നടന്, സംവിധായകന് എന്നീ നിലകളില് മലയാളികള്ക്ക് സുപരിചിതനാണ് ശ്രീകാന്ത് മുരളി. ‘എബി’ എന്ന വിനീത് ശ്രീനിവാസന് ചിത്രത്തിലൂടെ സംവിധായക മികവ് തെളിയിച്ച അദ്ദേഹം തൊണ്ടിമുതലും ദൃക്സാക്ഷിയും, ലൂക്ക, ഫോറന്സിക്, കക്ഷി അമ്മിണിപിള്ള എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ നടന് എന്ന നിലയിലും കഴിവു തെളിയിച്ചു. ശ്രീകാന്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായ സംഗീതയും മലയാളികള്ക്ക് പ്രിയപ്പെട്ടവളാണ്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില് പ്രണയത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് ഇരുവരും. ” പ്രണയ വിവാഹമായിരുന്നു. ഞാനും സംഗീതയും തമ്മില് നല്ല പ്രായ വ്യത്യാസമുണ്ട്. ഞങ്ങള് രണ്ടുപേരും കൂടിയാണ് ഒന്നിച്ച് ജീവിക്കണമെന്ന് തീരുമാനമെടുത്തത്. രക്ഷിതാക്കളോട് പറയുകയായിരുന്നു. അവര്ക്ക് രണ്ടുപേരെയും നന്നായിട്ട് അറിയാവുന്നതു കൊണ്ട് ഇത് പ്രതീക്ഷിച്ച് ഇരിക്കുന്നതു പോലെ അവര് വളരെ ഹാപ്പിയായിരുന്നു,വളരെ പോസിറ്റീവ് ആയിരുന്നു. അതിനിടയ്ക്കുള്ള ഗ്യാപ്പില് ഫുള് ഉപദേശമായിരുന്നു. ഒരു ഷോയ്ക്കിടെയാണ് തമ്മില്…
Read MoreCategory: Today’S Special
തിടമ്പേറ്റുന്നതിനു മുമ്പ് കുളിപ്പിക്കാന് കനാലില് ഇറക്കിയ കുട്ടിശങ്കരന് തിരിച്ചു കയറാന് കൂട്ടാക്കിയില്ല ! ഒടുവില് തിടമ്പേറ്റിയത് മാരുതി വാന്
കന്നിനെ കയം കാണിക്കരുത് എന്നു പറയാറുണ്ട്. ആ പ്രയോഗം ‘ആനയെ കനാല് കാണിക്കരുത്’ എന്ന് മാറ്റിപ്പറയേണ്ട ഒരു കാര്യമാണ് ഇപ്പോള് നടന്നത്. ഉത്സവത്തിന് തിടമ്പേറ്റാന് എത്തിച്ച ആനയുടെ വികൃതി കാരണം ഒമ്നി വാനാണ് തിടമ്പേറ്റിയത്. പീച്ചി തുണ്ടത്ത് ദുര്ഗ ഭഗവതി ക്ഷേത്രത്തില് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. തിടമ്പേറ്റുന്നതിന് മുന്നോടിയായി കുളിപ്പിക്കാന് കനാലില് ഇറങ്ങിയ ചോപ്പീസ് കുട്ടിശങ്കരന് എന്ന ആനയാണ് തിരിച്ച് കയറാന് തയ്യാറാവാതിരിക്കുകയായിരുന്നു. ഇതോടെയാണ് ആനയ്ക്ക് പകരം ഒമ്നി വാനില് തിടമ്പേറ്റാന് തീരുമാനിക്കുകയായിരുന്നു. പൊടിപ്പാറയില് ഇടതുകര കനാലിലാണ് എഴുന്നള്ളിപ്പിന് മുമ്പ് ആനയെ കുളിപ്പിക്കാനിറക്കിയത്. എന്നാല് വെള്ളത്തില് ഇറക്കിയ ആന തിരികെ കയറാന് കൂട്ടാക്കാതെ രണ്ടര മണിക്കൂറോളം നേരം വെള്ളത്തില് തന്നെ കിടന്നു. കനാലിലെ ചെറിയ ഒഴുക്കുള്ള വെള്ളത്തിന്റെ കുളിരില് രസിച്ചുകിടന്ന ആനയെ തിരിച്ച് കയറ്റാന് പപ്പാന് ആവുന്നത്ര ശ്രമിച്ചെങ്കിലും ആന അനങ്ങാന് കൂട്ടാക്കിയില്ല. കയര് ബന്ധിച്ച് ആനയെ…
Read Moreസുന്ദരിയായ സഹോദരിക്ക് വേണ്ടി വരനെ തേടുന്ന സഹോദരൻ; സ്വപ്നം കണ്ട സുന്ദരിയെ സ്വന്തമാക്കാൻ എത്ര പണം ചിലവാക്കാനും യുവാക്കളും തയാർ; വിവാഹ തട്ടിപ്പുകാരന്റെ തട്ടിപ്പു രീതി കേട്ട് ഞെട്ടി പോലീസ്
പഴയന്നൂർ: വിവാഹപരസ്യം നല്കി തട്ടിപ്പുനടത്തിയ തിരുവനന്തപുരം ചെന്പഴന്തി പങ്കജം നിവാസിൽ വിഷ്ണു(25)വിനെ ചേലക്കര സിഐ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു യുവതിയുടെ സഹോദരൻ എന്ന വ്യാജേന വിവാഹപരസ്യം നൽകുകയും ഫോണിൽ ബന്ധപ്പെടുന്നവരെ സുന്ദരിയായ യുവതിയുടെ ഫോട്ടോ കാണിച്ചു വലയിൽ വീഴ്ത്തുകയുമായിരുന്നു പതിവ്. പിന്നീട് വിവാഹക്കാര്യങ്ങളുമായി മുന്നോട്ടുപോകും. ഇതിനിടയിൽ സഹോദരിക്ക് അപകടം സംഭവിച്ചെന്നും ആശുപത്രിചെലവിനു വൻ തുക വേണമെന്നും അറിയിക്കും. സുന്ദരിയെ വിവാഹം കഴിക്കാൻ തയാറായി നിൽക്കുന്ന യുവാക്കൾ ആവശ്യപ്പെടുന്ന പണം ഇയാൾക്ക് അയച്ചുകൊടുക്കും. ഈ രീതിയിലാണ് തട്ടിപ്പ്. ഇങ്ങനെ കടുങ്ങി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട ചേലക്കര സ്വദേശിയായ യുവാവിന്റെ പരാതിയെതുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതിയുടെ ഫോണിൽനിന്ന് ഇത്തരം തട്ടിപ്പിനിരയായ നിരവധി പേരുടെ വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.
Read Moreകാക്കിക്കുള്ളിലെ കലാകാരന് ! കിടിലന് റാപ്പ് സോങ്ങുമായി പോലീസുകാരന്; അടിപൊളി വീഡിയോ വൈറലാകുന്നു…
ഏറ്റവും കര്ക്കശക്കാരായ ആളുകള് എന്നാണ് പോലീസുകാരെ വിശേഷിപ്പിക്കുന്നത്. എന്നാല് ആളുകളോട് സ്നേഹത്തോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന നിരവധി പോലീസുകാരും നമ്മുടെ ഇടയിലുണ്ട്. ഇതില് പലതും കാക്കിക്കുള്ളില് ഒരു കലാഹൃദയം ഉണ്ടെന്ന് തെളിയിക്കുന്നവയും ആയിരുന്നു. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നത്. ജമ്മു കാഷ്മീരിലെ ഒരു പോലീസ് കോണ്സ്റ്റബിള് ആണ് വീഡിയോയിലെ താരം. വളരെ മനോഹരമായ രീതിയില് റാപ്പ് അവതരിപ്പിക്കുകയാണ് ഈ കോണ്സ്റ്റബിള്. മുകേഷ് സിംഗ് എന്ന പോലീസുകാരനാണ് തന്റെ ട്വിറ്റര് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുപ്പത് സെക്കന്ഡ് ദൈര്ഘ്യമുള്ളതാണ് വീഡിയോ. വീഡിയോ പുറത്തു വന്നതോടെ നിരവധി ആളുകളാണ് പോലീസുകാരനെ അഭിനന്ദിച്ചു രംഗത്തു വന്നിരിക്കുന്നത്.
Read Moreഅമ്പലത്തിൽ പോയപ്പോൾ..! പതിനാലാം വയസിൽ 27 കാരനോട് പ്രണയം; തന്റെ പഴയ പ്രണയവും ഇപ്പോഴത്തെ പ്രണയവും തുറന്ന് പറഞ്ഞ് നടി വീണനായർ
ബിഗ്ബോസ് വീട്ടിൽ പൊട്ടിത്തെറിച്ചും കരഞ്ഞും പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുന്നതിനിടെ പതിനാലാം വയസിലെ തന്റെ പ്രണയകഥ തുറന്ന് പറഞ്ഞ് വീണാ നായർ. സംഭവത്തെക്കുറിച്ച് നടി വീണ നായര് പറയുന്നത് ഇങ്ങനെ… പത്താം ക്ലാസില് പഠിക്കുന്ന സമയത്താണ് പ്രണയം ഉണ്ടായത്. ഇപ്പോഴത്തെ പോലെ തന്നെ അന്നും ഞാന് തടിച്ച കുട്ടിയായിരുന്നു. അതിനാല് ആരും എന്നെ പ്രണയിച്ചില്ല. ഒരിക്കല് ഞാന് അമ്പലത്തില് പോയപ്പോള് അവിടെ നിന്നും ഒരു പാട്ട് കേട്ടു. കേറി ചെന്നപ്പോള് കണ്ടത് സുന്ദരനായ ഒരു യുവാവിനെ. പിന്നീട് തങ്ങള് ഇരുവരും പ്രണയത്തിലായി. ഞങ്ങളുടെ ഹംസമായി നിന്നത് കുട്ടികളായിരുന്നു. ഒരിക്കല് ടെലിഫോണ് ബില്ല് വന്നപ്പോഴാണ് എല്ലാം പൊളിഞ്ഞത്. ബില്ലിലെ നമ്പര് നോക്കി വീട്ടുകാര് ആളെ കണ്ടെത്തി. ഇതോടെ ഞങ്ങളുടെ പ്രണയം തകര്ന്നു. ഇതിന്റെ പേരില് സഹോദരന് എന്നെ ക്രൂരമായി മര്ദ്ദിച്ചു. അതോടെ ആ പ്രണയം അവിടെ അവസാനിച്ചു. എന്നാല്…
Read Moreപൃഥിയ്ക്ക് ഒന്നു മുംബൈയിലേക്ക് വന്നൂടെ എന്നു ചോദിക്കും ! പക്ഷെ ഹീറോ ലീവെടുത്താല് പ്രൊഡ്യൂസര്ക്ക് എത്രമാത്രം ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇപ്പോള് മനസ്സിലായി; സുപ്രിയ മനസ്സു തുറക്കുന്നു…
മലയാള സിനിമയിലെ മിന്നുംതാരങ്ങളിലൊരാളാണ് നടന് പൃഥിരാജ്. സോഷ്യല് മീഡിയയിലും ഏറെ സജീവമായ താരം തന്റെ കുടുംബവിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. പൃഥിയുടെ ഭാര്യ സുപ്രിയയും സോഷ്യല് മീഡിയയില് താരമാണ്. മാധ്യമപ്രവര്ത്തകയായിരുന്ന സുപ്രിയ ഇപ്പോള് സിനിമാ നിര്മാതാവ് എന്ന നിലയിലാണ് കരിയര് കൊണ്ടുപോകുന്നത്. ഇപ്പോള് കരിയറും കുടുംബവും തമ്മില് കൃത്യമായി ബാലന്സ് ചെയ്തു കൊണ്ടു പോകുന്നതിനെക്കുറിച്ച് താന് നേരിട്ട് അനുഭവം തുറന്ന്് പറഞ്ഞിരിക്കുകയാണ്. ഒരു ഓണ്ലൈന് ന്യൂസ് പോര്ട്ടലിനു നല്കിയ അഭിമുഖത്തിലാണ് സുപ്രിയ ഇക്കാര്യം പറഞ്ഞത്. വിവാഹിതയായ ശേഷം സുപ്രിയ തിരികെ മുംബൈയിലേക്ക് മടങ്ങിയിരുന്നു. ആ സമയം തന്നെ ഹിന്ദി സിനിമിയില് അഭിനയിക്കുന്നതില് പൃഥ്വിയും മുംബൈയിലുണ്ടായിരുന്നുവെന്നും സുപ്രിയ തുറന്ന് പറഞ്ഞിരുന്നു. ആ ചിത്രം പൂര്ത്തിയായതോടെ വീണ്ടും മലയാള സിനിമയില് പൃഥ്വിരാജ് സജീവമായിരുന്നു. ഇതോടെ പൃഥ്വി കേരളത്തിലും സുപ്രിയ മുംബൈയിലുമായി കഴിഞ്ഞിരുന്നു. താന് കേരളത്തില് എല്ലാ വെള്ളിയാഴ്ചയും എത്തുമായിരുന്നു. തിങ്കളാഴ്ച രാവിലെ…
Read Moreവിവാഹത്തിന് സമ്മതം നല്കുന്നത് വരനെ മണത്തു നോക്കിയതിനു ശേഷം ! വരന് മദ്യപിക്കുന്ന ആളാണെങ്കില് പണിപാളും; ഈ വിചിത്ര നിയമത്തിനു പിന്നിലുള്ളത്…
വരനെ മണത്തു നോക്കിയതിനു ശേഷം വിവാഹത്തിന് സമ്മതം നല്കുകയെന്നു വച്ചാല് എന്താണ് തോന്നുക. ഗുജറാത്തിലെ ഗാന്ധിനഗറിലെ പിയാജ് എന്ന ഗ്രാമത്തിലാണ് ഇത്തരത്തില് ഒരു വിചിത്രമായ രീതിയുള്ളത്. വരന് മദ്യപിക്കുമോയെന്ന് കണ്ടെത്താനാണ് ഇത്തരത്തില് വരനെ മണത്ത് നോക്കുന്നത്. വധുവിന്റെ അച്ഛന്, സഹോദരന്, അമ്മാവന് തുടങ്ങി ഇരുപത്തഞ്ചോളം വരുന്ന കുടുംബാംഗങ്ങള്ക്ക് വരന് മദ്യപിക്കില്ലെന്ന് ഉറപ്പായെങ്കില് മാത്രമാണ് വിവാഹനിശ്ചയം നടക്കുന്നത്. ഗുജറാത്ത് ഗാന്ധിനഗറിലെ ഗ്രാമങ്ങളില് ഈ രീതി തുടങ്ങിയിട്ട് അഞ്ച് വര്ഷം മാത്രമാണ് ആയിട്ടുള്ളത്. 20 വയസില് താഴെയുള്ള പതിനഞ്ചോളം യുവാക്കള് മദ്യത്തിന്റെ അമിത ഉപയോഗം മൂലം ഈ ഗ്രാമത്തില് മരണപ്പെട്ടതാണ് ഇത്തരത്തിലൊരു കടുത്ത നിയമം കൊണ്ടുവരാന് ഈ ഗ്രാമീണരെ പ്രേരിപ്പിച്ചത്. ഈ പ്രദേശത്തെ വിവിധ ഗ്രാമങ്ങളില് ചെറുപ്രായം മുതലുള്ള മദ്യപാനം വളരെ കൂടുതലാണ്. ഇത് അകാലമരണത്തിനും വഴിവെക്കുന്നുണ്ട്. ഇതോടെയാണ് വിവാഹം കഴിക്കണമെങ്കില് മദ്യപാനം ഉപേക്ഷിക്കണം എന്ന വ്യവസ്ഥ ഗ്രാമമുഖ്യന്മാര് വയ്ക്കുന്നത്.…
Read Moreഅമ്മയില് നിന്നും പുറത്താക്കിയ നടന് ദിലീപിനെ തിരിച്ചെടത്തതിലുള്ള പ്രതിഷേധം! തിരികെ വിളിച്ച് അംഗത്വം തന്നാലും അമ്മയിലേക്കില്ല: രമ്യ നമ്പീശന് പറയുന്നു…
താര സംഘടന അമ്മ തിരികെ വിളിച്ച് അംഗത്വം തന്നാലും സ്വീകരിക്കില്ലെന്ന് നടി രമ്യ നമ്പീശന്. അഭിമുഖത്തിനിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ഒരു സാഹചര്യത്തിലും ഇനി അമ്മയിലേക്ക് മടങ്ങിപ്പോകില്ലെന്നും രമ്യ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില് പ്രതിയായ നടന് ദിലീപിനെ താര സംഘടന അമ്മയില് നിന്നും പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹത്തെ തിരിച്ചെടുക്കുവാനുള്ള തീരുമാനത്തില് പ്രതിഷേധിച്ചാണ് രമ്യാ നമ്പീശന്, ഗീതു മോഹന്ദാസ്, റിമ കല്ലിങ്കല്, എന്നിവര് അമ്മയില് നിന്നും രാജി വച്ചത്.
Read Moreഡെറ്റോള് കമ്പനി വലിയ സംഭവം തന്നെ ! കൊറോണയെക്കുറിച്ച് ഡെറ്റോള് കമ്പനി മുമ്പേ തന്നെ അറിഞ്ഞിരുന്നുവോ? ആ സംഭവത്തിനു പിന്നിലുള്ളത്…
ലോകത്ത് കൊറോണ വൈറസ് പടര്ന്നു പിടിക്കുമ്പോള് ഡെറ്റോള് കമ്പനി ഇക്കാര്യങ്ങള് മുമ്പേ അറിഞ്ഞിരുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള് ഉയരുന്നത്. 2019 ഒക്ടോബറില് നിര്മിച്ച ഡെറ്റോള് പായ്ക്കറ്റില് ‘കൊറോണ വൈറസ്’ എന്ന് അച്ചടിച്ചതിന് പിന്നിലെ രഹസ്യം തേടി സോഷ്യല് മീഡിയ പരക്കംപായാന് തുടങ്ങിയിട്ട് കുറച്ചു ദിവസമായി. മാസങ്ങള്ക്ക് മുമ്പ് മാത്രം ചൈനയില് കണ്ടെത്തിയ കൊറോണ വൈറസിനെ കുറിച്ച് ഡെറ്റോള് വളരെ മുമ്പു തന്നെ എങ്ങനെ അറിഞ്ഞു എന്നാണ് ആളുകള് ചോദിക്കുന്നത്. ഡെറ്റോള് പായ്ക്കറ്റില് കൊറോണ വൈറസ് എന്ന് രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങള് സഹിതമാണ് സോഷ്യല് മീഡയില് ചര്ച്ചകള് നടന്നത്. ചിത്രം വൈറലായതോടെ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഒരുപോലെ പടരാനിടയുളള പ്രത്യേകതരം വൈറസുകളുടെ കൂട്ടം എന്നാണ് കൊറോണ വൈറസ് എന്ന വാക്ക് കൊണ്ട് അര്ഥമാക്കുന്നതെന്നും ലോകത്തെ ഇപ്പോള് ഭീതിയിലാക്കുന്ന കൊറോണ വൈറസുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും കമ്പനി…
Read Moreനിന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ഞാനാഗ്രഹിക്കുന്നു ! നിന്റെ എല്ലാം എങ്ങനെയാണ് ഇരിക്കുന്നതെന്ന് എനിക്ക് കാണണം; താന് നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തല്…
തങ്ങള് നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള് വെളിപ്പെടുത്തി നിരവധി നടിമാര് രംഗത്തെത്തിയിരുന്നു. ഇപ്പോള് കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറഞ്ഞു പറഞ്ഞിരിക്കുന്നത് നടി സുര്വീണ് ചൗളയാണ്. മൂന്നു തവണയാണ് താന് കാസ്റ്റിംഗ് കൗച്ചിന് ഇരയായതെന്ന് താരം പറയുന്നു. പിങ്ക് വില്ലയ്ക്കു നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്. ടെലിവിഷന് സീരിയലിലൂടെയാണ് സുര്വീണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യമൊക്കെ നല്ല രീതിയില് മുന്നോട്ട് പോയെങ്കിലും പിന്നീട് തനിക്ക് നേരിടേണ്ടി വന്നത് ദുരനുഭവങ്ങളായിരുന്നുവെന്ന് സുര്വീണ് പറയുന്നു. മൂന്ന് തവണയാണ് ഞാന് കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നത്. അതും സൗത്തിലേക്ക് വന്നതിന് ശേഷമായിരുന്നു രണ്ടനുഭവങ്ങളും. ഒരു സംവിധായകന് എന്നോട് പറഞ്ഞ് നിന്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും ഞാനാഗ്രഹിക്കുന്നുവെന്നാണ്. അയാളില് നിന്ന് അത്തരമൊരു സമീപനം നേരിട്ടപ്പോഴെ കുറച്ച് ജാഗ്രത പുലര്ത്താനായി. പതുക്കെ അയാളുടെ സ്വാധീന മേഖലയില് നിന്ന് മോചിതയായി. പിന്നീട് ദക്ഷിണേന്ത്യയിലെ ഒരു പ്രശസ്തനായ, ദേശീയ പുരസ്കാര…
Read More