അജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈയ്യില്‍ തട്ടി വലിയ മുറിവുണ്ടായി ! ആ കുറ്റബോധം പിന്നീട് പ്രണയമായിത്തീര്‍ന്നു; 20-ാം വിവാഹ വാര്‍ഷികത്തില്‍ പ്രണയനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് താരങ്ങള്‍…

ആരാധകരുടെ ഇഷ്ട താരജോഡികളാണ് അജിതും ശാലിനിയും. സിനിമയില്‍ നായികാ നായകന്മാരായി തുടങ്ങിയ ആ ബന്ധം ജീവിതത്തിലും ദൃഢമായിട്ട് ഇന്ന് 20 വര്‍ഷമാവുകയാണ്. വളരെ നാടകീയമായ ഒരു പ്രണയകഥയ്‌ക്കൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. അമര്‍ക്കളം എന്ന സിനിമയിലാണ് ശാലിനിയും അജിതും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. അമര്‍ക്കളത്തിലേക്ക് സംവിധായകന്‍ ശരണ്‍ സമീപിച്ചപ്പോള്‍ ശാലിനി ആദ്യം കൂട്ടാക്കിയില്ല. കാരണം ശാലിനിക്ക് പ്ലസ്ടു പരീക്ഷ എഴുതണമായിരുന്നു. പരീക്ഷയ്ക്ക് മുന്‍പ് താന്‍ ഒന്നും ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും ശാലിനി പറഞ്ഞു. പക്ഷേ ശരണ്‍ വിട്ടില്ല. ശാലിനിയും അജിതും സിനിമയില്‍ നല്ല ജോടിയാണെന്ന് ശരണിന് തോന്നിയിരുന്നു. ഒരു നിവൃത്തിയുമില്ലാതെ ശരണ്‍ അജിതിനെ കൊണ്ട് ശാലിനിയെ വിളിപ്പിച്ചു. പരീക്ഷയുടെ കാര്യം ശാലിനി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശരണിനോട് പോലും ചോദിക്കാതെ അജിത് പറഞ്ഞു, ‘ആദ്യം പരീക്ഷ എഴുതി തീര്‍ക്കൂ, ഞങ്ങള്‍ ഷൂട്ടിങ് നീട്ടിവച്ചോളാം.’ പരീക്ഷ തീര്‍ന്നതിനു തൊട്ടുപിന്നാലെ ശാലിനി ഷൂട്ടിംഗിനെത്തുകയും ചെയ്തു.…

Read More

മൂക്കിനുള്ളില്‍ ബട്ടണുമായി യുവതി ജീവിച്ചത് 20 വര്‍ഷം ! ഒടുവില്‍ പുറത്തെടുത്തത് വിവാഹത്തിനു തൊട്ടുമുമ്പ്;തിരുവനന്തപുരത്ത് നടന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം ഇങ്ങനെ…

യുവതിയുടെ മൂക്കിനുള്ളില്‍ പ്ലാസ്റ്റിക് ബട്ടണില്‍ നിന്ന് 20 വര്‍ഷങ്ങള്‍ക്കു ശേഷം യുവതിയ്ക്കു മോചനം.തിരുവനന്തപുരം പട്ടത്തെ എസ്യുടി ബിആര്‍ ലൈഫ് ആശുപത്രിയില്‍ നടത്തിയ റെനോലിത്ത് ശസ്ത്രക്രിയയിലൂടെ ബട്ടണ്‍ പുറത്തെടുക്കുകയായിരുന്നു. ഒന്നോ രണ്ടോ വയസ്സുള്ളപ്പോള്‍ മൂക്കില്‍ ബട്ടണ്‍ പെട്ടതായിരിക്കണമെന്ന് കരുതുന്നു. ഇതുകാരണം കുട്ടിക്കാലം മുതല്‍ കുട്ടി മൂക്കടപ്പും മൂക്കില്‍ നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധവും കാരണം വളരെ ബുദ്ധിമുട്ടി. വളരുന്തോറും ഈ ബുദ്ധിമുട്ട് കൂടിവന്നു. ഇതിനിടെ ചികിത്സകള്‍ പലതും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം എസ്യുടി ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയെ ഇഎന്‍ടി അസോയിയേറ്റ് കണ്‍സല്‍റ്റന്റ് ഡോ. അമ്മു ശ്രീ പാര്‍വതി വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. മൂക്കിനുള്ളില്‍ അസാധാരണ മാംസവളര്‍ച്ചയും പഴുപ്പുകെട്ടലും കണ്ട് വിദഗ്ധമായ സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് മാംസ വളര്‍ച്ചയ്ക്കുളളില്‍ മറ്റെന്തോ വസ്തു ഉണ്ടെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് റെനോലിത്ത് ശസ്ത്രക്രിയ നടത്തി. കല്ലുപോലുള്ള വസ്തുവിനുള്ളില്‍ പഴയ കാലത്തെ പ്ലാസ്റ്റിക് ബട്ടണായിരുന്നു. അതു പുറത്തെടുത്തതോടെ…

Read More