ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ക​ഞ്ചാ​വ് ക​ട​ത്ത് ത​ട​യാൻ എക്സൈസ് ജീവനക്കാർക്ക് നിർദേശം നൽകി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി എം​എ​ൽ​എ

ചി​റ്റൂ​ർ: താ​ലൂ​ക്കി​ലു​ള്ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ക​ഞ്ചാ​വ് ക​ട​ത്ത് ഫ​ല​പ്ര​ദ​മാ​യി ത​ട​യ​ണ​മെ​ന്ന് കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി എം​എ​ൽ​എ എ​ക്സൈ​സ് ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ചി​റ്റൂ​രി​ൽ ചേ​ർ​ന്ന താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​ന്പു​ഴ​യി​ൽ​നി​ന്നും വേ​ല​ന്താ​വ​ള​ത്തേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ലു​ള്ള താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കു​ന്ദം​കാ​ട്ടു​പ​തി, ക​ന്പാ​ല​ത്ത​റ, ജ​ല​സം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യും അ​തി​ക്ര​മി​ച്ചു കു​ടി​ൽ​കെ​ട്ടി താ​മ​സി​ക്കു​ന്ന​തി​ൽ ജ​ല​സേ​ച​ന​വ​കു​പ്പു​കാ​ണി​ക്കു​ന്ന അ​നാ​സ്ഥ വി​മ​ർ​ശ​ന​ത്തി​നി​ട​വ​രു​ത്തി.

നെ​ല്ലു​സം​ഭ​ര​ണ​ത്തി​ന് ക​ർ​ഷ​ക​രി​ൽ​നി​ന്നും ക​യ​റ്റു​കൂ​ലി ഈ​ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട കൃ​ഷി അ​സി​സ്റ്റ​ന്‍റ് ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ക​ർ​ഷ​ക​ർ പ​രാ​തി ന​ൽ​കി.ക​ന്പാ​ല​ത്ത​റ ഏ​രി​യി​ൽ നി​ല​വി​ലു​ള്ള ര​ണ്ടു മീ​റ്റ​ർ​ജ​ലം ഉ​ട​ൻ ഇ​ട​തു​ക​നാ​ലി​ൽ ഇ​റ​ക്കാ​നും വി​ക​സ​ന സ​മി​തി​ചെ​യ​ർ​മാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

കൃ​ഷി ഓ​ഫീ​സി​ന് മി​നി സി​വി​ൽ​സ്റ്റേ​ഷ​നി​ൽ കെ​ട്ടി​ട സൗ​ക​ര്യം അ​നു​വ​ദി​ച്ചി​ട്ടും ഓ​ഫീ​സ് മാ​റ്റാ​ത്ത​തും ച​ർ​ച്ച​യ്ക്കി​ട​വ​രു​ത്തി. യോ​ഗ​ത്തി​ൽ കെ.​ബാ​ബു എം​എ​ൽ​എ, ത​ഹ​സി​ൽ​ദാ​ർ വി.​കെ. ര​മ, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​മ​ധു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​കെ. ബ​ബി​ത, ജി. ​മാ​രി​മു​ത്തു, ബേ​ബി​സു​ധ, ജ​യ​ശ്രീ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​സു​രേ​ഷ്, കാ​ളീ​ശ്വ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts