പൗരാവകാശ ലംഘനം! മയക്കുമരുന്നു കേസിലെ ചോദ്യം ചെയ്യലിനെതിരേ നടി ചാര്‍മി കോടതിയില്‍; മയക്കുമരുന്ന് ഉപയോഗത്തിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ നടിയുടെ രക്തം, മുടി, നഖം സാമ്പിളുകള്‍ ശേഖരിക്കും

Charmiഹൈ​ദ​രാ​ബാ​ദ്: മ​യ​ക്കു​മ​രു​ന്നു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ക്ത​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ന​ടി ചാ​ർ​മി കൗ​ർ ഹൈ​ക്കോ​ട​തി​യി​ൽ. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ(​എ​സ്ഐ​ടി)​ത്തി​ന്‍റെ നീ​ക്ക​ത്തെ ചോ​ദ്യം ചെ​യ്ത് ചാ​ർ​മി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ, ര​ക്തം, മു​ടി, ന​ഖം തു​ട​ങ്ങി​യ​വ​യു​ടെ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള തീ​രു​മാ​നം പൗ​രാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​ന്നെ ചോ​ദ്യം ചെ​യ്യ​ലി​നു വി​ധേ​യ​യാ​ക്കാ​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്നും ന​ടി ആ​വ​ശ്യ​പ്പെ​ട്ടു.

മ​യ​ക്കു​മ​രു​ന്നു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​മാ​സം 21ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് ചാ​ർ​മി​യോ​ട് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ന​ടി ഈ ​ദി​വ​സം ഹാ​ജ​രാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് വീ​ണ്ടും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന്‍റെ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ ന​ടി​യു​ടെ ര​ക്തം, മു​ടി, ന​ഖം സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പ​ദ്ധ​തി​യു​ണ്ട്.

കേ​സു​മാ​യി ബ​ന്ധ​പെ​ട്ട് 6 അ​ഭി​നേ​താ​ക്ക​ള​ട​ക്കം 12 തെ​ലു​ങ്ക് സി​നി​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് എ​സ്ഐ​ടി നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ 19നും 27 ​നും ഇ​ട​യി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. സം​വി​ധാ​യ​ക​ൻ പു​രി ജ​ഗ​ന്നാ​ഥ്, ന​ട​ൻ ര​വി തേ​ജ, പി.​ന​വ​ദീ​പ്, ത​രു​ണ്‍​കു​മാ​ർ, എ.​ത​നി​ഷ്, പി ​സു​ബ്ബ​രാ​ജ്, ന​ടി ചാ​ർ​മി കൗ​ർ, ന​ടി മു​മൈ​ത് ഖാ​ൻ, ഛായാ​ഗ്രാ​ഹ​ക​ൻ ശ്യാം ​കെ.​നാ​യി​ഡു, ഗാ​യ​ക​ൻ ആ​ന​ന്ദ് കൃ​ഷ്ണ ന​ന്ദു, ക​ലാ​സം​വി​ധാ​യ​ക​ൻ ചി​ന്ന എ​ൻ.​ധ​ർ​മ​റാ​വു എ​ന്നി​വ​ർ നോ​ട്ടീ​സ് ല​ഭി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

അ​ടു​ത്തി​ടെ പി​ടി​യി​ലാ​യ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ ത​ല​വ​ൻ കെ​ൽ​വി​ൻ ഫോ​ണ്‍ ചെ​യ്ത​വ​രു​ടെ പ​ട്ടി​ക​യി​ൽ താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ നോ​ട്ടീ​സ്.

മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യോ​ട് സ​ന്ധി​യി​ല്ലാ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ തെ​ലു​ങ്കാ​ന എ​ക്സൈ​സ് ഡ​യ​റ​ക്ട​ർ അ​കു​ൻ സ​ബ​ർ​വാ​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 2009ൽ ​ഹൈ​ദ​രാ​ബാ​ദ് ഡി​സി​പി​യാ​യി​രി​ക്കെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യി​ലെ പ്ര​മു​ഖ​രെ അ​ഴി​ക്കു​ള്ളി​ലാ​ക്കി ഒ​തു​ക്കി​യ ച​രി​ത്ര​വും 2001 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​കു​ൻ സ​ബ​ർ​വാ​ളി​നു​ണ്ട്.

Related posts