1978 ഡിസംബർ… പുതുമുഖത്തെ തേടിയുള്ള മദ്രാസ് യാത്ര വെറുതെയായെന്നു കരുതി ഞാനും ആർട്ടിസ്റ്റ് കിത്തോയും പിറ്റേന്നുള്ള ട്രയിനിന് എറണാകുളത്തേക്ക് ടിക്കറ്റ് ബുക്കു ചെയ്തു. ഷൂട്ടിംഗ് മാറ്റിവയ്ക്കാമെന്നു തീരുമാനിച്ചു. ഉച്ചതിരിഞ്ഞ് ചായ കുടിക്കാനായി നടക്കുന്പോൾ എതിരേനിന്നും പരിചയക്കാരനായ ഒരു അസി. പ്രൊഡക്ഷൻ കണ്ട്രോളർ വരുന്നു. അവൻ പറഞ്ഞു: ദാ കാണുന്ന കെട്ടിടത്തിൽ ചാൻസ് ചോദിച്ചു നടക്കുന്ന ഒരു പെണ്‍കൊച്ചുണ്ട്. എന്തായാലും ഒന്നു കണ്ടുകളയാം എന്നു കരുതി ഞങ്ങൾ ആ പഴയ കെട്ടിടത്തിന്റെ മുകളിലേക്കു കയറി. അവിടെ നെയ്ത്തുകസേരയിൽ ഒരു പെണ്‍കുട്ടി ഇരിപ്പുണ്ടായിരുന്നു. ഇവിടെ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ള ഒരു പെണ്‍കുട്ടിയുണ്ടെന്നു കേട്ടുവന്നതാണെന്നു ഞാൻ പറഞ്ഞു: “”ആമാ, അത് നാൻ താൻ; പിടിച്ച് താ”. അമ്മ എവിടെയെന്ന് ചോദിച്ചപ്പോ പറഞ്ഞു: “” വെളിയിൽ പോയ്ര്ക്ക്. ഇപ്പൊ വരും”. പത്തു മിനിറ്റു കഴിയുന്പോഴേക്കും ഒരു സഞ്ചിയിൽ കുറച്ചു പച്ചക്കറികളുമായി അവർ വന്നു,…
Read MoreCategory: Today’S Special
ദൈവം നമുക്ക് തന്നിട്ടുള്ള അവസരമാണിത്…അത് ശരിയായ രീതിയില്‍ ഉപയോഗിക്കുക ! പെണ്‍കുട്ടികള്‍ക്ക് അമൃത സുരേഷ് നല്കുന്ന ഉപദേശം ഇങ്ങനെ…
ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റായ റിയാലിറ്റിഷോ ആയിരുന്ന ഐഡിയ സ്റ്റാര്‍സിംഗറിലൂടെ മലയാളികളുടെ ഇഷ്ടഗായികയായി മാറിയ ആളാണ് അമൃത സുരേഷ്. അമൃത പിന്നീട് നടന് ബാലയെ വിവാഹം ചെയ്യുകയും കുറേ വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകര്‍ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. സ്വഭാവത്തിലും ലുക്കിലുമെല്ലാം മൊത്തിത്തില്‍ ഒരു മാറ്റം. മാത്രമല്ല പിന്നീട് സിനിമാ പിന്നണി ഗാന രംഗത്ത് താരം സജീവാകുകയും അനിയത്തി അഭിരാമിയുമായി ചേര്‍ന്ന് അമൃതംഗമയ എന്ന് മ്യൂസിക്കല്‍ ബാന്‍ഡ് ആരംഭിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ അമൃത ഇപ്പോള്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ ഇഷ്ടം എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് മറുപടിയായി ഒരു മലയാളിക്കും ഉത്തരം കിട്ടാന്‍ പറ്റാത്ത ചോദ്യമാണ് ഇത്. നമ്മുടെ ഇടത്തെയും…
Read Moreഅറപ്പുളവാക്കുന്ന പെരുമാറ്റം ! തന്റെ ചിത്രത്തിന് മോശം കമന്റിട്ട പെണ്‍കുട്ടിയ്ക്ക് നല്ല കിടിലന്‍ മറുപടി നല്കി ദിയ കൃഷ്ണ…
നടന് കൃഷ്ണകുമാറിന്റെ പെണ്മക്കളെല്ലാം പ്രശസ്തരാണ്. നടി അഹാന ഉള്‍പ്പെടെയുള്ള നാലു മക്കളും സോഷ്യല്‍ മീഡിയയിലും സജീവമാണ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മാലദ്വീപില്‍ വെക്കേഷന് ആഘോഷിക്കുന്ന വേളയില്‍ എടുത്ത ചിത്രങ്ങളായിരുന്നു അത്. മിക്കവരും ചിത്രങ്ങളെ അഭിനന്ദിച്ചപ്പോള്‍ പതിവു പോലെ ചില ആളുകള്‍ മോശം കമന്റുമായി രംഗത്തെത്തുകയും ചെയ്തു. സാധാരണയായി പുരുഷന്മാരാണ് ഇത്തരം മോശം കമന്റ് പാസാക്കുകയെങ്കില് ഇത്തവണ ഒരു പെണ്‍കുട്ടിയുടെ വകയായിരുന്നു മോശം കമന്റ് വന്നത്. ചിത്രത്തിനു താഴെ ‘വെറുതെയല്ല പീഡനം കൂടുന്നതെന്നായിരുന്നു’ പെണ്‍കുട്ടി കമന്റിട്ടത്. എന്നാല്‍ പെണ്‍കുട്ടിയുടെ പേര് ഉള്‍പ്പടെയുള്ള കമന്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചാണ് ദിയ ചുട്ട മറുപടി കൊടുത്തത്. ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണം. ഇവളുടെ മാതാപിതാക്കള്‍ ആരാണോ. ഇവള്‍ക്ക് അവര്‍ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ…
Read Moreരണ്ടാം നിലയിലെ സെക്യൂരിറ്റി ബാറുകളില്‍ തല കുടുങ്ങി കുഞ്ഞ് ! തോളില്‍ താങ്ങി യുവതി; കരുതലിന്റെ വീഡിയോ വൈറലാകുന്നു…
രണ്ടാം നിലയിലെ ജനലിന്റെ സെക്യൂരിറ്റി ബാറുകളില്‍ തലകുടുങ്ങി തൂങ്ങിയാടുന്ന പെണ്‍കുട്ടിയുടെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒടുവില്‍ ഒരു വഴിയാത്രക്കാരിയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അബദ്ധത്തില്‍ രണ്ടാം നിലയിലെ ജനാലയുടെ സെക്യൂരിറ്റി ബാറുകളില്‍ കുടുങ്ങുകയായിരുന്നു. ബാറുകളില്ക്കിടയില് തലകുടുങ്ങി പെണ്‍കുട്ടി തൂങ്ങിയാടുകയായിരുന്നു. മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലില് നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഞെട്ടലോടെയാണ് ലോകം കണ്ടത്. കുഞ്ഞിന്റെ കരച്ചില് കേട്ടെത്തിയ ആ സ്ത്രീ തൊട്ടുതാഴത്തെ നിലയിലെ ജനാലയുടെ സെക്യൂരിറ്റി ബാറുകളില്‍ കയറി തന്റെ തോളില്‍ കുഞ്ഞിനെ താങ്ങി നിര്‍ത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇരുപത് മിനുട്ടാണ് ആ സ്ത്രീ കുഞ്ഞിന് അപകടമുണ്ടാകാതിരിക്കാന്‍ അവളെ തോളില്‍ താങ്ങി നിര്‍ത്തിയത്. പിന്നീട് രണ്ട് പുരുഷന്മാരുടെ സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തി. എങ്ങനെ തനിക്കിതിനുള്ള ധൈര്യമുണ്ടായെന്ന് അറിയില്ലെന്നും ഒരു അമ്മയെന്ന നിലയിലുള്ള…
Read More15 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമം ! ആമിര്‍ ഖാനും കിരണ്‍ റാവുവും വേര്‍പിരിഞ്ഞു..
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാനും കിരണ്‍റാവുവും വിവാഹമോചിതരായി. 15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. ൗദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് വേര്‍പിരിഞ്ഞ കാര്യം ഇരുവരും വ്യക്തമാക്കിയത്. തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭര്‍ത്താവ്,ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നുവെന്നും ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും കുറിപ്പിലുണ്ട്. മകന് ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ഒരുമിച്ച് തന്നെ കുഞ്ഞിനെ വളര്‍ത്തുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഒന്നിച്ച് തന്നെ ചിത്രങ്ങള്‍ക്കായും പാനി ഫൗണ്ടേഷനായും വീണ്ടും പ്രവര്‍ത്തിക്കുമെന്നും വിവാഹമോചനം അവസാനമല്ല, പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നും കുറിപ്പില്‍ പറയുന്നു. നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന്, സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു ഇരുവരുടെയും വിവാഹം. ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകന്.…
Read Moreരജനികാന്തിന്റെ ആരോഗ്യത്തില്‍ ആശങ്ക പുലര്‍ത്തി കസ്തൂരി; നടിക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
രജനികാന്തിനന്റെ ആരോഗ്യനിലയെ സംബന്ധിച്ച് നടി കസ്തൂരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച അഭിപ്രായങ്ങള്‍ രജനികാന്തിന്റെ ഔദ്യോഗിക വ്യക്താവ് തന്നെ നിഷേധിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രജനികാന്ത് അമേരിക്കയിലേക്ക് പോയിരുന്നു. സ്വകാര്യ ജെറ്റില്‍ കുടുംബാംഗങ്ങളുടെ കൂടെയായിരുന്നു യാത്ര. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തില്‍ കസ്തൂരി, സോഷ്യല്‍ മീഡിയയില്‍ കുറേയേറെ സംശയങ്ങളുന്നയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ അമേരിക്കയിലേക്ക് ഇന്ത്യന്‍ യാത്രികര്‍ക്ക് വിലക്കുള്ള സാഹചര്യത്തില്‍ എങ്ങിനെയാണ് രജിനി പോയതെന്നാണ് കസ്തൂരി സംശയിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ അനുമതിയോടെയാണ് രജിനി അമേരിക്കയിലേക്ക് പോയതെന്ന് പലരും ചൂണ്ടിക്കാട്ടിയപ്പോള്‍ ഇന്ത്യയില്‍ ചികിത്സ ലഭിക്കില്ലേ എന്ന് കസ്തൂരി ചോദിച്ചു. ഇതിന് തൊട്ടുപിന്നാലെ രജിനിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമായി. തുടര്‍ന്ന് രജിനിയുടെ കുടുംബാംഗങ്ങള്‍, ആരോഗ്യ കാര്യങ്ങള്‍ തന്നോടു സംസാരിച്ചുവെന്ന് കസ്തൂരി അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ആകുലപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം തിരികെ വരുന്നത് കാത്തിരിക്കുകയാണെന്നും കസ്തൂരി ഫേസ്ബുക്കില്‍ കുറിച്ചു. സംഭവം വലിയ…
Read Moreസാറ അലിഖാൻ വീണ്ടും ഡേറ്റിംഗില്‍? ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ കണ്ട് മറ്റൊരാളുമായി സാറ അലിഖാന് ഡേറ്റിംഗ് തുടങ്ങിയതായി പപ്പരാസികള്‍
താരപുത്രിമാരില്‍ ഏറെ ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്. സിനിമയിലെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സെയ്ഫ് അലി ഖാന്റെ മകൾ സാറ എല്ലാവരുടെയും പ്രിയങ്കരിയായത്. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ ഹിന്ദി സിനിമാ ലോകത്തെ മുന്‍നിര നായികയായി മാറി സാറ. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളിലും നടി തിളങ്ങി. ആദ്യചിത്രം കേദാര്‍നാഥ് ചിത്രീകരണം നടക്കുന്ന സമയത്തു തന്നെ നായകന് സുശാന്ത് സിംഗ് രജ്പുത്തുമായി സാറ പ്രണയത്തിലാണെന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിരുന്നു. കേദാര്‍നാഥ് ചിത്രീകരണത്തിനിടെ കൂടുതല്‍ സമയവും സുശാന്തിനൊപ്പമാണ് സാറ ഉണ്ടായിരുന്നത്. അന്ന് സുശാന്തുമായി ഡേറ്റിംഗിലാണ് സാറയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്നും സാറയുടെ അടുത്ത സുഹൃത്തായിരുന്നു സുശാന്ത്. സുശാന്തിന് ശേഷം ബോളിവുഡ് യുവതാരം കാര്‍ത്തിക്ക് ആര്യനുമായി സാറ പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് അഭ്യൂഹങ്ങള്‍…
Read Moreവിവാഹത്തെക്കുറിച്ച് നിങ്ങള്‍ വിചാരിക്കുന്നത് മാത്രമല്ല അതില്‍ കൂടുതലും ഉണ്ടെന്നു അഭിഷേക് ബച്ചൻ; നമ്മള് നമ്മളോട് തന്നെ എല്ലാം തുറന്ന് പറയണമെന്ന് ഐശ്വര്യ റായ്
വിവാഹത്തെക്കുറിച്ച് നിങ്ങള്‍ വിചാരിക്കുന്നത് മാത്രമല്ല അതില്‍ കൂടുതലും ഉണ്ട്. വിമര്‍ശകരെ ഒരിക്കലും വിശ്വസിക്കരുത്. വിവാഹത്തെക്കുറിച്ച് ആളുകള്‍ പല തമാശയും പങ്കുവയ്ക്കും. അത് ഏറെ ക്കാലമായി അങ്ങനെ തന്നെ പറ്റിപ്പിടിച്ച് ഇരിക്കുകയാണ്. പക്ഷേ ഇത് വളരെ രസകരമാണ്. എന്നാല്‍ ആ വ്യക്തിയെ കുറിച്ച് 500 ശതമാനം എങ്കിലും ഉറപ്പ് ഉണ്ടായിരിക്കണം. ഒരാളെ കുറിച്ച് പൂര്‍ണമായി ബോധ്യപ്പെട്ടില്ലെങ്കില്‍ സംശയം പോലുമില്ലാതെ വിവാഹത്തിന് മുതിരരുതെന്നും അഭിഷേക് ബച്ചൻ. വിശ്വാസം കാത്ത് സൂക്ഷിക്കുകയും ഹൃദയം, ആത്മാവ്, മനസ് എന്നിവയില്‍ വിശ്വസിക്കുകയും ചെയ്യുന്നു. ശരീരം അത് തന്നെ പിന്തുടരും. നമ്മള് നമ്മളോട് തന്നെ എല്ലാം തുറന്ന് പറയുക. എന്റെ ഏറ്റവും നല്ല സുഹൃത്ത് ഞാന്‍ തന്നെയാണ്. എല്ലാം യഥാര്‍ഥത്തില്‍ അനുഭവിക്കുക. നമുക്ക് അത് എന്നെന്നേക്കുമായി വിലമതിക്കുമെന്ന് ഐശ്വര്യ റായ്
Read Moreപണത്തിന് വേണ്ടി മാത്രമാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്; കാര്യമായൊന്നും ആലോചിക്കാതെ അവസരം വന്നതിലെല്ലാം അഭിനയിച്ചു… കനി കുസൃതി പറയുന്നു…
കരിയറിന്റെ തുടക്കത്തില്‍ പണത്തിന് വേണ്ടി മാത്രമായിരുന്നു ഞാന്‍ സിനിമകള്‍ ചെയ്തത്. കാര്യമായൊന്നും ആലോചിക്കാതെ അവസരം വന്നതിലെല്ലാം അഭിനയിച്ചു. പിന്നെ ഒരു തെരഞ്ഞെടുപ്പൊക്കെ നടത്താന്‍ മാത്രമുള്ള അവസരങ്ങളുമില്ലായിരുന്നു. ഇപ്പോള്‍ വരുന്ന പല സിനിമകളും അത് കൈകാര്യം ചെയ്യുന്ന വിഷയവുമെല്ലാം ഞാന്‍ ആസ്വദിക്കാറുണ്ട്. പിന്നെ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഇപ്പോഴും തേടിയെത്തുന്ന ചില സിനിമകളും കഥാപാത്രങ്ങളും എനിക്ക് ഇഷ്ടപ്പെടാറില്ല. പിന്നെ പണത്തിന് വേണ്ടി മാത്രമാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്. -കനി കുസൃതി
Read Moreആറോ ഏഴോ സീനിലേയുള്ളൂ. ഉര്‍വശിയാണെങ്കില്‍ അന്ന് എല്ലാ സിനിമകളിലും നായികയാണ്, എന്നിട്ടും… ഉര്‍വശിയോട് ആ നന്ദി ഇപ്പോഴുമുണ്ട്… സംഗീത് ശിവന് പറയുന്നു….
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സംഗീത് ശിവന് സംവിധാനം ചെയ്ത യോദ്ധ. മോഹന്‍ലാലും, ജഗതി ശ്രീകുമാറും മത്സരിച്ച് അഭിനയിച്ച ചിത്രത്തില്‍ നായികമാരായി എത്തിയത് മധുബാലയും ഉര്‍വശിയുമായിരുന്നു. ആ സിനിമയെക്കുറിച്ചും അതില്‍ അഭിനയിച്ച ഉര്‍വശിയെ കുറിച്ചും ജഗതി ശ്രീകുമാറിന്റെ അരിശുംമൂട്ടില്‍ അപ്പുക്കുട്ടനുണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ചും ഒരഭിമുഖത്തിൽ സംഗീത് ശിവന് തുറന്നു പറഞ്ഞിരുന്നു. അരുശുംമൂട്ടില്‍ അപ്പുക്കുട്ടന്റെ മുറപ്പെണ്ണാണ് ദമയന്തി. ഉര്‍വശിയാണ് ദമന്തിയായി അഭിനയിച്ചത്. ആറോ ഏഴോ സീനിലേയുള്ളൂ. ഉര്‍വശിയാണെങ്കില്‍ അന്ന് എല്ലാ സിനിമകളിലും നായികയാണ്. എന്നിട്ടും കഥ കേട്ടപ്പോള്‍ അഭിനയിക്കാമെന്നു സമ്മതിച്ചു. ആ നന്ദി ഇപ്പോഴും ഉര്‍വശിയോടുണ്ട്.. തൈപ്പറമ്പില്‍ അശോകനേയും അശ്വതിയെയും യോജിപ്പിച്ചതിലൂടെ വേണമെങ്കില്‍ സിനിമ അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ ആലോചിച്ചത് അപ്പുക്കുട്ടന്റെ ക്ലൈമാക്സ് എന്താണെന്നാണ്. ഏറെ ചിന്തിച്ചതിനു ശേഷമാണ് അഭിഷേകം ചെയ്ത കുഞ്ഞന്‍ ലാമയെ വീണ്ടും വിരട്ടാനെത്തുന്ന കുങ്ഫുക്കാരന്റെ കറുത്ത വേഷത്തില്‍ അപ്പുക്കുട്ടനെ അവതരിപ്പിക്കുന്നത്. . ആത്യന്തികമായ വിജയം അശോകനാണെങ്കിലും…
Read More