അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആർ.എല്‍.വി രാമകൃഷ്ണന്റെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. സംഗീത നാടക അക്കാദമിയിൽ മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിലുളള മനോവിഷമം കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും രാമകൃഷ്ണൻ ആവർത്തിച്ചിരുന്നു. കെ.പി.എ.സി ലളിത തന്നെ നുണയനെന്ന് വിളിച്ചത് ഹൃദയം തകർത്ത് കളഞ്ഞുവെന്നും രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം. ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ……ഇന്‍സ്റ്റാഗ്രാമില്‍ പോയി സിനിമാക്കാരുടെയും പുതിയ പിള്ളേരുടെയും ഒക്കെ പേജുകള്‍ ഫോട്ടോകള്‍ കുസൃതികള്‍ ഒക്കെ കണ്ടിരുന്നാല്‍ നമുക്ക് ദുഃഖങ്ങളേയില്ലാത്ത മറ്റൊരു ലോകത്തേക്കു അല്പ സമയമെങ്കിലും താമസം മാറ്റാന്‍ കഴിയും. രണ്ടു ലോകത്തേയും വാസം സാധ്യമാക്കുകയാണ് ഞാൻ. സുഖങ്ങളുടെ ആ ലോകവും അസുഖങ്ങളുടെ ഈ ലോകവും.അവിടെ ഒരു കാഴ്ചക്കാരിക്ക് ഉത്തരവാദിത്തങ്ങള്‍ കുറവുണ്ട് തെറി വിളികളില്ല. പ്രതികരിക്കൂ എന്ന ആക്രോശങ്ങളുമില്ല. ഡോ. ആർഎൽവി രാമകൃഷ്ണന് ന്യായമായ, നീതിയുക്തമായ ഒരു മറുപടിയും…
Read MoreCategory: Today’S Special
തന്നോട് എല്ലാം തുറന്ന് പറയുന്ന അച്ഛൻ എന്തിന് അത് ഒളിപ്പിച്ചു വച്ചു; സത്യരാജ് ഒളിപ്പിച്ച ആ രഹസ്യം പിന്നീട് കണ്ടപ്പോൾ; തുറന്ന് പറഞ്ഞ് മകൾ ദിവ്യ സത്യരാജ്
ബാഹുബലി ഒന്നാം ഭാഗം തിയറ്ററുകളിലെത്തിയതിനു ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി ആരാധകർ ആവേശത്തോടെയാണ് കാത്തിരുന്നത്. ഒരു ചോദ്യത്തിന്റെ ഉത്തരത്തിനായി വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്. എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന ചോദ്യം. ഷൂട്ടിംഗിന്റെ ഇടയിലും ഈ ചോദ്യത്തിന്റെ ഉത്തരം പുറത്താകാതെ നോക്കാൻ അണിയറ പ്രവർത്തകർ ശ്രമിച്ചു. രണ്ടാം ഭാഗം ഇറങ്ങുംവരെ അക്കാര്യം രഹസ്യമായി സൂക്ഷിക്കാൻ ബാഹുബലി പ്രവർത്തകർക്കായി. അതാണ് ആ ചിത്രത്തിന്റെ മഹാ വിജയത്തിന് കാരണവും. ആയിരം കോടിയിലധികം കളക്ഷൻ നേടി ചരിത്രമായി മാറിയ സിനിമയിലെ ആ രഹസ്യം കട്ടപ്പയായി അഭിനയിച്ച സത്യരാജ് കുടുംബത്തോട് പോലും വെളിപ്പെടുത്തിയിരുന്നില്ലെന്ന് മകൾ ദിവ്യാ സത്യരാജ് ഒരിക്കൽ പറഞ്ഞു. അടുത്ത സുഹൃത്തുക്കളെപോലെയാണ് ഞാനും അച്ഛനും. കുട്ടിക്കാലം മുതൽ സിനിമയുടെ കഥകൾ അച്ഛൻ പറഞ്ഞു തരുമായിരുന്നു. അമ്മയും സഹോദരനുമടക്കം എല്ലവരും കഥാപാത്രത്തെക്കുറിച്ചുള്ള അഭിപ്രായവും തിരിച്ചുപറയും. ബാഹുബലിയുടെ വണ്‍ലൈൻ പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും ഇഷ്ടായി. പക്ഷേ അച്ഛൻ…
Read More“അമ്മച്ചി കളരിയാണെന്ന തോന്നുന്നേ ‘..! അഞ്ചടിയോളം പൊക്കമുള്ള അക്രമിയെ മലർത്തിയടിച്ച് നാലടി മാത്രമുള്ള അമ്പതു കാരി; കലിഫോണർണിയായിലെ ലേഡി നിൻജയെക്കുറിച്ചറിയാം
കാക്കക്കുയിൽ എന്ന സിനിമയിൽ രസകരമായ ഒരു മോഷണശ്രമുണ്ട്. കണ്ണു കാണാൻ വയ്യാത്ത, പ്രായമായ വൃദ്ധൻ താമസിക്കുന്ന മുറിയിൽ വളരെ എളുപ്പം മോഷണം നടത്താമെന്ന് കരുതി ചെല്ലുന്ന രണ്ടുപേർ. പക്ഷെ അവരുടെ കണക്കുകൂട്ടൽ തെറ്റുന്നു. കണ്ണുകാണത്തില്ലെങ്കിലും, പ്രായമായെങ്കിലും ശബ്ദംകേട്ട ഭാഗത്തേക്ക് കൃത്യമായി കത്തിയെറിയുന്ന വൃദ്ധനെയാണ് അവിടെ അവർക്ക് നേരിടേണ്ടി വന്നത്. പണിപാളിയെന്ന് മനസിലായതോടെ ഇരുവരും ഒരുവിധത്തിൽ അവിടെനിന്ന് രക്ഷപ്പെടുന്നു. “കിളവൻ കളരിയാണെന്ന തോന്നുന്നേ ‘ എന്നൊരു ഡയലോഗും അവിടെ പറയുന്നുണ്ട്. ഏതാണ്ട് സമാനമായ അനുഭവവും ഡയലോഗുമാണ് കലിഫോർണിയക്കാരനായ ഡൊണൾഡ് റോബർട്ടും നേരിട്ടത്. കളി കാര്യമായിസംഭവമിങ്ങനെയാണ്- കാലിഫോർണിയയിലെ ഫോണ്ടാന അപ്പാർട്ട്മെന്റിലാണ് 59-കാരനായ ഡൊണൾഡിന്റെ താമസം. അവിടുത്തെ താമസക്കാർക്ക് അത്യാവശ്യം സഹായങ്ങളൊക്കെ ചെയ്താണ് അയാൾ അവിടെ കഴിഞ്ഞിരുന്നത്. പക്ഷെ ഡൊണൾഡിന് ഒരു പ്രശ്നമുണ്ട്. അൽപം മദ്യപിക്കും. അല്പമല്ല, കുറച്ച് അധികം മദ്യപിക്കും. ഒരു ദിവസം മദ്യപിച്ച് ഫോമിലായ ഡൊണൾഡ് ഒരു…
Read Moreഅല്ലേലും വീട്ടില്‍ സിംഹത്തെയൊക്കെ വളര്‍ത്തണമെങ്കില്‍ ഒരു റേഞ്ച് വേണം ! വീട്ടില്‍ സിംഹക്കുട്ടിയെ വളര്‍ത്തുന്ന ഒരു മലയാളിയുടെ കഥ; വീഡിയോ വൈറലാകുന്നു…
വളര്‍ത്തു മൃഗങ്ങളില്ലാത്ത വീടുകള്‍ കുറവാണ്. കോഴിയും താറാവും പട്ടിയും പൂച്ചയുമെല്ലാം വളര്‍ത്തു മൃഗങ്ങളായി മലയാളികളുടെ വീടുകളില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍ സ്വന്തം വീട്ടില്‍ സിംഹത്തെ വളര്‍ത്തുന്ന ഒരു മലയാളി ഉണ്ടെന്നറിയാമോ ? ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സിംഹത്തിനെയും കടുവയെയും പോലുള്ള വന്യജീവികളെ വീട്ടില്‍ വളര്‍ത്താന്‍ പാടില്ലെന്നറിയാമായിരുന്നിട്ടും ഇയാള്‍ ഇങ്ങനെ ചെയ്യുന്നതില്‍ അദ്ഭുതം കൂറണ്ട, ആള് മലയാളിയാണെങ്കിലും സിംഹത്തെ വളര്‍ത്തുന്നത് കേരളത്തിലോ ഇന്ത്യയിലെ മറ്റേതെങ്കിലും സ്ഥലത്തോ അല്ല. ദുബായിലാണ് സംഭവം. നിരവധി അറബികള്‍ തങ്ങളുടെ വീടുകളിലും ഫാമുകളിലും വന്യജീവികളെ വളര്‍ത്താറുണ്ട്. എന്നാല്‍ അവയെ പുറം ലോകം കാണിക്കാറില്ല. ജുനൈദ്, അനസ് എന്നീ പാലക്കാട്ടുകാരാണ് ദുബായിലെ തങ്ങളുടെ താമസസ്ഥലത്ത് സിംഹത്തെ വളര്‍ത്തുന്നത്. നൈല എന്നാണ് സിംഹത്തിന് പേരിട്ടിരിക്കുന്നത്. മല്ലു ട്രാവലര്‍ എന്ന പേരിലറിയപ്പെടുന്ന വ്ളോഗര്‍ ഷാക്കിറാണ് ഈ കഥ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഷാക്കിറും സുഹൃത്തുക്കളും ചേര്‍ന്ന് സിംഹത്തോടൊപ്പം കളിക്കുന്നതും,…
Read Moreഇതാണ് ആ കാലുകൾ! ഈ കാലുകൾക്ക് കാമ്പെയിൻ പ്രഖ്യാപിക്കരുത്, പണി പാളും; പൊക്കക്കാരി മാകിയുടെ ആഗ്രഹം അത്ര പൊക്കം കുറഞ്ഞതല്ല
സോഷ്യൽ മീഡിയകളിൽ കഴിഞ്ഞയിടെ വൈറലായ കാന്പെയിനായിരുന്നു “വി ഹാവ് ലെഗ്സ്’ എന്നത്. കാൽ കാണിച്ചുള്ള നടിയുടെ ചിത്രമായിരുന്നു സംഭവങ്ങളുടെ ആധാരം. ചിത്രത്തിനു നേരെ സൈബർ ആക്രമണം ഉണ്ടായി. അവർക്ക് പിന്തുണ അറിയിച്ചു കൊണ്ട് സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ കാൽ കാണിച്ചു കൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് താരത്തിനു പിന്തുണ പ്രഖ്യാപിച്ചതായിരുന്നു കാന്പെയിൽ. എന്നാൽ ഇപ്പോൾ മറ്റൊരു കാലുകൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. യുഎസിലെ ടെക്സാസിൽ നിന്നുള്ള പതിനേഴുകാരിയായ മാകി കുറിൻ ആണ് കഥയിലെ താരം. 135.267 സെന്റീമീറ്റർ നീളംഗിന്നസ് റിക്കാർഡാണ് മാകിയുടെ കാൽ സ്വന്തമാക്കിയിരിക്കുന്നത്. സ്ത്രീകളിൽ മാത്രമല്ല, കൗമാരക്കാർക്കിടയിലും മാകിയുടെ കാലിനെ പിന്തള്ളാൻ തൽക്കാലം ആരുമില്ല. റഷ്യയുടെ എകറ്റെറിന ലിസിനയുടെ പേരിലായിരുന്നു ഇത്രയും കാലം നീളം കൂടിയ കാലിന്റെ റിക്കാർഡ്. ഇപ്പോൾ മാകി ഈ നേട്ടം തന്റെ പേരിലാക്കിയിരിക്കുകയാണ്. 2017ലാണ് ലിസിനയെ ഏറ്റവും ഉയരമുള്ള പ്രഫഷണൽ മോഡൽ എന്ന റിക്കാർഡ്…
Read Moreകോവിഡ് ബസ് വ്യവസായത്തെ തകര്‍ത്തു ! പോംവഴിയായി പോത്തു വളര്‍ത്തല്‍ തെരഞ്ഞെടുത്ത് സഹോദരങ്ങള്‍;മാതാപിതാക്കളുടെ പരാതിയും തീര്‍ന്നു…
കോവിഡ് ലോകത്ത് നല്ലൊരു ശതമാനം ആളുകളുടെ ജീവിതത്തിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പലരുടെയും ബിസിനസുകള്‍ കോവിഡ് കാലത്ത് തകര്‍ന്നു തരിപ്പണമായി. ഉണ്ടായിരുന്ന ഏഴു ബസുകള്‍ക്ക് ഓട്ടം കിട്ടാതെ വന്നതോടെയാണ് ഈ സഹോദരങ്ങള്‍ പോത്തുകൃഷിയിലേക്ക് തിരിയുന്നത്. ഇപ്പോള്‍ ബസിനേക്കാള്‍ ആദായം പോത്തു തന്നെയെന്ന് ഇവര്‍ പറയുന്നു. ഇതു കൂടാതെ തിരക്കൊഴിഞ്ഞ് മക്കളെ കാണാന്‍ കിട്ടുന്നതിന്റെ സന്തോഷം മാതാപിതാക്കള്‍ക്കും. നജീബ്,ഇര്‍ഷാദ്,ഇര്ഫാന് എന്നീ മൂന്നു സഹോദരങ്ങളാണ് ബസ് വ്യവസായത്തിന് തല്ക്കാലം ഇടവേള നല്കി പോത്തു കൃഷിയുമായി മുമ്പോട്ടു പോകുന്നത്. രണ്ട് ലൈന്‍ ബസുകള്‍, അഞ്ച് ടൂറിസ്റ്റ് ബസുകള്‍, ഇങ്ങനെ ബസോടിച്ച് തിരക്കിട്ട ജീവിതവുമായി മുന്പോട്ട് പോകുന്നതിനിടെയാണ് കോവിഡും ലോക്ഡൗണുമൊക്കെ വരുന്നത്. ബസിലെ ഡ്രൈവറും കണ്ടക്ടറും കിളിയുമൊക്കെ ഈ മൂന്ന് സഹോദരന്മാരായിരുന്നു. കോവിഡ് വരുമാനം തകര്‍ത്തതോടെ ഉപ്പയുടെ മേല്‍നോട്ടത്തില്‍ ഇവര്‍ പോത്തിനെ വളര്‍ത്താന്‍ തുടങ്ങി. ബസ് ഓട്ടം അവസാനിപ്പിച്ചതോടെ ബസിലെ മറ്റു തൊഴിലാളികള്‍ വേറെ…
Read Moreറിയ ചക്രബോര്‍ത്തി ജയിലില്‍ സമയം ചെലവിട്ടിരുന്നത് യോഗ ക്ലാസുകളെടുത്ത് ! നടിയുടെ ജയില്‍ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്…
നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബോര്ത്തിയ്ക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം കിട്ടിയത്. സെപ്റ്റംബര്‍ എട്ടിനാണ് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ഏകദേശം ഒരുമാസം ആകുമ്പോഴാണ് റിയക്ക് ജാമ്യം ലഭിക്കുന്നത്. ഇതിനു പിന്നാലെ റിയയുടെ ജയില്‍ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.റിയയുടെ അഭിഭാഷകന് സതീഷ് മനേഷിന്‍ഡെയാണ് റിയ 28 ദിവസം ജയിലില്‍ കഴിഞ്ഞതെങ്ങനെയെന്ന് തുറന്നു പറഞ്ഞത്. എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ റിയയെ ബംഗാള്‍ കടുവയെന്ന് വിശേഷിപ്പിച്ച സതീഷ് തകര്‍ന്നു പോയ തന്റെ പ്രതിഛായ തിരിച്ചു പിടിക്കാന്‍ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. ”ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാനെന്റെ ഒരു കക്ഷിയെ കാണാനായി ജയിലില്‍ പോകുന്നത്. കാരണം റിയ വല്ലാതെ ഉപദ്രവിക്കപ്പെട്ടിരുന്നു. അവര്‍ ഏത് അവസ്ഥയിലാണ് ഉള്ളതെന്ന് എനിക്ക് അറിയണമായിരുന്നു. എന്നാല്‍ അവര്‍ മാനസികമായി നല്ല നിലയിലാണെന്ന് എനിക്ക്…
Read Moreറൂട്ട് മാറ്റി ലഹരി ഗുളിക മാഫിയ; കൊറിയർ വഴി ലഹരിഗുളികകൾ കേരളത്തിലേക്ക്; മാരക രോഗങ്ങൾക്കുള്ള ഗുളികകൾ ലഹരിക്കായി ഉപയോഗിക്കുന്നെന്ന യുഎൻഡിസിപിയുടെ കണ്ടെത്തലിൽ കേരളവും;ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ…
റെനീഷ് മാത്യു കണ്ണൂർ: സംസ്ഥാനത്തിന്റെ അതിർത്തികളിൽ വാഹനപരിശോധന കർശനമാക്കിയതോടെ കൊറിയർവഴി ലഹരി ഗുളികകൾ കേരളത്തിലേക്ക്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലേക്കാണ് ലഹരിഗുളികകൾ ഒഴുകിയെത്തുന്നത്. ജില്ലകളിലെ കൊറിയർ സർവീസിൽ നിന്ന് ഗുളികകൾ അടങ്ങിയ പായ്ക്കറ്റ് ശേഖരിക്കുന്ന മൊത്തവിതരണക്കാർ ഗുളികകൾ ചെറിയ പായ്ക്കറ്റുകളിലാക്കി ഏജന്റുമാർ മുഖേന ആവശ്യകാർക്ക് എത്തിക്കുന്നു. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കൊറിയർ വഴി ഗുളികകൾ എത്തുന്നത്. കൂടാതെ ചില ഓൺലൈൻ സൈറ്റുകളിൽ ബുക്ക് ചെയ്താലും ലഹരി ഗുളികൾ ലഭിക്കും. കണ്ണൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കൊറിയർവഴി വന്ന ആയിരത്തോളം ഗുളികകൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. പേരോ മേൽവിലാസമോ നൽകാതെ ഫോൺ നന്പർ മാത്രം നൽകിയാണ് പാർസലുകൾ കൊറിയർ സർവീസിൽ നിന്നും ലഹരിമാഫിയ കൈപ്പറ്റുന്നത്. റൂട്ട് മാറ്റി ലഹരി ഗുളിക മാഫിയ നിലവിൽ ലഹരിഗണത്തിൽപ്പെടുന്ന നിരോധിത ഗുളികകളായ സ്പാസ്മോ പ്രോക്സിവോൻ, നൈട്ര…
Read Moreഷാരൂഖ് ഖാന്റെ മകള്‍ക്കു പോലും രക്ഷയില്ല…12-ാമത്തെ വയസ്സു മുതല്‍ ബന്ധുക്കളില്‍ നിന്നു പോലും മോശം അനുഭവം നേരിടേണ്ടി വന്നു; തുറന്നു പറച്ചിലുമായി സുഹാന ഖാന്…
ബോളിവുഡിലെ താരപുത്രിമാരില്‍ മിന്നും താരമാണ് സുഹാന ഖാന്. കിംഗ്ഖാന്റെ മകളായതിനാല്ത്തന്നെ സിനിമയില്‍ അഭിനയിക്കുന്നതിനു മുമ്പുതന്നെ സുഹാന പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലെത്തി നില്‍ക്കുകയാണ്. അതേ സമയം സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സിനിമ തന്നെയാണ് സുഹാന ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. ഷോര്‍ട്ട്ഫിലിമിലൂടെ അഭിനയരംഗത്തേത്ത് കടന്ന താരപുത്രി ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതല്‍ നിറത്തിന്റെ പേരില്‍ ഉള്ള വേര്‍തിരിവ് അനുഭവിച്ചു വരികയാണെന്ന് ഇരുപതുകാരി ആയ സുഹാന പോസ്റ്റില്‍ വ്യക്തമാക്കുന്നു. ബന്ധുക്കള്‍ പോലും തന്റെ നിറത്തെ പരിഹസിച്ചിട്ടുണ്ടെന്നാണ് സുഹാന പറയുന്നത്. കാല എന്ന വാക്ക് കറുത്ത നിറത്തെ സൂചിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതാണ്. കറുത്തവള്‍ എന്ന അര്‍ത്ഥത്തില്‍ തന്നെ കാലി എന്ന് വരെ വിളിച്ചിട്ടുണ്ട് എന്നും നിറത്തിന്റെ പേരില്‍ ഉള്ള ഇത്തരത്തില്‍ ഉള്ള വേര്‍തിരിവ് നിര്‍ത്താന്‍ സമയം ആയി എന്നും സുഹാന പറയുന്നു. ഇപ്പോ ഒരുപാട്…
Read Moreആകെ കൈയിലുള്ളത് 10 സെന്റ് ഭൂമി, അതാണങ്കിൽ വയലും! വയൽ നികത്താന്‍ മനസ് അനുവദിച്ചില്ല; കുളംകുത്തി വീട് വച്ച് ഗോപാലേട്ടൻ
മുക്കം: ആകെ കൈയിലുള്ളത് 10 സെന്റ് ഭൂമി. അതാണങ്കിൽ വയലും. വയൽ നികത്താൻ തയാറല്ല. വീട് നിർമിക്കുകയും വേണം. പിന്നെ എന്ത് ചെയ്യും? പരിസ്ഥിതി സ്നേഹിയായ മുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റ് തച്ചോലത്ത് ഗോപാലൻ എന്ന മനുഷ്യൻ പിന്നെ ഒന്നും ആലോചിച്ചില്ല. തന്റെ ഭൂമിയിൽ ഒരു കുളം കുത്തി അതിൽ വീടങ്ങ് വച്ചു. അച്ഛൻ തന്ന പത്ത് സെന്റ് വയലിൽ വീടു വയ്ക്കേണ്ടി വന്നപ്പോൾ വയൽ മണ്ണിട്ടു നികത്തി വീടുവയ്ക്കാൻ തന്നെക്കൊണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ ഈ മനുഷ്യൻ കുളം കുത്തി, അതിന് മുകളിൽ കോൺക്രീറ്റ് കാലുകൾ പിടിപ്പിച്ച് , സ്ലാബുകൾ വച്ച് , മൺകട്ടകൾ കൊണ്ടൊരു വീടുണ്ടാക്കി. വീടിനു ചുറ്റും മുളകളും മാവുകളും അമ്പഴവും മറ്റും നട്ടു പിടിപ്പിച്ചു. ഗോപാലേട്ടനും കുടുംബവും എട്ടുവർഷമായി പശുക്കളേയും വളർത്തുന്നുണ്ട്. നിലവിൽ നാല് വെച്ചൂർ പശുക്കളുണ്ട്. ഗർഭധാരണം കഴിഞ്ഞ് കുഞ്ഞുണ്ടായാലും , അവയുടെ…
Read More