കൊ​ക്ക​കോ​ള​യും തം​സ്അ​പ്പും നി​രോ​ധി​ക്ക​ണം; ഹ​ര്‍​ജി​ക്കാ​ര​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യി​ട്ട് സു​പ്രീം​കോ​ട​തി; പിഴ ചുമത്തിയതിന് പിന്നിലെ കോടതിയുടെ വിലയിരുത്തൽ ഇതാണ്

ന്യൂ​ഡ​ല്‍​ഹി: ശീ​ത​ള​പാ​നി​യ​ങ്ങ​ളാ​യ കൊ​ക്ക​കോ​ള​യും തം​സ്അ​പ്പും നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​യാ​ള്‍​ക്ക് കോ​ട​തി അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ ചുമത്തി. സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മി​ല്ലാ​തെ​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​തെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

കൊ​ക്ക​കോ​ള​യും തം​പ്‌​സ്അ​പ്പും മാ​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി മ​റ്റെ​ന്തോ ആ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ര്‍​ന്ന് കോ​ട​തി ഹ​ര്‍​ജി​ക്കാ​ര​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തു​ക​യാ​യി​രു​ന്നു.

ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് തീ​രു​മാ​നം. പി​ഴ തു​ക ഒ​രു​മാ​സ​ത്തി​ന​കം അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് വി​ധി.

Related posts

Leave a Comment