ച​ന്ദ്ര പ്രി​യ​ങ്ക! മു​ൻ മ​ന്ത്രി ച​ന്ദ്ര​ഹാ​സു​വി​ന്‍റെ മകള്‍; പു​തു​ച്ചേ​രി മ​ന്ത്രി​സ​ഭ​യി​ൽ വ​നി​താമ​ന്ത്രി​യാ​യി 26 കാ​രി

മാ​ഹി: പു​തു​ച്ചേ​രി മ​ന്ത്രി​സ​ഭ​യി​ൽ 26 കാ​രി​യാ​യ വ​നി​താ മ​ന്ത്രി ഞാ​യ​റാ​ഴ്‌​ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. 40 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പു​തു​ച്ചേ​രി മ​ന്ത്രി​സ​ഭ​യി​ൽ ഒ​രു വ​നി​ത​യ്ക്ക് മ​ന്ത്രി പ​ദം ല​ഭി​ക്കു​ന്ന​ത്.

എ​ൻ.​ആ​ർ. കോ​ൺ​ഗ്ര​സി​ലെ ച​ന്ദ്ര പ്രി​യ​ങ്ക​യാ​ണ് ഞാ​യ​റാ​ഴ്ച അ​ധി​കാ​ര​മേ​ൽ​ക്കു​ക. കാ​ര​യ്ക്ക​ൽ നെ​ടു​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ച​ന്ദ്ര പ്രി​യ​ങ്ക വി​ജ​യി​ച്ച​ത്.

മു​ൻ മ​ന്ത്രി ച​ന്ദ്ര​ഹാ​സു​വി​ന്‍റെ മ​ക​ളാ​ണ്. മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക മു​ഖ്യ​മ​ന്ത്രി രം​ഗ​സാ​മി ല​ഫ്. ഗ​വ​ർ​ണ​ർ ഡോ. ​ത​മി​ഴ് സൈ ​സൗ​ന്ദ​ർ​രാ​ജി​ന് ന​ൽ​കി ക്ക​ഴി​ഞ്ഞു. ബി​ജെ​പി- എ​ൻ​ആ​ർ കോ​ൺ​ഗ്ര​സ് മു​ന്ന​ണി​യാ​ണ് പു​തു​ച്ചേ​രി​യി​ൽ ഭ​ര​ണം കൈ​യാ​ളാ​ൻ പോ​കു​ന്ന​ത്.

1980 ലാ​യി​രു​ന്നു പു​തു​ച്ചേ​രി​യി​ൽ ആ​ദ്യ വ​നി​താ മ​ന്ത്രി അ​ധി​കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന രേ​ണു​കാ അ​പ്പാ​ദു​രൈ​യാ​യി​രു​ന്നു ആ​ദ്യ വ​നി​താ മ​ന്ത്രി.

Related posts

Leave a Comment