സ്കൂൾ വാർഷികത്തിൽ ഒത്തുചേരാനെത്തി, സുഹൃത്തിന്‍റെ കാലിൽ ചുറ്റി പാമ്പ്; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 70കാരന് സ്കൂൾ മുറ്റത്ത് ദാരുണാന്ത്യം

സു​ഹൃ​ത്തി​ന്‍റെ കാ​ലി​ൽ നി​ന്ന് പാ​മ്പി​നെ അ​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ  വ​യോ​ധി​ക​ൻ ക​ടി​യേ​റ്റ് മ​രി​ച്ചു. ശ​നി​യാ​ഴ്ച ഓ​ഓ​സ്‌​ട്രേ​ലി​യ​യി​ലെ സെ​ൻ​ട്ര​ൽ ക്വീ​ൻ​സ്‌​ലാ​ന്‍റി​ലെ കൗ​മ​ല സ്‌​റ്റേ​റ്റ് സ്‌​കൂ​ൾ 100-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

ത​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ക​ണ​ങ്കാ​ലി​ന് ചു​റ്റും പാ​മ്പി​നെ ചു​റ്റി​യ​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന്  അ​തി​നെ നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​പ്പോ​ഴാ​ണ് പ​ല​ത​വ​ണ ക​ടി​യേ​റ്റ​ത്. പി​ന്നാ​ലെ അ​ദ്ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

ക​ടി​യേ​റ്റ​തി​ന് പി​ന്നാ​ലെ അ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണ​പ്പോ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ പാ​മ്പ് കാ​ലി​ൽ ചു​റ്റി​യ സു​ഹൃ​ത്തി​നെ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

ഏ​ത് ത​ര​ത്തി​ലു​ള്ള പാ​മ്പാ​ണ് ക​ടി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ൾ കി​ഴ​ക്ക​ൻ ബ്രൗ​ൺ പാ​മ്പി​നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ഡോ​ക്ട​ർ ബെ​ർ​ട്ടെ​ൻ​ഷോ പ​റ​ഞ്ഞു.

ഇ​തി​ന്‍റെ വി​ഷ​ത്തി​ൽ ശ​ക്ത​മാ​യ ന്യൂ​റോ​ടോ​ക്സി​ൻ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ടി​യേ​റ്റാ​ൽ ഉ​ട​ൻ ത​ന്നെ ഹൃ​ദ​യം, ശ്വാ​സ​കോ​ശം, ഡ​യ​ഫ്രം എ​ന്നി​വ​യി​ലെ ഞ​ര​മ്പു​ക​ളെ ക്ര​മേ​ണ ത​ള​ർ​ത്തു​ക​യും ഒ​ടു​വി​ൽ ശ്വാ​സം​മു​ട്ട​ലി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു.

ഓ​സ്‌​ട്രേ​ലി​യ​യി​ൽ പാ​മ്പു​ക​ടി​യേ​ൽ​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ താ​ര​ത​മ്യേ​ന സാ​ധാ​ര​ണ​മാ​ണ്. പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 3000 പാ​മ്പു​ക​ടി​ക​ൾ സം​ഭ​വി​ക്കു​ന്നു, എ​ന്നാ​ൽ മാ​ര​ക​മാ​യ സം​ഭ​വ​ങ്ങ​ൾ അ​പൂ​ർ​വ​മാ​ണ്. ക്വീ​ൻ​സ്‌​ലാ​ൻ​ഡി​ൽ ഏ​ക​ദേ​ശം 78 ഇ​നം വി​ഷ​പ്പാ​മ്പു​ക​ൾ ഉ​ണ്ട്. എ​ന്നി​രു​ന്നാ​ലും 12 എ​ണ്ണം മാ​ത്ര​മേ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ എ​ന്ന് ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കു​ന്നു.

 

Related posts

Leave a Comment