പച്ചതൊടാനാകെ ജെയ്ക്ക് ! ചാണ്ടി ഉമ്മന്‍റെ ലീഡ് സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലേ​ക്ക്

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യം ഉ​റ​പ്പി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്റെ കു​തി​പ്പ്. 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി നേ​ടി​യ 9044 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം ഇ​തി​നോ​ട​കം മ​റി​ക​ട​ന്ന ചാ​ണ്ടി ഉ​മ്മ​ന്‍, ഉ​മ്മ​ന്‍ ചാ​ണ്ടി 2011ല്‍ ​നേ​ടി​യ മ​ണ്ഡ​ല​ത്തി​ലെ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് മ​റി​ക​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 33,255 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​മാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി നേ​ടി​യ​ത്. സി​പി​എ​മ്മി​ന്റെ സു​ജ സൂ​സ​ന്‍ ജോ​ര്‍​ജാ​യി​രു​ന്നു അ​ന്ന​ത്തെ എ​തി​രാ​ളി.

പി​ന്നീ​ടി​ങ്ങോ​ട്ട് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ എ​തി​രാ​ളി​യാ​യി മാ​റി ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വ​ച്ച ജെ​യ്ക് സി ​തോ​മ​സി​ന് പ​ക്ഷെ ഇ​ക്കു​റി പ​ച്ച തൊ​ടാ​നാ​യി​ല്ല.

6000ന​ടു​ത്ത് ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​യ​ര്‍​ക്കു​ന്നം വി​ജ​യി​ച്ചു തു​ട​ങ്ങി​യ ചാ​ണ്ടി ഉ​മ്മ​ന്റെ ലീ​ഡ് ഇ​തി​നോ​ട​കം 25000 പിന്നിട്ടിരിക്കുകയാണ്. അകലക്കുന്നത്തും കൂരോപ്പടയിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല.

ക​ഴി​ഞ്ഞ ത​വ​ണ ജെ​യ്ക്ക് ലീ​ഡ് ചെ​യ്ത ബൂ​ത്തു​ക​ളി​ലെ​ല്ലാം ഇ​ത്ത​വ​ണ അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അദ്ദേഹത്തിന്‍റെ വീടിരിക്കുന്ന മണർകാട്ട് പോലും ജെയ്ക്ക് പിന്നിൽ പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

Related posts

Leave a Comment