അമ്മ സാക്ഷിയായി… ദൈവനാമത്തിൽ പു​തു​പ്പ​ള്ളി എം​എ​ൽ​എ​യാ​യി ചാ​ണ്ടി ഉ​മ്മ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു; ഇരിപ്പിടം ഉമാ തോമസിന് സമീപം

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി എം​എ​ൽ​എ​യാ​യി ചാ​ണ്ടി ഉ​മ്മ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ മു​ൻ​പാ​കെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ദൈ​വ​നാ​മ​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ക​ര​ഘോ​ഷം മു​ഴ​ക്കി ചാ​ണ്ടി ഉ​മ്മ​നെ വ​ര​വേ​റ്റു.

സ​ത്യ​പ്ര​തി​ജ്ഞ​ക്ക് ശേ​ഷം ചാ​ണ്ടി ഉ​മ്മ​ൻ സ്പീ​ക്ക​റു​ടെ ഡ​യ​സി​ലെ​ത്തി സ്പീ​ക്ക​റെ ക​ണ്ടു. ട്ര​ഷ​റി ബ​ഞ്ചി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളെ​യും ക​ണ്ട് ഹ​സ്ത​ദാ​നം ന​ട​ത്തി. 

പി​ന്നീ​ട് ചാ​ണ്ടി ഉ​മ്മ​നാ​യി അ​നു​വ​ദി​ച്ച സീ​റ്റി​ലേ​ക്ക് മ​ട​ങ്ങി. രാ​വി​ലെ പ​ള്ളി​യി​ലും ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ​ക്കാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നി​ര​യു​ടെ പി​ന്‍​ഭാ​ഗ​ത്ത് തൃ​ക്കാ​ക്ക​ര എം​എ​ല്‍​എ ഉ​മാ തോ​മ​സി​ന് സ​മീ​പ​മാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍റെ ഇ​രി​പ്പ​ടം. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭ​യി​ലെ ഇ​രി​പ്പി​ടം നേ​ര​ത്തെ എ​ല്‍​ജെ​ഡി എം​എ​ല്‍​എ കെ ​പി മോ​ഹ​ന​ന് ന​ല്‍​കി​യി​രു​ന്നു.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കാ​ണാ​ൻ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി ​എം സു​ധീ​ര​ൻ എ​ത്തി​യി​രു​ന്നു. മ​റി​യാ​മ്മ ഉ​മ്മ​നും മ​ക​ൾ മ​റി​യ​വും ഗാ​ല​റി​യി​ൽ ഇ​രു​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍റെ സ​ത്യ​പ്ര​തി​ജ്‍​ഞ ച​ട​ങ്ങി​ന് സാ​ക്ഷി​ക​ളാ​യി.

Related posts

Leave a Comment