മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​ർ..! ബ​യോ​ഗ്യാ​സിൽ പ്രവർത്തിക്കുന്ന സൈക്കിളുമായി ആ​ദി​ശ​ങ്ക​ര എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ

കാ​ല​ടി: ബ​യോ​ഗ്യാ​സ് ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ച്ച് ഓ​ടു​ന്ന സൈ​ക്കി​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​ദി​ശ​ങ്ക​ര എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ നാ​ലാം വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ. കോ​ള​ജി​ലെ ഫാ​ബ് ലാ​ബി​ൽ ന​ട​ത്തി​യ നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഈ ​ബ​യോ​ഗ്യാ​സ് -മോ​ട്ടോ​ർ സൈ​ക്കി​ൾ- പൂ​ർ​ണ​ത​യി​ൽ എ​ത്തി​യ​ത്.

ര​ണ്ടു കി​ലോ​ഗ്രാം ശേ​ഷി​യു​ള്ള എ​ൽ​പി​ജി ഗ്യാ​സ് സി​ലി​ണ്ട​റി​ലാ​ണ് ബ​യോ​ഗ്യാ​സ് നി​റ​യ്ക്കു​ന്ന​ത്. ഇ​ത് ഉ​പ​യോ​ഗി​ച്ച് ഏ​ക​ദേ​ശം 70 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കാ​നാ​കും. പ​ര​മാ​വ​ധി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​റാ​ണ്. ഗ്യാ​സ് വീ​ട്ടി​ൽ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കാ​മെ​ന്ന​തും സി​ലി​ണ്ട​റി​ൽ നി​റ​യ്ക്കു​ക എ​ളു​പ്പ​മാ​യ​തി​നാ​ലും മ​റ്റു ഇ​ന്ധ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് എ​റെ ലാ​ഭ​ക​ര​മാ​ണ്.

മ​റ്റ് ഇ​ന്ധ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​ണ്. ഈ ​സൈ​ക്കി​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ൻ 6,000 രൂ​പ മാ​ത്ര​മാ​ണ് ചെ​ല​വാ​യ​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ർ. ആ​രോ​മ​ൽ, എ.​എം. അ​മ​ൽ, ടി.​എം. അ​മ​ൽ​ജി​ത്, അ​മി​ത് സ​ജി എ​ന്നി​വ​ർ അ​ധ്യാ​പ​ക​രാ​യ എ​ൽ​ദോ​സ് കെ. ​ജോ​യ്, വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. കെ.​കെ. എ​ൽ​ദോ​സ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ബ​യോ ഗ്യാ​സ് മോ​ട്ടോ​ർ സൈ​ക്കി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

Related posts