കൊ​ല്ലം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ അ​ഡീ​ഷ​ണ​ല്‍ ബാ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം​പി

കൊ​ല്ലം: കൊ​ല്ലം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ 2020-21 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ എ​ല്ലാ ക്ലാ​സു​ക​ളി​ലേ​യ്ക്കും ഒ​രു അ​ഡീ​ഷ​ണ​ല്‍ ബാ​ച്ച് കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ലോ​ക​സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ച​ട്ടം 377 പ്ര​കാ​ര​മാ​ണ് വി​ഷ​യം സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച​ത്. കൊ​ല്ലം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ര​വ​ധി മ​ട​ങ്ങ് അ​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.

സ്കൂ​ളി​ല്‍ എ​ല്ലാ ക്ലാ​സു​ക​ളി​ലേ​യ്ക്കും കൂ​ടു​ത​ല്‍ ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള​ള ലൈ​ബ്ര​റി, ല​ബോ​റ​ട്ട​റി​ക​ള്‍, ക്ലാ​സ് മു​റി​ക​ള്‍ തു​ട​ങ്ങി എ​ല്ലാ​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും നി​ല​വി​ലു​ണ്ട്.

കൂ​ടു​ത​ല്‍ ഡി​വി​ഷ​നു​ക​ള്‍ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ല്‍ നി​ല​വി​ല്‍ എ​ല്ലാ ക്ലാ​സു​ക​ളി​ലും അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്ക് കൊ​ല്ല​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റം കി​ട്ടു​മ്പോ​ള്‍ കു​ട്ടി​ക്ക​ളെ കൊ​ല്ല​ത്തെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​രു​ന്നു.

സ്ഥ​ലം​മാ​റി വ​രു​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ കു​ട്ടി​ക​ള്‍​ക്ക് പ്ര​വേ​ശ​നം ന​ല്‍​കു​വാ​ന്‍ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് ബാ​ധ്യ​ത​യു​ള​ള​തി​നാ​ല്‍ എ​ല്ലാ ക്ലാ​സു​ക​ളി​ലും അ​ധി​കം കു​ട്ടി​ക്ക​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​വ​രു​ന്നു. ഇ​ത് കൂ​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​ണ്.

എ​ല്ലാ ക്ലാ​സു​ക​ളി​ലേ​യ്ക്കും കൂ​ടു​ത​ല്‍ ഡി​വി​ഷ​നു​ക​ള്‍ അ​നു​വ​ദി​ക്കു​വാ​ന്‍ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യം നി​ല​നി​ല്‍​ക്കു​മ്പോ​ള്‍ കൂ​ടു​ത​ല്‍ ഡി​വി​ഷ​നു​ക​ള്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്ന​ത് ന്യാ​യി​ക​രി​ക്കാ​വു​ന്ന​ത​ല്ല.

ആ​യ​തി​നാ​ല്‍ കൊ​ല്ലം കേ​ന്ദ്രീ​യ വി​ദ്യാ​ല​ത്തി​ല്‍ എ​ല്ലാ ക്ലാ​സു​ക​ളി​ലേ​യ്ക്കും 2020-21 അ​ധ്യ​യ​ന വ​ര്‍​ഷം ത​ന്നെ അ​ധി​ക ഡി​വി​ഷ​ന്‍ അ​നു​വ​ദി​ക്കു​വാ​നു​ള​ള സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​പി ലോ​ക​സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment