നാ​ടും വീ​ടും വി​ട്ടെ​ങ്കി​ലും പാ​ര​മ്പ​ര്യം കൈ​വി​ട്ടി​ല്ല; ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ ഛഠ് ​പൂ​ജ ആ​ഘോ​ഷ​മാ​ക്കി ബി​ഹാ​റി കു​ടും​ബം; വൈ​റ​ലാ​യി വീ​ഡി​യോ

നാ​ടും വീ​ടും വി​ട്ട് വി​ദേ​ശ​ത്ത് ക​ഴി​യു​മ്പോ​ഴും സ്വ​ന്തം നാ​ടി​ന്റെ വി​ശ്വാ​സ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും കൈ​വി​ടാ​തെ ഒ​രു കു​ടും​ബ്. ബി​ഹാ​റി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ ഛഠ് ​പൂ​ജ​യു​ടെ ആ​ഘോ​ഷ​പ്പെ​രു​മ.

നാ​ലു​ദി​വ​സ​ത്തെ ഛഠ് ​പൂ​ജ ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ബി​ഹാ​റി​ൽ നി​ന്നു​ള്ള ഒ​രു കു​ടും​ബം. ഉ​ദ​യ​സൂ​ര്യ​ന് അ​ർ​ഘ്യം അ​ർ​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ഛഠ് ​ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

‘ജ​പ്പാ​ൻ വാ​ലാ ബി​ഹാ​രി’ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ ഉ​ത്സ​വ് സിം​ഗാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​ഘോ​ഷ ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. വി​ദേ​ശ​ജീ​വി​ത​ത്തി​നി​ട​യി​ലും കു​ടും​ബം എ​ങ്ങ​നെ​യാ​ണ് ത​ങ്ങ​ളു​ടെ നാ​ടി​ന്‍റെ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും മു​റു​കെ​പ്പി​ടി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​ങ്കു​വ​യ്ക്കു​ന്ന വീ​ഡി​യോ​ക​ളി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്നു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ൾ ക​മ​ന്‍റു​മാ​യി എ​ത്തി. നാ​ടും വീ​ടും വി​ട്ട് എ​ത്ര ദൂ​രെ പോ​യാ​ലും ചി​ല വി​ശ്വാ​സ​ങ്ങ​ളും പാ​ര​മ്പ​ര്യ​ങ്ങ​ളും മ​ന​സി​ൽ നി​ന്ന് മാ​യി​ല്ല എ​ന്നാ​ണ് പ​ല​രു​പം ക​മ​ന്‍റ് ചെ​യ​ത​ത്.

Related posts

Leave a Comment