ഞു​ത​ന്നു. അ​തി​ന​പ്പു​റ​ം ന​മ്മ​ളാ​യി കാ​ടു​ക​യ​റി ചി​ന്തി​ക്കേ​ണ്ടി വന്നില്ല. മ​ഹേ​ഷേ​ട്ട​ന്‍റെ ഡ​യ​റ​ക്്ഷ​നി​ൽ കു​റ​ച്ചു​ദി​വ​സം കൂ​ടി വ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്ന് ഷൂട്ടിംഗ് ക​ഴി​ഞ്ഞ​പ്പോ​ൾ തോ​ന്നി…” മഹേഷ് നാരായണൻ രചനയും എഡിറ്റിംഗും സംവിധാനവും നിർവഹിച്ച സി യു സൂണിൽ കേന്ദ്രകഥാപാത്രം ജിമ്മിയായി വേഷമിട്ട യുവനടൻ റോഷൻ മാത്യു സംസാരിക്കുന്നു. സി യു സൂണിലേക്ക് എത്തിയത്…? ലോ​ക്ഡൗ​ണി​നി​ടെ ഒ​രു ദി​വ​സം ഫ​ഹ​ദ് വി​ളി​ച്ചു. സി യു സൂൺ എന്ന ​പ​രീ​ക്ഷ​ണ സി​നി​മ​യെ​ക്കു​റി​ച്ചു പ​റ​ഞ്ഞു. ദർശനയുണ്ടാകുമെന്നും മഹേഷ് നാരായണനാണു സംവിധാനം ചെയ്യു ന്നതെന്നും പറഞ്ഞു. ഞാ​ൻ ഓ​കെ പ​റ​ഞ്ഞു. ആ ​കോ​ൾ വ​ന്ന​പ്പോ​ൾ​ത്ത​ന്നെ തീ​രു​മാ​ന​മൊ​ക്കെ റെ​ഡി​യാ​യി​രു​ന്നു. എ​ന്തി​നാ​ണു വി​ളി​ക്കു​ന്ന​തെ​ങ്കി​ലും ഞാ​നു​ണ്ട് എ​ന്നുറപ്പിച്ചി​രു​ന്നു.…

Read More

അന്ന് മമ്മൂട്ടിയുടെ നായിക, ഇന്ന് ജീവിക്കാനായി കേറ്ററിംഗ് സര്‍വീസ് നടത്തുന്നു ! ആതിര എന്ന രമ്യയുടെ കരിയും പുകയുമേറ്റ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒറ്റ ചിത്രത്തില്‍ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ മനംകവര്‍ന്ന് എങ്ങോ പോയ്മറഞ്ഞ നിരവധി നായികമാര്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വന്നിട്ടുണ്ടെങ്കിലും മറ്റു പലരും സിനിമരംഗം തന്നെ ഉപേക്ഷിച്ച് ജീവിക്കാനായി മറ്റു മേഖലകളിലേക്ക് കടക്കുകയാണ് ചെയ്തിട്ടുള്ളത്. മമ്മൂട്ടി നായകനായ ദാദാസാഹിബ് ഉള്‍പ്പെടെ അഞ്ചോളം സിനിമയില്‍ അഭിനയിച്ച ഒരു നടിയായിരുന്നു ആതിര. എന്നാല്‍ പിന്നെ താരത്തെ കുറിച്ച് യാതൊരു വിവരവും ആരും കേട്ടിട്ടില്ല. എന്നാലിപ്പോള്‍ ഭര്‍ത്താവിനൊപ്പം കരി പുരണ്ട അടുക്കള ജീവിതവുമായി കാറ്ററിംഗ് സര്‍വീസുമായി ജീവിതം മുമ്പോട്ടു നയിക്കുകയാണ് താരം. ഇന്ന് ആതിരയോട് ആരെങ്കിലും നായികയായ അഞ്ച് സിനിമകളോ 500 പേരുടെ സദ്യയോ ഏതാണ് മധുരം എന്ന് ചോദിച്ചാല്‍ ഒരു മടിയും കൂടാതെ ആതിര എന്ന രമ്യ പറയും 500 പേരുടെ സദ്യയെന്ന്. ഇന്ന് ഞാനും ചേട്ടനും മതി 500 പേരുടെ സദ്യ ഉണ്ടാക്കാന്‍ എന്ന്…

Read More

ആറടി അകലം ഫലപ്രദമല്ല ! വൈറസ് ആറടിയിലും കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്ന് പുതിയ പഠനം; പുതിയ കണ്ടെത്തലുകള്‍ ഇങ്ങനെ…

ആറടി അകലത്തില്‍ നിന്നാല്‍ കോവിഡ് പകരില്ലെന്ന വിലയിരുത്തല്‍ തെറ്റെന്ന് പുതിയ പഠനം. ആറടി സുരക്ഷിതമായ അകലമാണെന്നായിരുന്നു മുമ്പത്തെ നിഗമനം. എന്നാല്‍ രോഗിയില്‍ നിന്നും ആറടിയിലധികം അകലത്തില്‍ നിന്നാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതനായ ഒരാളുടെ ഉമിനീര്‍ക്കണങ്ങള്‍ വായുവില്‍ ലയിച്ചു ചേര്‍ന്നേക്കാം. അതിനാല്‍, മുന്‍പ് സുരക്ഷിതമെന്നു കരുതിയിരുന്ന അകലം പോലും രോഗവ്യാപനത്തെ തടയുമെന്നു കരുതാനാകില്ലെന്ന് പഠനത്തില്‍ പറയുന്നു. തൊഴിലിടങ്ങള്‍, റസ്റ്ററന്റുകള്‍, കടകള്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ആറടി അകലമെന്ന സുപ്രധാന കോവിഡ് നിര്‍ദേശം പാലിക്കുന്നുണ്ട്. കോവിഡ് രോഗിയുടെ സാന്നിധ്യമുണ്ടായിരുന്ന സ്ഥലത്ത് ആറടി അകലമെന്ന സുരക്ഷാ മുന്‍കരുതല്‍ പാലിച്ചിട്ടും ചിലരെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതിനാല്‍ തന്നെ ആറടിയിലും അധികം അകലത്തില്‍…

Read More

ഒ​രു പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ പീ​ഡ​നാ​രോ​പ​ണം! കേസെടുത്തു വമ്പന്‍ സ്രാവുകള്‍ക്കെതിരേ പോലീസിന്റെ വേട്ട; ഒ​ടു​വി​ൽ സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന ക്ലൈ​മാ​ക്സ്

1970-80 കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ വെ​സ്റ്റ്മി​നി​സ്റ്റ​റി​ൽ അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ര്‍ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്ന ആ​രോ​പ​ണ​വു​മാ​യി കാ​ള്‍ ബീ​ച്ച് എ​ന്നൊ​രു അ​മ്പ​ത്തൊ​ന്നു​കാ​ര​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കേ​സെ​ടു​ത്തു വ​മ്പ​ൻ സ്രാ​വു​ക​ള്‍​ക്കെ​തി​രേ പോ​ലീ​സ് ന​ട​ത്തി​യ വേ​ട്ട​യു​ടെ ക്ലൈ​മാ​ക്സ് സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന​താ​യി​രു​ന്നു. ആ​റു വ​ര്‍​ഷം മു​മ്പ് ല​ണ്ട​നി​ലെ വെ​സ്റ്റ് മി​നി​സ്റ്റ​ര്‍ എ​ന്ന ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​രോ​പ​ണ വി​ധേ​യ​ര്‍ പ​ല​രും ഇ​ന്നു ജീ​വ​നോ​ടെ​യു​മി​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​യി​രു​ന്നു ആ ‘​ക​ഥ’​യു​ടെ വി​ധി വ​ന്ന​ത്. കേ​ള്‍​ക്കു​മ്പോ​ള്‍ ഒ​രു ത്രി​ല്ല​ര്‍ സി​നി​മാ​ക്ക​ഥ​യെ​ന്ന് തോ​ന്നാ​വു​ന്ന ഈ ​സം​ഭ​വം അ​ന്നു പ​ല​രു​ടെ​യും ജീ​വി​ത​മാ​ണ് മാ​റ്റി​മ​റി​ച്ച​ത്. ആ​രോ​പ​ണംഇ​ങ്ങ​നെ… 2014 ല്‍ ‘​നി​ക്ക്’ എ​ന്ന പേ​രി​ല്‍, 1970 ക​ളി​ല്‍ ‘ഗ്രൂ​പ്പ്’ എ​ന്ന് വി​ളി​പ്പേ​രു​ള്ള ഒ​രു വി​ഐ​പി പീ​ഡോ​ഫി​ല്‍ സം​ഘം (കു​ട്ടി​ക​ളോ​ട് ലൈം​ഗി​ക​മാ​യി ആ​ക​ര്‍​ഷി​ക്ക​പെ​ടു​ന്ന​വ​ര്‍) താ​ന്‍ കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ള്‍ ഒ​ന്‍​പ​തു വ​ര്‍​ഷ​ത്തോ​ളം ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു എ​ന്ന ഞെ​ട്ടി​ക്കു​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​മാ​യി പോ​ലീ​സി​നു മു​ന്നി​ലെ​ത്തി. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി,…

Read More

10 വ​ർ​ഷം, 10 കു​ട്ടി​ക​ൾ! ഈ അമ്മയെ സമ്മതിക്കണം; ഒ​രു മാ​സം ഭ​ക്ഷ​ണ​ത്തി​ന് മാ​ത്രം 73,000 രൂ​പ. കേ​ട്ടി​ട്ട് അ​ത്ഭു​ത​പ്പെ​ടേ​ണ്ടാ; അപൂർവ ദമ്പതികളെ പരിചയപ്പെടാം

ഒ​രു മാ​സം ഭ​ക്ഷ​ണ​ത്തി​ന് മാ​ത്രം 73,000 രൂ​പ. കേ​ട്ടി​ട്ട് അ​ത്ഭു​ത​പ്പെ​ടേ​ണ്ടാ. അ​മേ​രി​ക്ക​യി​ലെ ന്യൂ ​മെ​ക്സി​ക്കോ​യി​ൽ നി​ന്നു​ള്ള പാസ്റ്റർ ക്രി​സ് – കോ​ർ​ട്ട്നി ദ​ന്പ​തി​ക​ളു​ടെ ഒ​രു മാ​സ​ത്തെ ഭ​ക്ഷ​ണ​ത്തി​നു​ള്ള ചെ​ല​വാ​ണി​ത്. ക്രി​സും കോ​ർ​ട്ട്നി​യും മാ​ത്ര​മ​ല്ല വീ​ട്ടി​ലു​ള്ള അ​വ​രു​ടെ 10 മ​ക്ക​ളു​മു​ണ്ട്. 2008 ഒ​ക്‌​ടോ​ബ​റി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ 10 കു​ഞ്ഞു​ങ്ങ​ൾ​ക്കാ​ണ് കോ​ർ​ട്ടി​ന് ജ​ന്മം ന​ൽ​കി​യ​ത്. ആ​റ് ആ​ൺ​കു​ട്ടി​ക​ളും നാ​ല് പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് ദ​ന്പ​തി​ക​ൾ​ക്കു​ള്ള​ത്. ക്ലി​ന്‍റ് (10), ക്ലേ (9), ​കേ​ഡ് (8), കാ​ലി (7), കാ​ഷ് (5), ഇ​ര​ട്ട​ക​ളാ​യ കോ​ൾ​ട്ട്, കേ​സ് (5) ക​ലീ​ന (3), കെ​യ്ഡ്യൂ (2) കോ​രാ​ലി (1) എ​ന്നി​ങ്ങ​നെ​യാ​ണ് അ​വ​രു​ടെ പേ​രും വ​യ​സും. കോ​ർ​ട്ട്നി ഇ​പ്പോ​ൾ വീ​ണ്ടും ഗ​ർ​ഭി​ണി​യാ​യ​ണ്. 33 ആ​ഴ്ച​യാ​യി. ഈ ​ന​വം​ബ​റി​ൽ പു​തി​യ അ​തി​ഥി ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും പ്ര​തീ​ക്ഷ. 11-ാമ​ത്തെ കൊ​ണ്ട ്പ്ര​സ​വം നി​ർ​ത്താ​ൻ ഉ​ദേ​ശ​മി​ല്ലെ​ന്നാ​ണ് കോ​ർ​ട്ട്നി…

Read More

പറന്നു പോകുന്നതിനിടെ ബൈക്കു യാത്രികനെ തട്ടിയിട്ട് തിരിഞ്ഞു നോക്കാതെ പാഞ്ഞ് സ്വകാര്യബസ് ! എന്നാല്‍ പിന്നീട് ബസിന് സംഭവിച്ചതു കണ്ടാല്‍ ആരും തലയില്‍ കൈവയ്ക്കും;വീഡിയോ കാണാം…

ബസുകളുടെ പരക്കം പാച്ചില്‍ മൂലം നിരവധി ജീവനുകളാണ് റോഡുകളില്‍ പൊലിയുന്നത്. ട്രാഫിക് നിയമങ്ങളുടെ ലംഘനവുമാണ് പലപ്പോഴും അപകട കാരണം. ഇത്തരത്തില്‍ പരക്കം പാഞ്ഞുപോകുന്ന ഒരു ബസിന്റെ വീഡിയോയായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വഴിയില്‍ ഒരു ബൈക്കു യാത്രികനെ തട്ടിയെങ്കിലും വണ്ടി നിര്‍ത്താതെ പോകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ വീഡിയോയില്‍ പിന്നീട് കാണുന്നത് അപകടത്തില്‍പ്പെട്ട് തകര്‍ന്ന ബസിനെ ക്രെയിന്‍ ഉപയോഗിച്ച് വലിച്ചു കൊണ്ടു വരുന്നതാണ്. എന്നാല്‍ എവിടെ നടന്ന സംഭവമാണിതെന്ന് അറിയില്ല.

Read More

അ​നാ​ഥ കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രാ​ച്ചാ​ർ! ഒ​ന്നും ര​ണ്ടു​മ​ല്ല നി​ഷ്ക​ള​ങ്ക​രാ​യ 25 കു​ഞ്ഞു​ങ്ങ​ൾ; ഇ​തി​നെ വി​ളി​ക്കാ​ൻ കൊ​ടും​ക്രൂ​ര​ത എ​ന്ന പ​ദം മാ​ത്രം മ​തി​യാ​കു​മോ?

ഇ​തി​നെ വി​ളി​ക്കാ​ൻ കൊ​ടും​ക്രൂ​ര​ത എ​ന്ന പ​ദം മാ​ത്രം മ​തി​യാ​കു​മോ? ഡെ​ന്മാ​ർ​ക്കി​ലെ സീ​രി​യ​ൽ കി​ല്ല​റാ​യി​രു​ന്നു ഡാ​ഗ്‌​മാ​റി​ന്‍റെ ജീ​വി​ത​ക​ഥ അ​ടു​ത്ത​റി​ഞ്ഞ ആ​രും ഇ​തു ചോ​ദി​ച്ചു​പോ​കും. തി​ക​ച്ചും പൈ​ശാ​ചി​ക​മാ​യ പ്ര​വ​ർ​ത്തി​ക​ളൂ​ടെ ലോ​ക​ത്തെ ഞെ​ട്ടി​ച്ച ഈ ​വ​നി​ത​യു​ടെ ക്രൂ​ര​ത​ക​ൾ​ക്ക് ഇ​ര​യാ​യ​ത് മ​റ്റാ​രു​മാ​യി​രു​ന്നി​ല്ല, പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളാ​യി​രു​ന്നു. ഒ​ന്നും ര​ണ്ടു​മ​ല്ല നി​ഷ്ക​ള​ങ്ക​രാ​യ 25 കു​ഞ്ഞു​ങ്ങ​ൾ. കൊ​ടും​കു​റ്റ​വാ​ളി​ക​ൾ പോ​ലും പ​ല​പ്പോ​ഴും നി​സ​ഹാ​യ​രാ​യ കു​ഞ്ഞു​ങ്ങ​ളോ​ടു കാ​രു​ണ്യം കാ​ണി​ക്കും. എ​ന്നാ​ൽ, ഇ​വ​ൾ അ​വ​രു​ടെ ആ​രാ​ച്ചാ​രാ​യി മാ​റു​ക​യാ​യി​രു​ന്നു, അ​നാ​ഥ കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രാ​ച്ചാ​ർ! പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ കൂ​ട്ട​ക്ക​ശാ​പ്പ് ന​ട​ത്തി​യ​വ​ൾ. സ്വ​ന്ത​മാ​യി അ​നാ​ഥാ​ല​യം ന​ട​ത്തി​വ​ന്ന ഇ​വ​രു​ടെ മു​ഴു​വ​ൻ പേ​ര് ഡാ​ഗ്‌‌​മാ​ർ ഒാ​വ​ർ​ബി.1913-1920 കാ​ല​ഘ​ട്ട​ത്തി​ൽ നി​ഷ്ക​ള​ങ്ക​രാ​യ 25 കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​വ​ർ യാ​തൊ​രു ക​രു​ണ​യു​മി​ല്ലാ​തെ കൊ​ന്നു​ത​ള്ളി​യ​ത്. അ​തും അ​നാ​ഥ​ക​ളാ​യ, ആ​രും ചോ​ദി​ക്കാ​നും പ​റ​യാ​നു​മി​ല്ലാ​ത്ത പാ​വ​പ്പെ​ട്ട പി​ഞ്ചു പൈ​ത​ലു​ക​ളെ. മോ​ഷ​ണ​ത്തി​ൽ തു​ട​ക്കം 1887 ഏ​പ്രി​ൽ 23ന് ​ഡെ​ൻ​മാ​ർ​ക്കി​ലെ അ​സെ​ൻ​ഡ്രൂ​പ്പ് എ​ന്ന ചെ​റു​പ​ട്ട​ണ​ത്തി​ൽ അ​വ​ൾ ജ​നി​ച്ചു. മാ​താ​പി​താ​ക്ക​ൾ ക​ർ​ഷ​ക​രാ​യി​രു​ന്നു. ദാ​രി​ദ്ര​ത്തി​ലാ​യി​രു​ന്നു അ​വ​ളു​ടെ…

Read More

ആനപ്രേമം തലയ്ക്കു പിടിച്ചാൽ! കോന്നിയിൽ നിന്ന് കുങ്കി പരിശീലനത്തിന് സുരേന്ദ്രനെ കൊണ്ടുപോയി;  വാ​കത്തടി​യി​ൽ ര​ണ്ട​ര അ​ടി പൊ​ക്ക​ത്തി​ൽ  ജീവൻ തുടിക്കുന്ന സുരേന്ദ്രനെ കോന്നിയിലെത്തിച്ചകഥയിങ്ങനെ…

കോ​ന്നി: ആ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു കോ​ന്നി സു​രേ​ന്ദ്ര​നെ കു​ങ്കി പ​രി​ശീ​ല​ന​ത്തി​നാ​യി കൊ​ണ്ട് പോ​കു​ന്ന​തി​ന് മു​മ്പുള്ളോ​രു ക​ഥ​യാ​ണ്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 2018 തു​ട​ക്ക​ത്തി​ൽ സു​രേ​ന്ദ്ര​ൻ എ​ന്ന ഗ​ജ​വീ​ര​ന്‍റെ സൗ​ന്ദ​ര്യം ത​ല​യ്ക്കു പി​ടി​ച്ച ഒ​രു ആ​ന​പ്രേ​മി അ​വ​ന്‍റെ ഒ​രു ശി​ൽ​പം തീ​ർ​ക്കാ​നാ​യി അ​ങ്ങ് പ​റ​വൂ​രു​ള്ള കേ​ര​ള​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ആ​ന ശി​ല്പി​ക​ളി​ൽ ഒ​രാ​ളാ​യ സൂ​ര​ജ് ന​മ്പ്യാ​ട്ടി​നെ സ​മീ​പി​ക്കു​ന്നു. ആ​ന ശി​ല്പ​ങ്ങ​ളി​ൽ കൃ​ത്യ​ത​യു​ടെ കാ​ര്യ​ത്തി​ൽ ഒ​ട്ടും വീ​ഴ്ച വ​രു​ത്താ​ത്ത സൂ​ര​ജ് ന​മ്പ്യാ​ട്ട് അ​ന്ന് അ​ത്ര​യ്ക്ക് പ്ര​സി​ദ്ധ​ന​ല്ലാ​ത്ത കോ​ന്നി സു​രേ​ന്ദ്ര​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​ഴി​ഞ്ഞു മാ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ടു​ക്കം ഈ ​ആ​ന​പ്രാ​ന്ത​ന്‍റെ ആ​വ​ശ്യ​ത്തി​ന് സ​മ്മ​തം മൂ​ളു​ക​യാ​യി​രു​ന്നു.​ പി​ന്നെ അ​ദ്ദേ​ഹം നേ​രി​ട്ട് കോ​ന്നി​യി​ൽ വ​രി​ക​യും അ​വ​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ക​യും,ഒ​ടു​ക്കം അ​ള​വു​ക​ളെ​ടു​ത്തു ഒ​രു മി​നി​യേ​ച്ച​ർ ത​ന്നെ വ​ര​യ്ക്കു​ക​യും ചെ​യ്തു. പി​ന്നെ കാ​ത്തി​രി​പ്പാ​യി​രു​ന്നു കേ​ര​ള​ത്തെ പി​ടി​ച്ചു​ല​ച്ച ആ​ദ്യ​ത്തെ പ്ര​ള​യ​ത്തി​ൽ ന​മ്പ്യാ​ട്ടി​ന്‍റെ ശി​ല്പ നി​ർ​മാ​ണ ശാ​ല​യ്ക്ക് ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും ഈ…

Read More

പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍… മനസ്സില്‍ മായാതെ ബാബുക്ക; അനശ്വരനായ എംഎസ് ബാബുരാജിന്റെ പാട്ടുകളുമായി കൊച്ചുമകള്‍ നിമിഷ…

വിടപറഞ്ഞിട്ട് 42 വര്‍ഷമായെങ്കിലും എംഎസ് ബാബുരാജ് മലയാളികളുടെ മനസ്സില്‍ ഇന്നും ഒളിമങ്ങാതെ നില്‍ക്കുന്നു. മലയാളികളുടെ സ്വന്തം ബാബുക്കയുടെ ചരമവാര്‍ഷികദിനമാണ് ഒക്ടോബര്‍ ഏഴ്. ഈ അവസരത്തില്‍ അനശ്വര സംഗീത സംവിധായകനെ ഓര്‍മിക്കുകയാണ് കൊച്ചുമകള്‍ നിമിഷ സലിം. ബാബുക്ക ഈണം നല്‍കിയ അവിസ്മരണീയ ഗാനങ്ങള്‍ പാടിയാണ് കൊച്ചുമകള്‍ ആ മഹാപ്രതിഭയ്ക്ക് ഗാനാര്‍ച്ചന നടത്തുന്നത്. അറുപതുകളിലും എഴുപതുകളിലും ഒരു ജനതയെത്തന്നെ തന്റെ സംഗീത മാസ്മരികത കൊണ്ട് വിസ്മയിപ്പിച്ച യുഗപുരുഷനായിരുന്നു എം.എസ് ബാബുരാജ്. ചുരുങ്ങിയ കാലം കൊണ്ട് മലയാളിക്കു സമ്മാനിച്ചത് കാലാതിവര്‍ത്തിയായ എത്രയോ ഗാനങ്ങളാണ്. മുത്തശ്ശിമാരും മാതാപിതാക്കളും പറഞ്ഞു കൊടുത്ത കഥകളിലൂടെ ബാബുക്കയെ അടുത്തറിഞ്ഞ നിമിഷയുടെ പാട്ടുകള്‍ നമ്മുടെ മനസ്സിനെ ദശാബ്ദങ്ങള്‍ക്കു പിന്നിലേക്ക് പായിക്കുകയാണ്.

Read More