വിമാനം വൈകിയെത്തിയാൽ അത് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റ് വിമാനത്തിനുണ്ടായത്. വിമാനം വൈകിയെത്തിയപ്പോൾ വിമാനക്കമ്പനിയുടെ ഫ്രണ്ട്ലൈൻ ജീവനക്കാർക്കുനേരെ യാത്രക്കാർ പാഞ്ഞടുക്കുകയും ‘കള്ളന്മാർ’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വിമാനത്തിന്റെ വൈകിയുള്ള സർവീസ് യാത്രക്കാർക്കിടയിൽ അസ്വസ്ഥതയും രോഷവും സൃഷ്ടിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വൈറലായ ദൃശ്യങ്ങളിൽ ഒരു യാത്രക്കാരൻ ജീവനക്കാരോട് രൂക്ഷമായി സംസാരിക്കുന്നതും അസഭ്യവാക്കുകൾ ഉപയോഗിക്കുന്നതും കാണാം. ജീവനക്കാർ കള്ളന്മാരാണെന്ന് ആവർത്തിച്ച് ആരോപിക്കുന്ന ഇയാൾ ജീവനക്കാർക്ക് നേരെ കൈയേറ്റത്തിന് മുതിരുന്നതായും ദൃശ്യങ്ങളിലുണ്ട്.
