ക​ണ്ണു​കൊ​ണ്ട് കാ​ണാ​ൻ പോ​ലും പ്ര​യാ​സം: പു​തി​യ സ​മു​ദ്ര​വി​ര​യെ ക​ണ്ടെ​ത്തി ഗ​വേ​ഷ​ക​ർ

ഒ​ഡീ​ഷ​യി​ലെ സ​മു​ദ്ര​തീ​ര​ത്തു​നി​ന്ന് ഗ​വേ​ഷ​ക​ർ പു​തി​യ ത​രം വി​ര​യെ ക​ണ്ടെ​ത്തി. ഗ​ഞ്ജാം ജി​ല്ല​യി​ലെ ഗോ​പാ​ൽ​പു​ർ തീ​ര​ത്തു​നി​ന്നാ​ണ് ബെ​ർ​ഹാം​പു​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മ​റൈ​ൻ സ​യ​ൻ​സ് ഗ​വേ​ഷ​ക​ർ സൂ​ഷ്മ സ​മു​ദ്ര​വി​ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​വ​യെ ക​ണ്ടെ​ത്തി​യ​ത്.

2024 ഡി​സം​ബ​റി​ലാ​ണ് ഗോ​പാ​ൽ​പു​ർ തീ​ര​ത്തെ മ​ണ​ൽ​നി​ക്ഷേ​പ​ത്തി​ൽ​നി​ന്ന് പു​തി​യ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ജീ​വി​യു​ടെ 15 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള പ​ഠ​നം ജേ​ണ​ൽ ഓ​ഫ് നാ​ച്ചു​റ​ൽ ഹി​സ്റ്റ​റി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​മു​ദ്ര ആ​വാ​സ​വ്യ​വ​സ്ഥ പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന ജീ​വി​ക​ളാ​ണ് മ​റൈ​ൻ നെ​മ​റ്റോ​ഡു​ക​ൾ. ഏ​ക​ദേ​ശം 600 മൈ​ക്രോ​മീ​റ്റ​ർ മാ​ത്രം നീ​ള​മു​ള്ള ഈ ​ജീ​വി​യെ, രൂ​പ​ശാ​സ്ത്ര​പ​ര​മാ​യ വി​ശ​ദ പ​രി​ശോ​ധ​ന​ക​ളു​ടെ​യും ഡി​എ​ൻ​എ സീ​ക്വ​ൻ​സിം​ഗി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

പു​തി​യ ക​ണ്ടെ​ത്ത​ലോ‌​ടെ ലോ​ക​മെ​ന്പാ​ടു​മു​ള്ള സെ​ര​മോ​നെ​മ വി​ഭാ​ഗ​ത്തി​ലു​ള്ള ജീ​വി​ക​ളു​ടെ എ​ണ്ണം 27ആ​യി ഉ​യ​ർ​ന്നു. സെ​ര​മോ​നെ​മ ലെ​ഡു​സി എ​ന്നാ​ണു പു​തി​യ ഇ​നം വി​ര​യ്ക്കു ന​ൽ​കി​യ പേ​ര്. പ്ര​ശ​സ്ത ന്യൂ​സി​ല​ൻ​ഡ് നെ​മ​റ്റോ​ള​ജി​സ്റ്റ് ഡാ​നി​യ​ൽ ലെ​ഡു​സി​ന്‍റെ സ​മു​ദ്ര​വി​ജ്ഞാ​ന​രം​ഗ​ത്തെ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചാ​ണി​ത്.

Related posts

Leave a Comment