പാമ്പിനെ മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന വയോധികന്റെ വീഡിയോ വൈറലാകുന്നു. ബോളിവുഡ് നടൻ വിദ്യുത് ജംവാൽ ആണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാമ്പിനെ മൂക്കിലൂടെ മുഴുവനായും അകത്തു തള്ളിക്കയറ്റി തല ഉൾപ്പെടുന്ന ഭാഗം വായിലൂടെ പുറത്തെത്തേക്കെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 20 ലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.
Read MoreCategory: Today’S Special
ദസ്സേരി,ലാംഗ്ര,ചൗന്‍സ,രാംകേല,അമ്രപാലി… ഒറ്റ മാവില്‍ കായ്ക്കുന്നത് 121 ഇനം മാമ്പഴം…
ഒറ്റ മാവില്‍ 121 ഇനത്തിലുള്ള മാമ്പഴം കായ്ക്കുന്നതിനെ അദ്ഭുതം എന്നല്ലാതെ എന്തു വിളിക്കണം. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരിലാണ് വിവിധയിനം മാങ്ങകളുണ്ടാകുന്ന ഈ മാവുള്ളത്. പുതിയതരത്തിലും സ്വാദിലുമുള്ള മാമ്പഴങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ഗവേഷകരുടെ ശ്രമങ്ങളാണ് പതിനഞ്ച് കൊല്ലത്തോളം പ്രായമുള്ള ഈ മാവിനെ ഒരു മാന്തോട്ടമാക്കിത്തീര്‍ത്തത്. മാമ്പഴങ്ങളുടെ പേരില്‍ നേരത്തേ തന്നെ പേരുകേട്ട സ്ഥലമാണ് സഹാരന്‍പുര്‍. അഞ്ച് കൊല്ലം മുമ്പാണ് പുതിയയിനം മാങ്ങകള്‍ ഉത്പാദിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഗവേഷകര്‍ ജില്ലയിലെ കമ്പനി ബാഗ് പ്രദേശത്ത് ആരംഭിച്ചതെന്ന് സഹാരന്‍പുര്‍ ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെ ജോയിന്റ് ഡയറക്ടര്‍ ഭാനു പ്രകാശ് റാം പറഞ്ഞു. ജില്ലയിലുടനീളം മാംഗോ ഹോര്‍ട്ടികള്‍ച്ചര്‍ നടത്തിവരുന്നുണ്ട്. അതു കൊണ്ട് തന്നെ പുതിയ ഇനങ്ങളും ഇവിടെ വികസിപ്പിച്ചെടുക്കുന്നുണ്ടെന്ന് ഭാനു പ്രകാശ് റാം കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷം മുമ്പ് അന്നത്തെ ജോയിന്റ് ഡയറക്ടറായിരുന്ന രാജേഷ് പ്രസാദാണ് 121 തരത്തിലുള്ള മാവിന്‍ശാഖകള്‍ ഒറ്റ മാവില്‍ ഗ്രാഫ്റ്റ് ചെയ്ത്…
Read Moreവിവാഹം നടക്കുമ്പോള്‍ ഞാന്‍ ഒമ്പതാംക്ലാസില്‍ പഠിക്കുകയാണ് ! ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് അദ്ദേഹം എന്നെ നോക്കിയിരുന്നത്; നടന്‍ സോമന്റെ ഓര്‍മകളുമായി ഭാര്യ സുജാത…
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടനായിരുന്നും എം ജി സോമന്‍. മോഹന്‍ലാല്‍-മമ്മൂട്ടി കാലഘട്ടത്തിനു മുമ്പ് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായിരുന്നു സോമനും സുകുമാരനും. ഗായത്രി എന്ന ചിത്രത്തിലൂടെ 1973ലാണ് സോമന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച സോമന്‍ എയര്‍ഫോഴ്സില്‍ നിന്ന് വിരമിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാല്‍ വെറും 56 വയസുള്ളപ്പോള്‍ അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറയുകയായിരുന്നു. സോമനും അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം പ്രേക്ഷകര്‍ക്ക് സുപരിചിതമല്ല. ഇപ്പോഴിത നടന്‍ സോമന്റെ കുടുംബം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുകയാണ്. ഒരു യുട്യൂബ് ചാനലിലൂടെയാണ് നടന്‍ സോമന്റെ കുടുംബം പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്. സുജാതയാണ് എംജി സോമന്റെ ഭാര്യ. 15ാം വയസ്സിലായിരുന്നു സുജാത നടന്റെ ജീവിത സഖിയാകുന്നത്. വളരെ സ്നേഹനിധിയായിട്ടുള്ള…
Read Moreഇതാ കണ്ടു പഠിച്ചോളൂ…ഇങ്ങനെയാണ് പാത്രം കഴുകേണ്ടത് ! കുരങ്ങന്‍ പാത്രം കഴുന്ന വീഡിയോ വൈറലാകുന്നു…
വല്ലതും തിന്ന് ബാക്കി സമയമൊക്കെ ഉറങ്ങിത്തീര്‍ക്കുന്നവരാണ് മൃഗങ്ങളാണെന്നാണ് പലരുടെയും വിചാരം. എന്നാല്‍ ഇവരുടെയിടയിലും പണിയെടുക്കുന്നവരുണ്ടെന്ന് തെളിയിരിക്കുകയാണ് ഒരു കുരങ്ങന്‍. ജോലി ചെയ്തു മനുഷ്യരെ സഹായിക്കുന്ന ഒരു കുരങ്ങന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഒരു ചായക്കടയിലായിരുന്നു കുരങ്ങനെ സേവനം. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. ചായക്കടയിലെ മേശയില്‍ കയറിയിരുന്നാണ് കുരങ്ങന്റെ പാത്രം കഴുകല്‍. മുന്നിലിരുക്കുന്ന വെള്ളം നിറച്ച പാത്രത്തില്‍ മുക്കി കൈകൊണ്ട് തേച്ച് വളരെ വൃത്തിയായി പാത്രം കഴുകുന്ന കുരങ്ങനാണ് ദൃശ്യത്തിലുള്ളത്. കഴുകിയ പാത്രം വൃത്തിയായോ എന്നറിയാന്‍ ഒടുവില്‍ കഴുകിയ പാത്രമെടുത്ത് മണത്തു നോക്കുന്നുമുണ്ട്. ചുറ്റുമുള്ള മനുഷ്യരെല്ലാം ഏറെ കൗതുകത്തോടെയാണ് കുരങ്ങന്റെ പാത്രം കഴുകല്‍ നോക്കിനില്‍ക്കുന്നത്. ഇതൊന്നും ശ്രദ്ധിക്കാതെ കുരങ്ങന്‍ ജോലി തുടരുന്നുമുണ്ട്. ചിലര്‍ കുരങ്ങന്റെ പ്രവര്‍ത്തിയെ അഭിനന്ദിക്കുന്നുണ്ടെങ്കിലും മറ്റു ചിലര്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയാണിതെന്നും പറയുന്നുണ്ട്. എന്തായാലും പാത്രം കഴുകി വൃത്തിയാക്കുന്ന കുരങ്ങനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.
Read Moreയാചകര്‍ക്ക് മൂന്നു നേരം പോഷകസമൃദ്ധമായ ഭക്ഷണവും താമസവും നല്‍കണമെന്ന് ഹര്‍ജി ! ഈ ഹര്‍ജിയ്ക്ക് വേറെ ഉദ്ദേശ്യമുണ്ടോയെന്ന് കോടതി…
യാചകര്‍ക്ക് ഭക്ഷണവും താമസവും നല്‍കണമെന്നാവശ്യപ്പെട്ട് ബോബെ ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരന് തിരിച്ചടി. ഭവനരഹിതര്‍ക്കും യാചകര്‍ക്കും എല്ലാ സൗകര്യങ്ങളും നല്‍കാനാവില്ലെന്നും അവരും ജോലി ചെയ്യാന്‍ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി. തെരുവില്‍ കഴിയുന്നവര്‍ക്കു മൂന്നു നേരം പോഷക സമൃദ്ധ ഭക്ഷണവും താമസവും ഒരുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. യാചകര്‍ക്ക് കുപ്പിവെള്ളം, കിടക്കാന്‍ ഇടം, ശുചിമുറി സൗകര്യം എന്നിവ നല്‍കാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനു (ബിഎംസി) നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിജേഷ് ആര്യ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. തെരുവില്‍ കഴിയുന്നവര്‍ക്കു സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷണ പാക്കറ്റുകള്‍ നല്‍കുന്നുണ്ടെന്ന് ബിഎംസി കോടതിയെ അറിയിച്ചു. സ്ത്രീകള്‍ക്കു സാനിറ്ററി നാപ്കിന്‍ നല്‍കുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്റെ വാദം രേഖപ്പെടുത്തിയ കോടതി ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവുകള്‍ ഇടില്ലെന്ന് വ്യക്തമാക്കി. ആളുകളെ ജോലി ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കലാണോ ഹര്‍ജിയുടെ ഉദ്ദേശ്യമെന്ന് കോടതി ആരാഞ്ഞു. നഗരത്തിലെ പൊതു ശൗച്യാലയങ്ങള്‍ തെരുവില്‍ കഴിയുന്നവര്‍ക്ക്…
Read Moreഎന്‍റെ വ്യത്യസ്തകൾ എന്നെ ഒട്ടും പിന്നിൽ ആക്കുന്നില്ല; അതെല്ലാം എനിക്ക് എന്നെ വലുതാകാൻ സഹായിച്ചു..! സൗന്ദര്യ റാണിപട്ടം ട്രാൻസ്‌ജെൻഡർ വനിതക്ക്; വാക്കുകള്‍ ഇങ്ങനെ…
നൊവാഡാ: സംസ്ഥാന സൗന്ദര്യ റാണി ആയി ട്രാൻസ്‌ജെൻഡർ വനിത കാറ്റാലുനാ എൻറിക്യൂസ് (27) തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു സൗന്ദര്യ മത്സരത്തിൽ സൗന്ദര്യ റാണിയായി ഒരു ട്രാൻസ്‌ജെൻഡർ വനിത യോഗ്യത നേടിയിരിക്കുന്നത് . ഞായറാഴ്ച നടന്ന മത്സരത്തിൽ പങ്കെടുത്ത 21 പേരെയും പിന്തള്ളിയാണ് കാറ്റാലുനാ ഒന്നാമത് എത്തിയത്. തന്‍റെ വിജയം താൻ പ്രതിനിധാനം ചെയ്യുന്ന ട്രാൻസ് ജൻഡേഴ്‌സ് വിഭാഗത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും വിജയമാണെന്നതിൽ അഭിമാനിക്കുന്നതായി അറിയിച്ചു . 2016 മുതൽ മൽസരിക്കാൻ തുടങ്ങിയതാണ്. താൻ ഒരു ട്രാൻസ്‌ജെൻഡർ ആയതിനാൽ സ്‌കൂളുകളിൽ പഠിക്കുമ്പോൾ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിശ്രമ മുറികൾ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല, വളരുമ്പോൾ, വലിയ വേർതിരിവുകൾ അനുഭവിച്ചാണ് വളർന്നത്. വെളുത്ത വംശജ അല്ലാത്ത നിറക്കാരി ട്രാൻസ്‌ജെൻഡർ എന്ന വനിത എന്നതിൽ ഇപ്പോൾ അഭിമാനിക്കുന്നു എന്നും, എന്‍റെ വ്യത്യസ്തകൾ എന്നെ ഒട്ടും പിന്നിൽ ആക്കുന്നില്ല എന്നും അതെല്ലാം എനിക്ക്…
Read Moreരാജഹംസമേ മഴവില്‍ കുടിലില്‍… സ്‌നേഹ ദൂതുമായി…! രോഗിക്ക് പാട്ടുപാടിക്കൊടുന്ന നഴ്സ്; മയൂഷയുടെ ആലാപനം വൈറൽ
പാട്ടുപാടി രോഗിയെ പരിചരിക്കുന്ന നഴ്സിന്റെ വീഡിയോ വൈറലാകുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ നഴ്സ് മയൂഷയാണ് രോഗിയുടെ ആവശ്യപ്രകാരം പാട്ടുപാടിയത്. രാജസംഹസമേ, സ്നേഹസ്വരൂപനാം നാഥ, എന്നീ ഗാനങ്ങളാണ് മയൂഷ പാടിയത്. പാടുന്നതിനിടെ രോഗിക്ക് ഭക്ഷണവും നൽകുന്നുണ്ട്. മയൂഷയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാസ്ക് വച്ച് സംസാരിക്കാൻ പാടു പെടുന്പോൾ മനോഹരമായ പാടിയെന്നാണ് ചിലരുടെ കമന്റ്. ചെറിയ കുഞ്ഞുങ്ങൾക്കു അമ്മ വാത്സല്യത്തോടെ പാട്ടുപാടി കഥ പറഞ്ഞു ആഹാരം കൊടുക്കുന്നതുപോലെ തോന്നിയെന്നാണ് ചില കമന്റ്. യുഎൻഎ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് നഴ്സായിരുന്ന, സംഗീത സംവിധായകൻ ഷാന്റി ആന്റണി മയൂഷയെ പാടിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Read Moreതടവുകാരനുമായി ശാരീരിക ബന്ധം പുലര്‍ത്തി ! ജയിലിലെ വനിതാ കറക്ഷണല്‍ ഓഫീസര്‍ക്ക് തടവ്ശിക്ഷ ;യുവാവിനെ ചൂഷണം ചെയ്തത് മറ്റു തടവുകാരെ കാഴ്ചക്കാരാക്കി…
തടവുകാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട വനിതാ കറക്ഷണനല്‍ ഓഫീസര്‍ക്ക് കോടതി ഏഴ് മാസത്തെ തടവ് ശിക്ഷയായി വിധിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം. മറ്റ് 11 തടവുകാര്‍ നോക്കിനില്‍ക്കെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നതും ഇവര്‍ക്ക് നേരെയുള്ള ഗുരുതര ആരോപണമായിരുന്നു. ടിന ഗോണ്‍സാലെസ് എന്ന ഇരുപത്തിയാറുകാരിയായ ഉദ്യോഗസ്ഥയാണ് തടവിലായത്. ഫ്രെന്‍സോ കൌണ്ടി ജയിലില്‍ വച്ച് ലൈംഗികബന്ധം എളുപ്പമാക്കുന്നതിന് ഇവര്‍ വസ്ത്രത്തില്‍ ദ്വാരമുണ്ടാക്കിയെന്നും പറയുന്നു. അവളുടെ മുന്‍ ബോസായ അസി. ഷെരീഫ് സ്റ്റീഫ് മാക് കോമാസ് കോടതിയില്‍ പറഞ്ഞത്, നേരത്തെയും നിരാശാജനകമായ പലതും ടിനയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. എങ്കിലും മറ്റ് തടവുകാരുടെ മുന്നില്‍ വച്ച് സെക്‌സിലേര്‍പ്പെട്ടുവെന്നത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു എന്നാണ്. അധപതിച്ച മനസുള്ള ഒരാള്‍ക്കേ ഇങ്ങനെ ചെയ്യാനാവൂ എന്നും സ്റ്റീഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അറസ്റ്റിലായ ശേഷം രാജിവച്ച ഗോണ്‍സാലസ് അതേ തടവുകാരന് റേസര്‍, ഒരു സെല്‍ ഫോണ്‍ എന്നിവയും നല്‍കിയിരുന്നു. ഒപ്പം…
Read More19കാരിയെ മരത്തില്‍ കെട്ടിത്തൂക്കി ക്രൂരമര്‍ദ്ദനം ! പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത് അച്ഛനും ബന്ധുക്കളും;വീഡിയോ…
19 വയസുള്ള പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം. വിവാഹിതയായ പെണ്‍കുട്ടിയ്ക്കാണ് ഈ ദുര്‍വിധി. ജൂണ്‍ 29ന് അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്റെ വീട് ഉപേക്ഷിച്ച് യുവതി അമ്മയുടെ അമ്മാവന്റെ വീട്ടില്‍ പോയി താമസിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനും ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഒരു മരത്തില്‍ കെട്ടിത്തൂക്കിയ ശേഷം നാലഞ്ച് പേര്‍ ചേര്‍ന്നാണ് യുവതിയെ വടികൊണ്ട് അടിക്കുന്നത്. സമീപവാസികള്‍ ഇത് കണ്ട് നോക്കിനില്‍ക്കുന്നതും കാണാം. യുവതി വേദനകൊണ്ട് പിടയുമ്പോള്‍ മര്‍ദ്ദിക്കുന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ക്രൂരമര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
Read Moreഎന്നെ ശരിക്കൊന്ന് നോക്കിയേ…എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ! യുവാവിന്റെ പരാതിയില്‍ ‘പ്രേതങ്ങള്‍’ക്കെതിരേ കേസെടുത്ത് ഗുജറാത്ത് പോലീസ്…
മനുഷ്യര്‍ക്കെതിരേ കേസെടുക്കുന്നത് സര്‍വ സാധാരണമാണ്. അപൂര്‍വമായി മൃഗങ്ങള്‍ക്കെതിരേയും കേസെടുക്കാറുണ്ട്. എന്നാല്‍ ഒരുപക്ഷെ പ്രേതങ്ങള്‍ക്കെതിരേ കേസെടുക്കുന്നത് ആദ്യമായിട്ടായിരിക്കും. പ്രേതങ്ങള്‍ തന്നെ ഉപദ്രവിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള യുവാവിന്റെ പരാതിയെത്തുടര്‍ന്ന് ഗുജറാത്ത് പോലീസാണ് പ്രേതങ്ങള്‍ക്കെതിരേ കേസെടുത്തത്. പരാതി കേട്ട പൊലീസുകാര്‍ തന്നെ ആദ്യമൊന്ന് സംശയിച്ചു. പിന്നീട് യുവാവിന്റെ മാനസികാവസ്ഥ മനസിലാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇയാളെ അനുനയിപ്പിക്കാനാണ് കേസ് പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജംബുഗോഡ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പരാതിക്കാരന്റെ അസാധാരണ പെരുമാറ്റം കണ്ടപ്പോള്‍ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് പോലീസ് മനസിലാക്കിയിരുന്നു. പ്രേതങ്ങളില്‍ നിന്നും തനിക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടാണ് ചെറുപ്പക്കാരന്‍ സ്റ്റേഷനിലെത്തിയത്. പറമ്പില്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോഴാണ് തനിക്ക് പ്രേതങ്ങളുടെ വധഭീഷണി ഉണ്ടായതെന്നും പോലീസ് സ്റ്റേഷനില്‍വെച്ച് പ്രേതങ്ങള്‍ തന്നെ ഉപദ്രവിക്കാന്‍ ധൈര്യപ്പെടില്ലെന്ന ഉറപ്പിലാണ് അവിടേക്കെത്തിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. പരാതി പരിഗണിച്ച പോലീസ് ചെറുപ്പക്കാരന്റെ ബന്ധുക്കളുമായും സംസാരിച്ചു. ഇതോടെ ഇയാള്‍ക്ക് ചെറിയ…
Read More