ലോക്ക് ഡൗണ് കാലത്ത് നടക്കുന്ന വിവാഹങ്ങളെല്ലാം വ്യത്യസ്ഥത കൊണ്ട് വാര്ത്തകളില് ഇടം നേടാറുണ്ട്. ഗ്രാഫിക് ഡിസൈനറായ ചിതലി സ്വദേശി ജിനുവിന്റെയും ഇന്ഫോസിസ് ജീവനക്കാരി എറണാകുളം വെളിയനാട് സ്വദേശിനി സനാറ്റയുടെയും വിവാഹമാണ് ഇപ്പോള് പുതുതായി വാര്ത്തകളില് ഇടംപിടിച്ചത്. ഇന്നലെയായിരുന്നു വിവാഹം. ചോറ്റാനിക്കരയില് താലി കെട്ടിയ ശേഷം, രാവിലെ എട്ടരയോടെ വിവാഹവേഷത്തില് തന്നെ വധൂവരന്മാര് നേരെ പുറപ്പെട്ടു, പാലക്കാട്ടു ചിതലിയില് ജിനുവിന്റെ വീട്ടിലേക്ക്. നവവരനെയും അടുത്തിരുത്തി കാറോടിച്ചു വന്നതിന്റെ ആവേശത്തിലാണു സനാറ്റ. വീട്ടിലെത്താന് എടുത്തതു മൂന്നര മണിക്കൂര്. ഇതിനിടെ, പലയിടത്തും പൊലീസ് പരിശോധനയുണ്ടായിരുന്നു. ചിതലിയിലെ വീട്ടില് വിരലിലെണ്ണാവുന്ന ബന്ധുക്കള് മാത്രമാണു സ്വീകരിക്കാനുണ്ടായിരുന്നത്. കല്ലേങ്കോണം റിട്ട. എസ്ഐ കെ.ജയപ്രകാശിന്റെയും കെ.വി.ലളിതയുടെയും മകനാണു ജിനു. സനാറ്റ വെളിയനാട് ചീരക്കാട്ടില് റിട്ട.അധ്യാപകന് ബാലകൃഷ്ണന്റെയും ഓമനയുടെയും മകളാണ്.
Read MoreCategory: Today’S Special
വിശ്വസിക്കാൻ കഴിയാത്ത ഒരാൾക്കൊപ്പം ജീവിക്കുന്നതിനെക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണ്! പ്രണയത്തകർച്ചകളെക്കുറിച്ച് നയൻസ്…
തന്റെ പേരു കേട്ട് മാത്രം കാണികളെ തിയറ്ററുകളിലേക്ക് ആകർഷിക്കാൻ കഴിയുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് നയൻതാര. തെന്നിന്ത്യയിൽ ഇത്രയധികം ആരാധകരുള്ള നടിമാർ തന്നെ ഒരുപക്ഷെ കുറവായിരിക്കും. ഒറ്റരാത്രികൊണ്ടല്ല ലേഡി സൂപ്പർസ്റ്റാർ എന്ന ടാഗ് നയൻസ് സ്വന്തമാക്കിയത്. കരിയറിലെ ഒരുപാട് പോരാട്ടങ്ങൾക്ക് ശേഷമാണ് നയൻതാര ഇന്നത്തെ താരറാണിയായത്. ഒരുപക്ഷെ സിനിമയിൽ ഏറെ ഗോസിപ്പുകൾ കേൾക്കേണ്ടി വന്ന താരങ്ങളിൽ ഒരാൾ കൂടിയായിരിക്കും നയൻതാര. സാധാരണ അഭിമുഖങ്ങൾക്കു വിസമ്മതിക്കാറുള്ള നയൻതാര തന്റെ മുൻകാല പ്രണയങ്ങളെക്കുറിച്ച് അടുത്തിടെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ്. “വിശ്വാസമില്ലാത്ത സ്ഥലത്ത് സ്നേഹം നിലനിൽക്കില്ല. വിശ്വസിക്കാൻ കഴിയാത്ത ഒരാൾക്കൊപ്പം ജീവിക്കുന്നതിനെക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ എന്റെ മുൻകാല ബന്ധങ്ങൾ അവസാനിപ്പിച്ചു’-നയൻസ് പറയുന്നു. വേർപിരിയൽ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളിൽ നിന്നൊക്കെ കരകയറാൻ തന്നെ സഹായിച്ചതെന്നും…
Read Moreവെറുതെ ഫോണും ടീവിയും നോക്കി സമയം കളയണ്ട! വീട്ടിലിരുന്ന് അവധിക്കാലം ആഘോഷമാക്കാം; വൈറലായി മണിക്കുട്ടിയുടെ ലോക്ക്ഡൗൺ ചലഞ്ച്
എറണാകുളത്തെ വീട്ടിൽനിന്ന് കാഞ്ഞിരപ്പള്ളിയിലെ അമ്മവീട്ടിൽ എത്തിയതായിരുന്നു ആറുവയസുകാരി മണിക്കുട്ടി. അപ്പോഴാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. വീട്ടിൽ ഇരുന്നു വെറുതെ ഫോണും ടീവിയും നോക്കി സമയം കളയണ്ട എന്ന് തീരുമാനിച്ച മണിക്കുട്ടി അമ്മാവൻ നിതിന്റെ സഹായത്തോടെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. “Manikuttys World‘ എന്ന് പേരുമിട്ടു. ഓരോ ദിവസവും കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയചെറിയ കാര്യങ്ങളാണ് ലോക്ക്ഡൗൺ ചലഞ്ചിലൂടെ ഈ കൊച്ചുമിടുക്കി ചാനലിൽ പങ്കുവയ്ക്കുന്നത്. കഥയും പാട്ടും പാചകവും പടം വരയും തുടങ്ങി മൈക്രോ ഗ്രീൻ കൃഷി വരെയുള്ള വേറിട്ട 17 കാര്യങ്ങളാണ് ചലഞ്ചായി മണിക്കുട്ടി ഇതുവരെ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോവിഡ് കാലത്ത് വീട്ടിൽ സുരക്ഷിതരായിരിക്കാനുള്ള ബോധവത്കരണവും വീഡിയോകളിൽ മണിക്കുട്ടി നടത്താറുണ്ട്. ആദ്യവാരംതന്നെ ആയിരം സബ്സ്ക്രൈബേഴ്സ് തികഞ്ഞ ചാനലിൽ ഓരോ ദിവസവും നൂറുകണക്കിന് ആളുകളാണ് വീഡിയോകൾ കാണാനെത്തുന്നത്. ആലുവ എൻഎഡിയിൽ താമസിക്കുന്ന ജിന്റോ മാത്യുവിന്റെയും നീതു റോസിന്റെയും മകളാണ്…
Read Moreഈനാംപേച്ചിക്ക് വവ്വാല് കൂട്ട് ! കോവിഡ് എന്ന മഹാമാരിയ്ക്കും പിന്നില് വവ്വാലും ഈനാംപേച്ചിയുമെന്ന് ഐസിഎംആര്; കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരുക 1000 വര്ഷത്തിലൊരിക്കല്…
ലോകത്തെയാകെ ബാധിച്ചിരിക്കുന്ന മഹാമാരി കോവിഡ് 19നു പിന്നില് വവ്വാലോ ഈനാംപേച്ചിയോ തന്നെയാകാമെന്ന് ചൈനീസ് പഠനത്തെ ഉദ്ധരിച്ച് ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് (ഐസിഎംആര്). വവ്വാലുകളില് കാണുന്ന വൈറസിനു പരിവര്ത്തനം സംഭവിച്ചതാണ് ഇപ്പോഴത്തെ കോവിഡ് മഹാമാരിക്കു കാരണമായ വൈറസ് എന്നാണ് ചൈനീസ് പഠനത്തില് വ്യക്തമാക്കുന്നത്. വൈറസ് ഒന്നുകില് വവ്വാലുകളില് നിന്ന് മനുഷ്യനിലേക്ക് പകര്ന്നതോ അല്ലെങ്കില് വവ്വാലുകളില് നിന്നും ഈനാംപേച്ചികളിലേക്കും ഈനാംപേച്ചികളില് നിന്നും മനുഷ്യനിലേക്കും പകര്ന്നതോ ആകാനാണ് സാധ്യത എന്നും ഐസിഎംആര് പറയുന്നു. ചൈനയില് നടത്തിയ ഒരു ഗവേഷണമനുസരിച്ച് കൊറോണ വൈറസ് മനുഷ്യരെ ബാധിക്കുന്ന തരത്തില് വവ്വാലുകളില് രൂപാന്തരപ്പെട്ടിരിക്കാമെന്ന് കണ്ടെത്തിയിരുന്നു. വവ്വാലുകളില് നിന്ന് ഇത് ഈനാംപേച്ചികളിലേക്കും അവയില് നിന്നും മനുഷ്യനിലേക്കും പടരാനുള്ള സാധ്യതയുമുണ്ട്.” ഐസിഎംആറിന്റെ ഹെഡ് സയന്റിസ്റ്റ് ഡോ. രാമന് ആര്.ഗംഗാഖേദ്കര് പറഞ്ഞു. മാത്രമല്ല ആയിരം വര്ഷത്തിലൊരിക്കലാണ് കൊറോണ വൈറസ് വവ്വാലുകളില് നിന്ന് മനഷ്യരിലേക്ക് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read Moreചൈനയില് നിന്നുള്ള ആറര ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള് ഇന്ത്യയിലെത്തി ! സംസ്ഥാനങ്ങള്ക്ക് ഉടന് വിതരണം ചെയ്യും…
കോവിഡ് ദ്രുത പരിശോധനയ്ക്കുള്ള ആറരലക്ഷം കിറ്റുകള് ചൈനയില് നിന്ന് ഇന്ത്യയിലെത്തി. കിറ്റുകള് ഉടന് സംസ്ഥാനങ്ങള്ക്ക് വിതരണം ചെയ്യും. ദ്രുത പരിശോധന എത്രയും പെട്ടെന്ന് തുടങ്ങണമെന്ന് ഐസിഎംആര് മുന്നറിയിപ്പ് നല്കിയിരുന്നു. ദ്രുത പരിശോധനയിലൂടെ മാത്രമേ രോഗ വ്യാപനത്തിന്റെ തോത് കൃത്യസമയത്ത് മനസിലാക്കാനാകൂ എന്നാണ് ഐസിഎംആര് വ്യക്തമാക്കുന്നത്. 15 ലക്ഷം ദ്രുതപരിശോധന കിറ്റിനുള്ള കരാര് ചൈനയുമായി ഉണ്ടാക്കിയെങ്കിലും കിട്ടാന് വൈകി. ഇപ്പോള് ആറര ലക്ഷം കിറ്റുകളെങ്കിലും എത്തിയത് ആശ്വാസമാണ്. ദേശീയ മലേറിയ ഇന്സ്റ്റിറ്റ്യൂട്ടില് എത്തിച്ച കിറ്റുകള് ഇന്നുമുതല് സംസ്ഥാനങ്ങള്ക്ക് അയച്ചുതുടങ്ങും. ദിവസേന ആയിരത്തിന് മുകളില് ആളുകള്ക്കാണ് ഇന്ത്യയില് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇനി റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കില് മാത്രമേ കൂടുതല് ഗുരുതരമായ അവസ്ഥകളിലേക്ക് കാര്യങ്ങളെത്താതെ പിടിച്ച് നിര്ത്താനാകൂ. ഈ സാഹചര്യത്തിലാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള് ചൈനയില് നിന്ന് ഇറക്കിയിരിക്കുന്നത്. 6.5 ലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്, ആര്എന്എ എക്സ്ട്രാക്ഷന് കിറ്റുകളാണ് ഇന്ത്യയില്…
Read Moreമനസ്സറിഞ്ഞ് മനുഷ്യരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന പൊട്ടിക്കാളിപ്പെണ്ണ് ! തനിക്കറിയാവുന്ന റിമി ടോമിയെക്കുറിച്ച് ഹൃദയ സ്പര്ശിയായ കുറിപ്പ് പങ്കുവച്ച് രഞ്ജു…
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമിടോമി. അവതാരകയായും എന്തിന് നടിയായി വരെ റിമി മലയാളികളുടെ പ്രശംസയ്ക്ക് പാത്രമാവുന്നു. ഈ അടുത്ത കാലത്തായിരുന്നു താരം ഡിവോഴ്സ് ആയത്. സോഷ്യല്മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞു നിന്ന താരത്തെ കുറിച്ച് മേക്കപ്പ് ആര്ട്ടിസ്റ്റ് രഞ്ജു പങ്കുവെച്ച കുറിപ്പാണ് ഇപ്പോള് വൈറലാകുന്നത്. പ്രതിസന്ധിയിലായ കലാകാരന്മാരെ സഹായിക്കുന്ന റിമിയെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് രഞ്ജുവിന്റെ കുറിപ്പിലുള്ളത്. വിദ്യാഭ്യാസം, ചികിത്സാ ചിലവ്, അങ്ങനെ എത്ര എത്ര സഹായങ്ങള് ചെയ്തിരിക്കുന്നു ആരോക്കെ മനസ്സിലാക്കിയില്ലെങ്കിലും ഈ സഹായ മനസ്സ് ഞാന് കാണുന്നുണ്ട്, ദൈവം കാണുന്നുണ്ട്, എന്നാണ് രഞ്ജു കുറിച്ചിരിക്കുന്നത്. രഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… എനിക്കറിയാവുന്ന റിമി റ്റോമി ഇതാണ്, മനസ്സറിഞ്ഞ് മനുഷ്യരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന എന്റെ പൊട്ടിക്കാളി പെണ്ണ്,, ഇപ്പോള് മാത്രമല്ല എത്ര എത്ര സഹായങ്ങള് എത്രയൊ പേര്ക്ക് ചെയ്തിരിക്കുന്നു. വീട്, വിദ്യാഭ്യാസം, ചികിത്സാ ചിലവ്, അങ്ങനെ എത്ര എത്ര…
Read Moreഒരു നന്മക്കായ്… അടുത്ത പൂരത്തിനായ്…! ആഘോഷമാക്കാനിരുന്ന ഈ വർഷത്തെ പൂരം നമുക്ക് മറക്കാം; കളക്ടറുടെ എഫ്ബി പോസ്റ്റ് സൂപ്പർഹിറ്റ്; അടുത്ത വർഷം അടിച്ചുപൊളിക്കാമെന്ന കമന്റുകളുടെ പൂരമിട്ട് പൂരപ്രേമികൾ
സ്വന്തം ലേഖകൻ തൃശൂർ: ആഘോഷമാക്കാനിരുന്ന പൂരത്തെക്കുറിച്ച് തൃശൂർ ജില്ല കളക്ടർ എസ്. ഷാനവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് സൂപ്പർഹിറ്റ്. തൃശൂർ പൂരം ഉപേക്ഷിച്ച കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടാണു കളക്ടർ താൻ പൂരം ഭംഗിയാക്കാൻ തയാറെടുത്തിരുന്നതായി മനസു തുറക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിങ്ങനെ….. തൃശൂർ പൂരം നടത്തുക എന്നത് ഒരു കളക്ടറെ സംബന്ധിച്ചു വളരെ വലിയ കാര്യമാണ്. പൂരം നടത്തുക എന്നതു ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നല്ല അനുഭവങ്ങൾ കൂടി തരുന്നു. പൂരത്തെക്കുറിച്ചു ഒരുപാടു ധാരണകൾ ഉണ്ടാ യിരുന്നു. കൂടുതൽ മിഴിവോടെ, സുരക്ഷയോടെ, ആരവത്തോടെ പൂരം നടത്തണം എന്നായിരുന്നു ആഗ്രഹം. പൂരവിളംബരം മുതൽ ഉപചാരം ചെല്ലുന്നതുവരെ ഒരു പൂരപ്രേമി എന്ന നിലയിൽ കൂടി തൃശൂർക്കാർക്കൊപ്പം നിൽക്കണമെന്നായിരുന്നു. നമ്മുടെ ലോകവും രാജ്യവും നാടും നേരിടുന്ന ഈ മഹാമാരിയെ തകർക്കുന്നതിന് ഈ വർഷത്തെ പൂരം നമുക്കു മറക്കേണ്ടിയിരിക്കുന്നു . തൃശൂർ ജനതയ്ക്കൊപ്പം പൂരപ്രേമികൾക്കൊപ്പം ഞാനും…
Read Moreലോക്ക്ഡൗണ് വികൃതികള് ! അസമയത്ത് ദുരൂഹ സാഹചര്യത്തില് വഴിയില് കണ്ട യുവാക്കളെ പോലീസ് പൊക്കി; താമസ സ്ഥലത്തു ചെന്നപ്പോള് കണ്ടത് ‘ബ്ലാക്ക്മാന്’ വേഷങ്ങള്…
ലോക്ക് ഡൗണ് കാലത്തും മറ്റുള്ളവര്ക്ക് തലവേദനയുണ്ടാക്കുന്ന ചില ആളുകളുണ്ട്. ഇത്തരത്തില് അസമയത്ത് ദുരൂഹ സാഹചര്യത്തില് കണ്ട യുവാക്കളെ പൊക്കിയ പോലീസ് കൂടുതല് കാര്യങ്ങള് അന്വേഷിച്ചപ്പോള് ഞെട്ടി. യുവാക്കളെ പന്തീരങ്കാവില് നിന്നും ബേപ്പൂരില് നിന്നുമാണ്പിടികൂടിയത്. ക ാട്ടൂളി പറയഞ്ചേരി മേലെ മനിയോത്ത് നന്ദു(24) കോയവളപ്പിലെ കൊണ്ടാരം കടവത്ത് സുരേഷ് (30) എന്നിവരാണ്പിടിയിലായത്. ഇതില് നന്ദുവിന്റെ താമസസ്ഥലം പരിശോധിച്ചപ്പോള് ‘ബ്ലാക്ക്മാന്’ വസ്ത്രങ്ങള് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മുഖാവരണം, കറുത്ത വസ്ത്രങ്ങള്, ഓവര്കോട്ട് മുതലായവയാണ് കണ്ടെടുത്തത്. ഒരു വര്ഷത്തോളമായി വീട്ടുകാരുമായി പിണങ്ങി കഴിയുന്ന നന്ദു പാലാഴിയിലെ വാടകമുറിയിലാണ് താമസിക്കുന്നത്. ഇവിടെനിന്നാണ് രാത്രിയില് ബ്ലാക്ക്മാന് വസ്ത്രങ്ങള് ധരിച്ച് പുറത്തിറങ്ങുന്നതെന്ന് പോലീസ് പറഞ്ഞു. ലോക്ക്ഡൗണ് വിലക്ക് ലംഘിച്ചതിന് ഇവര്ക്കെതിരെ കേസെടുത്തിട്ടുണ്ട്. പാലാഴി, പന്തീരാങ്കാവ്, പയ്യടിമീത്തല്, പുത്തൂര്മഠം തുടങ്ങി ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില് ദിവസങ്ങളായി ഒരു അജ്ഞാതന് കറങ്ങിനടക്കുന്നതായി വിവരമുണ്ട്. രാത്രിയില് വീടിന്റെ…
Read Moreകോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില് എല്ലാ തടവുകാരെയും മോചിപ്പിക്കണമെന്ന് ‘ജോക്കര്’ ! പുതിയ കാമ്പെയ്ന് ഇങ്ങനെ…
കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അതിരൂക്ഷമായി തുടരവെ ന്യൂയോര്ക്കിലെ എല്ലാ തടവുകാരെയും മോചിപ്പിക്കണമെന്ന് ‘ജോക്കര്’ താരം വാക്വിന് ഫീനിക്സ്. ‘റിലീസ് ഏജിങ് പീപ്പിള് ഇന് പ്രിസണ് കാംപെയ്ന്റെ’ ഭാഗമായാണ് ട്വിറ്റിറിലൂടെ ഇക്കാര്യം വാക്വിന് ഫീനിക്സ് പറഞ്ഞത്. ന്യൂയോര്ക് ഗവര്ണര് ആന്ഡ്ര്യു ക്യുമോ ഉടന് തന്നെ ഇക്കാര്യത്തില് തീരുമാനം എടുക്കണമെന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ തീരുമാനത്തിലാണ് കുറേ ആളുകളുടെ ജീവനുള്ളത്. കോവിഡ് ബാധിച്ച് ആരും ജയിലില് മരിക്കാന് ഇടവരരുതെന്ന് താരം പറഞ്ഞു. അമേരിക്കയില് ഇതിനോടകം ആറുലക്ഷത്തില് പരം ആളുകള്ക്ക് രോഗബാധയുണ്ടായി. മരണ സംഖ്യ 26000 കടക്കുകയും ചെയ്തു.
Read Moreഭർത്താവിന് കോവിഡ് ലക്ഷണങ്ങൾ! ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ മടക്കി അയച്ചുവെന്ന് ശ്രിയ ശരണ്; അവിടെത്തിയപ്പോഴുണ്ടായ അനുഭവം അതിലും ഭയാനകം ആയിരുന്നു…
തെന്നിന്ത്യയിൽ സിനിമയിൽ മുൻനിര നായികയായി തിളങ്ങിയ താരമാണ് ശ്രിയ ശരണ്. സൂപ്പർ താരങ്ങളുടെയെല്ലാം സിനിമകളിൽ നായികയായി നടി അഭിനയിച്ചിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങളേക്കാൾ ഗ്ലാമർ റോളുകളിലാണ് നടി കൂടുതൽ തിളങ്ങിയത്. മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. വിവാഹശേഷം കുറച്ചു കാലം സിനിമ വിട്ട നടി സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോഴും സജീവമായിരുന്നു. അത് ഇപ്പോഴും തുടരുന്നു. സുഹൃത്തുക്കൾക്കും ഭർത്താവിനുമൊപ്പമുളള ചിത്രങ്ങളെല്ലാം ശ്രിയ ശരണ് ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. കൊറോണ രോഗലക്ഷണങ്ങളുളള തന്റെ ഭർത്താവിനെയുംകൊണ്ട് ആശുപത്രിയിൽ പോയപ്പോഴുണ്ടായ അനുഭവം നടി വിവരിച്ചിരിക്കുകയാണിപ്പോൾ. നിലവിൽ ഭർത്താവിനൊപ്പം സ്പെയിനിലാണ് നടി താമസിക്കുന്നത്. ഇതിനിടെയാണ് ഭർത്താവ് ആൻഡ്രിയ കൊസ്ചീവിന് പനിയും ചുമയും കണ്ടുതുടങ്ങിയത്. തുടർന്ന് ഉടൻ തന്നെ ബാഴ്സോണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ അവിടെത്തിയപ്പോഴുണ്ടായ അനുഭവം അതിലും ഭയാനകം ആയിരുന്നു എന്ന് നടി പറയുന്നു. ഭർത്താവിന് പനിയും ചുമയും വന്നു. ഞങ്ങൾ ഉടനെ ആശുപത്രിയിൽ…
Read More