ചാലക്കുടി ടൂറിസം; അതിരപ്പിള്ളിയിലെ യാത്രി നിവാസ്  നിർമാണത്തിന് പുതിയ എസ്റ്റിമേറ്റ്

ചാ​ല​ക്കു​ടി: മ​ണ്ഡ​ല​ത്തി​ലെ ടൂ​റി​സം പ്രോ​ജ​ക്ടു​ക​ളു​ടെ ഒ​രു അ​വ​ലോ​ക​ന​യോ​ഗം ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്നു. അ​തി​ര​പ്പി​ള്ളി യാ​ത്രി​നി​വാ​സ് നി​ർ​മാ​ണ​ത്തി​നാ​യി പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. ആ​റു നി​ല​ക​ളി​ലാ​യി 25 സ്യൂ​ട്ട് റൂ​മു​ക​ൾ, ലി​ഫ്റ്റ്, ഫ​യ​ർ സ​ർ​വീ​സ് സൗ​ക​ര്യ​ങ്ങ​ളോ​ടെ ഒ​ന്പ​തു കോ​ടി രൂ​പ​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റാ​ണ് ഇ​തി​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന​ത്.

അ​തി​ര​പ്പി​ള്ളി​യി​ൽ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ നി​ർ​മാ​ണ​ത്തി​നാ​യി വാ​ച്ച് ട​വ​ർ, മു​ക​ളി​ൽ ക​ട​മു​റി​ക​ൾ, ടോ​യ്‌ലെറ്റ് സൗ​ക​ര്യ​ങ്ങ​ൾ പു​തു​ക്കി ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. ചാ​ല​ക്കു​ടി​യി​ലെ ടേ​ക്ക് എ ​ബ്രേ​ക്ക് കെ​ട്ടി​ടം ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റു​ന്ന​തി​ന് യോ​ഗ​ത്തി​ൽ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. തു​ന്പൂ​ർ​മു​ഴി​യി​ലേ​യും ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ പാ​ർ​ക്കി​ന്‍റേയും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ടൂ​റി​സം ഡ​യ​റ​ക്ട​ർ ബാ​ല​കി​ര​ണ്‍ ഐ​എ​എ​സ്, ടൂ​റി​സം പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സ​നീ​ഷ്, ടൂ​റി​സം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​രാ​ജ്കു​മാ​ർ, അ​തി​ര​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ർ​ഗീ​സ്, ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​ഡ്വ. വി​ജു വാ​ഴ​ക്കാ​ല, ആ​ർ​ഡി​ഒ തൃ​ശൂ​ർ, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (തൃ​ശൂ​ർ) ഡി.​എ​സ്.​ബി​ജു, ഹൗ​സിം​ഗ് ബോ​ർ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ സ്െ.​രാ​ജീ​വ്, വി​വി​ധ നി​ർ​മാ​ണ ഏ​ജ​ൻ​സി​ക​ളാ​യ ഹൗ​സിം​ഗ് ബോ​ർ​ഡ് ജി​റ്റ്പാ​ക്, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് എ​ന്നി​വ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Related posts