ചാ​ണ്ടി ഉ​മ്മ​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ വീ​ല്‍ന​ട്ട് ഊ​രി മാ​റിയ നിലയിൽ; ചാണ്ടി രക്ഷപ്പെട്ടത് വലിയ അപകടത്തിൽ നിന്ന്; അട്ടിമറിയാരോപിച്ച് കോൺഗ്രസ്

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി ചാ​ണ്ടി ഉ​മ്മ​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ വീ​ല്‍ന​ട്ട് ഊ​രി മാ​റി. സം​ഭ​വ​ത്തി​ല്‍ അ​ട്ടി​മ​റി ആ​രോ​പി​ച്ച് കോ​ണ്‍ഗ്ര​സ് രം​ഗ​ത്ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം സി​എം​എ​സ് കോ​ള​ജി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം പു​റ​പ്പെ​ടാ​ന്‍ തു​ട​ങ്ങു​മ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​ന്‍റെ വീ​ല്‍ന​ട്ട് ഇ​ള​കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

വാ​ഹ​ന​ത്തി​ലു​ള്ള​വ​ര്‍ പു​റ​ത്തി​റ​ങ്ങി ട​യ​ര്‍ന​ട്ടു​ക​ള്‍ മു​റു​ക്കി​യാ​ണു യാ​ത്ര തു​ട​ര്‍ന്ന​ത്. വ​ലി​യ അ​പ​ക​ട​ത്തി​ല്‍ നി​ന്നാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ പ്ര​തി​ക​രി​ച്ചു.

സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി ജെ​യ്ക് സി. ​തോ​മ​സും ഈ ​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment