പ്ര​ള​യ​ത്തി​നും പേ​മാ​രി​ക്കു​മി​ടെ ​കു​ത്തി​ത്തി​രി​പ്പ്! ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 22 കേ​സു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​പ്ര​ച​ര​ണം ന​ട​ത്തി​യ​തി​ന് വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 22 കേ​സു​ക​ൾ. ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത വി​വ​രം അ​റി​യി​ച്ച​ത്.

ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ സം​ബ​ന്ധി​ച്ച് സൈ​ബ​ർ സെ​ൽ, സൈ​ബ​ർ ഡോം, ​ഹൈ​ടെ​ക് സെ​ൽ എ​ന്നി​വ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​പ്ര​ച​ര​ണം ന​ട​ത്തു​ന്ന ത​ര​ത്തി​ൽ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് ലോ​ക​നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും ദു​രി​താ​ശ്വാ​സ നി​ധി​യെ കു​റി​ച്ചും വ്യാ​പ​ക​മാ​യ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Related posts