ഐക്യമത്യം മഹാബലം എന്നു പറയാറില്ലേ. ഈ തിയറി ഉപയോഗിച്ച ആഫ്രിക്കയിലെ രണ്ടു കഴുതപ്പുലികളാണ് ഇപ്പോല് ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. കടുവയും സിംഹവും പുലിയും പോലെയുള്ള ശക്തരായ മൃഗങ്ങള് വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ മൃതാവശിഷ്ടങ്ങളാണ് കഴുതപ്പുലികള് ഭക്ഷണമാക്കുന്നത്. എന്നാല് തരംകിട്ടിയാല് ഇവ കൂട്ടംകൂടി ഇരകളെ ആക്രമിച്ച് കീഴ്പ്പെടുത്താനും ശ്രമിക്കാറുണ്ട്. എന്നാല് ഇവിടെ പുള്ളിപ്പുലി കഴിച്ചതിന്റെ ബാക്കി കഴിക്കുന്നതിനു പകരം പുള്ളിപ്പുലിയുടെ ഭക്ഷണം മൊത്തത്തില് അടിച്ചുമാറ്റുകയാണ് രണ്ട് കഴുതപ്പുലികള്. പുള്ളിപ്പുലികള് ഒറ്റയ്ക്കു വേട്ടയാടി ഭക്ഷണം മരത്തിനു മുകളില് കൊണ്ടുവച്ചാണ് ഭക്ഷിക്കാറുള്ളത്. ഭക്ഷിച്ച് കഴിഞ്ഞതിനു ശേഷമുള്ള ഇരയുടെ ശരീരഭാഗങ്ങളും മരത്തിനു മുകളില് സൂക്ഷിക്കുകയാണ് ഇവയുടെ പതിവ്. സാധാരണയായി ഇത്തരം അവശിഷ്ടങ്ങളാണ് കഴുതപ്പുലികള് ഭക്ഷിക്കാറുള്ളതെങ്കിലും ഇവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. കഷ്ടപ്പെട്ടു വേട്ടയാടിയ മാന് വര്ഗത്തില് പെട്ട ജീവിയുമായി മരത്തിലേക്ക് കയറുകയായിരുന്നു പുള്ളിപ്പുലി. എന്നാല് മരക്കൊമ്പിനിടയിലായി ഇര കുടുങ്ങി. പുള്ളിപ്പുലി വായില് ഇരയുടെ കഴുത്തും ബാക്കി ശരീരഭാഗം…
Read MoreCategory: Today’S Special
വാക്കു കൊടുത്തത് അമ്മയ്ക്കാണ്… വന്നിരിക്കും രാവണാ… നിന്റെ മുന്നിലേക്ക് രാമൻ… അതെ രാമൻ… രാമചന്ദ്രൻ..! സോഷ്യൽമീഡിയയിലും രാമചന്ദ്രനു തലപ്പൊക്കമേറെ…
സ്വന്തം ലേഖകൻ തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ തിരിച്ചുവരവ് ആഘോഷമാക്കി ടിക് ടോക് പ്രമോഷൻ വീഡിയോകൾ സോഷ്യൽമീഡിയയിൽ ഒന്നിനു പിറകെ ഒന്നായി നിറയുന്നു. രാമൻ തിരിച്ചുവരാമെന്ന് വാക്കു കൊടുത്തിട്ടുള്ളത് അയോധ്യക്കോ പ്രജകൾക്കോ സീതയ്ക്കോ ഭരതനോ അല്ല..അമ്മയ്ക്കാണ്..അമ്മയ്ക്ക്…വന്നിരിക്കും രാവണാ…നിന്റെ മുന്നിലേക്ക് രാമൻ… അതെ രാമൻ…രാമചന്ദ്രൻ… തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.. എന്ന കമന്ററിയോടെയും വിഷ്വൽഗ്രാഫിക്സിന്റെയും അകന്പടിയോടെയും തുടങ്ങുന്ന പ്രമോ വീഡിയോയിൽ രാമന്റെ വിജയഗാഥകൾ പറയുന്നു. തളച്ചിട്ടു നിർത്തി തകർത്തുകളയാമെന്ന് പാഴ് സ്വപ്നം കണ്ട കൂപമണ്ഡൂപങ്ങളെ, കണ്ണു നിറച്ചു കണ്ടോളൂ ദാ വരികയാണ് രാമൻ എന്നാണ് മറ്റൊരു ഡയലോഗ്. കൊന്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ടായിരുന്ന വിലക്ക് മാറി ഉപാധികളോടെ എഴുന്നള്ളിക്കാമെന്ന് തീരുമാനം വന്നതോടെയാണ് നാടൊട്ടുക്കുമുള്ള ഫാൻസുകാർ ആവേശമുണർത്തുന്ന വീഡിയോകളുമായി കളത്തിലിറങ്ങിയിരിക്കുന്നത്. തൃശൂർ പൂരവിളംബം നടത്തി നെയ്തലക്കാവിലമ്മയുടെ തിടന്പേറ്റിവന്ന് പൂരത്തലേന്ന് തെക്കേഗോപുരനട തുറക്കുന്ന രാമന്റെ എക്കാലത്തേയും ഹിറ്റ് ദൃശ്യങ്ങൾ എല്ലാ വീഡിയോകളിലുമുണ്ട്. ആനപ്രേമികളും രാമന്റ ആരാധകരും മാത്രമല്ല…
Read Moreമലപ്പുറത്തെ ആണ്പൂച്ചയുമായി ഇണചേര്ക്കാനായി എത്തിച്ച പേര്ഷ്യന് പെണ്പൂച്ച തട്ടിപ്പോയി ! ആണ്പൂച്ചയുടെ ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി…
മലപ്പുറത്ത് ആണ്പൂച്ചയുമായി ഇണ ചേര്ക്കാനായി എത്തിച്ച പേര്ഷ്യന് പെണ്പൂച്ച ചത്തതോടെ പണികിട്ടിയത് ആണ്പൂച്ചയുടെ ഉടമയ്ക്ക്. വിലകൂടിയ ഇനം ആയതിനാല് പെണ്പൂച്ചയുടെ ഉടമ നഷ്ടപരിഹാരം ചോദിച്ച് പോലീസിനെ സമീപിച്ചിരിക്കുകയാണ്. ഇതോടെയാണ് ആണ്പൂച്ചയുടെ വീട്ടുകാര് കുടുങ്ങിയത്. മലപ്പുറം തിരുനാവായയിലാണ് സംഭവം. പ്രജനനത്തിനായി ഇണ ചേര്ക്കാന് വേണ്ടിയാണ് വിലകൂടിയ പേര്ഷ്യന് പെണ്പൂച്ചയെ അയങ്കലം സ്വദേശി തിരുന്നാവായയില് പൂച്ചകളെ വളര്ത്തുന്ന ഫാമില് എത്തിച്ചത്. നേരത്തെ ഈ പൂച്ചയെ കൊണ്ടുവന്ന് പതിനഞ്ച് ദിവസം താമസിപ്പിച്ചെങ്കിലും ഫലം ലഭിച്ചിരുന്നില്ല. തുടര്ന്ന് കഴിഞ്ഞ ആഴ്ച വീണ്ടും എത്തിക്കുകയായിരുന്നു. എന്നാല് ഫാമില് വെച്ച് പെണ്പൂച്ച ചാകുകയായിരുഅനു.ഇതോടെയാണ് പെണ്പൂച്ചയുടെ ഉടമ കേസു കൊടുത്തത്. 20000 രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാല് ഇത് തരാനാകില്ലെന്ന് ഫാം ഉടമ പറഞ്ഞു. ഇതോടെ പോലീസ് കേസ് പോലീസ് സ്റ്റേഷനില് വരെ എത്തി. പോലീസ് ഇരുവരെയും വിളിപ്പിച്ച് നടത്തിയ ഒത്തുതീര്പ്പ് ചര്ച്ചയില് ഫാം ഉടമ മറ്റൊരു…
Read Moreരണ്ടു ജാതിയില് പെട്ടവര് പ്രേമിച്ചു വിവാഹം കഴിച്ചു ! വധുവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി; സിനിമാ സ്റ്റൈലിലുള്ള സംഭവങ്ങള് ഇങ്ങനെ…
പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളില് വധുവിനെ ഗുണ്ടസംഘം തട്ടിക്കൊണ്ടു പോയി. സേലത്താണ് സംഭവം. ഒരു പകലും രാത്രിയും തിരഞ്ഞിട്ടും പോലീസിന് പെണ്കുട്ടിയെ കണ്ടെത്താന് കഴിഞ്ഞില്ല. ഈ റോഡ് സ്വദേശികളായ ശെല്വനും ഇളര്മതിയും സ്വകാര്യ സ്ഥാപനത്തില് ജോലി ചെയ്ത് വരികയായിരുന്നു. ഇരുവരും പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. എന്നാല് ശെല്വന് താഴ്ന്ന ജാതിയില് പെട്ട ആളായതിനാല് ഇളര്മതിയുടെ കുടുംബം ഇതിനെ എതിര്ത്തു. എന്നാല് ദ്രാവിഡ വിടുതലൈ ഇയ്യക്കം പ്രവര്ത്തകര് കമിതാക്കള്ക്ക് പിന്തുണയുമായി എത്തിയതോടെ ഇവര് വിവാഹിതരാവുകയായിരുന്നു. തുടര്ന്ന് പാര്ട്ടി പ്രാദേശിക നേതാവ് ഈശ്വരന്റെ കാര്മികത്വത്തില് കൊളത്തൂര് കാവളാണ്ടിയൂരിലെ പെരിയാര് ലൈബ്രറിയില് വച്ചു വിവാഹം നടത്തി. ഇരുവരും വൈകിട്ട് അഞ്ച് മണി വരെ ഈശ്വരന്റെ വീട്ടില് താമസിച്ചു. തുടര്ന്ന് സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോയി. ഇതിനിടെ സംഘം ഈശ്വറിന്റെ വീട് ആക്രമിച്ചു. ഇതിനിടെ വടിവാളുമായി എത്തിയ 40ല് അധികം വരുന്ന ഗുണ്ടാസംഘം ഈശ്വരനെ…
Read Moreബിഗ് ബോസ് കുടുംബത്തില് അപ്രതീക്ഷിത സംഭവം! രജിത് കുമാറിനെ താൽകാലികമായി പുറത്താക്കി; സാറിനെതിരേ വിമര്ശനവുമായി രഘുവും അമൃതയും കൂട്ടരും
ബിഗ് ബോസ് കുടുംബത്തിൽ ചൊവ്വാഴ്ച നടന്ന അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടി പ്രേക്ഷകർ. പുതിയ ആഴ്ചയിലെ എലിമിനേഷൻ നോമിനേഷൻ കിഴിഞ്ഞ് ഇന്ന ലെ നടന്ന ലക് ഷ്വറി ടാക്സിലാണ് ബിഗ്ബോസിൽ ഞെട്ടിക്കുന്ന സംഭവം നടന്നത്. ആര്യയെ പ്രിൻസിപ്പാളായ സ്കൂളിലെ തലതെറിച്ച കുട്ടികളായാണ് രജിത് കുമാറും, രേഷ്മയും, അഭിരാമിയും, സാന്ദ്രയും, പാഷാണം ഷാജിയും, അമൃതയും അഭിനയിച്ചത്. ക്ലാസിലെ രേഷ്മയുടെ ബർത്തഡേ പാർട്ടി ആഘോഷിക്കുന്നതിനിടെ യാണ് രജിത് കുമാറിന്റെ മോശം പ്രകടനം നടന്നത്. എല്ലാവർക്കും മധുരം നൽകുന്നതിനിടെ രജിത്തിന്റെ അടുത്തെത്തിയ രേഷ്മയുടെ മുഖത്ത് പിടിച്ച് കണ്ണിൽ മുളക് തേക്കുകയായിരുന്നു. ഇതോടെ കുട്ടി വാവിട്ട് കരയുകയും മുഖം കഴുകി നോക്കിയെങ്കിലും നീറ്റലും വേദനയും പോയില്ല. തുടർന്ന് ബിഗ് ബോസ് കൺഫെഷൻ റുമിലേക്ക് വിളിപ്പിച്ചു കാര്യങ്ങ ൾ തിരക്കി. രേഷ്മയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ക്ലാസിലെ കുസൃതിക്ക് ഫുക്രുസാർ രജിതിനെ ക്ലാസിൽ പുറം തിരി…
Read Moreമാതാപിതാക്കള് ജാഗ്രതൈ! കുട്ടികളെ തട്ടിക്കൊണ്ടുപോകാന് പുതിയ ടെക്നിക്കുമായി മാഫിയ ? ഇക്കാര്യങ്ങള് ശ്രദ്ധിക്കുക; വാട്സാപ് സന്ദേശത്തില് പറയുന്നതിങ്ങനെ…
കോറോണ വൈറസ് പടര്ന്നു പിടിക്കുന്ന സാഹചര്യത്തില് കുട്ടികളെ തട്ടിക്കൊണ്ടു പോകാന് പുതിയ തട്ടിപ്പുവിദ്യയുമായി മാഫിയ. വാട്സാപ്പില് വ്യാപകമായി പ്രചരിക്കുന്ന സന്ദേശം അനുസരിച്ച് ഏറെ ഉപകാരപ്രദമായ മാസ്കിന്റെ രൂപത്തിലാണ് പുതിയ തട്ടിപ്പുമായി കുട്ടികളെ ലക്ഷ്യമിട്ടു മാഫിയ രംഗത്തു വന്നിരിക്കുന്നത്. കോറോണയെ പ്രതിരോധിക്കാന് മാസ്ക് ധരിക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്ദേശവും സ്കൂളുകളില് ഹാന്ഡ് സാനിറ്റൈസര് അല്ലെങ്കില് ഡെറ്റോള് പോലുള്ളവ ഉപയോഗിച്ച് കൈകള് വൃത്തിയാക്കണമെന്നും നിര്ദേശമുണ്ട്. ഈ സാഹചര്യം മുതലെടുത്ത്, ഇത്തരക്കാര് സൗജന്യ മാസ്കുമായി കുട്ടികളെ സമീപിക്കുമെന്നും ക്ലോറോഫോം പോലുള്ള മാരകമായ രാസപദാര്ത്ഥങ്ങള് പുരട്ടിയ ഈ മാസ്കുകള് ധരിക്കുന്നതോടെ കുട്ടി ബോധംകെട്ടു പോകുമെന്നും കുട്ടികള് ആപത്തില്പെടുമെന്നും വാട്സാപ്പില് വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തില് പറയുന്നു. അതേ സമയം, ഈ സന്ദേശത്തിനു പിന്നില് ആരെന്നോ കേരളത്തില് എവിടെയെങ്കിലും ഇങ്ങനെ നടന്നതായോ റിപ്പോര്ട്ടുകളില്ല. എന്നിരുന്നാലും കുട്ടികള്ക്ക് ഇതൊരു മുന്കരുതലായി പറഞ്ഞു ബോധ്യപ്പെടുത്താവുന്നതാണ്. മാതാപിതാക്കള് ചെയ്യേണ്ടവ അപരിചിതര്…
Read Moreകോവിഡിനെക്കുറിച്ച് വ്യാജവാര്ത്ത പ്രചരിപ്പിച്ചു ! കോണ്ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്; വ്യാജവാര്ത്തയുമായി ബന്ധപ്പെട്ടുള്ള കേസുകള് കൂടുന്നു…
സംസ്ഥാനത്ത് കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന വ്യാജവാര്ത്ത പ്രചരിപ്പിച്ച കോണ്ഗ്രസ് പ്രവര്ത്തകന് കുടുങ്ങി. കോണ്ഗ്രസ് പ്രവര്ത്തനായ ഹരിപ്പാട് പിലാപ്പുഴ സ്വദേശി സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. പൊതു ജനങ്ങള്ക്ക് ഇടയില് ഭീതി പരത്തുന്ന തരത്തില് സന്ദേശം പ്രചരിപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. നേരത്തെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില് നിന്നും വ്യാജവാര്ത്തകള് പ്രവചരിപ്പിച്ചതിന് നാല് പേര്ക്കെതിരെ കേസെടുത്തിരുന്നു. എന്നാല് കൊവിഡ് വ്യാജവാര്ത്തയുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തുന്നത് ഇത് ആദ്യമായാണ്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്ത്തകള് പ്രചരിപ്പിച്ചതിന് നേരത്തെ കോഴിക്കോട് കാക്കൂരില് യുവാവിനെതിരേ കേസെടുത്തിരുന്നു.
Read Moreവൈറ്റമിന് ഡി കഴിക്കൂ കോവിഡിനെ തടയൂ ! ഈ പറയുന്നതില് എന്തെങ്കിലും വാസ്തവമുണ്ടോ ? ഉത്തരം ഇങ്ങനെ…
കോവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തി പടര്ന്നു പിടിക്കുമ്പോള് കൃത്യമായ മരുന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് ആളുകളുടെ ആശങ്കയേറ്റുകയാണ്. എന്നാല് വ്യാജ പ്രചാരണങ്ങള്ക്കാകട്ടെ യാതൊരു പഞ്ഞവുമില്ലതാനും. എന്നാല് മദ്യം മുതല് കഞ്ചാവ് വരെ കോവിഡിന് മരുന്നാണെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളില് പ്രചരണങ്ങള് നടക്കുന്നത്. ഇക്കൂട്ടത്തില് വിറ്റമിന് ഡി(Vitamin D) യെ കുറിച്ചുള്ള പ്രചാരണവുമുണ്ട്. കൊറോണ വൈറസ് ബാധയുടെ സാധ്യത കുറയ്ക്കാന് വിറ്റാമിന് ഡി സഹായിക്കുമെന്നുള്ള പ്രചരണങ്ങളാണ് ഇപ്പോള് വ്യാപകമായിരിക്കുന്നത്. എന്നാല് ഇത്തരം വാദമുഖങ്ങളെല്ലാം തികച്ചും വ്യാജമാണെന്നും ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും വാര്ത്താ ഏജന്സിയായ എഎഫ്പിയുടെ ഫാക്ട് ചെക്ക് തെളിയിക്കുന്നു. തായ്ലന്ഡിലെ ഒരു ക്ലിനിക്കിന്റെ പേരിലുള്ള(Dr.dew clinic) ഫേസ്ബുക്ക് പോസ്റ്റാണ് സാമൂഹ്യമാധ്യമങ്ങളില് വൈറലായ പ്രചാരണങ്ങളിലൊന്ന്. ‘കൊറോണ വൈറസ് ബാധയില് നിന്ന് വിറ്റമിന് ഡി രക്ഷിക്കും’ എന്ന തലക്കെട്ടിലാണ് ഈ എഫ്ബി പോസ്റ്റ്. തായ് ഭാഷയിലുള്ള ഈ കുറിപ്പ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും…
Read Moreകേരളത്തിലെ ജയിലുകളില് ഐസൊലേഷന് സെല്ലുകള് ഒരുങ്ങുന്നു ! ജയിലില് ഐസൊലേഷന് സെല്ലുകളുടെ ക്രമീകരണം ഇങ്ങനെ…
കേരളത്തില് 12 പേര്ക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്ന്ന് ജയിലുകളിലും ഐസൊലേഷന് സെല്ലുകള് തയ്യാറാകുന്നു. ജയില് ഡി.ജി.പി ഋഷിരാജ് സിങ്ങാണ് ഐസൊലേഷന് സെല്ലുകള് ഒരുക്കാന് നിര്ദേശിച്ചത്. പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള് കാണിക്കുന്നവരെ പ്രത്യേകം സജ്ജീകരിച്ച സെല്ലുകളിലേക്ക് മാറ്റും. പുതിയ തടവുകാര് ജയിലുകളിലെത്തിയാല് ആറു ദിവസം പ്രത്യേക മുറികളിലാവും പാര്പ്പിക്കുക. ഇതിനായി അഡ്മിവിസ്ട്രേറ്റീവ് ബ്ലോക്കില് പ്രത്യേക മുറികള് തയാറാക്കും. പരോളിന് ശേഷം മടങ്ങിയെത്തുന്ന തടവുകാരെയും സമാന രീതിയില് പ്രത്യേക മുറിയില് പാര്പ്പിക്കും. 12 പേര്ക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്ദ്ദേശം നല്കിയിരിക്കുകയാണ്.
Read Moreഎന്റെ പേര് ഐശ്വര്യ, ഞാന് ഒരു ജീവിത പങ്കാളിയെ തേടുന്നു ! ഈ സന്ദേശത്തില് വീണാല് കിട്ടുന്നത് നല്ല എട്ടിന്റെ പണി…
മൊബൈല് ഫോണുകളിലേക്ക് വ്യാജ എസ്എംഎസ് സന്ദേശങ്ങള് അയച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നതായി റിപ്പോര്ട്ട്. പെന്ഷന് യോജനയുടെ പേരിലാണ് പുതിയ തട്ടിപ്പ്. ‘പെന്ഷന് യോജനയിലേക്കു സ്വാഗതം. പ്രതിമാസം 70,000 രൂപ പെന്ഷനായി ലഭിക്കുന്ന പദ്ധതിയിലംഗമാകാന് താഴെക്കൊടുത്തിരിക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക. അക്കൗണ്ട് വിവരങ്ങള് ഓണ്ലൈന് ആയി സമര്പ്പിക്കുക..’ ഇത്തരത്തിലാണ് സന്ദേശം എത്തുന്നത്. ഇത്തരത്തിലുള്ള സന്ദേശം എത്തുകയാണെങ്കില് ഡിലീറ്റ് ചെയ്യണമെന്നാണ് അധികൃതര് പറയുന്നത്. അല്ലാത്തപക്ഷം ബാങ്ക് അക്കൗണ്ട് വിവരങ്ങള് ഉപയോഗിച്ച് തട്ടിപ്പുകാര് നിങ്ങളുടെ അക്കൗണ്ടിലെ പണം മുഴുവന് തട്ടിയെടുക്കാന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്കുന്നു. പ്രായമായവരാണ് ഇത്തരം തട്ടിപ്പുകളില് അകപ്പെടുന്നവരില് ഏറിയ പങ്കും. പഴ്സനല് ലോണിനുള്ള നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു. മൂന്നു ലക്ഷം രൂപ അനുവദിക്കുന്നു. നടപടിക്രമങ്ങള് പൂര്ത്തിയാക്കാന് രജിസ്റ്റര് ചെയ്യുക ഇങ്ങനെയും എസ്എംഎസ് സന്ദേശങ്ങള് വ്യാപകമായി പ്രവഹിക്കുന്നുണ്ട്. ഒരു ലോണിനും അപേക്ഷിക്കാത്തവര് പോലും ഈ പ്രലോഭനത്തില് വീണു പോകുകയാണ്…
Read More