വിഷു അടുത്തതോടെ വ​ഴി​യോ​ര​ങ്ങ​ളി​ൽ ച​ക്ക​വി​ൽ​പ്പ​ന​യ്ക്കും ചൂ​ടേ​റി; ച​ക്ക ഒ​ന്നി​ന് 120 മു​ത​ൽ 300രൂ​പ​വ​രെയാണ് വി​ല​

ചി​റ്റൂ​ർ: വി​ഷു ആ​ഘോ​ഷം അ​ടു​ത്ത​തോ​ടെ വ​ഴി​യോ​ര ച​ക്ക​വി​പ​ണി​ക്ക് ചൂ​ടേ​റി. താ​ലൂ​ക്കി​ലെ മി​ക്ക വ​ഴി​യോ​ര​ങ്ങ​ളി​ലും മ​ര​ച്ചു​വ​ടു​ക​ളി​ൽ ച​ക്ക​വി​ൽ​പ്പ​ന സ്റ്റാ​ളു​ക​ൾ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

ഇ​ത്ത​വ​ണ ച​ക്ക​ക്ക് വി​ല ഇ​ര​ട്ടി​യാ​ണെ​ന്ന​ത് ജ​ന​ത്തി​ന് കൂ​ടു​ത​ൽ വി​ഷ​മ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ ച​ക്ക മൊ​ത്ത വി​ല​യി​ൽ ന​ൽ​കി​യി​രു​ന്ന​ത് ഇ​പ്പോ​ൾ കി​ലോ ഇ​രു​പ​ത് രൂ​പ എ​ന്ന ത​ര​ത്തി​ലാ​ണ് വി​ൽ​പ്പ​ന.

ച​ക്ക ഒ​ന്നി​ന് 120 മു​ത​ൽ 300രൂ​പ​വ​രെ വി​ല​യു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രാ​ണ് കൂ​ടു​ത​ൽ ച​ക്ക വാ​ങ്ങു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ച​ക്ക​വി​ല വീ​ണ്ടും ഉ​യ​രു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. വ​ഴി​യോ​ര വൃ​ക്ഷ​ങ്ങ​ളി​ൽ ച​ക്ക​വി​ൽ​പ്പ​ന​ക്കാ​യി ബോ​ർ​ഡു​ക​ളും തൂ​ങ്ങി​യി​രി​ക്കു​ന്ന​ത് കൗ​തു​ക​കാ​ഴ്ച​യാ​യി​രി​ക്കു​ന്നു.

Related posts