പെരുവ: നാടിനും നാട്ടുകാര്‍ക്കും നന്മ ചെയ്തു കൊണ്ട് വേറിട്ട പിറന്നാള്‍ ആഘോഷവുമായി പൊതുപ്രവര്ത്തകന്. കാട് കയറി മൂടിക്കിടന്ന പൊതുവഴിയുടെ ഇരുവശവും വെട്ടിത്തെളിച്ചാണ് സന്തോഷ് പുന്നയ്ക്കനും ഭാര്യ ശ്രീലക്ഷ്മിയും ജന്മദിനത്തില് നാടിനുകൂടി സന്തോഷം പകര്‍ന്നത്.
ആലപ്പുഴ-മധുര സംസ്ഥാനപാതയുടെ മുളക്കുളം പഞ്ചായത്തിലെ കുറുവേലി പാലത്തിന് ഇരുവശവും കാടു കയറി കിടന്ന റോഡാണ് ഇരുവരും ചേര്‍ന്ന് വൃത്തിയാക്കിയത്.
എല്ലാ പിറന്നാളിനും പൊതുവഴികള്‍ വൃത്തിയാക്കാറുള്ള സന്തോഷിന്റെ 48-ാമത് പിറന്നാളാണ് ഈ വര്‍ഷത്തേത്.
മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേഷ് കേക്കുമായെത്തി പിറന്നാള്‍ ആഘോഷത്തില്‍ ഇവര്‍ക്കൊപ്പം പങ്ക് ചേര്‍ന്നു. വൈസ് പ്രസിഡന്റ് ജെഫി ജോസഫ്, ജനപ്രതിനിധികളായ മഞ്ജു ബെഞ്ചമിന്‍, ജോബി പൗലോസ്, ജസ്റ്റി വര്‍ഗീസ്, ജനകീയ പ്രതികരണവേദി കോ-ഓർഡിനേറ്റർ രാജു തെക്കേകാല, സുനീഷ് കാട്ടാമ്പാക്ക് തുടങ്ങിയവരും പിറന്നാളാഘോഷത്തില്‍ പങ്കെടുത്തു.
